This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓടൂള്‍, പീറ്റർ (1932 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == ഓടൂള്‍, പീറ്റർ (1932 - ) == == O'tool Peter == ഐറിഷ് വംശജനായ നാടക-ചലച്ചിത്ര ന...) |
Mksol (സംവാദം | സംഭാവനകള്‍) (→O'tool Peter) |
||
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | == ഓടൂള്‍, | + | == ഓടൂള്‍, പീറ്റര്‍ (1932 - ) == |
- | + | ||
== O'tool Peter == | == O'tool Peter == | ||
+ | [[ചിത്രം:Vol5p729_O'tool Peter.jpg|thumb|പീറ്റര്‍ ഓടൂള്‍]] | ||
+ | ഐറിഷ് വംശജനായ നാടക-ചലച്ചിത്ര നടന്‍. 1932 ആഗ. 2-ന് അയര്‍ലണ്ടിലെ കൗണ്ടി ഗാല്‍വെയിലാണ് ജനനം. ജനിച്ചത് ഇംഗ്ലണ്ടിലെ ലീഡ്‌സിലാണെന്നൊരു പക്ഷാന്തരവുമുണ്ട്. ജന്മദേശത്തെക്കുറിച്ചും യഥാര്‍ഥ ജനനത്തീയതിയെപ്പറ്റിയും ഓടൂളിനുപോലും കൃത്യമായ അറിവില്ല. സ്‌കോട്ടിഷ് നഴ്‌സായിരുന്ന കോണ്‍സ്റ്റന്‍സ് ജെയ്‌ന്‍ മാതാവും ഐറിഷ് ഫുട്‌ബോള്‍ താരമായിരുന്ന പാട്രിക് ജോസഫ് ഓടൂള്‍ പിതാവുമാണ്. ഒരു റോമന്‍ കതോലിക്കാ മതവിശ്വാസിയായിട്ടായിരുന്നു ഓടൂള്‍ വളര്‍ന്നത്. എഴെട്ടുവര്‍ഷത്തോളം കാത്തലിക് സ്‌കൂളിലാണ് പ്രാഥമികവിദ്യാഭ്യാസം നിര്‍വഹിച്ചത്. സ്‌കൂള്‍ ജീവിതത്തിന് വിരാമമിട്ടശേഷം യോര്‍ക്‌ഷെയര്‍ ഈവനിങ് പോസ്റ്റ് മാസികയുടെ എഡിറ്ററും ഛായാഗ്രാഹകനുമായി പ്രവര്‍ത്തിച്ചു. പിന്നീട് ദേശീയ സൈനിക സേവനത്തിന്റെ ഭാഗമായി റോയല്‍ നേവിയില്‍ ചേരുകയുണ്ടായി. 1952 മുതല്‍ 54 വരെ ഓടൂള്‍ ഒരു സ്‌കോളര്‍ഷിപ്പിന്റെ സഹായത്തോടെ "റോയല്‍ അക്കാദമി ഒഫ് ആര്‍ട്ടി'ല്‍ (റാഡ) പഠനം നടത്തി. ബ്രിസ്റ്റല്‍ ഓള്‍ഡ് വിക്കിലും ഇംഗ്ലീഷ് സ്റ്റേജ്‌കമ്പനിയിലും ഒരു ഷെയ്‌ക്‌സ്‌പീരിയന്‍ നടനായിട്ടാണ് അംഗീകാരം നേടാനായത്. 1954-ല്‍ ഇദ്ദേഹം ടെലിവിഷന്‍ അഭിനയരംഗത്തേക്കുള്ള തുടക്കംകുറിച്ചു. 1959-ല്‍ സിനിമയില്‍ ചെറിയൊരു വേഷത്തില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും 1962-ല്‍ ഡേവിഡ്‌ലീന്‍ സംവിധാനം ചെയ്‌ത "ലോറന്‍സ് ഒഫ് അറേബ്യ'യിലെ ടി.