This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓർത്തൊഡോണ്‍ടിക്‌സ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഓർത്തൊഡോണ്‍ടിക്‌സ്‌ == ഓർത്തൊഡോണ്‍ടിക്‌സ്‌ Orthopaedics പല്ലിന്റെ...)
(ഓർത്തൊഡോണ്‍ടിക്‌സ്‌)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== ഓർത്തൊഡോണ്‍ടിക്‌സ്‌ ==
+
== ഓര്‍ത്തൊഡോണ്‍ടിക്‌സ്‌ ==
 +
ഓര്‍ത്തൊഡോണ്‍ടിക്‌സ്‌ Orthopaedics പല്ലിന്റെ സൗന്ദര്യവത്‌കരണ ചികിത്സാവിഭാഗം. ഉന്തിയും തിങ്ങിയും വരിതെറ്റിയും ക്രമം തെറ്റിയും നില്‌ക്കുന്ന പല്ലുകള്‍ ചരിത്രാതീതകാലം തൊട്ടേ മനുഷ്യന്റെ ഒരു പ്രധാന ശാരീരിക മാനസിക പ്രശ്‌നമായി നിലനില്‌ക്കുന്നു. ഇപ്രകാരം സ്ഥാനം തെറ്റി നില്‌ക്കുന്ന പല്ലുകളെ അതിന്റെ ശരിയായ ഇടത്തേക്കും അനുയോജ്യമായ ചരിവിലേക്കും കൊണ്ടുവരുന്ന ദന്തവൈദ്യശാഖയാണ്‌ ഓര്‍ത്തൊഡോണ്‍ടിക്‌സ്‌ (Orthodontics). കൂടാതെ താടിയെല്ലുകളുടെ വളര്‍ച്ചയെയും വളര്‍ച്ചയിലെ വൈകല്യങ്ങളെയും കുറിച്ചുള്ള പഠനവും അതിന്റെ ചികിത്സയും ഈ ദന്തവിജ്ഞാനശാഖയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഈ അര്‍ഥത്തില്‍ "ഡെന്റോഫേഷ്യല്‍ ഓര്‍ത്തോപീഡിക്‌സ്‌' എന്നും ഇതറിയപ്പെടാറുണ്ട്‌.
 +
[[ചിത്രം:Vol5p825_orthodontics.jpg|thumb|ഫിക്സഡ് അപ്ലെയന്‍സ് - കമ്പിയെ പല്ലുമായി ബന്ധിപ്പിക്കുന്ന രീതി‍‍]]
 +
ആഹാരപദാര്‍ഥങ്ങളെ നല്ലതുപോലെ ചവച്ചരയ്‌ക്കേണ്ടത്‌ ദഹനപ്രക്രിയ പൂര്‍ണമായും നടക്കാന്‍ ഏറ്റവും ആവശ്യമായ കാര്യങ്ങളിലൊന്നാണ്‌. ദന്തവിന്യാസത്തിലുള്ള അപാകത ദഹനത്തെ ബാധിക്കാം. ഉന്തിയും ചരിഞ്ഞും തിരിഞ്ഞും നില്‌ക്കുന്ന പല്ലുകള്‍ക്കിടയില്‍ ആഹാരാവശിഷ്‌ടങ്ങളിലിരുന്ന്‌ ദുര്‍ഗന്ധമുണ്ടാക്കുകയും ക്രമേണ മോണരോഗത്തിന്‌ കാരണമാവുകയും ചെയ്യുന്നു. മോണരോഗം പല്ലുകള്‍ക്ക്‌ ആട്ടമുണ്ടാക്കി അവ ഇളകിപ്പോകാനിടവരുത്തുന്നു. ഒരാളുടെ മുഖസൗന്ദര്യത്തില്‍ ദന്തവിന്യാസത്തിന്‌ സുപ്രധാന പങ്കാണുള്ളത്‌. നിരപ്പായ പല്ലുകളില്ലാത്ത ഒരു വ്യക്തി തുറന്ന്‌ ചിരിക്കാനോ സംസാരിക്കാനോ മടി കാണിക്കാറുണ്ട്‌. ഇത്‌ അയാളുടെ ആത്മവിശ്വാസത്തെത്തന്നെ നഷ്‌ടപ്പെടുത്തും.
