This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓസ്‌കാർ അവാർഡ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == ഓസ്‌കാർ അവാർഡ് == == Oscar Award == പ്രസിദ്ധ ഹോളിവുഡ് ചലച്ചിത്ര അവാർ...) |
Mksol (സംവാദം | സംഭാവനകള്‍) (→Oscar Award) |
||
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | == | + | == ഓസ്‌കാര്‍ അവാര്‍ഡ് == |
- | + | ||
== Oscar Award == | == Oscar Award == | ||
- | പ്രസിദ്ധ ഹോളിവുഡ് ചലച്ചിത്ര | + | പ്രസിദ്ധ ഹോളിവുഡ് ചലച്ചിത്ര അവാര്‍ഡ്. യു.എസ്സിലെ "അക്കാദമി ഒഫ് മോഷന്‍ പിക്‌ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ്' ആണ് ഈ അവാര്‍ഡ് നല്‍കുന്നത്. ചലച്ചിത്രരംഗത്ത് ഏറ്റവും അഭിമാനാര്‍ഹമായ ബഹുമതിയായി കണക്കാക്കപ്പെട്ടുവരുന്ന ഈ അവാര്‍ഡ് ഏറ്റവും ഉന്നതന്മാരായ ചലച്ചിത്ര കഥാകൃത്തുക്കള്‍, സംവിധായകര്‍, ഫിലിം നിര്‍മാതാക്കള്‍, ഗായകര്‍, കാമറാമാന്മാര്‍, നടീനടന്മാര്‍, സഹനടീനടന്മാര്‍ എന്നിവര്‍ക്ക് വര്‍ഷംതോറും നല്‍കിവരുന്നു. മരണാനന്തര ബഹുമതിയായും ഓസ്‌കാര്‍ അവാര്‍ഡ് നല്‍കിയിട്ടുണ്ട്. |
+ | [[ചിത്രം:Vol5p825_Oscars.jpg|thumb|ഓസ്‌കാര്‍ അവാര്‍ഡ്]] | ||
+ | 1927-ലാണ് ഓസ്‌കാര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതിനുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചത്. ചലച്ചിത്രരംഗത്ത് ഹോളിവുഡിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനും ചലച്ചിത്രവ്യവസായത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിനും സഹായിക്കുന്ന തരത്തില്‍ വര്‍ഷംതോറും ചില അവാര്‍ഡുകള്‍ നല്‍കുന്നത് പ്രയോജനപ്രദമായിരിക്കുമെന്ന അഭിപ്രായം 1927 മേയ് 11-ന് ആദ്യമായി യോഗം ചേര്‍ന്ന അക്കാദമിയില്‍ പൊന്തിവന്നു. ഈ അഭിപ്രായം അംഗീകരിക്കുകയും സമ്മാനമായി ഉത്‌കൃഷ്‌ടമായ ഒരു പ്രതിമ നല്‍കുന്നത് നന്നായിരിക്കുമെന്ന് തീരുമാനിക്കുകയും ചെയ്‌തു. കോണ്‍റാഡ് നഗല്‍ എന്ന ചലച്ചിത്ര നടനായിരുന്നു ഈ നിര്‍ദേശങ്ങള്‍ ആദ്യമായി മുന്നോട്ടുവച്ചത്. | ||
+ | [[ചിത്രം:Vol5p825_Cedric gibbons.jpg|thumb|സെഡ്രിക് ഗിബ്ബണ്‍സ്]] | ||
