This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓട്ടോപൈലറ്റ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Autopilot) |
Mksol (സംവാദം | സംഭാവനകള്‍) (→Autopilot) |
||
വരി 5: | വരി 5: | ||
== Autopilot == | == Autopilot == | ||
- | വിമാനങ്ങള്‍, ബഹിരാകാശവാഹനങ്ങള്‍, കപ്പലുകള്‍, | + | വിമാനങ്ങള്‍, ബഹിരാകാശവാഹനങ്ങള്‍, കപ്പലുകള്‍, അന്തര്‍വാഹിനികള്‍ മുതലായവ വൈമാനികന്റെയോ, നാവികന്റെയോ സഹായമില്ലാതെതന്നെ പ്രവര്‍ത്തിപ്പിച്ച് സഞ്ചാരം നടത്തുന്നതിനുള്ള സ്വയം പ്രവര്‍ത്തക യാന്ത്രികസംവിധാനം. |
- | യുദ്ധാവശ്യത്തിനും മറ്റും ഉപയോഗിക്കപ്പെടുന്ന ഗൈഡഡ് മിസൈലുകളിലും (guided missiles) അതുപോലെയുള്ള മറ്റ് | + | യുദ്ധാവശ്യത്തിനും മറ്റും ഉപയോഗിക്കപ്പെടുന്ന ഗൈഡഡ് മിസൈലുകളിലും (guided missiles) അതുപോലെയുള്ള മറ്റ് എയര്‍ക്രാഫ്‌റ്റുകളിലുമാണ് ഓട്ടോപൈലറ്റുകളുടെ ആവശ്യം പ്രധാനമായി നേരിടാറുള്ളത്. മിസൈലുകളുടെ ലക്ഷ്യം പലപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വിമാനമോ മറ്റു വസ്‌തുക്കളോ ആയിരിക്കും. ഓട്ടോപൈലറ്റ് ഉപയോഗിക്കണമെങ്കില്‍ ഇവയെ ലക്ഷ്യത്തിലെത്തിക്കുവാന്‍ പൈലറ്റ് എന്ന നിലയില്‍ ഒരാളുടെ ആവശ്യം നേരിടുന്നില്ല. എന്നാല്‍, പൈലറ്റുകള്‍ ഉള്ള എയര്‍ക്രാഫ്‌റ്റുകളിലും ഓട്ടോപൈലറ്റ് സംവിധാനം ചിലപ്പോള്‍ ഉപയോഗിക്കാറുണ്ട്. നിഷ്‌പ്രയാസം നിലത്തിറങ്ങുന്നതിനും യാത്രാവേളയില്‍ പെട്ടെന്ന് നേരിടേണ്ടിവരുന്ന മാര്‍ഗവ്യതിയാനങ്ങളും അഭ്യാസങ്ങളും (manoeuvres) മറ്റും നിയന്ത്രിക്കുന്നതിനും ഇത് പൈലറ്റിനെ സഹായിക്കുന്നു. വിമാനങ്ങള്‍, മിസൈലുകള്‍ എന്നിവയ്‌ക്കു പുറമേ കപ്പലുകള്‍, അന്തര്‍വാഹിനികള്‍ (sub-marines), ടോര്‍പ്പിഡോകള്‍ (torpedoes) ബഹിരാകാശവാഹനങ്ങള്‍ എന്നിവയിലെല്ലാം ഓട്ടോപൈലറ്റുകള്‍ ഉപയോഗിക്കാറുണ്ട്. മോട്ടോര്‍വാഹനങ്ങളുടെ സ്വയം നിയന്ത്രണത്തിനുപോലും ഓട്ടോപൈലറ്റുകള്‍ ഉപയോഗിക്കുന്ന കാര്യം ഇന്ന് ഗവേഷണ വിധേയമായിക്കൊണ്ടിരിക്കുന്നു. |
