This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓർഫിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഓർഫിസം)
(Orphism)
 
വരി 4: വരി 4:
== Orphism ==
== Orphism ==
-
ഒരു ആധുനിക ചിത്രരചനാപദ്ധതി. ഓർഫിക്‌ ക്യൂബിസം എന്ന  പേരിലും ഇതറിയപ്പെടുന്നു. വർണത്തിന്റെ മൗലികഗുണത്തിനു പ്രാധാന്യം കല്‌പിക്കുന്ന ഈ ചിത്രരചനാപദ്ധതി 1912 അടുപ്പിച്ച്‌ ജർമനിയിലെ യുവചിത്രകാരന്മാരാണ്‌ വളർത്തിയെടുത്തത്‌. പിക്കാസോ, ബ്രാക്ക്‌ എന്നീ പ്രസിദ്ധ ചിത്രകാരന്മാരുടെ ചിത്രരചനാസമ്പ്രദായത്തിൽ തീവ്രവർണസംയോജനത്തിനു നൽകിയിരുന്ന പ്രാധാന്യത്തിൽ നിന്നുള്ള വിമോചനത്തിനുവേണ്ടി ആഗ്രഹിച്ചിരുന്ന യുവതലമുറയുടെ അഭിലാഷസാഫല്യമാണ്‌ ഈ പ്രസ്ഥാനം പ്രകടമാക്കുന്നത്‌. ചിത്രസംരചനയിൽ വർണത്തിന്റെ പ്രാഥമിക സ്വഭാവത്തെ പ്രയോജനപ്പെടുത്തുന്നതിനോട്‌ അനുകൂലിക്കുന്ന ഈ പ്രസ്ഥാനത്തിന്റെ ആവിർഭാവത്തോടുകൂടി തീവ്രവർണങ്ങളോടുള്ള പ്രതിപത്തിയുടെ കാലം ഏതാണ്ട്‌ അവസാനിക്കുകതന്നെ ചെയ്‌തു. ക്യൂബിസത്തിന്റെ പതനത്തെയാണ്‌ ഓർഫിസത്തിന്റെ ആവിർഭാവം വിളിച്ചറിയിക്കുന്നത്‌ എന്നു ഗില്ലൗമി അപ്പോളിനെയർ (Guillaume Appolinaire) ബെർലിനിൽ നടന്ന ഡിലനായ്‌ പ്രദർശനാവസരത്തിൽ നടത്തിയ ഒരു പ്രഭാഷണത്തിൽ പ്രഖ്യാപിക്കുകയുണ്ടായി.
+
ഒരു ആധുനിക ചിത്രരചനാപദ്ധതി. ഓര്‍ഫിക്‌ ക്യൂബിസം എന്ന  പേരിലും ഇതറിയപ്പെടുന്നു. വര്‍ണത്തിന്റെ മൗലികഗുണത്തിനു പ്രാധാന്യം കല്‌പിക്കുന്ന ഈ ചിത്രരചനാപദ്ധതി 1912 അടുപ്പിച്ച്‌ ജര്‍മനിയിലെ യുവചിത്രകാരന്മാരാണ്‌ വളര്‍ത്തിയെടുത്തത്‌. പിക്കാസോ, ബ്രാക്ക്‌ എന്നീ പ്രസിദ്ധ ചിത്രകാരന്മാരുടെ ചിത്രരചനാസമ്പ്രദായത്തില്‍ തീവ്രവര്‍ണസംയോജനത്തിനു നല്‍കിയിരുന്ന പ്രാധാന്യത്തില്‍ നിന്നുള്ള വിമോചനത്തിനുവേണ്ടി ആഗ്രഹിച്ചിരുന്ന യുവതലമുറയുടെ അഭിലാഷസാഫല്യമാണ്‌ ഈ പ്രസ്ഥാനം പ്രകടമാക്കുന്നത്‌. ചിത്രസംരചനയില്‍ വര്‍ണത്തിന്റെ പ്രാഥമിക സ്വഭാവത്തെ പ്രയോജനപ്പെടുത്തുന്നതിനോട്‌ അനുകൂലിക്കുന്ന ഈ പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തോടുകൂടി തീവ്രവര്‍ണങ്ങളോടുള്ള പ്രതിപത്തിയുടെ കാലം ഏതാണ്ട്‌ അവസാനിക്കുകതന്നെ ചെയ്‌തു. ക്യൂബിസത്തിന്റെ പതനത്തെയാണ്‌ ഓര്‍ഫിസത്തിന്റെ ആവിര്‍ഭാവം വിളിച്ചറിയിക്കുന്നത്‌ എന്നു ഗില്ലൗമി അപ്പോളിനെയര്‍ (Guillaume Appolinaire) ബെര്‍ലിനില്‍ നടന്ന ഡിലനായ്‌ പ്രദര്‍ശനാവസരത്തില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ പ്രഖ്യാപിക്കുകയുണ്ടായി.
-
