This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓടം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == ഓടം == ചെറുതരം വഞ്ചി. ചരിത്രാതീതകാലം മുതല്‌ക്കേ, പൊങ്ങിക്കി...) |
Mksol (സംവാദം | സംഭാവനകള്‍) (→ഓടം) |
||
വരി 3: | വരി 3: | ||
- | ചെറുതരം വഞ്ചി. ചരിത്രാതീതകാലം മുതല്‌ക്കേ, പൊങ്ങിക്കിടക്കുന്ന തടിയും മറ്റും ഉപയോഗിച്ച് | + | ചെറുതരം വഞ്ചി. ചരിത്രാതീതകാലം മുതല്‌ക്കേ, പൊങ്ങിക്കിടക്കുന്ന തടിയും മറ്റും ഉപയോഗിച്ച് മനുഷ്യര്‍ വെള്ളത്തില്‍ സഞ്ചരിച്ചിരിക്കണം. കാലക്രമേണ ജലയാനത്തിനുയോജിച്ച ഓടങ്ങളും മറ്റും മനുഷ്യന്‍ നിര്‍മിക്കാന്‍ തുടങ്ങി. ഓടത്തിന്റെ സാധാരണ ഉപയോഗിത്തിലുള്ള മാതൃക ഒറ്റത്തടി തുരന്നെടുത്ത ഒരു യാനപാത്രമാണ്. കടലില്‍ സഞ്ചരിക്കുന്നതിനും താരതമേ്യന ശാന്തമായ നദികളിലും തടാകങ്ങളിലും ഉപയോഗിക്കുന്നതിനും വ്യത്യസ്‌ത രൂപഭേദങ്ങളോടുകൂടിയ ഓടങ്ങള്‍ കാണാം. ഉടമസ്ഥരുടെ അഭിരുചിക്കനുസരിച്ചും വിനോദത്തിനായും, മതപരമായ ഘോഷയാത്രകള്‍ക്കുവേണ്ടിയും അലങ്കരിച്ച ഓടങ്ങളും ഉപയോഗിക്കാറുണ്ട്. |
- | + | കേരളത്തില്‍ പ്രചാരത്തിലുള്ള ചുണ്ടന്‍വള്ളം ഓടത്തിന് ഒരു ഉദാഹരണമാണ്. അനേകം ചുണ്ടന്‍വള്ളങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് വര്‍ഷന്തോറും ആറന്മുള, ആലപ്പുഴ, കോട്ടയം എന്നീ സ്ഥലങ്ങളില്‍ ഓണക്കാലത്ത് നടത്തുന്ന വള്ളംകളികള്‍ പ്രസിദ്ധമാണ്. മിഥുനമാസം മുതല്‍ ചിങ്ങമാസംവരെ കുട്ടനാട്ടും സമീപപ്രദേശങ്ങളിലും വള്ളംകളി സാധാരണമാണ്. വള്ളംകളി പരിഷ്‌കൃതരാജ്യങ്ങളിലെല്ലാം ഒരു പ്രധാന വിനോദമായിത്തീര്‍ന്നിട്ടുണ്ട്. ഭൂപ്രകൃതിയിലും ജീവിതരീതിയിലും സംസ്‌കാരത്തിലും കുട്ടനാടുമായി സാമ്യങ്ങളുള്ള തായ്‌ലന്‍ഡിലും ചുണ്ടന്‍വള്ളത്തോടു സാമ്യമുള്ള ഒരുതരം ഓടങ്ങളാണ് ഘോഷയാത്രകള്‍ക്കുപയോഗിക്കുന്നത്. | |
- | + | ഒറ്റത്തടിയില്‍ കുഴിച്ചെടുത്ത കൊതുമ്പുവള്ളവും ചുരുളന്‍, ഓടി മുതലായ ചെറുവള്ളങ്ങളും ജലവിനോദത്തിലും മറ്റ് ഉപയോഗങ്ങള്‍ക്കും പറ്റുന്നതാണ്. പലതരം ഓടങ്ങള്‍, തടികൊണ്ടും, ഇരുമ്പുകൊണ്ടും, അലുമിനിയംകൊണ്ടും, ഫൈബര്‍ ഗ്ലാസുകൊണ്ടും, അപൂര്‍വമായി ഫെറോസിമെന്റുകൊണ്ടും നിര്‍മിക്കപ്പെട്ടുവരുന്നു. പായകെട്ടിയവയും തുഴഞ്ഞുപോകാവുന്നവയുമായ ഓടങ്ങളുമുണ്ട്. ആളുകള്‍, ഭാരക്കുറവുള്ള സാധനങ്ങള്‍ എന്നിവ കടത്തുന്നതിനും വിനോദസഞ്ചാരം, വള്ളംകളി മത്സരങ്ങള്‍ എന്നിവ നടത്തുന്നതിനും അനുയോജ്യമായ പ്രതേ്യകം ഓടങ്ങള്‍ ഇന്ന് സുലഭമാണ്. | |