+ | ഓസ്‌കാര്‍ അവാര്‍ഡിന്റെ രൂപകല്‌പന നിര്‍വഹിച്ചത് എം.ജി.എം. ഫിലിംസിന്റെ കലാസംവിധായകനായ സെഡ്രിക് ഗിബ്ബണ്‍സ് ആണ്. ഒരു റീല്‍ ഫിലിമിന്റെ മുകളില്‍ ഒരു പുരുഷന്‍ കുരിശും വാളും പിടിച്ച് നില്‍ക്കുന്ന രൂപമാണ് അദ്ദേഹം നിര്‍മിച്ചത്. 1931 വരെ ഈ അവാര്‍ഡിന് പ്രത്യേക പേരൊന്നും ഉണ്ടായിരുന്നില്ല. 1931-ല്‍ ഓസ്‌കാര്‍ എന്ന പേര് യാദൃശ്ചികമായിട്ടാണ് ഇതിന് കൈവന്നത്. 1931-ല്‍ അക്കാദമിയുടെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായി നിയമിക്കപ്പെട്ട മിസ്സിസ് മാര്‍ഗററ്റ് ഹെറിക് ഈ അവാര്‍ഡിന്റെ രൂപമാതൃക കണ്ട് അത് തന്റെ മാതുലന്‍ ഓസ്‌കാറിനെപ്പോലെ ഇരിക്കുന്നു എന്ന് അഭിപ്രായപ്പെട്ടു. ഇതു കേട്ടുനിന്നിരുന്ന ഒരു പത്രപ്രതിനിധി ഈ പ്രതിമയ്‌ക്ക് ഓസ്‌കാര്‍ എന്ന പേരു നല്‍കി വാര്‍ത്ത പ്രസിദ്ധം ചെയ്‌തു. അതോടെ ആ പേരിനു പ്രചാരം സിദ്ധിച്ചു. | ||
- | + | 92 ശതമാനം വെളുത്തീയവും 7 ശതമാനം ആന്റിമണിയും 1 ശതമാനം ഓടും ചേര്‍ന്ന ബ്രിട്ടനി എന്ന കൂട്ടുലോഹത്തില്‍ വാര്‍ത്തെടുത്ത് നിക്കല്‍ പൂശിയിട്ടുള്ള ഓസ്‌കാര്‍ പ്രതിമയുടെ ഉയരം 25.4 സെന്റിമീറ്ററും ഭാരം 3 കിലോഗ്രാമും ആണ്. വിഗ്രഹം മിനുസപ്പെടുത്തിയശേഷം സ്വര്‍ണം പൂശി ആകര്‍ഷകമാക്കുന്നു. അതിനുശേഷം, ചുവന്ന നിക്കല്‍ പൂശിയതും 2.5 കിലോഗ്രാം ഭാരമുള്ളതുമായ ഒരു ചട്ടത്തില്‍ ഘടിപ്പിക്കുന്നു. 1970 വരെ ലോസ് ആഞ്ചലസിലാണ് ഇതു നിര്‍മിച്ചിരുന്നത്. അതിനുശേഷം ചിക്കാഗോയില്‍ നിര്‍മിക്കപ്പെട്ടുവരുന്നു. അക്കാദമിയുടെ നിര്‍ദേശത്തില്‍ ലൈസന്‍സു നല്‍കപ്പെട്ടിട്ടുള്ള കമ്പനികള്‍ക്കുമാത്രമേ ഈ അവാര്‍ഡു നിര്‍മിക്കുന്നതിന് അധികാരമുള്ളൂ. രണ്ടാം ലോകയുദ്ധകാലത്ത് ടിന്നിനും ചെമ്പിനും ദൗര്‍ലഭ്യമുണ്ടായപ്പോള്‍ പ്ലാസ്റ്റര്‍ ഒഫ് പാരിസ് കൊണ്ടായിരുന്നു ഓസ്‌കാര്‍ ട്രാഫികള്‍ നിര്‍മിച്ചത്. | |
- | + | <gallery Caption="ഓസ്‌കാര്‍ അവാര്‍ഡ് ആദ്യമായി ഏറ്റുവാങ്ങിയവര്‍ | |
+ | 1. എമില്‍ ജന്നിങ്‌സ് 2. ജാനറ്റ് ഗയ്‌നര്‍"> | ||
+ | Image: Vol5p825_Emil Jannings.jpg | ||
+ | Image: Vol5p825_Janet_Gaynor_01.jpg | ||
+ | </gallery> | ||