ഓർഫിസത്തിന്റെ പ്രത്യേകത പ്രകടമാക്കുന്ന ചിത്രങ്ങളായിരുന്നു റോബർട്ട്‌ ഡിലനായിയുടേത്‌. വർണങ്ങളുടെ പ്രാഥമികസ്വഭാവം, ക്യൂബിസം, ഫ്യൂച്ചറിസം, ഫാവിസം എന്നിവയെ സംയോജിപ്പിച്ചുകൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ ചിത്രരചനാപദ്ധതി. അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം ലളിതമായ ഒരു വർണം അതിന്റെ പൂരകവർണത്തെ സ്വാഭാവികമായി സൂചിപ്പിക്കുന്നില്ലെങ്കിൽ അത്‌ ആ അന്തരീക്ഷത്തിൽ പൊട്ടിച്ചിതറുകയും സൗരവർണരാജിയിലെ എല്ലാ വർണങ്ങളെയും ഒരേ സമയം പ്രകടമാക്കുകയും ചെയ്യും. ശുദ്ധവർണങ്ങളുടെ ഉപയോഗത്തിന്റെ പ്രാധാന്യം പൂരകവർണങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്‌. വർണങ്ങളുടെ ചലനാത്മക ധർമത്തിനു നല്‌കപ്പെടുന്ന ഈ പ്രാധാന്യം സ്വന്തമായ സർഗാത്മക നിയമങ്ങളോടുകൂടിയതും പ്രകൃതിയെ ദൃശ്യാത്മകമായി പ്രതിനിധാനം ചെയ്യുന്ന രചനാപ്രക്രിയയുടെ സമസ്‌ത ലക്ഷ്യങ്ങളിൽനിന്നും സ്വതന്ത്രമാക്കുന്നതിനു കഴിവുറ്റതും തികച്ചും നൂതനമായതുമായ ഒരു കലാപ്രസ്ഥാനത്തിന്റെ ആവിർഭാവത്തിന്‌ കാരണമായി ഭവിച്ചു.
+
ഓര്‍ഫിസത്തിന്റെ പ്രത്യേകത പ്രകടമാക്കുന്ന ചിത്രങ്ങളായിരുന്നു റോബര്‍ട്ട്‌ ഡിലനായിയുടേത്‌. വര്‍ണങ്ങളുടെ പ്രാഥമികസ്വഭാവം, ക്യൂബിസം, ഫ്യൂച്ചറിസം, ഫാവിസം എന്നിവയെ സംയോജിപ്പിച്ചുകൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ ചിത്രരചനാപദ്ധതി. അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം ലളിതമായ ഒരു വര്‍ണം അതിന്റെ പൂരകവര്‍ണത്തെ സ്വാഭാവികമായി സൂചിപ്പിക്കുന്നില്ലെങ്കില്‍ അത്‌ ആ അന്തരീക്ഷത്തില്‍ പൊട്ടിച്ചിതറുകയും സൗരവര്‍ണരാജിയിലെ എല്ലാ വര്‍ണങ്ങളെയും ഒരേ സമയം പ്രകടമാക്കുകയും ചെയ്യും. ശുദ്ധവര്‍ണങ്ങളുടെ ഉപയോഗത്തിന്റെ പ്രാധാന്യം പൂരകവര്‍ണങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്‌. വര്‍ണങ്ങളുടെ ചലനാത്മക ധര്‍മത്തിനു നല്‌കപ്പെടുന്ന ഈ പ്രാധാന്യം സ്വന്തമായ സര്‍ഗാത്മക നിയമങ്ങളോടുകൂടിയതും പ്രകൃതിയെ ദൃശ്യാത്മകമായി പ്രതിനിധാനം ചെയ്യുന്ന രചനാപ്രക്രിയയുടെ സമസ്‌ത ലക്ഷ്യങ്ങളില്‍നിന്നും സ്വതന്ത്രമാക്കുന്നതിനു കഴിവുറ്റതും തികച്ചും നൂതനമായതുമായ ഒരു കലാപ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തിന്‌ കാരണമായി ഭവിച്ചു.
-
ക്യൂബിസത്തെക്കാള്‍ ആന്തരികവും പ്രാമാണികവുമായിരുന്നതിനാലാണ്‌ ഇതിന്‌ ഓർഫിക്‌ ക്യൂബിസം എന്ന പേരു ലഭിച്ചത്‌. എച്ച്‌.ബി. ചിപ്പിന്റെ ഓർഫിസം ആന്‍ഡ്‌ കളർ തിയറി എന്ന ആർട്ട്‌ ബുള്ളറ്റിനിലും, ഓർഫിസം ഇന്‍ പെയിന്റിങ്‌ (ഹാഫ്‌മാന്‍) എന്ന ലേഖനത്തിലും ഓർഫിസത്തെക്കുറിച്ച്‌ കൂടുതൽ വിശദമായ പരാമർശങ്ങള്‍ നല്‌കിയിട്ടുണ്ട്‌.
+
ക്യൂബിസത്തെക്കാള്‍ ആന്തരികവും പ്രാമാണികവുമായിരുന്നതിനാലാണ്‌ ഇതിന്‌ ഓര്‍ഫിക്‌ ക്യൂബിസം എന്ന പേരു ലഭിച്ചത്‌. എച്ച്‌.ബി. ചിപ്പിന്റെ ഓര്‍ഫിസം ആന്‍ഡ്‌ കളര്‍ തിയറി എന്ന ആര്‍ട്ട്‌ ബുള്ളറ്റിനിലും, ഓര്‍ഫിസം ഇന്‍ പെയിന്റിങ്‌ (ഹാഫ്‌മാന്‍) എന്ന ലേഖനത്തിലും ഓര്‍ഫിസത്തെക്കുറിച്ച്‌ കൂടുതല്‍ വിശദമായ പരാമര്‍ശങ്ങള്‍ നല്‌കിയിട്ടുണ്ട്‌.