[[ചിത്രം:Vol5_770_image.jpg|500px]] | [[ചിത്രം:Vol5_770_image.jpg|500px]] | ||
- | + | വിമാനങ്ങളില്‍ സാധാരണയായി ഉപയോഗിച്ചുവരുന്ന ഒരു ഓട്ടോപൈലറ്റ്‌വ്യൂഹം താഴെ വിവരിക്കുന്നു. ഒരു വിമാനത്തിന്റെ പ്രധാനപ്പെട്ട അക്ഷങ്ങളും നിയന്ത്രണോപകരണങ്ങളും ചിത്രം 1-ല്‍ കാണിച്ചിട്ടുണ്ട്. വിമാനത്തിന്റെ ഉരുളല്‍ (roll), മറിയല്‍ (pitch), തിരിയല്‍ (yaw) എന്നീ ചലനങ്ങള്‍ ഏതേത് അക്ഷത്തെ ആസ്‌പദമാക്കിയാണെന്നുള്ള കാര്യം ചിത്രത്തില്‍ പ്രതേ്യകം അടയാളപ്പെടുത്തിയിട്ടുണ്ട്. റഡ്ഡര്‍ (rudder) എലിവേറ്റര്‍ (elevator), എയ്‌ലറോണ്‍ (aileron)എന്നീ വിമാനഭാഗങ്ങളാണ് | |
[[ചിത്രം:Vol5_771_chart.jpg|400px]] | [[ചിത്രം:Vol5_771_chart.jpg|400px]] | ||
- | വിമാനത്തിന്റെ ഗതി നിയന്ത്രിക്കുന്നത്. അവയുടെ ആപേക്ഷികമായ സ്ഥാനങ്ങള്‍ | + | വിമാനത്തിന്റെ ഗതി നിയന്ത്രിക്കുന്നത്. അവയുടെ ആപേക്ഷികമായ സ്ഥാനങ്ങള്‍ ചിത്രത്തില്‍ കാണിച്ചിരിക്കുന്നു. ചിത്രം 2-ല്‍ കാണിച്ചിരിക്കുന്നത് ഒരു ഓട്ടോപൈലറ്റ് നിയന്ത്രണവ്യൂഹത്തിന്റെ രൂപരേഖയാണ്. റേഡിയോറിസീവര്‍, ഓട്ടോനാവിഗേറ്റര്‍ എന്നിവയില്‍നിന്നോ മറ്റേതെങ്കിലും ഗൈഡന്‍സ് വ്യൂഹത്തില്‍നിന്നോ ആണ് സ്റ്റിയറിങ് ആജ്ഞകള്‍ പുറപ്പെടുന്നത്. അല്ലെങ്കില്‍, പൈലറ്റ് മുന്‍കൂട്ടി സെറ്റുചെയ്‌തുവച്ച ആജ്ഞകളുമാവാം. ഗൈറോസ്‌കോപ് (gyroscope), വായുവേഗ സൂചകം, ആള്‍ട്ടിമീറ്റര്‍(altimeter)തുടങ്ങിയ ഉപകരണങ്ങളില്‍ നിന്നോ മറ്റു സെന്‍സറുകളില്‍ (sensors)നിന്നോ വരുന്ന എയര്‍ക്രാഫ്‌റ്റിന്റെ യഥാര്‍ഥ ചലനത്തെ സംബന്ധിക്കുന്ന സിഗ്നലുകള്‍ ഈ സ്റ്റിയറിങ് ആജ്ഞാസിഗ്നലുകളുമായി ഓട്ടോ പൈലറ്റ് വ്യൂഹത്തിലെ കംപ്യൂട്ടറില്‍വച്ച് തുലനം ചെയ്യപ്പെടുകയും അതനുസരിച്ച് നിയന്ത്രണ സെര്‍വോകള്‍ (servos) പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന്റെ ഫലമായി രണ്ടു