- | എണ്ണയും മറ്റും | + | എണ്ണയും മറ്റും പകര്‍ന്നെടുക്കാനുള്ള ചെറിയ ലോഹപ്പാത്രത്തിനും, നെയ്‌ത്തുതറയില്‍ അങ്ങോട്ടുമിങ്ങോട്ടും ഊട കടത്തിവിടുന്നതിനായി ഓടിക്കുന്ന കട്ടയ്‌ക്കും ഓടം എന്നുപറയാറുണ്ട്. |
- | (കെ. | + | (കെ.ആര്‍. വാരിയര്‍) |
Current revision as of 08:37, 7 ഓഗസ്റ്റ് 2014
ഓടം
ചെറുതരം വഞ്ചി. ചരിത്രാതീതകാലം മുതല്‌ക്കേ, പൊങ്ങിക്കിടക്കുന്ന തടിയും മറ്റും ഉപയോഗിച്ച് മനുഷ്യര്‍ വെള്ളത്തില്‍ സഞ്ചരിച്ചിരിക്കണം. കാലക്രമേണ ജലയാനത്തിനുയോജിച്ച ഓടങ്ങളും മറ്റും മനുഷ്യന്‍ നിര്‍മിക്കാന്‍ തുടങ്ങി. ഓടത്തിന്റെ സാധാരണ ഉപയോഗിത്തിലുള്ള മാതൃക ഒറ്റത്തടി തുരന്നെടുത്ത ഒരു യാനപാത്രമാണ്. കടലില്‍ സഞ്ചരിക്കുന്നതിനും താരതമേ്യന ശാന്തമായ നദികളിലും തടാകങ്ങളിലും ഉപയോഗിക്കുന്നതിനും വ്യത്യസ്‌ത രൂപഭേദങ്ങളോടുകൂടിയ ഓടങ്ങള്‍ കാണാം. ഉടമസ്ഥരുടെ അഭിരുചിക്കനുസരിച്ചും വിനോദത്തിനായും, മതപരമായ ഘോഷയാത്രകള്‍ക്കുവേണ്ടിയും അലങ്കരിച്ച ഓടങ്ങളും ഉപയോഗിക്കാറുണ്ട്. കേരളത്തില്‍ പ്രചാരത്തിലുള്ള ചുണ്ടന്‍വള്ളം ഓടത്തിന് ഒരു ഉദാഹരണമാണ്. അനേകം ചുണ്ടന്‍വള്ളങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് വര്‍ഷന്തോറും ആറന്മുള, ആലപ്പുഴ, കോട്ടയം എന്നീ സ്ഥലങ്ങളില്‍ ഓണക്കാലത്ത് നടത്തുന്ന വള്ളംകളികള്‍ പ്രസിദ്ധമാണ്. മിഥുനമാസം മുതല്‍ ചിങ്ങമാസംവരെ കുട്ടനാട്ടും സമീപപ്രദേശങ്ങളിലും വള്ളംകളി സാധാരണമാണ്. വള്ളംകളി പരിഷ്‌കൃതരാജ്യങ്ങളിലെല്ലാം ഒരു പ്രധാന വിനോദമായിത്തീര്‍ന്നിട്ടുണ്ട്. ഭൂപ്രകൃതിയിലും ജീവിതരീതിയിലും സംസ്‌കാരത്തിലും കുട്ടനാടുമായി സാമ്യങ്ങളുള്ള തായ്‌ലന്‍ഡിലും ചുണ്ടന്‍വള്ളത്തോടു സാമ്യമുള്ള ഒരുതരം ഓടങ്ങളാണ് ഘോഷയാത്രകള്‍ക്കുപയോഗിക്കുന്നത്.
ഒറ്റത്തടിയില്‍ കുഴിച്ചെടുത്ത കൊതുമ്പുവള്ളവും ചുരുളന്‍, ഓടി മുതലായ ചെറുവള്ളങ്ങളും ജലവിനോദത്തിലും മറ്റ് ഉപയോഗങ്ങള്‍ക്കും പറ്റുന്നതാണ്. പലതരം ഓടങ്ങള്‍, തടികൊണ്ടും, ഇരുമ്പുകൊണ്ടും, അലുമിനിയംകൊണ്ടും, ഫൈബര്‍ ഗ്ലാസുകൊണ്ടും, അപൂര്‍വമായി ഫെറോസിമെന്റുകൊണ്ടും നിര്‍മിക്കപ്പെട്ടുവരുന്നു. പായകെട്ടിയവയും തുഴഞ്ഞുപോകാവുന്നവയുമായ ഓടങ്ങളുമുണ്ട്. ആളുകള്‍, ഭാരക്കുറവുള്ള സാധനങ്ങള്‍ എന്നിവ കടത്തുന്നതിനും വിനോദസഞ്ചാരം, വള്ളംകളി മത്സരങ്ങള്‍ എന്നിവ നടത്തുന്നതിനും അനുയോജ്യമായ പ്രതേ്യകം ഓടങ്ങള്‍ ഇന്ന് സുലഭമാണ്.
എണ്ണയും മറ്റും പകര്‍ന്നെടുക്കാനുള്ള ചെറിയ ലോഹപ്പാത്രത്തിനും, നെയ്‌ത്തുതറയില്‍ അങ്ങോട്ടുമിങ്ങോട്ടും ഊട കടത്തിവിടുന്നതിനായി ഓടിക്കുന്ന കട്ടയ്‌ക്കും ഓടം എന്നുപറയാറുണ്ട്.
(കെ.ആര്‍. വാരിയര്‍)