 +
[[ചിത്രം:Vol5p825_Ceramic Fixed Appliances.jpg|thumb|സിറാമിക് ബ്രാക്കറ്റുകള്‍ ഉപയോഗിച്ചുള്ള ചികിത്സാരീതി]]
 +
മേല്‍ത്താടിയും കീഴ്‌ത്താടിയും തമ്മില്‍ വലുപ്പത്തിലുള്ള പൊരുത്തമില്ലായ്‌മ, പല്ലുകളുടെ മൊത്തം വീതിയും അവയ്‌ക്ക്‌ ക്രമമായി നില്‌ക്കാന്‍ താടിയെല്ലില്‍ ലഭ്യമായ ഇടവും തമ്മിലുള്ള ഏറ്റക്കുറച്ചിലുകള്‍, പല്ലുകള്‍ ക്രമം തെറ്റി മുളയ്‌ക്കുക, ചില പല്ലുകള്‍ മുളയ്‌ക്കാതിരിക്കുക, താമസിച്ച്‌ മുളയ്‌ക്കുക, പാല്‍പ്പല്ലുകള്‍ നേരത്തേ കൊഴിഞ്ഞുപോവുക, അപകടങ്ങള്‍, പാരമ്പര്യസവിശേഷതകള്‍ ഇവയൊക്കെ പല്ലുകള്‍ ഉന്തിയും സ്ഥാനം തെറ്റിയും നില്‌ക്കാന്‍ കാരണമാകുന്നു. മുഖത്തെ മാംസപേശികളുടെയും ഞരമ്പുകളുടെയും താടിയെല്ലുകളുടെയും വളര്‍ച്ചയിലുള്ള പരസ്‌പരസ്വാധീനം ഒരു വ്യക്തിയുടെ ദന്തവിന്യാസത്തെ ഒരു പ്രത്യേക ക്രമത്തിലാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. 3-4 വയസ്‌ കഴിഞ്ഞും തുടരുന്ന വിരലൂറല്‍, നാക്ക്‌ തള്ളല്‍, വായില്‍ക്കൂടിയുള്ള ശ്വസനം, നഖം കടിക്കല്‍ എന്നീ ദുശ്ശീലങ്ങളും പല്ലുകളുടെ ക്രമീകരണത്തെ ബാധിക്കാം.
-
ഓർത്തൊഡോണ്‍ടിക്‌സ്‌ Orthopaedics പല്ലിന്റെ സൗന്ദര്യവത്‌കരണ ചികിത്സാവിഭാഗം. ഉന്തിയും തിങ്ങിയും വരിതെറ്റിയും ക്രമം തെറ്റിയും നില്‌ക്കുന്ന പല്ലുകള്‍ ചരിത്രാതീതകാലം തൊട്ടേ മനുഷ്യന്റെ ഒരു പ്രധാന ശാരീരിക മാനസിക പ്രശ്‌നമായി നിലനില്‌ക്കുന്നു. ഇപ്രകാരം സ്ഥാനം തെറ്റി നില്‌ക്കുന്ന പല്ലുകളെ അതിന്റെ ശരിയായ ഇടത്തേക്കും അനുയോജ്യമായ ചരിവിലേക്കും കൊണ്ടുവരുന്ന ദന്തവൈദ്യശാഖയാണ്‌ ഓർത്തൊഡോണ്‍ടിക്‌സ്‌ (Orthodontics). കൂടാതെ താടിയെല്ലുകളുടെ വളർച്ചയെയും വളർച്ചയിലെ വൈകല്യങ്ങളെയും കുറിച്ചുള്ള പഠനവും അതിന്റെ ചികിത്സയും ഈ ദന്തവിജ്ഞാനശാഖയിൽ ഉള്‍പ്പെട്ടിരിക്കുന്നു. ഈ അർഥത്തിൽ "ഡെന്റോഫേഷ്യൽ ഓർത്തോപീഡിക്‌സ്‌' എന്നും ഇതറിയപ്പെടാറുണ്ട്‌.
+
[[ചിത്രം:Vol5p825_orthodontic before and after.jpg|thumb|1.ചികിത്സയ്ക്കു മുമ്പ് 2.ചികിത്സയ്ക്കു ശേഷം‍‍]]
-
ആഹാരപദാർഥങ്ങളെ നല്ലതുപോലെ ചവച്ചരയ്‌ക്കേണ്ടത്‌ ദഹനപ്രക്രിയ പൂർണമായും നടക്കാന്‍ ഏറ്റവും ആവശ്യമായ കാര്യങ്ങളിലൊന്നാണ്‌. ദന്തവിന്യാസത്തിലുള്ള അപാകത ദഹനത്തെ ബാധിക്കാം. ഉന്തിയും ചരിഞ്ഞും തിരിഞ്ഞും നില്‌ക്കുന്ന പല്ലുകള്‍ക്കിടയിൽ ആഹാരാവശിഷ്‌ടങ്ങളിലിരുന്ന്‌ ദുർഗന്ധമുണ്ടാക്കുകയും ക്രമേണ മോണരോഗത്തിന്‌ കാരണമാവുകയും ചെയ്യുന്നു. മോണരോഗം പല്ലുകള്‍ക്ക്‌ ആട്ടമുണ്ടാക്കി അവ ഇളകിപ്പോകാനിടവരുത്തുന്നു. ഒരാളുടെ മുഖസൗന്ദര്യത്തിൽ ദന്തവിന്യാസത്തിന്‌ സുപ്രധാന പങ്കാണുള്ളത്‌. നിരപ്പായ പല്ലുകളില്ലാത്ത ഒരു വ്യക്തി തുറന്ന്‌ ചിരിക്കാനോ സംസാരിക്കാനോ മടി കാണിക്കാറുണ്ട്‌. ഇത്‌ അയാളുടെ ആത്മവിശ്വാസത്തെത്തന്നെ നഷ്‌ടപ്പെടുത്തും.
