This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓർക്കസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == ഓർക്കസ് == == Orchis == പാതാളലോകത്തിനും അതിന്റെ അധിദേവതയ്‌ക്കും റ...) |
Mksol (സംവാദം | സംഭാവനകള്‍) (→ഓർക്കസ്) |
||
വരി 1: | വരി 1: | ||
- | == | + | == ഓര്‍ക്കസ് == |
- | + | ||
== Orchis == | == Orchis == |
10:14, 7 ഓഗസ്റ്റ് 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഓര്‍ക്കസ്
Orchis
പാതാളലോകത്തിനും അതിന്റെ അധിദേവതയ്‌ക്കും റോമന്‍ പുരാണങ്ങളിൽ നൽകിയിട്ടുള്ള പേര്. ആദ്യം ഇതിന് "സംഭരണി' എന്നും പിന്നീട് "മരിച്ചവർക്കുവേണ്ടി പാതാളത്തിലുള്ള അറ' എന്നും അർഥഭേദമുണ്ടായി. ഗ്രീക്കുഭാഷയിൽ ഈ പദത്തിന് പ്രതിജ്ഞ എന്നാണ് അർഥം. പാതാളദേവത എന്ന നിലയ്‌ക്ക് "ദിസ്' എന്ന ദേവതയിൽ നിന്ന് വ്യത്യസ്‌തനല്ല ഓർക്കസ്. ജീവിച്ചിരിക്കുന്നവരെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന ദുർദേവതയായും ഓർക്കസ്സിനെ കണക്കാക്കാറുണ്ട്. ഈ ദേവതയ്‌ക്ക് പ്രത്യേകം ആരാധനാകേന്ദ്രങ്ങളോ സമ്പ്രദായങ്ങളോ ഉണ്ടായിരുന്നില്ല.
ഗ്രീക്ക് ദേവതയായ പ്ലൂട്ടോയുടെ പര്യായമായും പുരാണങ്ങളിൽ ഓർക്കസ് വ്യവഹൃതമായിട്ടുണ്ട്. പാപികളെ ശിക്ഷിക്കുന്ന ദേവതയായിട്ടാണ് ഓർക്കസ് കണക്കാക്കപ്പെടുന്നത്.
ആദ്യകാലത്ത് റോമന്‍ മൃത്യുദേവതയായിരുന്ന ഓർക്കസ് പില്‌ക്കാലത്ത് ഗ്രീക്കു പുരാണങ്ങളിലെ പാതാളാധിപതിയായും പരിഗണിക്കപ്പെട്ടു എന്നുവേണം കരുതുവാന്‍.