This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓക്‌സൈഡുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഓക്‌സൈഡുകള്‍ == == Oxides == മൂലകങ്ങള്‍ ഓക്‌സിജനോടു ചേർന്നുണ്ടാകു...)
(Oxides)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 5: വരി 5:
== Oxides ==
== Oxides ==
-
മൂലകങ്ങള്‍ ഓക്‌സിജനോടു ചേർന്നുണ്ടാകുന്ന യൗഗികങ്ങള്‍. അനവധി ലോഹ-അലോഹ ഓക്‌സൈഡുകള്‍ ഭൂപ്രതലത്തിൽ കാണപ്പെടുന്നു. സർവസാധാരണമായ ജലം ( H2O), കാർബണ്‍ ഡൈഓക്‌സൈഡ്‌(CO2), അലുമിനിയം അയിരായ ബോക്‌സൈറ്റ്‌ (Al2O3), ടൈറ്റാനിയം അയിരായ റൂടൈൽ(TiO2), സിലിക്കണ്‍ യൗഗികമായ സിലിക്ക, ക്വാർട്‌സ്‌ മുതലായവ (SiO2), ഇരുമ്പയിരുകളായ മാഗ്നറ്റൈറ്റ്‌ (Fe3O4), ഹെമറ്റൈറ്റ്‌ (Fe2O3) തുടങ്ങിയവ മാങ്‌ഗനീസ്‌ അയിരായ പൈറോളുസൈറ്റ്‌ (MnO2) സിർക്കോണിയം യൗഗികമായ സിർക്കണ്‍ (ZrO2), ടിന്‍, അയിരായ കാസിറ്ററൈറ്റ്‌ (SnO2) ഇത്യാദി ഖനിജപദാർഥങ്ങളെല്ലാം ഓക്‌സൈഡുകളാകുന്നു.
+
മൂലകങ്ങള്‍ ഓക്‌സിജനോടു ചേര്‍ന്നുണ്ടാകുന്ന യൗഗികങ്ങള്‍. അനവധി ലോഹ-അലോഹ ഓക്‌സൈഡുകള്‍ ഭൂപ്രതലത്തില്‍ കാണപ്പെടുന്നു. സര്‍വസാധാരണമായ ജലം ( H<sub>2</sub>O), കാര്‍ബണ്‍ ഡൈഓക്‌സൈഡ്‌(CO<sub>2</sub>), അലുമിനിയം അയിരായ ബോക്‌സൈറ്റ്‌ (Al<sub>2</sub>O<sub>3</sub>), ടൈറ്റാനിയം അയിരായ റൂടൈല്‍(TiO<sub>2</sub>), സിലിക്കണ്‍ യൗഗികമായ സിലിക്ക, ക്വാര്‍ട്‌സ്‌ മുതലായവ (SiO<sub>2</sub>), ഇരുമ്പയിരുകളായ മാഗ്നറ്റൈറ്റ്‌ (Fe<sub>3</sub>O<sub>4</sub>), ഹെമറ്റൈറ്റ്‌ (Fe<sub>2</sub>O<sub>3</sub>) തുടങ്ങിയവ മാങ്‌ഗനീസ്‌ അയിരായ പൈറോളുസൈറ്റ്‌ (MnO<sub>2</sub>) സിര്‍ക്കോണിയം യൗഗികമായ സിര്‍ക്കണ്‍ (ZrO<sub>2</sub>), ടിന്‍, അയിരായ കാസിറ്ററൈറ്റ്‌ (SnO<sub>2</sub>) ഇത്യാദി ഖനിജപദാര്‍ഥങ്ങളെല്ലാം ഓക്‌സൈഡുകളാകുന്നു.