Current revision as of 10:27, 7 ഓഗസ്റ്റ്‌ 2014

ഓര്‍ഫിസം

Orphism

ഒരു ആധുനിക ചിത്രരചനാപദ്ധതി. ഓര്‍ഫിക്‌ ക്യൂബിസം എന്ന പേരിലും ഇതറിയപ്പെടുന്നു. വര്‍ണത്തിന്റെ മൗലികഗുണത്തിനു പ്രാധാന്യം കല്‌പിക്കുന്ന ഈ ചിത്രരചനാപദ്ധതി 1912 അടുപ്പിച്ച്‌ ജര്‍മനിയിലെ യുവചിത്രകാരന്മാരാണ്‌ വളര്‍ത്തിയെടുത്തത്‌. പിക്കാസോ, ബ്രാക്ക്‌ എന്നീ പ്രസിദ്ധ ചിത്രകാരന്മാരുടെ ചിത്രരചനാസമ്പ്രദായത്തില്‍ തീവ്രവര്‍ണസംയോജനത്തിനു നല്‍കിയിരുന്ന പ്രാധാന്യത്തില്‍ നിന്നുള്ള വിമോചനത്തിനുവേണ്ടി ആഗ്രഹിച്ചിരുന്ന യുവതലമുറയുടെ അഭിലാഷസാഫല്യമാണ്‌ ഈ പ്രസ്ഥാനം പ്രകടമാക്കുന്നത്‌. ചിത്രസംരചനയില്‍ വര്‍ണത്തിന്റെ പ്രാഥമിക സ്വഭാവത്തെ പ്രയോജനപ്പെടുത്തുന്നതിനോട്‌ അനുകൂലിക്കുന്ന ഈ പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തോടുകൂടി തീവ്രവര്‍ണങ്ങളോടുള്ള പ്രതിപത്തിയുടെ കാലം ഏതാണ്ട്‌ അവസാനിക്കുകതന്നെ ചെയ്‌തു. ക്യൂബിസത്തിന്റെ പതനത്തെയാണ്‌ ഓര്‍ഫിസത്തിന്റെ ആവിര്‍ഭാവം വിളിച്ചറിയിക്കുന്നത്‌ എന്നു ഗില്ലൗമി അപ്പോളിനെയര്‍ (Guillaume Appolinaire) ബെര്‍ലിനില്‍ നടന്ന ഡിലനായ്‌ പ്രദര്‍ശനാവസരത്തില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ പ്രഖ്യാപിക്കുകയുണ്ടായി.