സിഗ്നലുകളും തമ്മിലുള്ള വ്യത്യാസം തിരുത്തപ്പെടുന്നു. റഡ്ഡര്‍, എയ്‌ലറോണുകള്‍, എലിവേറ്ററുകള്‍ എന്നീ വിമാനഭാഗങ്ങള്‍ വേണ്ടവിധത്തില്‍ പ്രവര്‍ത്തിപ്പിച്ച് എയര്‍ക്രാഫ്‌റ്റിന്മേല്‍ അനുഭവപ്പെടുന്ന എയ്‌റോ ഡൈനാമിക ബലങ്ങള്‍ക്ക് മാറ്റം വരുത്തുകയും അതുവഴി ഉരുളല്‍, മറിയല്‍, തിരിയല്‍ എന്നീ ചലനങ്ങള്‍ യഥാവസരം സൃഷ്‌ടിക്കപ്പെടുകയുമാണ് ഇപ്രകാരം ചെയ്യപ്പെടുന്ന തിരുത്തല്‍ നടപടികള്‍. |
- | വിമാനം ഋജുവായ | + | വിമാനം ഋജുവായ സഞ്ചാരപഥത്തില്‍, പൊക്കത്തില്‍ ഏറ്റക്കുറച്ചിലുകള്‍ വരാതെ, ഒരേ നിരപ്പില്‍ പറക്കുന്നതിനു സഹായിക്കുക എന്നതായിരുന്നു ആദ്യകാലങ്ങളിലെ ഓട്ടോപൈലറ്റ് കൊണ്ട് ഉദ്ദേശിക്കപ്പെട്ടിരുന്നത്. 1914-ല്‍ പാരിസില്‍വച്ച് ഇ.എ. സ്‌പെറി(E.A. Sperry)എന്ന ആളാണ് ഇത്തരമൊരു ഓട്ടോ പൈലറ്റ് സംവിധാനം ആദ്യമായി പരീക്ഷിച്ചുനോക്കിയത്. അതിനുശേഷമാണ് യാത്രാവിമാനങ്ങളുടെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനുവേണ്ടി ഓട്ടോപൈലറ്റ് ഉപയോഗിക്കുന്ന രീതി പ്രചാരത്തില്‍വന്നത്. ഗൈഡഡ്‌മിസൈലുകള്‍, ഡ്രാണുകള്‍ (drones)എന്നിങ്ങനെയുള്ള എയര്‍ക്രാഫ്‌റ്റുകള്‍ നിലത്തുനിന്ന് നിയന്ത്രിക്കുക ഇന്ന് അത്ര വിഷമമുള്ള കാര്യമല്ല. നിലത്തുനിന്ന് റേഡിയോ സന്ദേശങ്ങള്‍ അയച്ചാണ് ഇപ്രകാരം നിയന്ത്രിക്കുന്നത്; പൈലറ്റുകള്‍ ഉണ്ടെങ്കില്‍ക്കൂടിയും ആധുനിക സൂപ്പര്‍സോണികവിമാനങ്ങള്‍ എയ്‌റോഡൈനാമികമായി വളരെ അസ്ഥിര(unstable)മാണ്. ഈ കുറവ് പരിഹരിച്ച് സുസ്ഥിരമായ പറക്കല്‍ ഉറപ്പുവരുത്തുന്നതിന് പൈലറ്റിനെ സഹായിക്കുന്നതിനുവേണ്ടിയും ഓട്ടോപൈലറ്റുകള്‍ ഉപയോഗിക്കാറുണ്ട്. |
- | ഗൈഡഡ് | + | ഗൈഡഡ് മിസൈലുകളില്‍ ഉപയോഗിക്കുന്ന ഓട്ടോപൈലറ്റുകള്‍ രണ്ടു പ്രധാന കാര്യങ്ങളാണ് നിയന്ത്രിക്കുന്നത്; സഞ്ചാരപഥവും, നിലത്തുനിന്നുള്ള ഉയരവും. ലക്ഷ്യം പിഴയ്‌ക്കാതെ പ്രവര്‍ത്തിക്കുന്നതിന് പറ്റിയ ടാര്‍ഗെറ്റ് സീക്കിങ് (target seeking) എന്ന