This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓലക്കുട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഓലക്കുട == പനയോലകൊണ്ടു നിർമിതമായ നാടന്‍കുട. ശീലക്കുട പ്രചാര...)
(ഓലക്കുട)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
== ഓലക്കുട ==
== ഓലക്കുട ==
 +
[[ചിത്രം:Vol5p825_olakuda.jpg|thumb|ഓലക്കുട]]
 +
പനയോലകൊണ്ടു നിര്‍മിതമായ നാടന്‍കുട. ശീലക്കുട പ്രചാരത്തില്‍ വരുന്നതിനുമുമ്പ്‌ ഉപയോഗിച്ചിരുന്നത്‌. കനംകുറഞ്ഞ മുളകൊണ്ടുള്ള കാലിന്റെ അറ്റത്ത്‌ ആരക്കാലുകള്‍പോലെ മുളം ചീളികള്‍ ഉറപ്പിച്ചിട്ട്‌ അതിനുമുകളില്‍ പനയോലകെട്ടിയാണ്‌ ഓലക്കുട ഉണ്ടാക്കുന്നത്‌. ഓലക്കുടയുടെ കാലിന്‌ ഏകദേശം 1.5-2 മീ. നീളമുണ്ടായിരിക്കും. അന്തര്‍ജനങ്ങള്‍ പുറത്തുസഞ്ചരിക്കുമ്പോള്‍ ശരീരം മറയ്‌ക്കാനായി ഓലക്കുടകള്‍ ഉപയോഗിച്ചിരുന്നു. ഈ ഓലക്കുടയ്‌ക്ക്‌ രണ്ടു മീ. വ്യാസമുള്ള മേച്ചിലുണ്ടായിരിക്കും; ഇതിന്റെ കാലിന്‌ 60-65 സെന്റീമീറ്ററിലധികം നീളമുണ്ടായിരിക്കുകയില്ല. അന്തര്‍ജനങ്ങള്‍ ഉപയോഗിച്ചിരുന്ന ഓലക്കുടകളെ "മറക്കുട', "വട്ടക്കുട' എന്നിങ്ങനെയും പറയാറുണ്ട്‌. നമ്പൂതിരിമാരുടെ വിവാഹദിവസം അവര്‍ ഓലക്കുടയും പിടിച്ച്‌ "കാശിയാത്ര'യ്‌ക്ക്‌ ഒരുങ്ങുന്നതായി ഭാവിക്കുന്ന ഒരു ചടങ്ങുണ്ട്‌.
-
പനയോലകൊണ്ടു നിർമിതമായ നാടന്‍കുട. ശീലക്കുട പ്രചാരത്തിൽ വരുന്നതിനുമുമ്പ്‌ ഉപയോഗിച്ചിരുന്നത്‌. കനംകുറഞ്ഞ മുളകൊണ്ടുള്ള കാലിന്റെ അറ്റത്ത്‌ ആരക്കാലുകള്‍പോലെ മുളം ചീളികള്‍ ഉറപ്പിച്ചിട്ട്‌ അതിനുമുകളിൽ പനയോലകെട്ടിയാണ്‌ ഓലക്കുട ഉണ്ടാക്കുന്നത്‌. ഓലക്കുടയുടെ കാലിന്‌ ഏകദേശം 1.5-2 മീ. നീളമുണ്ടായിരിക്കും. അന്തർജനങ്ങള്‍ പുറത്തുസഞ്ചരിക്കുമ്പോള്‍ ശരീരം മറയ്‌ക്കാനായി ഓലക്കുടകള്‍ ഉപയോഗിച്ചിരുന്നു. ഈ ഓലക്കുടയ്‌ക്ക്‌ രണ്ടു മീ. വ്യാസമുള്ള മേച്ചിലുണ്ടായിരിക്കും; ഇതിന്റെ കാലിന്‌ 60-65 സെന്റീമീറ്ററിലധികം നീളമുണ്ടായിരിക്കുകയില്ല. അന്തർജനങ്ങള്‍ ഉപയോഗിച്ചിരുന്ന ഓലക്കുടകളെ "മറക്കുട', "വട്ടക്കുട' എന്നിങ്ങനെയും പറയാറുണ്ട്‌. നമ്പൂതിരിമാരുടെ വിവാഹദിവസം അവർ ഓലക്കുടയും പിടിച്ച്‌ "കാശിയാത്ര'യ്‌ക്ക്‌ ഒരുങ്ങുന്നതായി ഭാവിക്കുന്ന ഒരു ചടങ്ങുണ്ട്‌.  
+
തൊഴിലാളികള്‍ ഉപയോഗിക്കുന്ന ഓലക്കുടകള്‍ക്ക്‌ കാലുകള്‍ ഉണ്ടായിരിക്കുകയില്ല. തലയില്‍ തൊപ്പിപോലെ ഉറച്ചിരിക്കത്തക്കവണ്ണമാണ്‌ അതിന്റെ നിര്‍മാണരീതി "തൊപ്പിക്കുട' എന്നും ഇതിനെ പറഞ്ഞുവരുന്നു. കുട തലയില്‍നിന്ന്‌ ഊരിപ്പോകാതിരിക്കാന്‍വേണ്ടി താടിയുമായി ബന്ധിപ്പിക്കാനുള്ള ഒരു ചരടോ മറ്റോ ഉണ്ടായിരിക്കും.
-
തൊഴിലാളികള്‍ ഉപയോഗിക്കുന്ന ഓലക്കുടകള്‍ക്ക്‌ കാലുകള്‍ ഉണ്ടായിരിക്കുകയില്ല. തലയിൽ തൊപ്പിപോലെ ഉറച്ചിരിക്കത്തക്കവണ്ണമാണ്‌ അതിന്റെ നിർമാണരീതി "തൊപ്പിക്കുട' എന്നും ഇതിനെ പറഞ്ഞുവരുന്നു. കുട തലയിൽനിന്ന്‌ ഊരിപ്പോകാതിരിക്കാന്‍വേണ്ടി താടിയുമായി ബന്ധിപ്പിക്കാനുള്ള ഒരു ചരടോ മറ്റോ ഉണ്ടായിരിക്കും.
+
കൃഷിസ്ഥലങ്ങളില്‍ സ്‌ത്രീത്തൊഴിലാളികള്‍ ഉപയോഗിക്കുന്ന "കുണ്ടനിക്കുട' ഓലക്കുടയുടെ ഒരു വകഭേദമാണ്‌.
-
കൃഷിസ്ഥലങ്ങളിൽ സ്‌ത്രീത്തൊഴിലാളികള്‍ ഉപയോഗിക്കുന്ന "കുണ്ടനിക്കുട' ഓലക്കുടയുടെ ഒരു വകഭേദമാണ്‌.
+
ആധുനികരീതിയിലുള്ള ശീലക്കുടകള്‍ പ്രചാരത്തില്‍ വന്നതോടെ ഓലക്കുട മിക്കവാറും അപ്രത്യക്ഷമായെന്നു പറയാം. എങ്കിലും ചില നമ്പൂതിരി ഗൃഹങ്ങളിലും കുഗ്രാമങ്ങളിലും ഓലക്കുട ഉപയോഗിച്ചുവരുന്നുണ്ട്‌. ഓലക്കുട കെട്ടാന്‍ പ്രത്യേകവൈദഗ്‌ധ്യമുള്ള ചില സമുദായവിഭാഗങ്ങള്‍ പാരമ്പര്യമായി ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
-
 
+
-
ആധുനികരീതിയിലുള്ള ശീലക്കുടകള്‍ പ്രചാരത്തിൽ വന്നതോടെ ഓലക്കുട മിക്കവാറും അപ്രത്യക്ഷമായെന്നു പറയാം. എങ്കിലും ചില നമ്പൂതിരി ഗൃഹങ്ങളിലും കുഗ്രാമങ്ങളിലും ഓലക്കുട ഉപയോഗിച്ചുവരുന്നുണ്ട്‌. ഓലക്കുട കെട്ടാന്‍ പ്രത്യേകവൈദഗ്‌ധ്യമുള്ള ചില സമുദായവിഭാഗങ്ങള്‍ പാരമ്പര്യമായി ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നു.
+

Current revision as of 09:35, 7 ഓഗസ്റ്റ്‌ 2014

ഓലക്കുട

ഓലക്കുട

പനയോലകൊണ്ടു നിര്‍മിതമായ നാടന്‍കുട. ശീലക്കുട പ്രചാരത്തില്‍ വരുന്നതിനുമുമ്പ്‌ ഉപയോഗിച്ചിരുന്നത്‌. കനംകുറഞ്ഞ മുളകൊണ്ടുള്ള കാലിന്റെ അറ്റത്ത്‌ ആരക്കാലുകള്‍പോലെ മുളം ചീളികള്‍ ഉറപ്പിച്ചിട്ട്‌ അതിനുമുകളില്‍ പനയോലകെട്ടിയാണ്‌ ഓലക്കുട ഉണ്ടാക്കുന്നത്‌. ഓലക്കുടയുടെ കാലിന്‌ ഏകദേശം 1.5-2 മീ. നീളമുണ്ടായിരിക്കും. അന്തര്‍ജനങ്ങള്‍ പുറത്തുസഞ്ചരിക്കുമ്പോള്‍ ശരീരം മറയ്‌ക്കാനായി ഓലക്കുടകള്‍ ഉപയോഗിച്ചിരുന്നു. ഈ ഓലക്കുടയ്‌ക്ക്‌ രണ്ടു മീ. വ്യാസമുള്ള മേച്ചിലുണ്ടായിരിക്കും; ഇതിന്റെ കാലിന്‌ 60-65 സെന്റീമീറ്ററിലധികം നീളമുണ്ടായിരിക്കുകയില്ല. അന്തര്‍ജനങ്ങള്‍ ഉപയോഗിച്ചിരുന്ന ഓലക്കുടകളെ "മറക്കുട', "വട്ടക്കുട' എന്നിങ്ങനെയും പറയാറുണ്ട്‌. നമ്പൂതിരിമാരുടെ വിവാഹദിവസം അവര്‍ ഓലക്കുടയും പിടിച്ച്‌ "കാശിയാത്ര'യ്‌ക്ക്‌ ഒരുങ്ങുന്നതായി ഭാവിക്കുന്ന ഒരു ചടങ്ങുണ്ട്‌.

തൊഴിലാളികള്‍ ഉപയോഗിക്കുന്ന ഓലക്കുടകള്‍ക്ക്‌ കാലുകള്‍ ഉണ്ടായിരിക്കുകയില്ല. തലയില്‍ തൊപ്പിപോലെ ഉറച്ചിരിക്കത്തക്കവണ്ണമാണ്‌ അതിന്റെ നിര്‍മാണരീതി "തൊപ്പിക്കുട' എന്നും ഇതിനെ പറഞ്ഞുവരുന്നു. കുട തലയില്‍നിന്ന്‌ ഊരിപ്പോകാതിരിക്കാന്‍വേണ്ടി താടിയുമായി ബന്ധിപ്പിക്കാനുള്ള ഒരു ചരടോ മറ്റോ ഉണ്ടായിരിക്കും.

കൃഷിസ്ഥലങ്ങളില്‍ സ്‌ത്രീത്തൊഴിലാളികള്‍ ഉപയോഗിക്കുന്ന "കുണ്ടനിക്കുട' ഓലക്കുടയുടെ ഒരു വകഭേദമാണ്‌.

ആധുനികരീതിയിലുള്ള ശീലക്കുടകള്‍ പ്രചാരത്തില്‍ വന്നതോടെ ഓലക്കുട മിക്കവാറും അപ്രത്യക്ഷമായെന്നു പറയാം. എങ്കിലും ചില നമ്പൂതിരി ഗൃഹങ്ങളിലും കുഗ്രാമങ്ങളിലും ഓലക്കുട ഉപയോഗിച്ചുവരുന്നുണ്ട്‌. ഓലക്കുട കെട്ടാന്‍ പ്രത്യേകവൈദഗ്‌ധ്യമുള്ള ചില സമുദായവിഭാഗങ്ങള്‍ പാരമ്പര്യമായി ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%9F" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