+
ഓര്‍ത്തഡോണ്‍ടിക്‌സ്‌ ചികിത്സ ആരംഭിക്കുന്നതിനുമുമ്പ്‌ ഉപഭോക്താവിന്റെ ദന്തവിന്യാസം അതിന്റെ പ്ലാസ്റ്റര്‍ മോഡലുണ്ടാക്കി പഠിക്കുന്നു. വിവിധതരത്തിലുള്ള എക്‌സ്‌-റേകള്‍ എടുത്ത്‌ താടിയെല്ലുകളുടെയും മുഖത്തെ മറ്റ്‌ അസ്ഥികളുടെയും വിവിധ അളുവുകളും ചരിവുകളും വിശകലനം ചെയ്യുന്നു. അതിനുശേഷം ചികിത്സാ രീതിയും അതിനുള്ള സംവിധാനങ്ങളും തീരുമാനിക്കുന്നു. പല്ലുകളെ നിരപ്പായും ക്രമമായും കൊണ്ടുവരുന്നതിന്‌ പ്രത്യേകസംവിധാനങ്ങളിലൂടെ കനം കുറഞ്ഞ കമ്പികളുപയോഗിച്ച്‌ നേരിയ തോതില്‍ മറ്റ്‌ ക്ഷതങ്ങളുണ്ടാകാത്ത തരത്തില്‍ ബലം പ്രയോഗിക്കുന്നു. റിമൂവബിള്‍ അപ്ലെയന്‍സ്‌ (Removable appliance), ഫിക്‌സഡ്‌ അപ്ലെയന്‍സ്‌ (Fixed appliance) എന്നിങ്ങനെ രണ്ടുതരത്തിലുള്ള സംവിധാനങ്ങളാണ്‌ പ്രധാനമായും ചികിത്സയ്‌ക്ക്‌ ഉപയോഗിക്കുന്നത്‌. റിമൂവബിള്‍ അപ്ലെയ്‌ന്‍സ്‌ ഇളക്കി മാറ്റാവുന്ന തരത്തിലുള്ളവയാണ്‌. ഫിക്‌സഡ്‌ അപ്ലെയന്‍സില്‍ കമ്പിയെ പല്ലുമായി ഒരു നിശ്ചിതകാലത്തേക്ക്‌ സ്ഥിരമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ രീതിയിലുള്ള ചികിത്സാക്രമമാണ്‌ കൂടുതല്‍ ഫലപ്രദം. എന്നാല്‍ ഇത്‌ ചെലവേറിയ ചികിത്സാരീതിയാണ്‌. നേരിയ തോതിലുള്ള ഉന്തല്‍ റിമൂവബിള്‍ അപ്ലെയന്‍സ്‌ ഉപയോഗിച്ച്‌ ശരിയാക്കാവുന്നതാണ്‌. ഫിക്‌സഡ്‌ അപ്ലെയന്‍സില്‍ കമ്പിയെ ബ്രാക്കറ്റുകള്‍, ട്യൂബുകള്‍ മുതലായവ ഉപയോഗിച്ചാണ്‌ പല്ലിനോട്‌ ബന്ധിപ്പിക്കുന്നത്‌. സ്റ്റെയിന്‍ലെസ്‌ സ്റ്റീല്‍ കൊണ്ട്‌ നിര്‍മിക്കപ്പെട്ട കമ്പിയാണ്‌ സാധാരണ ഉപയോഗിക്കാറുള്ളത്‌. സ്റ്റെയിന്‍ലെസ്‌ സ്റ്റീലിന്‌ പുറമേ പല്ലിന്റെ നിറത്തിലുള്ള സിറാമിക്‌ (ceramic) കൊണ്ട്‌ നിര്‍മിച്ച ബ്രാക്കറ്റുകളും ഇന്ന്‌ ലഭ്യമാണ്‌. ഉന്തിനില്‌ക്കുന്ന പല്ലുകളെ അകത്തേക്ക്‌ തള്ളുവാനുള്ള ഇടം ഇല്ലാതെ വരുമ്പോള്‍ മേല്‍ത്താടിയില്‍ നിന്നു കീഴ്‌ത്താടിയില്‍ നിന്നുമായി നാലു പല്ലുകളെ (premolar) എടുക്കാറുണ്ട്‌. കുട്ടികളില്‍ പാല്‍പല്ല്‌ പൊട്ടലുണ്ടായോ അപകടം മൂലമോ നേരത്തേ കൊഴിഞ്ഞുപോകാനിടയായാല്‍ പിന്നീട്‌ മുളയ്‌ക്കുന്ന പല്ലുകള്‍ സ്ഥാനം തെറ്റി മുളയ്‌ക്കാന്‍ സാധ്യതയുണ്ട്‌. ഇതൊഴിവാക്കാനായി സ്‌പേസ്‌ മെയിന്റെയിനറുകള്‍ (space maintainer) എന്ന സംവിധാനം നല്‌കുന്നു. താടിയെല്ലുകളുടെ വളര്‍ച്ചയിലുണ്ടാകുന്ന വൈകല്യങ്ങളെ ഫങ്‌ഷണല്‍ (functional) അപ്ലെയന്‍സസ്‌ എന്നറിയപ്പെടുന്ന സംവിധാനങ്ങളുപയോഗിച്ച്‌ എല്ലുകളുടെ വളര്‍ച്ചയുടെ ദിശയിലും വേഗത്തിലും മാറ്റം വരുത്തി ശരിയാക്കിയെടുക്കുന്ന ചികിത്സയും ഓര്‍ത്തൊഡോണ്‍ടിക്‌സില്‍ ചെയ്യാറുണ്ട്‌. ക്ലെഫ്‌റ്റ്‌ പാലറ്റ്‌ (cleft palate) തുടങ്ങി അണ്ണാക്കിലുണ്ടാകുന്ന ജന്മവൈകല്യങ്ങളുടെ ചികിത്സയ്‌ക്കും ഓര്‍ത്തൊഡോണ്‍ടിക്‌ ട്രീറ്റ്‌മെന്റ്‌ ഉപയോഗിക്കപ്പെടുന്നു.
-
മേൽത്താടിയും കീഴ്‌ത്താടിയും തമ്മിൽ വലുപ്പത്തിലുള്ള പൊരുത്തമില്ലായ്‌മ, പല്ലുകളുടെ മൊത്തം വീതിയും അവയ്‌ക്ക്‌ ക്രമമായി നില്‌ക്കാന്‍ താടിയെല്ലിൽ ലഭ്യമായ ഇടവും തമ്മിലുള്ള ഏറ്റക്കുറച്ചിലുകള്‍, പല്ലുകള്‍ ക്രമം തെറ്റി മുളയ്‌ക്കുക, ചില പല്ലുകള്‍ മുളയ്‌ക്കാതിരിക്കുക, താമസിച്ച്‌ മുളയ്‌ക്കുക, പാൽപ്പല്ലുകള്‍ നേരത്തേ കൊഴിഞ്ഞുപോവുക, അപകടങ്ങള്‍, പാരമ്പര്യസവിശേഷതകള്‍ ഇവയൊക്കെ പല്ലുകള്‍ ഉന്തിയും സ്ഥാനം തെറ്റിയും നില്‌ക്കാന്‍ കാരണമാകുന്നു. മുഖത്തെ മാംസപേശികളുടെയും ഞരമ്പുകളുടെയും താടിയെല്ലുകളുടെയും വളർച്ചയിലുള്ള പരസ്‌പരസ്വാധീനം ഒരു വ്യക്തിയുടെ ദന്തവിന്യാസത്തെ ഒരു പ്രത്യേക ക്രമത്തിലാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. 3-4 വയസ്‌ കഴിഞ്ഞും തുടരുന്ന വിരലൂറൽ, നാക്ക്‌ തള്ളൽ, വായിൽക്കൂടിയുള്ള ശ്വസനം, നഖം കടിക്കൽ എന്നീ ദുശ്ശീലങ്ങളും പല്ലുകളുടെ ക്രമീകരണത്തെ ബാധിക്കാം.
+
ഇന്ത്യയിലെ സര്‍വകലാശാലകള്‍ ഓര്‍ത്തൊഡോണ്‍ടിക്‌സില്‍ വിദഗ്‌ധപരിശീലനം മൂന്നുവര്‍ഷ ബിരുദാനന്തരബിരുദ കോഴ്‌സിലൂടെ (M.D.S.) ലഭ്യമാക്കുന്നു.
