This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓള്‍മ്‌സ്റ്റെഡ്‌, ഫ്രഡറിക്‌ ലാ (1822 - 1903)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഓള്‍മ്‌സ്റ്റെഡ്‌, ഫ്രഡറിക്‌ ലാ (1822 - 1903) == == Olmsted, Frederick Law == യു.എസ്‌. പ...)
(Olmsted, Frederick Law)
 
വരി 5: വരി 5:
== Olmsted, Frederick Law ==
== Olmsted, Frederick Law ==
   
-
യു.എസ്‌. പ്രകൃതിദൃശ്യ രൂപകല്‌പനാവിദഗ്‌ധനും സാഹിത്യകാരനും. 1822 ഏ. 27-ന്‌ ഹാർട്‌ഫോർഡിൽ ജനിച്ചു. 1837-40 വരെയുള്ള കാലഘട്ടത്തിൽ എന്‍ജിനീയറിങ്ങിൽ പ്രാഥമിക പരിശീലനം നേടി. 1852-നും 58-നുമിടയ്‌ക്ക്‌ പല രാജ്യങ്ങള്‍ സന്ദർശിക്കുകയും അടിമത്തത്തെയും, അടിമത്ത രാജ്യങ്ങളെയും കുറിച്ച്‌ ശാസ്‌ത്രീയവും, സാമൂഹികവുമായ പഠനം നടത്തുകയും ചെയ്‌തു. വാക്‌സ്‌ ആന്‍ഡ്‌ ടാക്‌സ്‌ ഒഫ്‌ ആന്‍ അമേരിക്കന്‍ ഫാർമർ ഇന്‍ ഇംഗ്ലണ്ട്‌ (1852), എ ജേണി ഇന്‍ ദി സീബോർഡ്‌ സ്ലേവ്‌ സ്റ്റേറ്റ്‌സ്‌ (1856), എ ജേണി ത്രൂ ടെക്‌സാസ്‌ (1857), എ ജേണി ഇന്‍ ദി ബാക്‌ കണ്‍ട്രി (1860) എന്നീ കൃതികള്‍ ഇദ്ദേഹത്തിന്‌ പ്രശസ്‌തി നേടിക്കൊടുത്തു. ജേണീസ്‌ ആന്‍ഡ്‌ എക്‌സ്‌പ്ലൊറേഷന്‍സ്‌ ഇന്‍ ദി കോട്ടണ്‍ കിങ്‌ഡം എന്ന കൃതി സാഹസികജീവിതത്തിന്റെ കലാത്മകമായ ആവിഷ്‌കരണമാണ്‌.
+
യു.എസ്‌. പ്രകൃതിദൃശ്യ രൂപകല്‌പനാവിദഗ്‌ധനും സാഹിത്യകാരനും. 1822 ഏ. 27-ന്‌ ഹാര്‍ട്‌ഫോര്‍ഡില്‍ ജനിച്ചു. 1837-40 വരെയുള്ള കാലഘട്ടത്തില്‍ എന്‍ജിനീയറിങ്ങില്‍ പ്രാഥമിക പരിശീലനം നേടി. 1852-നും 58-നുമിടയ്‌ക്ക്‌ പല രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും അടിമത്തത്തെയും, അടിമത്ത രാജ്യങ്ങളെയും കുറിച്ച്‌ ശാസ്‌ത്രീയവും, സാമൂഹികവുമായ പഠനം നടത്തുകയും ചെയ്‌തു. വാക്‌സ്‌ ആന്‍ഡ്‌ ടാക്‌സ്‌ ഒഫ്‌ ആന്‍ അമേരിക്കന്‍ ഫാര്‍മര്‍ ഇന്‍ ഇംഗ്ലണ്ട്‌ (1852), എ ജേണി ഇന്‍ ദി സീബോര്‍ഡ്‌ സ്ലേവ്‌ സ്റ്റേറ്റ്‌സ്‌ (1856), എ ജേണി ത്രൂ ടെക്‌സാസ്‌ (1857), എ ജേണി ഇന്‍ ദി ബാക്‌ കണ്‍ട്രി (1860) എന്നീ കൃതികള്‍ ഇദ്ദേഹത്തിന്‌ പ്രശസ്‌തി നേടിക്കൊടുത്തു. ജേണീസ്‌ ആന്‍ഡ്‌ എക്‌സ്‌പ്ലൊറേഷന്‍സ്‌ ഇന്‍ ദി കോട്ടണ്‍ കിങ്‌ഡം എന്ന കൃതി സാഹസികജീവിതത്തിന്റെ കലാത്മകമായ ആവിഷ്‌കരണമാണ്‌.