- | + | ഓസ്‌കാര്‍ അവാര്‍ഡുനേടിയ ആദ്യത്തെ നടന്‍ "ദി വേ ഒഫ് ആള്‍ ഫ്‌ളെഷ്' എന്ന ചിത്രത്തില്‍ അഭിനയിച്ച എമില്‍ ജന്നിങ്‌സ് ആണ്. നടി "സെവന്‍ത് ഹെവന്‍' എന്ന ചിത്രത്തില്‍ അഭിനയിച്ച ജാനറ്റ് ഗയ്‌നറും. ലോക പ്രശസ്‌തനായ വാള്‍ട്ട് ഡിസ്‌നി ആകെ 31 ഓസ്‌കാര്‍ നേടുകയുണ്ടായി. രണ്ടാം സ്ഥാനത്തുനില്‌ക്കുന്നത് കാഥറീന്‍ ഹെപ്‌ബേണും വാള്‍ട്ടര്‍ ബ്രണ്ണനും ആണ്. ഇവര്‍ മൂന്ന് ഓസ്‌കാര്‍ അവാര്‍ഡു വീതം നേടി. | |
- | + | ||
- | + | അവാര്‍ഡുനേടുന്നവര്‍ തങ്ങളുടെ ട്രാഫികള്‍ വില്‌ക്കുന്നതും മറ്റുവിധത്തില്‍ കൈമാറ്റം ചെയ്യുന്നതും അക്കാദമി നിരോധിച്ചിട്ടുണ്ട്. ആര്‍ക്കെങ്കിലും അതു വില്‌ക്കണമെങ്കില്‍ അക്കാദമിക്കുമാത്രമേ അതു വില്‌ക്കാവൂ എന്നും നിബന്ധനയുണ്ട്. കേടു പറ്റിയ ട്രാഫികള്‍ നന്നാക്കുന്നതിനോ മാറ്റി എടുക്കുന്നതിനോ അക്കാദമിയുടെ അനുവാദം ഉണ്ടായിരിക്കേണ്ടതാണ്. | |
- | 1929- | + | 1929-ല്‍ ആദ്യത്തെ ഓസ്‌കാര്‍ അവാര്‍ഡുദാന ചടങ്ങ് നടന്നത് ഹോളിവുഡിലെ റൂസ്‌വെല്‍റ്റ് ഹോട്ടലിലായിരുന്നു. 2002 മുതല്‍ ഹോളിവുഡിലെ കൊഡാക്ക് തിയെറ്ററിലാണ് ഈ ചടങ്ങ് നടക്കുന്നത്. 2004 വരെ അവാര്‍ഡ് പ്രഖ്യാപിച്ചിരുന്നത് ജനുവരിമാസത്തിലും അതിനുശേഷം ഫെബ്രുവരിമാസത്തിലുമാണ്. 2013-ല്‍ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള 85-ാമത്തെ ഓസ്‌കാര്‍ അവാര്‍ഡ് ലഭിച്ചത് "അര്‍ഗോ' എന്ന സിനിമയ്‌ക്കാണ്. |
- | ശാസ്‌ത്രരംഗത്തും സാഹിത്യരംഗത്തും | + | ശാസ്‌ത്രരംഗത്തും സാഹിത്യരംഗത്തും നോബല്‍ സമ്മാനത്തിനുള്ള ഉന്നതമായ സ്ഥാനമാണ് ചലച്ചിത്രലോകത്തില്‍ ഓസ്‌കാര്‍ അവാര്‍ഡിനുള്ളത്. |
Current revision as of 09:59, 7 ഓഗസ്റ്റ് 2014
ഓസ്‌കാര്‍ അവാര്‍ഡ്
Oscar Award
പ്രസിദ്ധ ഹോളിവുഡ് ചലച്ചിത്ര അവാര്‍ഡ്. യു.എസ്സിലെ "അക്കാദമി ഒഫ് മോഷന്‍ പിക്‌ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ്' ആണ് ഈ അവാര്‍ഡ് നല്‍കുന്നത്. ചലച്ചിത്രരംഗത്ത് ഏറ്റവും അഭിമാനാര്‍ഹമായ ബഹുമതിയായി കണക്കാക്കപ്പെട്ടുവരുന്ന ഈ അവാര്‍ഡ് ഏറ്റവും ഉന്നതന്മാരായ ചലച്ചിത്ര കഥാകൃത്തുക്കള്‍, സംവിധായകര്‍, ഫിലിം നിര്‍മാതാക്കള്‍, ഗായകര്‍, കാമറാമാന്മാര്‍, നടീനടന്മാര്‍, സഹനടീനടന്മാര്‍ എന്നിവര്‍ക്ക് വര്‍ഷംതോറും നല്‍കിവരുന്നു. മരണാനന്തര ബഹുമതിയായും ഓസ്‌കാര്‍ അവാര്‍ഡ് നല്‍കിയിട്ടുണ്ട്.