ഇ. ലോറന്‍സ് എന്ന കഥാപാത്രത്തിന്റെ അവതരണത്തോടെയാണ് നടനെന്നനിലയില്‍ പ്രക്ഷകശ്രദ്ധ നേടിയത്. എക്കാലത്തെയും 100 മികച്ച പ്രകടനങ്ങളില്‍ ഏറ്റവും ശ്രഷ്‌ഠതരമെന്ന് ഓടൂളിന്റെ ഈ ചിത്രത്തിലെ അഭിനയത്തെ പ്രിമീയര്‍ മാസിക വാഴ്‌ത്തുകയുണ്ടായി. അമേരിക്കന്‍ സിനിമാപ്രമികളുടെ ആദരവുപിടിച്ചുപറ്റിയ ഇദ്ദേഹം വിശ്രുതമായ അക്കാദമി അവാര്‍ഡിനുള്ള നോമിനേഷനുകള്‍ നേടിയെടുത്തു. | ||
- | + | 1964-ല്‍ "ബെക്കറ്റ്' എന്ന ചിത്രത്തിലും, 1968-ല്‍ "ലയണ്‍ ഇന്‍ വിന്റര്‍' എന്ന സിനിമയിലും കിങ് ഹെന്‌റി കക എന്ന ഒരേ കഥാപാത്രത്തെ അവതരിപ്പിച്ച ഓടൂളിന് രണ്ടു ചിത്രങ്ങള്‍ക്കും വെണ്ണേറെ ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചുവെന്ന അപൂര്‍വബഹുമതികൂടിയുണ്ട്. 1970-ല്‍ ഡൊണാള്‍ഡ് മക്‌കാനോടൊപ്പം ഇദ്ദേഹം സാമുവല്‍ ബെക്കറ്റിന്റെ "വെയിറ്റിങ് ഫോര്‍ ഗോദൊ'യില്‍ അഭിനേതാവായി. 1980-ല്‍ സിനിമയ്‌ക്കുള്ളിലെ സിനിമ വിവരിക്കുന്ന "ദ് സ്റ്റണ്ട് മാന്‍' എന്ന ചിത്രത്തില്‍ ഒരു സംവിധായകന്റെ വേഷമാണ് ഓടൂള്‍ അഭിനയിച്ചത്. "ഗുഡ്‌ബൈ', "മിസ്റ്റര്‍ ചിപ്‌സ്', "ദ് റൂളിങ് ക്ലാസ്', "മൈ ഫേവറിറ്റ് ഇയര്‍' എന്നിവ ഇദ്ദേഹം അഭിനയിച്ച മികച്ച ചലച്ചിത്രങ്ങളില്‍പ്പെടുന്നു. 2006-ല്‍ "വീനസ്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്‌കാറിനുള്ള നാമനിര്‍ദേശം ചെയ്യപ്പെട്ടതോടെ ഇത്തരം നോമിനേഷന്‍ എട്ടുതവണ ലഭിക്കുന്ന അപൂര്‍വ കലാകാരനെന്ന ബഹുമതികൂടി ഓടൂള്‍ നേടി. | |
- | + | ||
- | 1964- | + | |
- | + | വെല്‍ഷ് നടിയായിരുന്ന സിയാന്‍ ഫിലിപ്പിനെയാണ് ഓടൂള്‍ വിവാഹം കഴിച്ചത്. രണ്ട് പുത്രിമാര്‍: കേറ്റും, പാട്രീഷ്യയും. 1979-ല്‍ ഇദ്ദേഹം സിയാനില്‍നിന്നും വിവാഹമോചിതനായി. തീവ്രതരമായ നിരവധി രോഗങ്ങള്‍ക്കടിപ്പെട്ട് ഓടൂളിന് നരകതുല്യമായ ജീവിതം നയിക്കേണ്ടതായി വന്നിട്ടുണ്ട്. 1987-ല്‍ പ്രശസ്‌തമായ "ദ് ലാസ്റ്റ് എംപറര്‍' എന്ന ചിത്രത്തില്‍ ഇദ്ദേഹം അഭിനയിക്കുകയുണ്ടായി. 1987-ല്‍ വിശ്രുതമായ നൈറ്റ് പദവി ഓടൂളിന് സമ്മാനിക്കാന്‍ തീരുമാനിച്ചുവെങ്കിലും വ്യക്തിപരവും രാഷ്‌ട്രീയപരവുമായ കാരണങ്ങളാല്‍ അദ്ദേഹം അത് നിരസിച്ചു. റഗ്‌ബിയും ക്രിക്കറ്റും ഓടൂളിന്റെ ഇഷ്‌ട വിനോദങ്ങളാണ്. | |