-
1857-ൽ ന്യൂയോർക്കിലെ ന്യൂ സെന്‍ട്രൽ പാർക്കിന്റെ മേലന്വേഷകനായി ഇദ്ദേഹം നിയമിക്കപ്പെട്ടു. കാൽവെർട്ട്‌ വോക്‌സിനോടൊപ്പം പാർക്കിന്റെ നവീകരണത്തിനായുള്ള രൂപരേഖാരചനാമത്സരത്തിൽ വിജയിച്ചതോടെ പാർക്ക്‌ നിർമാണത്തിന്റെ പ്രധാന ശില്‌പിയായി 1858-ഇദ്ദേഹം നിയമിക്കപ്പെട്ടു.
+
1857-ല്‍ ന്യൂയോര്‍ക്കിലെ ന്യൂ സെന്‍ട്രല്‍ പാര്‍ക്കിന്റെ മേലന്വേഷകനായി ഇദ്ദേഹം നിയമിക്കപ്പെട്ടു. കാല്‍വെര്‍ട്ട്‌ വോക്‌സിനോടൊപ്പം പാര്‍ക്കിന്റെ നവീകരണത്തിനായുള്ള രൂപരേഖാരചനാമത്സരത്തില്‍ വിജയിച്ചതോടെ പാര്‍ക്ക്‌ നിര്‍മാണത്തിന്റെ പ്രധാന ശില്‌പിയായി 1858-ല്‍ ഇദ്ദേഹം നിയമിക്കപ്പെട്ടു.
-
80-ൽപ്പരം പബ്ലിക്‌ പാർക്കുകള്‍ക്കും മറ്റനേകം പൊതുസ്ഥാപനങ്ങളുടെ പരിസരാങ്കണങ്ങള്‍ക്കും ഇദ്ദേഹം രൂപകല്‌പന ചെയ്‌തിട്ടുണ്ട്‌. പ്രാസ്‌പെക്‌റ്റ്‌ പാർക്ക്‌ (ബ്രൂക്ക്‌ലിന്‍), ഫെയർ മൗണ്ട്‌ പാർക്ക്‌ (ഫിലഡെൽഫിയ), സൗത്ത്‌ പാർക്ക്‌ (ഷിക്കാഗോ), മൗണ്ട്‌ റോയൽ പാർക്ക്‌ (മോണ്‍ട്രിയൽ) തുടങ്ങിയവ ഇദ്ദേഹത്തിന്റെ നിർമാണ വൈദഗ്‌ധ്യത്തിനുദാഹരണങ്ങളാണ്‌. 1861 മുതൽ 63 വരെ യു.എസ്‌. സാനിട്ടേഷന്‍ കമ്മിഷന്റെ സെക്രട്ടറി, ജനറൽ മാനേജർ എന്നീ നിലകളിൽ സേവനം അനുഷ്‌ഠിക്കുകയും, തുടർന്ന്‌ കുറച്ചുകാലം ബെർക്‌ലിയിലെ കാലിഫോർണിയാ സർവകലാശാലാ (1866) മന്ദിരങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിനായി കാലിഫോർണിയയിൽ പോകുകയും ചെയ്‌തു. നയാഗ്രാ വെള്ളച്ചാട്ടത്തോടു ചേർന്ന പ്രകൃതിദൃശ്യങ്ങളുടെ നൈസർഗികത പരിരക്ഷിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്‌തത്‌ ഇദ്ദേഹമാണ്‌. പബ്ലിക്‌ പാർക്‌സ്‌ ആന്‍ഡ്‌ ദി എന്‍ലാർജ്‌മെന്റ്‌ ഒഫ്‌ ടൗണ്‍സ്‌ (1871), എ കണ്‍സിഡറേഷന്‍ ഒഫ്‌ ദി ജസ്റ്റിഫയിങ്‌ വാല്യു ഒഫ്‌ എ പബ്ലിക്‌ പാർക്ക്‌ (1881) എന്നിവ ഉദ്യാനസംവിധാനത്തെ സംബന്ധിച്ച ഇദ്ദേഹത്തിന്റെ പ്രശസ്‌ത കൃതികളാണ്‌.
+