1927-ലാണ് ഓസ്‌കാര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതിനുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചത്. ചലച്ചിത്രരംഗത്ത് ഹോളിവുഡിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനും ചലച്ചിത്രവ്യവസായത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിനും സഹായിക്കുന്ന തരത്തില്‍ വര്‍ഷംതോറും ചില അവാര്‍ഡുകള്‍ നല്‍കുന്നത് പ്രയോജനപ്രദമായിരിക്കുമെന്ന അഭിപ്രായം 1927 മേയ് 11-ന് ആദ്യമായി യോഗം ചേര്‍ന്ന അക്കാദമിയില്‍ പൊന്തിവന്നു. ഈ അഭിപ്രായം അംഗീകരിക്കുകയും സമ്മാനമായി ഉത്‌കൃഷ്‌ടമായ ഒരു പ്രതിമ നല്‍കുന്നത് നന്നായിരിക്കുമെന്ന് തീരുമാനിക്കുകയും ചെയ്‌തു. കോണ്‍റാഡ് നഗല്‍ എന്ന ചലച്ചിത്ര നടനായിരുന്നു ഈ നിര്‍ദേശങ്ങള്‍ ആദ്യമായി മുന്നോട്ടുവച്ചത്.
ഓസ്‌കാര്‍ അവാര്‍ഡിന്റെ രൂപകല്‌പന നിര്‍വഹിച്ചത് എം.ജി.എം. ഫിലിംസിന്റെ കലാസംവിധായകനായ സെഡ്രിക് ഗിബ്ബണ്‍സ് ആണ്. ഒരു റീല്‍ ഫിലിമിന്റെ മുകളില്‍ ഒരു പുരുഷന്‍ കുരിശും വാളും പിടിച്ച് നില്‍ക്കുന്ന രൂപമാണ് അദ്ദേഹം നിര്‍മിച്ചത്. 1931 വരെ ഈ അവാര്‍ഡിന് പ്രത്യേക പേരൊന്നും ഉണ്ടായിരുന്നില്ല. 1931-ല്‍ ഓസ്‌കാര്‍ എന്ന പേര് യാദൃശ്ചികമായിട്ടാണ് ഇതിന് കൈവന്നത്. 1931-ല്‍ അക്കാദമിയുടെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായി നിയമിക്കപ്പെട്ട മിസ്സിസ് മാര്‍ഗററ്റ് ഹെറിക് ഈ അവാര്‍ഡിന്റെ രൂപമാതൃക കണ്ട് അത് തന്റെ മാതുലന്‍ ഓസ്‌കാറിനെപ്പോലെ ഇരിക്കുന്നു എന്ന് അഭിപ്രായപ്പെട്ടു. ഇതു കേട്ടുനിന്നിരുന്ന ഒരു പത്രപ്രതിനിധി ഈ പ്രതിമയ്‌ക്ക് ഓസ്‌കാര്‍ എന്ന പേരു നല്‍കി വാര്‍ത്ത പ്രസിദ്ധം ചെയ്‌തു. അതോടെ ആ പേരിനു പ്രചാരം സിദ്ധിച്ചു.
92 ശതമാനം വെളുത്തീയവും 7 ശതമാനം ആന്റിമണിയും 1 ശതമാനം ഓടും ചേര്‍ന്ന ബ്രിട്ടനി എന്ന കൂട്ടുലോഹത്തില്‍ വാര്‍ത്തെടുത്ത് നിക്കല്‍ പൂശിയിട്ടുള്ള ഓസ്‌കാര്‍ പ്രതിമയുടെ ഉയരം 25.4 സെന്റിമീറ്ററും ഭാരം 3 കിലോഗ്രാമും ആണ്. വിഗ്രഹം മിനുസപ്പെടുത്തിയശേഷം സ്വര്‍ണം പൂശി ആകര്‍ഷകമാക്കുന്നു. അതിനുശേഷം, ചുവന്ന നിക്കല്‍ പൂശിയതും 2.5 കിലോഗ്രാം ഭാരമുള്ളതുമായ ഒരു ചട്ടത്തില്‍ ഘടിപ്പിക്കുന്നു. 1970 വരെ ലോസ് ആഞ്ചലസിലാണ് ഇതു നിര്‍മിച്ചിരുന്നത്. അതിനുശേഷം ചിക്കാഗോയില്‍ നിര്‍മിക്കപ്പെട്ടുവരുന്നു. അക്കാദമിയുടെ നിര്‍ദേശത്തില്‍ ലൈസന്‍സു നല്‍കപ്പെട്ടിട്ടുള്ള കമ്പനികള്‍ക്കുമാത്രമേ ഈ അവാര്‍ഡു നിര്‍മിക്കുന്നതിന് അധികാരമുള്ളൂ. രണ്ടാം ലോകയുദ്ധകാലത്ത് ടിന്നിനും ചെമ്പിനും ദൗര്‍ലഭ്യമുണ്ടായപ്പോള്‍ പ്ലാസ്റ്റര്‍ ഒഫ് പാരിസ് കൊണ്ടായിരുന്നു ഓസ്‌കാര്‍ ട്രാഫികള്‍ നിര്‍മിച്ചത്.