- | (ഡോ. ബി. | + | (ഡോ. ബി. സുകുമാരന്‍നായര്‍) |
Current revision as of 08:41, 7 ഓഗസ്റ്റ് 2014
ഓടൂള്‍, പീറ്റര്‍ (1932 - )
O'tool Peter
ഐറിഷ് വംശജനായ നാടക-ചലച്ചിത്ര നടന്‍. 1932 ആഗ. 2-ന് അയര്‍ലണ്ടിലെ കൗണ്ടി ഗാല്‍വെയിലാണ് ജനനം. ജനിച്ചത് ഇംഗ്ലണ്ടിലെ ലീഡ്‌സിലാണെന്നൊരു പക്ഷാന്തരവുമുണ്ട്. ജന്മദേശത്തെക്കുറിച്ചും യഥാര്‍ഥ ജനനത്തീയതിയെപ്പറ്റിയും ഓടൂളിനുപോലും കൃത്യമായ അറിവില്ല. സ്‌കോട്ടിഷ് നഴ്‌സായിരുന്ന കോണ്‍സ്റ്റന്‍സ് ജെയ്‌ന്‍ മാതാവും ഐറിഷ് ഫുട്‌ബോള്‍ താരമായിരുന്ന പാട്രിക് ജോസഫ് ഓടൂള്‍ പിതാവുമാണ്. ഒരു റോമന്‍ കതോലിക്കാ മതവിശ്വാസിയായിട്ടായിരുന്നു ഓടൂള്‍ വളര്‍ന്നത്. എഴെട്ടുവര്‍ഷത്തോളം കാത്തലിക് സ്‌കൂളിലാണ് പ്രാഥമികവിദ്യാഭ്യാസം നിര്‍വഹിച്ചത്. സ്‌കൂള്‍ ജീവിതത്തിന് വിരാമമിട്ടശേഷം യോര്‍ക്‌ഷെയര്‍ ഈവനിങ് പോസ്റ്റ് മാസികയുടെ എഡിറ്ററും ഛായാഗ്രാഹകനുമായി പ്രവര്‍ത്തിച്ചു. പിന്നീട് ദേശീയ സൈനിക സേവനത്തിന്റെ ഭാഗമായി റോയല്‍ നേവിയില്‍ ചേരുകയുണ്ടായി. 1952 മുതല്‍ 54 വരെ ഓടൂള്‍ ഒരു സ്‌കോളര്‍ഷിപ്പിന്റെ സഹായത്തോടെ "റോയല്‍ അക്കാദമി ഒഫ് ആര്‍ട്ടി'ല്‍ (റാഡ) പഠനം നടത്തി. ബ്രിസ്റ്റല്‍ ഓള്‍ഡ് വിക്കിലും ഇംഗ്ലീഷ് സ്റ്റേജ്‌കമ്പനിയിലും ഒരു ഷെയ്‌ക്‌സ്‌പീരിയന്‍ നടനായിട്ടാണ് അംഗീകാരം നേടാനായത്. 1954-ല്‍ ഇദ്ദേഹം ടെലിവിഷന്‍ അഭിനയരംഗത്തേക്കുള്ള തുടക്കംകുറിച്ചു. 1959-ല്‍ സിനിമയില്‍ ചെറിയൊരു വേഷത്തില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും 1962-ല്‍ ഡേവിഡ്‌ലീന്‍ സംവിധാനം ചെയ്‌ത "ലോറന്‍സ് ഒഫ് അറേബ്യ'യിലെ ടി.ഇ. ലോറന്‍സ് എന്ന കഥാപാത്രത്തിന്റെ അവതരണത്തോടെയാണ് നടനെന്നനിലയില്‍ പ്രക്ഷകശ്രദ്ധ നേടിയത്. എക്കാലത്തെയും 100 മികച്ച പ്രകടനങ്ങളില്‍ ഏറ്റവും ശ്രഷ്‌ഠതരമെന്ന് ഓടൂളിന്റെ ഈ ചിത്രത്തിലെ അഭിനയത്തെ പ്രിമീയര്‍ മാസിക വാഴ്‌ത്തുകയുണ്ടായി. അമേരിക്കന്‍ സിനിമാപ്രമികളുടെ ആദരവുപിടിച്ചുപറ്റിയ ഇദ്ദേഹം വിശ്രുതമായ അക്കാദമി അവാര്‍ഡിനുള്ള നോമിനേഷനുകള്‍ നേടിയെടുത്തു.