80-ല്‍പ്പരം പബ്ലിക്‌ പാര്‍ക്കുകള്‍ക്കും മറ്റനേകം പൊതുസ്ഥാപനങ്ങളുടെ പരിസരാങ്കണങ്ങള്‍ക്കും ഇദ്ദേഹം രൂപകല്‌പന ചെയ്‌തിട്ടുണ്ട്‌. പ്രാസ്‌പെക്‌റ്റ്‌ പാര്‍ക്ക്‌ (ബ്രൂക്ക്‌ലിന്‍), ഫെയര്‍ മൗണ്ട്‌ പാര്‍ക്ക്‌ (ഫിലഡെല്‍ഫിയ), സൗത്ത്‌ പാര്‍ക്ക്‌ (ഷിക്കാഗോ), മൗണ്ട്‌ റോയല്‍ പാര്‍ക്ക്‌ (മോണ്‍ട്രിയല്‍) തുടങ്ങിയവ ഇദ്ദേഹത്തിന്റെ നിര്‍മാണ വൈദഗ്‌ധ്യത്തിനുദാഹരണങ്ങളാണ്‌. 1861 മുതല്‍ 63 വരെ യു.എസ്‌. സാനിട്ടേഷന്‍ കമ്മിഷന്റെ സെക്രട്ടറി, ജനറല്‍ മാനേജര്‍ എന്നീ നിലകളില്‍ സേവനം അനുഷ്‌ഠിക്കുകയും, തുടര്‍ന്ന്‌ കുറച്ചുകാലം ബെര്‍ക്‌ലിയിലെ കാലിഫോര്‍ണിയാ സര്‍വകലാശാലാ (1866) മന്ദിരങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിനായി കാലിഫോര്‍ണിയയില്‍ പോകുകയും ചെയ്‌തു. നയാഗ്രാ വെള്ളച്ചാട്ടത്തോടു ചേര്‍ന്ന പ്രകൃതിദൃശ്യങ്ങളുടെ നൈസര്‍ഗികത പരിരക്ഷിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്‌തത്‌ ഇദ്ദേഹമാണ്‌. പബ്ലിക്‌ പാര്‍ക്‌സ്‌ ആന്‍ഡ്‌ ദി എന്‍ലാര്‍ജ്‌മെന്റ്‌ ഒഫ്‌ ടൗണ്‍സ്‌ (1871), എ കണ്‍സിഡറേഷന്‍ ഒഫ്‌ ദി ജസ്റ്റിഫയിങ്‌ വാല്യു ഒഫ്‌ എ പബ്ലിക്‌ പാര്‍ക്ക്‌ (1881) എന്നിവ ഉദ്യാനസംവിധാനത്തെ സംബന്ധിച്ച ഇദ്ദേഹത്തിന്റെ പ്രശസ്‌ത കൃതികളാണ്‌.
-
അമേരിക്കയിലെ പ്രഥമ പ്രകൃതിദൃശ്യ രൂപകല്‌പനാ വിദഗ്‌ധന്‍ എന്ന നിലയിൽ വിഖ്യാതനായ ഓള്‍മ്‌ സ്റ്റെഡ്‌ അക്കാലംവരെയുണ്ടായിരുന്ന ഉദ്യാനനിർമാതാക്കളിൽ നിന്നും വ്യത്യസ്‌തമായി പ്രകൃതിദൃശ്യങ്ങളുടെ വന്യഭംഗി നിലനിർത്തിക്കൊണ്ടുള്ള ഒരു സംവിധാനശൈലി ആവിഷ്‌കരിച്ചു വിജയിച്ചു. ഇദ്ദേഹം 1903 ആഗ. 28-ന്‌ മാസാച്യുസെറ്റ്‌സിലെ വവെർലെയിൽ അന്തരിച്ചു.
+
അമേരിക്കയിലെ പ്രഥമ പ്രകൃതിദൃശ്യ രൂപകല്‌പനാ വിദഗ്‌ധന്‍ എന്ന നിലയില്‍ വിഖ്യാതനായ ഓള്‍മ്‌ സ്റ്റെഡ്‌ അക്കാലംവരെയുണ്ടായിരുന്ന ഉദ്യാനനിര്‍മാതാക്കളില്‍ നിന്നും വ്യത്യസ്‌തമായി പ്രകൃതിദൃശ്യങ്ങളുടെ വന്യഭംഗി നിലനിര്‍ത്തിക്കൊണ്ടുള്ള ഒരു സംവിധാനശൈലി ആവിഷ്‌കരിച്ചു വിജയിച്ചു. ഇദ്ദേഹം 1903 ആഗ. 28-ന്‌ മാസാച്യുസെറ്റ്‌സിലെ വവെര്‍ലെയില്‍ അന്തരിച്ചു.