ഓസ്‌കാര്‍ അവാര്‍ഡുനേടിയ ആദ്യത്തെ നടന്‍ "ദി വേ ഒഫ് ആള്‍ ഫ്‌ളെഷ്' എന്ന ചിത്രത്തില്‍ അഭിനയിച്ച എമില്‍ ജന്നിങ്‌സ് ആണ്. നടി "സെവന്‍ത് ഹെവന്‍' എന്ന ചിത്രത്തില്‍ അഭിനയിച്ച ജാനറ്റ് ഗയ്‌നറും. ലോക പ്രശസ്‌തനായ വാള്‍ട്ട് ഡിസ്‌നി ആകെ 31 ഓസ്‌കാര്‍ നേടുകയുണ്ടായി. രണ്ടാം സ്ഥാനത്തുനില്‌ക്കുന്നത് കാഥറീന്‍ ഹെപ്‌ബേണും വാള്‍ട്ടര്‍ ബ്രണ്ണനും ആണ്. ഇവര്‍ മൂന്ന് ഓസ്‌കാര്‍ അവാര്‍ഡു വീതം നേടി.
അവാര്‍ഡുനേടുന്നവര്‍ തങ്ങളുടെ ട്രാഫികള്‍ വില്‌ക്കുന്നതും മറ്റുവിധത്തില്‍ കൈമാറ്റം ചെയ്യുന്നതും അക്കാദമി നിരോധിച്ചിട്ടുണ്ട്. ആര്‍ക്കെങ്കിലും അതു വില്‌ക്കണമെങ്കില്‍ അക്കാദമിക്കുമാത്രമേ അതു വില്‌ക്കാവൂ എന്നും നിബന്ധനയുണ്ട്. കേടു പറ്റിയ ട്രാഫികള്‍ നന്നാക്കുന്നതിനോ മാറ്റി എടുക്കുന്നതിനോ അക്കാദമിയുടെ അനുവാദം ഉണ്ടായിരിക്കേണ്ടതാണ്.
1929-ല്‍ ആദ്യത്തെ ഓസ്‌കാര്‍ അവാര്‍ഡുദാന ചടങ്ങ് നടന്നത് ഹോളിവുഡിലെ റൂസ്‌വെല്‍റ്റ് ഹോട്ടലിലായിരുന്നു. 2002 മുതല്‍ ഹോളിവുഡിലെ കൊഡാക്ക് തിയെറ്ററിലാണ് ഈ ചടങ്ങ് നടക്കുന്നത്. 2004 വരെ അവാര്‍ഡ് പ്രഖ്യാപിച്ചിരുന്നത് ജനുവരിമാസത്തിലും അതിനുശേഷം ഫെബ്രുവരിമാസത്തിലുമാണ്. 2013-ല്‍ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള 85-ാമത്തെ ഓസ്‌കാര്‍ അവാര്‍ഡ് ലഭിച്ചത് "അര്‍ഗോ' എന്ന സിനിമയ്‌ക്കാണ്.
ശാസ്‌ത്രരംഗത്തും സാഹിത്യരംഗത്തും നോബല്‍ സമ്മാനത്തിനുള്ള ഉന്നതമായ സ്ഥാനമാണ് ചലച്ചിത്രലോകത്തില്‍ ഓസ്‌കാര്‍ അവാര്‍ഡിനുള്ളത്.