ഗൈഡന്‍സ് രീതിയാണ് മിസൈലുകള്‍ക്ക് അനുയോജ്യമായത്. ലക്ഷ്യത്തില്‍നിന്ന് പുറപ്പെട്ടുകൊണ്ടിരിക്കുന്ന ഏതെങ്കിലും ഇലക്‌ട്രാമാഗ്നെറ്റിക് പ്രസരങ്ങള്‍ കണ്ടെത്തുകയും അതിനെ പിന്തുടരുന്നതരത്തില്‍ ഓട്ടോപൈലറ്റ് വ്യൂഹം പ്രവര്‍ത്തിച്ച് ലക്ഷ്യത്തിലെത്തുകയുമാണ് ഈ രീതി. |
- | ( | + | (ആര്‍. രവീന്ദ്രന്‍ നായര്‍) |
Current revision as of 08:44, 7 ഓഗസ്റ്റ് 2014
ഓട്ടോപൈലറ്റ്
Autopilot
വിമാനങ്ങള്‍, ബഹിരാകാശവാഹനങ്ങള്‍, കപ്പലുകള്‍, അന്തര്‍വാഹിനികള്‍ മുതലായവ വൈമാനികന്റെയോ, നാവികന്റെയോ സഹായമില്ലാതെതന്നെ പ്രവര്‍ത്തിപ്പിച്ച് സഞ്ചാരം നടത്തുന്നതിനുള്ള സ്വയം പ്രവര്‍ത്തക യാന്ത്രികസംവിധാനം.
യുദ്ധാവശ്യത്തിനും മറ്റും ഉപയോഗിക്കപ്പെടുന്ന ഗൈഡഡ് മിസൈലുകളിലും (guided missiles) അതുപോലെയുള്ള മറ്റ് എയര്‍ക്രാഫ്‌റ്റുകളിലുമാണ് ഓട്ടോപൈലറ്റുകളുടെ ആവശ്യം പ്രധാനമായി നേരിടാറുള്ളത്. മിസൈലുകളുടെ ലക്ഷ്യം പലപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വിമാനമോ മറ്റു വസ്‌തുക്കളോ ആയിരിക്കും. ഓട്ടോപൈലറ്റ് ഉപയോഗിക്കണമെങ്കില്‍ ഇവയെ ലക്ഷ്യത്തിലെത്തിക്കുവാന്‍ പൈലറ്റ് എന്ന നിലയില്‍ ഒരാളുടെ ആവശ്യം നേരിടുന്നില്ല. എന്നാല്‍, പൈലറ്റുകള്‍ ഉള്ള എയര്‍ക്രാഫ്‌റ്റുകളിലും ഓട്ടോപൈലറ്റ് സംവിധാനം ചിലപ്പോള്‍ ഉപയോഗിക്കാറുണ്ട്. നിഷ്‌പ്രയാസം നിലത്തിറങ്ങുന്നതിനും യാത്രാവേളയില്‍ പെട്ടെന്ന് നേരിടേണ്ടിവരുന്ന മാര്‍ഗവ്യതിയാനങ്ങളും അഭ്യാസങ്ങളും (manoeuvres) മറ്റും നിയന്ത്രിക്കുന്നതിനും ഇത് പൈലറ്റിനെ സഹായിക്കുന്നു. വിമാനങ്ങള്‍, മിസൈലുകള്‍ എന്നിവയ്‌ക്കു പുറമേ കപ്പലുകള്‍, അന്തര്‍വാഹിനികള്‍ (sub-marines), ടോര്‍പ്പിഡോകള്‍ (torpedoes) ബഹിരാകാശവാഹനങ്ങള്‍ എന്നിവയിലെല്ലാം ഓട്ടോപൈലറ്റുകള്‍ ഉപയോഗിക്കാറുണ്ട്. മോട്ടോര്‍വാഹനങ്ങളുടെ സ്വയം നിയന്ത്രണത്തിനുപോലും ഓട്ടോപൈലറ്റുകള്‍ ഉപയോഗിക്കുന്ന കാര്യം ഇന്ന് ഗവേഷണ വിധേയമായിക്കൊണ്ടിരിക്കുന്നു.