Current revision as of 09:40, 7 ഓഗസ്റ്റ്‌ 2014

ഓള്‍മ്‌സ്റ്റെഡ്‌, ഫ്രഡറിക്‌ ലാ (1822 - 1903)

Olmsted, Frederick Law

യു.എസ്‌. പ്രകൃതിദൃശ്യ രൂപകല്‌പനാവിദഗ്‌ധനും സാഹിത്യകാരനും. 1822 ഏ. 27-ന്‌ ഹാര്‍ട്‌ഫോര്‍ഡില്‍ ജനിച്ചു. 1837-40 വരെയുള്ള കാലഘട്ടത്തില്‍ എന്‍ജിനീയറിങ്ങില്‍ പ്രാഥമിക പരിശീലനം നേടി. 1852-നും 58-നുമിടയ്‌ക്ക്‌ പല രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും അടിമത്തത്തെയും, അടിമത്ത രാജ്യങ്ങളെയും കുറിച്ച്‌ ശാസ്‌ത്രീയവും, സാമൂഹികവുമായ പഠനം നടത്തുകയും ചെയ്‌തു. വാക്‌സ്‌ ആന്‍ഡ്‌ ടാക്‌സ്‌ ഒഫ്‌ ആന്‍ അമേരിക്കന്‍ ഫാര്‍മര്‍ ഇന്‍ ഇംഗ്ലണ്ട്‌ (1852), എ ജേണി ഇന്‍ ദി സീബോര്‍ഡ്‌ സ്ലേവ്‌ സ്റ്റേറ്റ്‌സ്‌ (1856), എ ജേണി ത്രൂ ടെക്‌സാസ്‌ (1857), എ ജേണി ഇന്‍ ദി ബാക്‌ കണ്‍ട്രി (1860) എന്നീ കൃതികള്‍ ഇദ്ദേഹത്തിന്‌ പ്രശസ്‌തി നേടിക്കൊടുത്തു. ജേണീസ്‌ ആന്‍ഡ്‌ എക്‌സ്‌പ്ലൊറേഷന്‍സ്‌ ഇന്‍ ദി കോട്ടണ്‍ കിങ്‌ഡം എന്ന കൃതി സാഹസികജീവിതത്തിന്റെ കലാത്മകമായ ആവിഷ്‌കരണമാണ്‌.

1857-ല്‍ ന്യൂയോര്‍ക്കിലെ ന്യൂ സെന്‍ട്രല്‍ പാര്‍ക്കിന്റെ മേലന്വേഷകനായി ഇദ്ദേഹം നിയമിക്കപ്പെട്ടു. കാല്‍വെര്‍ട്ട്‌ വോക്‌സിനോടൊപ്പം പാര്‍ക്കിന്റെ നവീകരണത്തിനായുള്ള രൂപരേഖാരചനാമത്സരത്തില്‍ വിജയിച്ചതോടെ പാര്‍ക്ക്‌ നിര്‍മാണത്തിന്റെ പ്രധാന ശില്‌പിയായി 1858-ല്‍ ഇദ്ദേഹം നിയമിക്കപ്പെട്ടു.

80-ല്‍പ്പരം പബ്ലിക്‌ പാര്‍ക്കുകള്‍ക്കും മറ്റനേകം പൊതുസ്ഥാപനങ്ങളുടെ പരിസരാങ്കണങ്ങള്‍ക്കും ഇദ്ദേഹം രൂപകല്‌പന ചെയ്‌തിട്ടുണ്ട്‌. പ്രാസ്‌പെക്‌റ്റ്‌ പാര്‍ക്ക്‌ (ബ്രൂക്ക്‌ലിന്‍), ഫെയര്‍ മൗണ്ട്‌ പാര്‍ക്ക്‌ (ഫിലഡെല്‍ഫിയ), സൗത്ത്‌ പാര്‍ക്ക്‌ (ഷിക്കാഗോ), മൗണ്ട്‌ റോയല്‍ പാര്‍ക്ക്‌ (മോണ്‍ട്രിയല്‍) തുടങ്ങിയവ ഇദ്ദേഹത്തിന്റെ നിര്‍മാണ വൈദഗ്‌ധ്യത്തിനുദാഹരണങ്ങളാണ്‌. 1861 മുതല്‍ 63 വരെ യു.എസ്‌. സാനിട്ടേഷന്‍ കമ്മിഷന്റെ സെക്രട്ടറി, ജനറല്‍ മാനേജര്‍ എന്നീ നിലകളില്‍ സേവനം അനുഷ്‌ഠിക്കുകയും, തുടര്‍ന്ന്‌ കുറച്ചുകാലം ബെര്‍ക്‌ലിയിലെ കാലിഫോര്‍ണിയാ സര്‍വകലാശാലാ (1866) മന്ദിരങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിനായി കാലിഫോര്‍ണിയയില്‍ പോകുകയും ചെയ്‌തു. നയാഗ്രാ വെള്ളച്ചാട്ടത്തോടു ചേര്‍ന്ന പ്രകൃതിദൃശ്യങ്ങളുടെ നൈസര്‍ഗികത പരിരക്ഷിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്‌തത്‌ ഇദ്ദേഹമാണ്‌. പബ്ലിക്‌ പാര്‍ക്‌സ്‌ ആന്‍ഡ്‌ ദി എന്‍ലാര്‍ജ്‌മെന്റ്‌ ഒഫ്‌ ടൗണ്‍സ്‌ (1871), എ കണ്‍സിഡറേഷന്‍ ഒഫ്‌ ദി ജസ്റ്റിഫയിങ്‌ വാല്യു ഒഫ്‌ എ പബ്ലിക്‌ പാര്‍ക്ക്‌ (1881) എന്നിവ ഉദ്യാനസംവിധാനത്തെ സംബന്ധിച്ച ഇദ്ദേഹത്തിന്റെ പ്രശസ്‌ത കൃതികളാണ്‌.

അമേരിക്കയിലെ പ്രഥമ പ്രകൃതിദൃശ്യ രൂപകല്‌പനാ വിദഗ്‌ധന്‍ എന്ന നിലയില്‍ വിഖ്യാതനായ ഓള്‍മ്‌ സ്റ്റെഡ്‌ അക്കാലംവരെയുണ്ടായിരുന്ന ഉദ്യാനനിര്‍മാതാക്കളില്‍ നിന്നും വ്യത്യസ്‌തമായി പ്രകൃതിദൃശ്യങ്ങളുടെ വന്യഭംഗി നിലനിര്‍ത്തിക്കൊണ്ടുള്ള ഒരു സംവിധാനശൈലി ആവിഷ്‌കരിച്ചു വിജയിച്ചു. ഇദ്ദേഹം 1903 ആഗ. 28-ന്‌ മാസാച്യുസെറ്റ്‌സിലെ വവെര്‍ലെയില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