-
 
+
-
ഓർത്തഡോണ്‍ടിക്‌സ്‌ ചികിത്സ ആരംഭിക്കുന്നതിനുമുമ്പ്‌ ഉപഭോക്താവിന്റെ ദന്തവിന്യാസം അതിന്റെ പ്ലാസ്റ്റർ മോഡലുണ്ടാക്കി പഠിക്കുന്നു. വിവിധതരത്തിലുള്ള എക്‌സ്‌-റേകള്‍ എടുത്ത്‌ താടിയെല്ലുകളുടെയും മുഖത്തെ മറ്റ്‌ അസ്ഥികളുടെയും വിവിധ അളുവുകളും ചരിവുകളും വിശകലനം ചെയ്യുന്നു. അതിനുശേഷം ചികിത്സാ രീതിയും അതിനുള്ള സംവിധാനങ്ങളും തീരുമാനിക്കുന്നു. പല്ലുകളെ നിരപ്പായും ക്രമമായും കൊണ്ടുവരുന്നതിന്‌ പ്രത്യേകസംവിധാനങ്ങളിലൂടെ കനം കുറഞ്ഞ കമ്പികളുപയോഗിച്ച്‌ നേരിയ തോതിൽ മറ്റ്‌ ക്ഷതങ്ങളുണ്ടാകാത്ത തരത്തിൽ ബലം പ്രയോഗിക്കുന്നു. റിമൂവബിള്‍ അപ്ലെയന്‍സ്‌ (Removable appliance), ഫിക്‌സഡ്‌ അപ്ലെയന്‍സ്‌ (Fixed appliance) എന്നിങ്ങനെ രണ്ടുതരത്തിലുള്ള സംവിധാനങ്ങളാണ്‌ പ്രധാനമായും ചികിത്സയ്‌ക്ക്‌ ഉപയോഗിക്കുന്നത്‌. റിമൂവബിള്‍ അപ്ലെയ്‌ന്‍സ്‌ ഇളക്കി മാറ്റാവുന്ന തരത്തിലുള്ളവയാണ്‌. ഫിക്‌സഡ്‌ അപ്ലെയന്‍സിൽ കമ്പിയെ പല്ലുമായി ഒരു നിശ്ചിതകാലത്തേക്ക്‌ സ്ഥിരമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ രീതിയിലുള്ള ചികിത്സാക്രമമാണ്‌ കൂടുതൽ ഫലപ്രദം. എന്നാൽ ഇത്‌ ചെലവേറിയ ചികിത്സാരീതിയാണ്‌. നേരിയ തോതിലുള്ള ഉന്തൽ റിമൂവബിള്‍ അപ്ലെയന്‍സ്‌ ഉപയോഗിച്ച്‌ ശരിയാക്കാവുന്നതാണ്‌. ഫിക്‌സഡ്‌ അപ്ലെയന്‍സിൽ കമ്പിയെ ബ്രാക്കറ്റുകള്‍, ട്യൂബുകള്‍ മുതലായവ ഉപയോഗിച്ചാണ്‌ പല്ലിനോട്‌ ബന്ധിപ്പിക്കുന്നത്‌. സ്റ്റെയിന്‍ലെസ്‌ സ്റ്റീൽ കൊണ്ട്‌ നിർമിക്കപ്പെട്ട കമ്പിയാണ്‌ സാധാരണ ഉപയോഗിക്കാറുള്ളത്‌. സ്റ്റെയിന്‍ലെസ്‌ സ്റ്റീലിന്‌ പുറമേ പല്ലിന്റെ നിറത്തിലുള്ള സിറാമിക്‌ (ceramic) കൊണ്ട്‌ നിർമിച്ച ബ്രാക്കറ്റുകളും ഇന്ന്‌ ലഭ്യമാണ്‌. ഉന്തിനില്‌ക്കുന്ന പല്ലുകളെ അകത്തേക്ക്‌ തള്ളുവാനുള്ള ഇടം ഇല്ലാതെ വരുമ്പോള്‍ മേൽത്താടിയിൽ നിന്നു കീഴ്‌ത്താടിയിൽ നിന്നുമായി നാലു പല്ലുകളെ (premolar) എടുക്കാറുണ്ട്‌. കുട്ടികളിൽ പാൽപല്ല്‌ പൊട്ടലുണ്ടായോ അപകടം മൂലമോ നേരത്തേ കൊഴിഞ്ഞുപോകാനിടയായാൽ പിന്നീട്‌ മുളയ്‌ക്കുന്ന പല്ലുകള്‍ സ്ഥാനം തെറ്റി മുളയ്‌ക്കാന്‍ സാധ്യതയുണ്ട്‌. ഇതൊഴിവാക്കാനായി സ്‌പേസ്‌ മെയിന്റെയിനറുകള്‍ (space maintainer) എന്ന സംവിധാനം നല്‌കുന്നു. താടിയെല്ലുകളുടെ വളർച്ചയിലുണ്ടാകുന്ന വൈകല്യങ്ങളെ ഫങ്‌ഷണൽ (functional) അപ്ലെയന്‍സസ്‌ എന്നറിയപ്പെടുന്ന സംവിധാനങ്ങളുപയോഗിച്ച്‌ എല്ലുകളുടെ വളർച്ചയുടെ ദിശയിലും വേഗത്തിലും മാറ്റം വരുത്തി ശരിയാക്കിയെടുക്കുന്ന ചികിത്സയും ഓർത്തൊഡോണ്‍ടിക്‌സിൽ ചെയ്യാറുണ്ട്‌. ക്ലെഫ്‌റ്റ്‌ പാലറ്റ്‌ (cleft palate) തുടങ്ങി അണ്ണാക്കിലുണ്ടാകുന്ന ജന്മവൈകല്യങ്ങളുടെ ചികിത്സയ്‌ക്കും ഓർത്തൊഡോണ്‍ടിക്‌ ട്രീറ്റ്‌മെന്റ്‌ ഉപയോഗിക്കപ്പെടുന്നു.