ഓര്‍ഫിസത്തിന്റെ പ്രത്യേകത പ്രകടമാക്കുന്ന ചിത്രങ്ങളായിരുന്നു റോബര്‍ട്ട്‌ ഡിലനായിയുടേത്‌. വര്‍ണങ്ങളുടെ പ്രാഥമികസ്വഭാവം, ക്യൂബിസം, ഫ്യൂച്ചറിസം, ഫാവിസം എന്നിവയെ സംയോജിപ്പിച്ചുകൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ ചിത്രരചനാപദ്ധതി. അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം ലളിതമായ ഒരു വര്‍ണം അതിന്റെ പൂരകവര്‍ണത്തെ സ്വാഭാവികമായി സൂചിപ്പിക്കുന്നില്ലെങ്കില്‍ അത്‌ ആ അന്തരീക്ഷത്തില്‍ പൊട്ടിച്ചിതറുകയും സൗരവര്‍ണരാജിയിലെ എല്ലാ വര്‍ണങ്ങളെയും ഒരേ സമയം പ്രകടമാക്കുകയും ചെയ്യും. ശുദ്ധവര്‍ണങ്ങളുടെ ഉപയോഗത്തിന്റെ പ്രാധാന്യം പൂരകവര്‍ണങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്‌. വര്‍ണങ്ങളുടെ ചലനാത്മക ധര്‍മത്തിനു നല്‌കപ്പെടുന്ന ഈ പ്രാധാന്യം സ്വന്തമായ സര്‍ഗാത്മക നിയമങ്ങളോടുകൂടിയതും പ്രകൃതിയെ ദൃശ്യാത്മകമായി പ്രതിനിധാനം ചെയ്യുന്ന രചനാപ്രക്രിയയുടെ സമസ്‌ത ലക്ഷ്യങ്ങളില്‍നിന്നും സ്വതന്ത്രമാക്കുന്നതിനു കഴിവുറ്റതും തികച്ചും നൂതനമായതുമായ ഒരു കലാപ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തിന്‌ കാരണമായി ഭവിച്ചു.

ക്യൂബിസത്തെക്കാള്‍ ആന്തരികവും പ്രാമാണികവുമായിരുന്നതിനാലാണ്‌ ഇതിന്‌ ഓര്‍ഫിക്‌ ക്യൂബിസം എന്ന പേരു ലഭിച്ചത്‌. എച്ച്‌.ബി. ചിപ്പിന്റെ ഓര്‍ഫിസം ആന്‍ഡ്‌ കളര്‍ തിയറി എന്ന ആര്‍ട്ട്‌ ബുള്ളറ്റിനിലും, ഓര്‍ഫിസം ഇന്‍ പെയിന്റിങ്‌ (ഹാഫ്‌മാന്‍) എന്ന ലേഖനത്തിലും ഓര്‍ഫിസത്തെക്കുറിച്ച്‌ കൂടുതല്‍ വിശദമായ പരാമര്‍ശങ്ങള്‍ നല്‌കിയിട്ടുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B5%BC%E0%B4%AB%E0%B4%BF%E0%B4%B8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