1964-ല്‍ "ബെക്കറ്റ്' എന്ന ചിത്രത്തിലും, 1968-ല്‍ "ലയണ്‍ ഇന്‍ വിന്റര്‍' എന്ന സിനിമയിലും കിങ് ഹെന്‌റി കക എന്ന ഒരേ കഥാപാത്രത്തെ അവതരിപ്പിച്ച ഓടൂളിന് രണ്ടു ചിത്രങ്ങള്‍ക്കും വെണ്ണേറെ ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചുവെന്ന അപൂര്‍വബഹുമതികൂടിയുണ്ട്. 1970-ല്‍ ഡൊണാള്‍ഡ് മക്‌കാനോടൊപ്പം ഇദ്ദേഹം സാമുവല്‍ ബെക്കറ്റിന്റെ "വെയിറ്റിങ് ഫോര്‍ ഗോദൊ'യില്‍ അഭിനേതാവായി. 1980-ല്‍ സിനിമയ്‌ക്കുള്ളിലെ സിനിമ വിവരിക്കുന്ന "ദ് സ്റ്റണ്ട് മാന്‍' എന്ന ചിത്രത്തില്‍ ഒരു സംവിധായകന്റെ വേഷമാണ് ഓടൂള്‍ അഭിനയിച്ചത്. "ഗുഡ്‌ബൈ', "മിസ്റ്റര്‍ ചിപ്‌സ്', "ദ് റൂളിങ് ക്ലാസ്', "മൈ ഫേവറിറ്റ് ഇയര്‍' എന്നിവ ഇദ്ദേഹം അഭിനയിച്ച മികച്ച ചലച്ചിത്രങ്ങളില്‍പ്പെടുന്നു. 2006-ല്‍ "വീനസ്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്‌കാറിനുള്ള നാമനിര്‍ദേശം ചെയ്യപ്പെട്ടതോടെ ഇത്തരം നോമിനേഷന്‍ എട്ടുതവണ ലഭിക്കുന്ന അപൂര്‍വ കലാകാരനെന്ന ബഹുമതികൂടി ഓടൂള്‍ നേടി.
വെല്‍ഷ് നടിയായിരുന്ന സിയാന്‍ ഫിലിപ്പിനെയാണ് ഓടൂള്‍ വിവാഹം കഴിച്ചത്. രണ്ട് പുത്രിമാര്‍: കേറ്റും, പാട്രീഷ്യയും. 1979-ല്‍ ഇദ്ദേഹം സിയാനില്‍നിന്നും വിവാഹമോചിതനായി. തീവ്രതരമായ നിരവധി രോഗങ്ങള്‍ക്കടിപ്പെട്ട് ഓടൂളിന് നരകതുല്യമായ ജീവിതം നയിക്കേണ്ടതായി വന്നിട്ടുണ്ട്. 1987-ല്‍ പ്രശസ്‌തമായ "ദ് ലാസ്റ്റ് എംപറര്‍' എന്ന ചിത്രത്തില്‍ ഇദ്ദേഹം അഭിനയിക്കുകയുണ്ടായി. 1987-ല്‍ വിശ്രുതമായ നൈറ്റ് പദവി ഓടൂളിന് സമ്മാനിക്കാന്‍ തീരുമാനിച്ചുവെങ്കിലും വ്യക്തിപരവും രാഷ്‌ട്രീയപരവുമായ കാരണങ്ങളാല്‍ അദ്ദേഹം അത് നിരസിച്ചു. റഗ്‌ബിയും ക്രിക്കറ്റും ഓടൂളിന്റെ ഇഷ്‌ട വിനോദങ്ങളാണ്.
(ഡോ. ബി. സുകുമാരന്‍നായര്‍)