This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓപോർട്ടോ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→ഓപോർട്ടോ) |
Mksol (സംവാദം | സംഭാവനകള്‍) (→Oporto) |
||
വരി 4: | വരി 4: | ||
== Oporto == | == Oporto == | ||
- | + | പോര്‍ച്ചുഗലിന്റെ പശ്ചിമതീരത്തുള്ള വ്യാവസായിക നഗരം. തലസ്ഥാനമായ ലിസ്‌ബന്‍ കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഓപോര്‍ട്ടോയുടെ ദേശീയനാമം പോര്‍ട്ടു എന്നാണ്. ഡോറൂ നദീമുഖത്തിന് അഞ്ചു കി.മീ. മുകളിലായി നദിയുടെ ഉത്തരതടത്തില്‍, ലിസ്‌ബന് 280 കി.മീ. വടക്കായി ഈ നഗരം സ്ഥിതിചെയ്യുന്നു. 41°11' വടക്ക് 8°36' പടിഞ്ഞാറ്.ഇവിടെനിന്നു കയറ്റുമതി ചെയ്യപ്പെടുന്ന പോര്‍ട്ട് വീഞ്ഞ് വിശ്വപ്രസിദ്ധമാണ്. ഈ നഗരം ഉത്തരപോര്‍ച്ചുഗലിലെ പ്രമുഖ വാണിജ്യകേന്ദ്രം കൂടിയാണ്. സു. 2000 വര്‍ഷംമുമ്പുതന്നെ ഒരു അധിവാസകേന്ദ്രമായി വികസിച്ചിരുന്ന ഓപോര്‍ട്ടോ പോര്‍ച്ചുഗലിലെ ഏറ്റവും ജനസാന്ദ്രമായ നഗരമാണ്. ജനസംഖ്യ: 2,37,559 (2011). | |
- | [[ചിത്രം:Vol5p729_Arrabida Bridge, arch bridge over Douro River. Connects Porto to Vila Nova de Gaia, Porto Portuga.jpg|thumb|അരാബിദാ | + | [[ചിത്രം:Vol5p729_Arrabida Bridge, arch bridge over Douro River. Connects Porto to Vila Nova de Gaia, Porto Portuga.jpg|thumb|അരാബിദാ ആര്‍ച്ചുപാലം]] |
- | ഡോറൂ | + | ഡോറൂ ലിറ്റോറല്‍ പ്രവിശ്യയുടെയും ബിഷപ്പിന്റെയും ആസ്ഥാനമാണ് ഓപോര്‍ട്ടോ. നദിക്കു കുറുകേ പണികഴിപ്പിച്ചിട്ടുള്ള അരാബിദാ (270 മീ.), ഡോം ലൂയിസ് (171 മീ.) എന്നീ ആര്‍ച്ചുപാലങ്ങള്‍ ലോകത്തിലെ ഇത്തരത്തിലുള്ള നീളംകൂടിയ പാലങ്ങളില്‍പ്പെടുന്നു. ഇവിടത്തെ വാസ്‌തുശില്‌പങ്ങളും ഭവനങ്ങളും ഏറിയകൂറും പൗരസ്‌ത്യശൈലിയില്‍ നിര്‍മിക്കപ്പെട്ടവയാണ്. ഇടുങ്ങിയ തെരുവുകളിലേക്ക് ഉന്തിനില്‌ക്കുന്ന എടുപ്പുകളുമായി നിലകൊള്ളുന്ന മാളികനിരകള്‍ പഴയനഗരത്തിലെ സാധാരണകാഴ്‌ചയാണ്. നൂതനമാതൃകയിലുള്ള കെട്ടിടങ്ങളും ഭവനങ്ങളും ധാരാളമായി നിര്‍മിക്കപ്പെട്ടുവരുന്നു. നദിയുടെ തെക്കേക്കരയിലെ നോവാദെജീയ ആണ് വിശ്വോത്തരമായ പോര്‍ട്ട് വീഞ്ഞിന്റെ നിര്‍മാണകേന്ദ്രം. |