-
നിഷ്‌ക്രിയ വാതകങ്ങളൊഴിച്ചുള്ള മിക്ക മൂലകങ്ങളും നേരിട്ടോ അല്ലാതെയോ ഓക്‌സിജനുമായി സംയോജിക്കുന്നുണ്ട്‌. ക്രിയാശീലമുള്ളവ ഓക്‌സിജനിലും വായുവിലും കത്തുന്നു; ചിലത്‌ ചൂടാക്കിയാൽ സംയോജിക്കുന്നു. നേരിട്ടു സംയോജിക്കാത്ത ഓക്‌സൈഡുകള്‍ അനുയോജ്യമായ യൗഗികങ്ങളുടെ താപവിഘടനത്താൽ ഉണ്ടാകുന്നു. ലോഹ ഓക്‌സൈഡുകള്‍ മിക്കതും ഹൈഡ്രാക്‌സൈഡ്‌, കാർബണേറ്റ്‌, ഓക്‌സലേറ്റ്‌, നൈട്രറ്റ്‌ എന്നീ ലവണങ്ങളുടെ വിഘടനത്താൽ നിർമിക്കാം. (ഉദാഹരണമായി കോപ്പർ ഓക്‌സൈഡ്‌).
+
-
ഓക്‌സൈഡുകളിൽ അയോണിക ഓക്‌സൈഡുകളും (വിദ്യുത്‌-ഋണത വളരെ കുറവുള്ള മൂലകങ്ങളുടേത്‌) സഹസംയോജിത ഓക്‌സൈഡുകളുമുണ്ട്‌. അയോണിക ഓക്‌സൈഡുകള്‍ക്ക്‌ താരതമ്യേന ഉയർന്ന ഉരുകൽനില, ഉയർന്ന തിളനില എന്നിവയുണ്ട്‌. MgO, CaO, Al2O3 തുടങ്ങിയവ ഇക്കൂട്ടത്തിൽപ്പെടുന്നു. അലോഹ ഓക്‌സൈഡുകള്‍ മിക്കവാറും താണ ദ്രവണ ക്വഥനാങ്കങ്ങള്‍ ഉള്ളവയാകുന്നു. പലതും വാതകങ്ങളുമാണ്‌ (സാധാരണ പരിതഃസ്ഥിതികളിൽ). നൈട്രജന്‍ ഓക്‌സൈഡുകള്‍, കാർബണ്‍ ഡൈഓക്‌സൈഡ്‌ മുതലായവ ഉദാഹരണങ്ങള്‍.
+
നിഷ്‌ക്രിയ വാതകങ്ങളൊഴിച്ചുള്ള മിക്ക മൂലകങ്ങളും നേരിട്ടോ അല്ലാതെയോ ഓക്‌സിജനുമായി സംയോജിക്കുന്നുണ്ട്‌. ക്രിയാശീലമുള്ളവ ഓക്‌സിജനിലും വായുവിലും കത്തുന്നു; ചിലത്‌ ചൂടാക്കിയാല്‍ സംയോജിക്കുന്നു. നേരിട്ടു സംയോജിക്കാത്ത ഓക്‌സൈഡുകള്‍ അനുയോജ്യമായ യൗഗികങ്ങളുടെ താപവിഘടനത്താല്‍ ഉണ്ടാകുന്നു. ലോഹ ഓക്‌സൈഡുകള്‍ മിക്കതും ഹൈഡ്രാക്‌സൈഡ്‌, കാര്‍ബണേറ്റ്‌, ഓക്‌സലേറ്റ്‌, നൈട്രറ്റ്‌ എന്നീ ലവണങ്ങളുടെ വിഘടനത്താല്‍ നിര്‍മിക്കാം. (ഉദാഹരണമായി കോപ്പര്‍ ഓക്‌സൈഡ്‌).
-
രാസസ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ ഓക്‌സൈഡുകളെ വർഗീകരിക്കാറുണ്ട്‌.
+
-
1. അമ്ലീയ-ഓക്‌സൈഡുകള്‍. പല അലോഹ ഓക്‌സൈഡുകള്‍ക്കും അമ്ലഗുണമുണ്ട്‌ (ഉദാ.P2O5, P2O3, CO2, SiO2, N2O5, N2O3, B2O3)ഇവ ബേസുകളോടു ചേർന്നു ലവണങ്ങള്‍ നൽകുന്നു.  
+
ഓക്‌സൈഡുകളില്‍ അയോണിക ