This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓരില
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→ഓരില) |
Mksol (സംവാദം | സംഭാവനകള്‍) (→ഓരില) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 2: | വരി 2: | ||
== ഓരില == | == ഓരില == | ||
- | പാപ്പിലിയോണേസീ | + | പാപ്പിലിയോണേസീ സസ്യകുടുംബത്തില്‍പ്പെട്ട ഒരു ഔഷധച്ചെടി. ശാ. നാ.: ഡെസ്‌മോഡിയം ഗാന്‍ ജെറ്റിക്കം (Desmodium gangeticum). ഹിമാലയത്തിലെ 1,500 മീ. വരെ ഉയരമുള്ള പ്രദേശങ്ങളുള്‍പ്പെടെ ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലും അര്‍ധപത്രപാതിവനങ്ങളിലെ (semi deciduous forests) മരച്ചോലകളില്‍ ഈ ചെടിവളരുന്നതുകാണാം. ബംഗാള്‍, അസം, മഹേന്ദ്രഗിരിക്കുന്നുകള്‍, സേലം, കോറമാന്‍ഡല്‍, പശ്ചിമഘട്ടം, കേരളം എന്നിവിടങ്ങളില്‍ മുഖ്യമായും കണ്ടുവരുന്നു. |
- | <gallery> | + | <gallery Caption="ഓരില: 1. ചെടി 2. പൂവ്"> |
Image:Vol5p729_Desmodium_gangeticum_04.jpg | Image:Vol5p729_Desmodium_gangeticum_04.jpg | ||
Image:Vol5p729_Desmodium_gangeticum_W_IMG_2761.jpg | Image:Vol5p729_Desmodium_gangeticum_W_IMG_2761.jpg | ||
</gallery> | </gallery> | ||
- | 1-1.5 മീ. | + | 1-1.5 മീ. ഉയരത്തില്‍, നീണ്ടു കനംകുറഞ്ഞ നിരവധി ശാഖോപശാഖകളോടെ വളരുന്ന കുറ്റിച്ചെടിയാണ് ഓരില. ശാഖകളില്‍ ചാരനിറമുള്ള നനുത്ത ചെറു ലോമങ്ങളുണ്ട്. അനുപര്‍ണങ്ങളോടുകൂടിയ ദീര്‍ഘവൃത്താകൃതിയിലുള്ള ഇലകള്‍ ഏകാന്തരമായി ക്രമീകരിച്ചിരിക്കും. കനം കുറഞ്ഞ് തിളക്കമുള്ള ഇലകളില്‍ ചാരവര്‍ണമുള്ള "പാടുകള്‍' (patches)കാണാം. സംസ്‌കൃതത്തില്‍ "ചിത്രപര്‍ണി' എന്ന പേരിനു നിദാനവും ഇതുതന്നെ. ശാഖാഗ്രമുകുളമോ കക്ഷ്യ മുകുളമോ വളര്‍ന്നുണ്ടാകുന്ന പൂങ്കുലയില്‍ വെള്ളയോ ഇളം റോസ് നിറമോ ഉള്ള തീരെ ചെറിയ പൂക്കള്‍ ഗുച്ഛ (fascicle) രീതിയില്‍ ക്രമീകരിച്ചിരിക്കും. വിദള പുടക്കുഴല്‍ രണ്ട് "ചുണ്ടു'കളായി വിഭജിതമായിരിക്കുന്നു; മുകളിലെ "ചുണ്ട്' രണ്ടായും താഴത്തേത് മൂന്നായും പിരിഞ്ഞിരിക്കും. അഞ്ച് ദളങ്ങള്‍ ചേര്‍ന്നതാണ് ദളപുടം, കേസരങ്ങള്‍ 10; ഒന്‍പതെണ്ണം ഒരു കൂട്ടമായും ഒന്ന് വേറിട്ടും നില്‌ക്കുന്നു (diadelphous). അണ്ഡാശയത്തില്‍ നിരവധി അണ്ഡങ്ങളുണ്ട്. ചെറുമുത്തുകള്‍ ചേര്‍ത്തുചേര്‍ത്തു വച്ചതുപോലെയുള്ള ലൊമെന്റം (lomentum)ആണ് ഫലം. പാകമാകുമ്പോള്‍ ഓരോ "മുത്തും' വേര്‍പെട്ടുപോകുന്നു. വിത്തുകള്‍ക്ക് വൃത്താകാരമാണ്. |
<nowiki> | <nowiki> | ||
""ഓരിലയ്‌ക്കെരി കയ്‌പുഷ്‌ണം, വാതരക്തം വ്രണം ചുമ | ""ഓരിലയ്‌ക്കെരി കയ്‌പുഷ്‌ണം, വാതരക്തം വ്രണം ചുമ | ||
വരി 13: | വരി 13: | ||
എന്ന് ഗണനിഘണ്ടുവിലും | എന്ന് ഗണനിഘണ്ടുവിലും | ||
""ഓരിലയ്‌ക്കുഷ്‌ണമാം, സ്വാദ്, സരം വൃഷ്യം, ജ്വരം തൃഷ | ""ഓരിലയ്‌ക്കുഷ്‌ണമാം, സ്വാദ്, സരം വൃഷ്യം, ജ്വരം തൃഷ | ||
- | ദോഷങ്ങള്‍ | + | ദോഷങ്ങള്‍ വേവേങ്ങല്‍, ഛര്‍ദി രക്താതിസാരവും കെടും'' |
</nowiki> | </nowiki> | ||
എന്ന് ഭാവപ്രകാശത്തിലും ഓരിലയുടെ ഗുണങ്ങളെപ്പറ്റി പറഞ്ഞുകാണുന്നു. | എന്ന് ഭാവപ്രകാശത്തിലും ഓരിലയുടെ ഗുണങ്ങളെപ്പറ്റി പറഞ്ഞുകാണുന്നു. | ||
- | പനി, | + | പനി, ശ്വാസംമുട്ടല്‍, വാതരോഗം, ഗ്രഹണി, എക്കിള്‍ എന്നീ രോഗങ്ങള്‍ക്ക് ഓരില നല്ല ഔഷധമാണ്. ശുക്ലവും ജഠരാഗ്നിയും വര്‍ധിപ്പിക്കാന്‍ ഇതിന് കഴിവുണ്ടെന്നും ഓരിലകൊണ്ടുള്ള പാല്‍ക്കഷായം ഹൃദ്രാഗശമനത്തിന് ഉത്തമമാണെന്നും അഷ്‌ടാംഗഹൃദയത്തില്‍ പരാമര്‍ശിച്ചുകാണുന്നു. |
വലുപ്പം കൂടിയ ശാഖകളും ഇലകളുമുള്ളതും ഓരിലയുടേതിനു സമാനമായ ഔഷധഗുണങ്ങള്‍ പ്രകടിപ്പിക്കുന്നതുമായ ഡെസ്‌മോഡിയം ജീനസ്സിലെ മറ്റൊരു സസ്യമാണ് വലിയ ഓരില (Desmodium latifolium). | വലുപ്പം കൂടിയ ശാഖകളും ഇലകളുമുള്ളതും ഓരിലയുടേതിനു സമാനമായ ഔഷധഗുണങ്ങള്‍ പ്രകടിപ്പിക്കുന്നതുമായ ഡെസ്‌മോഡിയം ജീനസ്സിലെ മറ്റൊരു സസ്യമാണ് വലിയ ഓരില (Desmodium latifolium). |
Current revision as of 09:29, 7 ഓഗസ്റ്റ് 2014
ഓരില
പാപ്പിലിയോണേസീ സസ്യകുടുംബത്തില്‍പ്പെട്ട ഒരു ഔഷധച്ചെടി. ശാ. നാ.: ഡെസ്‌മോഡിയം ഗാന്‍ ജെറ്റിക്കം (Desmodium gangeticum). ഹിമാലയത്തിലെ 1,500 മീ. വരെ ഉയരമുള്ള പ്രദേശങ്ങളുള്‍പ്പെടെ ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലും അര്‍ധപത്രപാതിവനങ്ങളിലെ (semi deciduous forests) മരച്ചോലകളില്‍ ഈ ചെടിവളരുന്നതുകാണാം. ബംഗാള്‍, അസം, മഹേന്ദ്രഗിരിക്കുന്നുകള്‍, സേലം, കോറമാന്‍ഡല്‍, പശ്ചിമഘട്ടം, കേരളം എന്നിവിടങ്ങളില്‍ മുഖ്യമായും കണ്ടുവരുന്നു.
1-1.5 മീ. ഉയരത്തില്‍, നീണ്ടു കനംകുറഞ്ഞ നിരവധി ശാഖോപശാഖകളോടെ വളരുന്ന കുറ്റിച്ചെടിയാണ് ഓരില. ശാഖകളില്‍ ചാരനിറമുള്ള നനുത്ത ചെറു ലോമങ്ങളുണ്ട്. അനുപര്‍ണങ്ങളോടുകൂടിയ ദീര്‍ഘവൃത്താകൃതിയിലുള്ള ഇലകള്‍ ഏകാന്തരമായി ക്രമീകരിച്ചിരിക്കും. കനം കുറഞ്ഞ് തിളക്കമുള്ള ഇലകളില്‍ ചാരവര്‍ണമുള്ള "പാടുകള്‍' (patches)കാണാം. സംസ്‌കൃതത്തില്‍ "ചിത്രപര്‍ണി' എന്ന പേരിനു നിദാനവും ഇതുതന്നെ. ശാഖാഗ്രമുകുളമോ കക്ഷ്യ മുകുളമോ വളര്‍ന്നുണ്ടാകുന്ന പൂങ്കുലയില്‍ വെള്ളയോ ഇളം റോസ് നിറമോ ഉള്ള തീരെ ചെറിയ പൂക്കള്‍ ഗുച്ഛ (fascicle) രീതിയില്‍ ക്രമീകരിച്ചിരിക്കും. വിദള പുടക്കുഴല്‍ രണ്ട് "ചുണ്ടു'കളായി വിഭജിതമായിരിക്കുന്നു; മുകളിലെ "ചുണ്ട്' രണ്ടായും താഴത്തേത് മൂന്നായും പിരിഞ്ഞിരിക്കും. അഞ്ച് ദളങ്ങള്‍ ചേര്‍ന്നതാണ് ദളപുടം, കേസരങ്ങള്‍ 10; ഒന്‍പതെണ്ണം ഒരു കൂട്ടമായും ഒന്ന് വേറിട്ടും നില്‌ക്കുന്നു (diadelphous). അണ്ഡാശയത്തില്‍ നിരവധി അണ്ഡങ്ങളുണ്ട്. ചെറുമുത്തുകള്‍ ചേര്‍ത്തുചേര്‍ത്തു വച്ചതുപോലെയുള്ള ലൊമെന്റം (lomentum)ആണ് ഫലം. പാകമാകുമ്പോള്‍ ഓരോ "മുത്തും' വേര്‍പെട്ടുപോകുന്നു. വിത്തുകള്‍ക്ക് വൃത്താകാരമാണ്.
""ഓരിലയ്‌ക്കെരി കയ്‌പുഷ്‌ണം, വാതരക്തം വ്രണം ചുമ പനിവേവതിസാരങ്ങള്‍ വ്രണമുന്മാദവും കെടും'' എന്ന് ഗണനിഘണ്ടുവിലും ""ഓരിലയ്‌ക്കുഷ്‌ണമാം, സ്വാദ്, സരം വൃഷ്യം, ജ്വരം തൃഷ ദോഷങ്ങള്‍ വേവേങ്ങല്‍, ഛര്‍ദി രക്താതിസാരവും കെടും''
എന്ന് ഭാവപ്രകാശത്തിലും ഓരിലയുടെ ഗുണങ്ങളെപ്പറ്റി പറഞ്ഞുകാണുന്നു. പനി, ശ്വാസംമുട്ടല്‍, വാതരോഗം, ഗ്രഹണി, എക്കിള്‍ എന്നീ രോഗങ്ങള്‍ക്ക് ഓരില നല്ല ഔഷധമാണ്. ശുക്ലവും ജഠരാഗ്നിയും വര്‍ധിപ്പിക്കാന്‍ ഇതിന് കഴിവുണ്ടെന്നും ഓരിലകൊണ്ടുള്ള പാല്‍ക്കഷായം ഹൃദ്രാഗശമനത്തിന് ഉത്തമമാണെന്നും അഷ്‌ടാംഗഹൃദയത്തില്‍ പരാമര്‍ശിച്ചുകാണുന്നു.
വലുപ്പം കൂടിയ ശാഖകളും ഇലകളുമുള്ളതും ഓരിലയുടേതിനു സമാനമായ ഔഷധഗുണങ്ങള്‍ പ്രകടിപ്പിക്കുന്നതുമായ ഡെസ്‌മോഡിയം ജീനസ്സിലെ മറ്റൊരു സസ്യമാണ് വലിയ ഓരില (Desmodium latifolium).