- | + | ഓപോര്‍ട്ടോയിലെ ജനതയില്‍ മൂന്നിലൊന്നോളം വിവിധ വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഇവിടത്തെ മുഖ്യ ഉത്‌പന്നം പോര്‍ട്ട് വീഞ്ഞാണ്. പരുത്തിത്തുണി, കമ്പിളി, പട്ട്, തുകല്‍ സാധനങ്ങള്‍, പുകയില വസ്‌തുക്കള്‍, മദ്യം, ഭക്ഷ്യസാധനങ്ങള്‍, ആഭരണങ്ങള്‍, സോപ്പ് തുടങ്ങിയവയും വന്‍തോതില്‍ നിര്‍മിച്ചുവരുന്നു. രാസദ്രവ്യങ്ങള്‍, വൈദ്യുതോപകരണങ്ങള്‍, മോട്ടോര്‍ സൈക്കിള്‍, മോട്ടോര്‍വാഹനങ്ങള്‍ക്കുള്ള ടയറും ട്യൂബും തുടങ്ങിയവയുടെ ഉത്‌പാദനമാണ് ഘനവ്യവസായങ്ങളായി ഉള്ളത്. മത്സ്യബന്ധനവും വികസിച്ചിട്ടുണ്ട്. | |
- | + | പോര്‍ച്ചുഗലിലെ റെയില്‍ ഗതാഗതത്തിലെ ഒരു പ്രധാനകേന്ദ്രമാണ് ഓപോര്‍ട്ടോ. ലിസ്‌ബന്‍, വാലെന്‍സാ ദോമിനോ, ബാര്‍കാദേ അല്‍വാ എന്നിവിടങ്ങളിലേക്കും പുറം രാജ്യങ്ങളിലേക്കുമുള്ള ട്രയിന്‍ സര്‍വീസുകളുടെ കേന്ദ്രമായ പാംപിലോസയിലേക്കും ഓപോര്‍ട്ടോയില്‍നിന്ന് റെയില്‍പ്പാതകളുണ്ട്. മുമ്പ് "പെദ്രാസ് റുബ്‌റാസ്' എന്നറിയപ്പെട്ടിരുന്ന പോര്‍ട്ടോ എയര്‍പോര്‍ട്ട് പ്രധാന വിമാനത്താവളമാണ്. അതിപ്രാചീനമായ ക്രസ്‌തവ ദേവാലയങ്ങളുടെ ആസ്ഥാനമാണ് ഓപോര്‍ട്ടോ, പുരാവസ്‌തു സംരക്ഷണ കേന്ദ്രങ്ങളായ അനേകം കാഴ്‌ചബംഗ്ലാവുകളും മികച്ച ഒരു ഗ്രന്ഥശാലയും ഈ നഗരത്തിലുണ്ട്. പലാഷ്യോ ദേക്രിസ്റ്റല്‍ എന്ന കണ്ണാടിമാളിക വിശേഷപ്പെട്ട ഒരു കാഴ്‌ചവസ്‌തുവാണ്. ഓപോര്‍ട്ടോ പോര്‍ച്ചുഗലിലെ ഒരു വിദ്യാഭ്യാസ ഗവേഷണകേന്ദ്രവുമാണ്. | |
- | 1958, 60 | + | 1958, 60 വര്‍ഷങ്ങളില്‍ ഫോര്‍മുല ഓണ്‍ പോര്‍ച്ചുഗീസ് ഗ്രാന്റ് പ്രിമോട്ടോര്‍ മത്സരങ്ങള്‍ ഒപോര്‍ട്ടോ നഗരത്തിലാണ് അരങ്ങേറിയത്. 1996-ല്‍ "ഹിസ്റ്റോറിക് സെന്റര്‍ ഒഫ് പോര്‍ട്ടോ' ഒരു ലോകപൈതൃകകേന്ദ്രമായി യുണെസ്‌കോ പ്രഖ്യാപിച്ചു. |
Current revision as of 09:14, 7 ഓഗസ്റ്റ് 2014
ഓപോര്‍ട്ടോ
Oporto
പോര്‍ച്ചുഗലിന്റെ പശ്ചിമതീരത്തുള്ള വ്യാവസായിക നഗരം. തലസ്ഥാനമായ ലിസ്‌ബന്‍ കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഓപോര്‍ട്ടോയുടെ ദേശീയനാമം പോര്‍ട്ടു എന്നാണ്. ഡോറൂ നദീമുഖത്തിന് അഞ്ചു കി.മീ. മുകളിലായി നദിയുടെ ഉത്തരതടത്തില്‍, ലിസ്‌ബന് 280 കി.മീ. വടക്കായി ഈ നഗരം സ്ഥിതിചെയ്യുന്നു. 41°11' വടക്ക് 8°36' പടിഞ്ഞാറ്.ഇവിടെനിന്നു കയറ്റുമതി ചെയ്യപ്പെടുന്ന പോര്‍ട്ട് വീഞ്ഞ് വിശ്വപ്രസിദ്ധമാണ്. ഈ നഗരം ഉത്തരപോര്‍ച്ചുഗലിലെ പ്രമുഖ വാണിജ്യകേന്ദ്രം കൂടിയാണ്. സു. 2000 വര്‍ഷംമുമ്പുതന്നെ ഒരു അധിവാസകേന്ദ്രമായി വികസിച്ചിരുന്ന ഓപോര്‍ട്ടോ പോര്‍ച്ചുഗലിലെ ഏറ്റവും ജനസാന്ദ്രമായ നഗരമാണ്. ജനസംഖ്യ: 2,37,559 (2011).