വിമാനങ്ങളില്‍ സാധാരണയായി ഉപയോഗിച്ചുവരുന്ന ഒരു ഓട്ടോപൈലറ്റ്‌വ്യൂഹം താഴെ വിവരിക്കുന്നു. ഒരു വിമാനത്തിന്റെ പ്രധാനപ്പെട്ട അക്ഷങ്ങളും നിയന്ത്രണോപകരണങ്ങളും ചിത്രം 1-ല്‍ കാണിച്ചിട്ടുണ്ട്. വിമാനത്തിന്റെ ഉരുളല്‍ (roll), മറിയല്‍ (pitch), തിരിയല്‍ (yaw) എന്നീ ചലനങ്ങള്‍ ഏതേത് അക്ഷത്തെ ആസ്‌പദമാക്കിയാണെന്നുള്ള കാര്യം ചിത്രത്തില്‍ പ്രതേ്യകം അടയാളപ്പെടുത്തിയിട്ടുണ്ട്. റഡ്ഡര്‍ (rudder) എലിവേറ്റര്‍ (elevator), എയ്‌ലറോണ്‍ (aileron)എന്നീ വിമാനഭാഗങ്ങളാണ്
വിമാനത്തിന്റെ ഗതി നിയന്ത്രിക്കുന്നത്. അവയുടെ ആപേക്ഷികമായ സ്ഥാനങ്ങള്‍ ചിത്രത്തില്‍ കാണിച്ചിരിക്കുന്നു. ചിത്രം 2-ല്‍ കാണിച്ചിരിക്കുന്നത് ഒരു ഓട്ടോപൈലറ്റ് നിയന്ത്രണവ്യൂഹത്തിന്റെ രൂപരേഖയാണ്. റേഡിയോറിസീവര്‍, ഓട്ടോനാവിഗേറ്റര്‍ എന്നിവയില്‍നിന്നോ മറ്റേതെങ്കിലും ഗൈഡന്‍സ് വ്യൂഹത്തില്‍നിന്നോ ആണ് സ്റ്റിയറിങ് ആജ്ഞകള്‍ പുറപ്പെടുന്നത്. അല്ലെങ്കില്‍, പൈലറ്റ് മുന്‍കൂട്ടി സെറ്റുചെയ്‌തുവച്ച ആജ്ഞകളുമാവാം. ഗൈറോസ്‌കോപ് (gyroscope), വായുവേഗ സൂചകം, ആള്‍ട്ടിമീറ്റര്‍(altimeter)തുടങ്ങിയ ഉപകരണങ്ങളില്‍ നിന്നോ മറ്റു സെന്‍സറുകളില്‍ (sensors)നിന്നോ വരുന്ന എയര്‍ക്രാഫ്‌റ്റിന്റെ യഥാര്‍ഥ ചലനത്തെ സംബന്ധിക്കുന്ന സിഗ്നലുകള്‍ ഈ സ്റ്റിയറിങ് ആജ്ഞാസിഗ്നലുകളുമായി ഓട്ടോ പൈലറ്റ് വ്യൂഹത്തിലെ കംപ്യൂട്ടറില്‍വച്ച് തുലനം ചെയ്യപ്പെടുകയും അതനുസരിച്ച് നിയന്ത്രണ സെര്‍വോകള്‍ (servos) പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന്റെ ഫലമായി രണ്ടു സിഗ്നലുകളും തമ്മിലുള്ള വ്യത്യാസം തിരുത്തപ്പെടുന്നു. റഡ്ഡര്‍, എയ്‌ലറോണുകള്‍, എലിവേറ്ററുകള്‍ എന്നീ വിമാനഭാഗങ്ങള്‍ വേണ്ടവിധത്തില്‍ പ്രവര്‍ത്തിപ്പിച്ച് എയര്‍ക്രാഫ്‌റ്റിന്മേല്‍ അനുഭവപ്പെടുന്ന എയ്‌റോ ഡൈനാമിക ബലങ്ങള്‍ക്ക് മാറ്റം വരുത്തുകയും അതുവഴി ഉരുളല്‍, മറിയല്‍, തിരിയല്‍ എന്നീ ചലനങ്ങള്‍ യഥാവസരം സൃഷ്‌ടിക്കപ്പെടുകയുമാണ് ഇപ്രകാരം ചെയ്യപ്പെടുന്ന തിരുത്തല്‍ നടപടികള്‍.
വിമാനം ഋജുവായ സഞ്ചാരപഥത്തില്‍, പൊക്കത്തില്‍ ഏറ്റക്കുറച്ചിലുകള്‍ വരാതെ, ഒരേ നിരപ്പില്‍ പറക്കുന്നതിനു സഹായിക്കുക എന്നതായിരുന്നു ആദ്യകാലങ്ങളിലെ ഓട്ടോപൈലറ്റ് കൊണ്ട് ഉദ്ദേശിക്കപ്പെട്ടിരുന്നത്. 1914-ല്‍ പാരിസില്‍വച്ച് ഇ.എ. സ്‌പെറി(E.A. Sperry)എന്ന ആളാണ് ഇത്തരമൊരു ഓട്ടോ പൈലറ്റ് സംവിധാനം ആദ്യമായി പരീക്ഷിച്ചുനോക്കിയത്. അതിനുശേഷമാണ് യാത്രാവിമാനങ്ങളുടെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനുവേണ്ടി ഓട്ടോപൈലറ്റ് ഉപയോഗിക്കുന്ന രീതി പ്രചാരത്തില്‍വന്നത്. ഗൈഡഡ്‌മിസൈലുകള്‍, ഡ്രാണുകള്‍ (drones)എന്നിങ്ങനെയുള്ള എയര്‍ക്രാഫ്‌റ്റുകള്‍ നിലത്തുനിന്ന് നിയന്ത്രിക്കുക ഇന്ന് അത്ര വിഷമമുള്ള കാര്യമല്ല. നിലത്തുനിന്ന് റേഡിയോ സന്ദേശങ്ങള്‍ അയച്ചാണ് ഇപ്രകാരം നിയന്ത്രിക്കുന്നത്; പൈലറ്റുകള്‍ ഉണ്ടെങ്കില്‍ക്കൂടിയും ആധുനിക സൂപ്പര്‍സോണികവിമാനങ്ങള്‍ എയ്‌റോഡൈനാമികമായി വളരെ അസ്ഥിര(unstable)മാണ്. ഈ കുറവ് പരിഹരിച്ച് സുസ്ഥിരമായ പറക്കല്‍ ഉറപ്പുവരുത്തുന്നതിന് പൈലറ്റിനെ സഹായിക്കുന്നതിനുവേണ്ടിയും ഓട്ടോപൈലറ്റുകള്‍ ഉപയോഗിക്കാറുണ്ട്.
ഗൈഡഡ് മിസൈലുകളില്‍ ഉപയോഗിക്കുന്ന ഓട്ടോപൈലറ്റുകള്‍ രണ്ടു പ്രധാന കാര്യങ്ങളാണ് നിയന്ത്രിക്കുന്നത്; സഞ്ചാരപഥവും, നിലത്തുനിന്നുള്ള ഉയരവും. ലക്ഷ്യം പിഴയ്‌ക്കാതെ പ്രവര്‍ത്തിക്കുന്നതിന് പറ്റിയ ടാര്‍ഗെറ്റ് സീക്കിങ് (target seeking) എന്ന ഗൈഡന്‍സ് രീതിയാണ് മിസൈലുകള്‍ക്ക് അനുയോജ്യമായത്. ലക്ഷ്യത്തില്‍നിന്ന് പുറപ്പെട്ടുകൊണ്ടിരിക്കുന്ന ഏതെങ്കിലും ഇലക്‌ട്രാമാഗ്നെറ്റിക് പ്രസരങ്ങള്‍ കണ്ടെത്തുകയും അതിനെ പിന്തുടരുന്നതരത്തില്‍ ഓട്ടോപൈലറ്റ് വ്യൂഹം പ്രവര്‍ത്തിച്ച് ലക്ഷ്യത്തിലെത്തുകയുമാണ് ഈ രീതി.
(ആര്‍. രവീന്ദ്രന്‍ നായര്‍)