+
-
 
+
-
ഇന്ത്യയിലെ സർവകലാശാലകള്‍ ഓർത്തൊഡോണ്‍ടിക്‌സിൽ വിദഗ്‌ധപരിശീലനം മൂന്നുവർഷ ബിരുദാനന്തരബിരുദ കോഴ്‌സിലൂടെ (M.D.S.) ലഭ്യമാക്കുന്നു.
+
(ഡോ. അനുലേഖ്‌)
(ഡോ. അനുലേഖ്‌)

Current revision as of 10:26, 7 ഓഗസ്റ്റ്‌ 2014

ഓര്‍ത്തൊഡോണ്‍ടിക്‌സ്‌

ഓര്‍ത്തൊഡോണ്‍ടിക്‌സ്‌ Orthopaedics പല്ലിന്റെ സൗന്ദര്യവത്‌കരണ ചികിത്സാവിഭാഗം. ഉന്തിയും തിങ്ങിയും വരിതെറ്റിയും ക്രമം തെറ്റിയും നില്‌ക്കുന്ന പല്ലുകള്‍ ചരിത്രാതീതകാലം തൊട്ടേ മനുഷ്യന്റെ ഒരു പ്രധാന ശാരീരിക മാനസിക പ്രശ്‌നമായി നിലനില്‌ക്കുന്നു. ഇപ്രകാരം സ്ഥാനം തെറ്റി നില്‌ക്കുന്ന പല്ലുകളെ അതിന്റെ ശരിയായ ഇടത്തേക്കും അനുയോജ്യമായ ചരിവിലേക്കും കൊണ്ടുവരുന്ന ദന്തവൈദ്യശാഖയാണ്‌ ഓര്‍ത്തൊഡോണ്‍ടിക്‌സ്‌ (Orthodontics). കൂടാതെ താടിയെല്ലുകളുടെ വളര്‍ച്ചയെയും വളര്‍ച്ചയിലെ വൈകല്യങ്ങളെയും കുറിച്ചുള്ള പഠനവും അതിന്റെ ചികിത്സയും ഈ ദന്തവിജ്ഞാനശാഖയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഈ അര്‍ഥത്തില്‍ "ഡെന്റോഫേഷ്യല്‍ ഓര്‍ത്തോപീഡിക്‌സ്‌' എന്നും ഇതറിയപ്പെടാറുണ്ട്‌.

ഫിക്സഡ് അപ്ലെയന്‍സ് - കമ്പിയെ പല്ലുമായി ബന്ധിപ്പിക്കുന്ന രീതി‍‍

ആഹാരപദാര്‍ഥങ്ങളെ നല്ലതുപോലെ ചവച്ചരയ്‌ക്കേണ്ടത്‌ ദഹനപ്രക്രിയ പൂര്‍ണമായും നടക്കാന്‍ ഏറ്റവും ആവശ്യമായ കാര്യങ്ങളിലൊന്നാണ്‌. ദന്തവിന്യാസത്തിലുള്ള അപാകത ദഹനത്തെ ബാധിക്കാം. ഉന്തിയും ചരിഞ്ഞും തിരിഞ്ഞും നില്‌ക്കുന്ന പല്ലുകള്‍ക്കിടയില്‍ ആഹാരാവശിഷ്‌ടങ്ങളിലിരുന്ന്‌ ദുര്‍ഗന്ധമുണ്ടാക്കുകയും ക്രമേണ മോണരോഗത്തിന്‌ കാരണമാവുകയും ചെയ്യുന്നു. മോണരോഗം പല്ലുകള്‍ക്ക്‌ ആട്ടമുണ്ടാക്കി അവ ഇളകിപ്പോകാനിടവരുത്തുന്നു. ഒരാളുടെ മുഖസൗന്ദര്യത്തില്‍ ദന്തവിന്യാസത്തിന്‌ സുപ്രധാന പങ്കാണുള്ളത്‌. നിരപ്പായ പല്ലുകളില്ലാത്ത ഒരു വ്യക്തി തുറന്ന്‌ ചിരിക്കാനോ സംസാരിക്കാനോ മടി കാണിക്കാറുണ്ട്‌. ഇത്‌ അയാളുടെ ആത്മവിശ്വാസത്തെത്തന്നെ നഷ്‌ടപ്പെടുത്തും.