ഡോറൂ ലിറ്റോറല്‍ പ്രവിശ്യയുടെയും ബിഷപ്പിന്റെയും ആസ്ഥാനമാണ് ഓപോര്‍ട്ടോ. നദിക്കു കുറുകേ പണികഴിപ്പിച്ചിട്ടുള്ള അരാബിദാ (270 മീ.), ഡോം ലൂയിസ് (171 മീ.) എന്നീ ആര്‍ച്ചുപാലങ്ങള്‍ ലോകത്തിലെ ഇത്തരത്തിലുള്ള നീളംകൂടിയ പാലങ്ങളില്‍പ്പെടുന്നു. ഇവിടത്തെ വാസ്‌തുശില്‌പങ്ങളും ഭവനങ്ങളും ഏറിയകൂറും പൗരസ്‌ത്യശൈലിയില്‍ നിര്‍മിക്കപ്പെട്ടവയാണ്. ഇടുങ്ങിയ തെരുവുകളിലേക്ക് ഉന്തിനില്‌ക്കുന്ന എടുപ്പുകളുമായി നിലകൊള്ളുന്ന മാളികനിരകള്‍ പഴയനഗരത്തിലെ സാധാരണകാഴ്‌ചയാണ്. നൂതനമാതൃകയിലുള്ള കെട്ടിടങ്ങളും ഭവനങ്ങളും ധാരാളമായി നിര്‍മിക്കപ്പെട്ടുവരുന്നു. നദിയുടെ തെക്കേക്കരയിലെ നോവാദെജീയ ആണ് വിശ്വോത്തരമായ പോര്‍ട്ട് വീഞ്ഞിന്റെ നിര്‍മാണകേന്ദ്രം.
ഓപോര്‍ട്ടോയിലെ ജനതയില്‍ മൂന്നിലൊന്നോളം വിവിധ വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഇവിടത്തെ മുഖ്യ ഉത്‌പന്നം പോര്‍ട്ട് വീഞ്ഞാണ്. പരുത്തിത്തുണി, കമ്പിളി, പട്ട്, തുകല്‍ സാധനങ്ങള്‍, പുകയില വസ്‌തുക്കള്‍, മദ്യം, ഭക്ഷ്യസാധനങ്ങള്‍, ആഭരണങ്ങള്‍, സോപ്പ് തുടങ്ങിയവയും വന്‍തോതില്‍ നിര്‍മിച്ചുവരുന്നു. രാസദ്രവ്യങ്ങള്‍, വൈദ്യുതോപകരണങ്ങള്‍, മോട്ടോര്‍ സൈക്കിള്‍, മോട്ടോര്‍വാഹനങ്ങള്‍ക്കുള്ള ടയറും ട്യൂബും തുടങ്ങിയവയുടെ ഉത്‌പാദനമാണ് ഘനവ്യവസായങ്ങളായി ഉള്ളത്. മത്സ്യബന്ധനവും വികസിച്ചിട്ടുണ്ട്.
പോര്‍ച്ചുഗലിലെ റെയില്‍ ഗതാഗതത്തിലെ ഒരു പ്രധാനകേന്ദ്രമാണ് ഓപോര്‍ട്ടോ. ലിസ്‌ബന്‍, വാലെന്‍സാ ദോമിനോ, ബാര്‍കാദേ അല്‍വാ എന്നിവിടങ്ങളിലേക്കും പുറം രാജ്യങ്ങളിലേക്കുമുള്ള ട്രയിന്‍ സര്‍വീസുകളുടെ കേന്ദ്രമായ പാംപിലോസയിലേക്കും ഓപോര്‍ട്ടോയില്‍നിന്ന് റെയില്‍പ്പാതകളുണ്ട്. മുമ്പ് "പെദ്രാസ് റുബ്‌റാസ്' എന്നറിയപ്പെട്ടിരുന്ന പോര്‍ട്ടോ എയര്‍പോര്‍ട്ട് പ്രധാന വിമാനത്താവളമാണ്. അതിപ്രാചീനമായ ക്രസ്‌തവ ദേവാലയങ്ങളുടെ ആസ്ഥാനമാണ് ഓപോര്‍ട്ടോ, പുരാവസ്‌തു സംരക്ഷണ കേന്ദ്രങ്ങളായ അനേകം കാഴ്‌ചബംഗ്ലാവുകളും മികച്ച ഒരു ഗ്രന്ഥശാലയും ഈ നഗരത്തിലുണ്ട്. പലാഷ്യോ ദേക്രിസ്റ്റല്‍ എന്ന കണ്ണാടിമാളിക വിശേഷപ്പെട്ട ഒരു കാഴ്‌ചവസ്‌തുവാണ്. ഓപോര്‍ട്ടോ പോര്‍ച്ചുഗലിലെ ഒരു വിദ്യാഭ്യാസ ഗവേഷണകേന്ദ്രവുമാണ്. 1958, 60 വര്‍ഷങ്ങളില്‍ ഫോര്‍മുല ഓണ്‍ പോര്‍ച്ചുഗീസ് ഗ്രാന്റ് പ്രിമോട്ടോര്‍ മത്സരങ്ങള്‍ ഒപോര്‍ട്ടോ നഗരത്തിലാണ് അരങ്ങേറിയത്. 1996-ല്‍ "ഹിസ്റ്റോറിക് സെന്റര്‍ ഒഫ് പോര്‍ട്ടോ' ഒരു ലോകപൈതൃകകേന്ദ്രമായി യുണെസ്‌കോ പ്രഖ്യാപിച്ചു.