സിറാമിക് ബ്രാക്കറ്റുകള്‍ ഉപയോഗിച്ചുള്ള ചികിത്സാരീതി

മേല്‍ത്താടിയും കീഴ്‌ത്താടിയും തമ്മില്‍ വലുപ്പത്തിലുള്ള പൊരുത്തമില്ലായ്‌മ, പല്ലുകളുടെ മൊത്തം വീതിയും അവയ്‌ക്ക്‌ ക്രമമായി നില്‌ക്കാന്‍ താടിയെല്ലില്‍ ലഭ്യമായ ഇടവും തമ്മിലുള്ള ഏറ്റക്കുറച്ചിലുകള്‍, പല്ലുകള്‍ ക്രമം തെറ്റി മുളയ്‌ക്കുക, ചില പല്ലുകള്‍ മുളയ്‌ക്കാതിരിക്കുക, താമസിച്ച്‌ മുളയ്‌ക്കുക, പാല്‍പ്പല്ലുകള്‍ നേരത്തേ കൊഴിഞ്ഞുപോവുക, അപകടങ്ങള്‍, പാരമ്പര്യസവിശേഷതകള്‍ ഇവയൊക്കെ പല്ലുകള്‍ ഉന്തിയും സ്ഥാനം തെറ്റിയും നില്‌ക്കാന്‍ കാരണമാകുന്നു. മുഖത്തെ മാംസപേശികളുടെയും ഞരമ്പുകളുടെയും താടിയെല്ലുകളുടെയും വളര്‍ച്ചയിലുള്ള പരസ്‌പരസ്വാധീനം ഒരു വ്യക്തിയുടെ ദന്തവിന്യാസത്തെ ഒരു പ്രത്യേക ക്രമത്തിലാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. 3-4 വയസ്‌ കഴിഞ്ഞും തുടരുന്ന വിരലൂറല്‍, നാക്ക്‌ തള്ളല്‍, വായില്‍ക്കൂടിയുള്ള ശ്വസനം, നഖം കടിക്കല്‍ എന്നീ ദുശ്ശീലങ്ങളും പല്ലുകളുടെ ക്രമീകരണത്തെ ബാധിക്കാം.

1.ചികിത്സയ്ക്കു മുമ്പ് 2.ചികിത്സയ്ക്കു ശേഷം‍‍

ഓര്‍ത്തഡോണ്‍ടിക്‌സ്‌ ചികിത്സ ആരംഭിക്കുന്നതിനുമുമ്പ്‌ ഉപഭോക്താവിന്റെ ദന്തവിന്യാസം അതിന്റെ പ്ലാസ്റ്റര്‍ മോഡലുണ്ടാക്കി പഠിക്കുന്നു. വിവിധതരത്തിലുള്ള എക്‌സ്‌-റേകള്‍ എടുത്ത്‌ താടിയെല്ലുകളുടെയും മുഖത്തെ മറ്റ്‌ അസ്ഥികളുടെയും വിവിധ അളുവുകളും ചരിവുകളും വിശകലനം ചെയ്യുന്നു. അതിനുശേഷം ചികിത്സാ രീതിയും അതിനുള്ള സംവിധാനങ്ങളും തീരുമാനിക്കുന്നു. പല്ലുകളെ നിരപ്പായും ക്രമമായും കൊണ്ടുവരുന്നതിന്‌ പ്രത്യേകസംവിധാനങ്ങളിലൂടെ കനം കുറഞ്ഞ കമ്പികളുപയോഗിച്ച്‌ നേരിയ തോതില്‍ മറ്റ്‌ ക്ഷതങ്ങളുണ്ടാകാത്ത തരത്തില്‍ ബലം പ്രയോഗിക്കുന്നു. റിമൂവബിള്‍ അപ്ലെയന്‍സ്‌ (Removable appliance), ഫിക്‌സഡ്‌ അപ്ലെയന്‍സ്‌ (Fixed appliance) എന്നിങ്ങനെ രണ്ടുതരത്തിലുള്ള സംവിധാനങ്ങളാണ്‌ പ്രധാനമായും ചികിത്സയ്‌ക്ക്‌ ഉപയോഗിക്കുന്നത്‌. റിമൂവബിള്‍ അപ്ലെയ്‌ന്‍സ്‌ ഇളക്കി മാറ്റാവുന്ന തരത്തിലുള്ളവയാണ്‌. ഫിക്‌സഡ്‌ അപ്ലെയന്‍സില്‍ കമ്പിയെ പല്ലുമായി ഒരു നിശ്ചിതകാലത്തേക്ക്‌ സ്ഥിരമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ രീതിയിലുള്ള ചികിത്സാക്രമമാണ്‌ കൂടുതല്‍ ഫലപ്രദം. എന്നാല്‍ ഇത്‌ ചെലവേറിയ ചികിത്സാരീതിയാണ്‌. നേരിയ തോതിലുള്ള ഉന്തല്‍ റിമൂവബിള്‍ അപ്ലെയന്‍സ്‌ ഉപയോഗിച്ച്‌ ശരിയാക്കാവുന്നതാണ്‌. ഫിക്‌സഡ്‌ അപ്ലെയന്‍സില്‍ കമ്പിയെ ബ്രാക്കറ്റുകള്‍, ട്യൂബുകള്‍ മുതലായവ ഉപയോഗിച്ചാണ്‌ പല്ലിനോട്‌ ബന്ധിപ്പിക്കുന്നത്‌. സ്റ്റെയിന്‍ലെസ്‌ സ്റ്റീല്‍ കൊണ്ട്‌ നിര്‍മിക്കപ്പെട്ട കമ്പിയാണ്‌ സാധാരണ ഉപയോഗിക്കാറുള്ളത്‌. സ്റ്റെയിന്‍ലെസ്‌ സ്റ്റീലിന്‌ പുറമേ പല്ലിന്റെ നിറത്തിലുള്ള സിറാമിക്‌ (ceramic) കൊണ്ട്‌ നിര്‍മിച്ച ബ്രാക്കറ്റുകളും ഇന്ന്‌ ലഭ്യമാണ്‌. ഉന്തിനില്‌ക്കുന്ന പല്ലുകളെ അകത്തേക്ക്‌ തള്ളുവാനുള്ള ഇടം ഇല്ലാതെ വരുമ്പോള്‍ മേല്‍ത്താടിയില്‍ നിന്നു കീഴ്‌ത്താടിയില്‍ നിന്നുമായി നാലു പല്ലുകളെ (premolar) എടുക്കാറുണ്ട്‌. കുട്ടികളില്‍ പാല്‍പല്ല്‌ പൊട്ടലുണ്ടായോ അപകടം മൂലമോ നേരത്തേ കൊഴിഞ്ഞുപോകാനിടയായാല്‍ പിന്നീട്‌ മുളയ്‌ക്കുന്ന പല്ലുകള്‍ സ്ഥാനം തെറ്റി മുളയ്‌ക്കാന്‍ സാധ്യതയുണ്ട്‌. ഇതൊഴിവാക്കാനായി സ്‌പേസ്‌ മെയിന്റെയിനറുകള്‍ (space maintainer) എന്ന സംവിധാനം നല്‌കുന്നു. താടിയെല്ലുകളുടെ വളര്‍ച്ചയിലുണ്ടാകുന്ന വൈകല്യങ്ങളെ ഫങ്‌ഷണല്‍ (functional) അപ്ലെയന്‍സസ്‌ എന്നറിയപ്പെടുന്ന സംവിധാനങ്ങളുപയോഗിച്ച്‌ എല്ലുകളുടെ വളര്‍ച്ചയുടെ ദിശയിലും വേഗത്തിലും മാറ്റം വരുത്തി ശരിയാക്കിയെടുക്കുന്ന ചികിത്സയും ഓര്‍ത്തൊഡോണ്‍ടിക്‌സില്‍ ചെയ്യാറുണ്ട്‌. ക്ലെഫ്‌റ്റ്‌ പാലറ്റ്‌ (cleft palate) തുടങ്ങി അണ്ണാക്കിലുണ്ടാകുന്ന ജന്മവൈകല്യങ്ങളുടെ ചികിത്സയ്‌ക്കും ഓര്‍ത്തൊഡോണ്‍ടിക്‌ ട്രീറ്റ്‌മെന്റ്‌ ഉപയോഗിക്കപ്പെടുന്നു.

ഇന്ത്യയിലെ സര്‍വകലാശാലകള്‍ ഓര്‍ത്തൊഡോണ്‍ടിക്‌സില്‍ വിദഗ്‌ധപരിശീലനം മൂന്നുവര്‍ഷ ബിരുദാനന്തരബിരുദ കോഴ്‌സിലൂടെ (M.D.S.) ലഭ്യമാക്കുന്നു.

(ഡോ. അനുലേഖ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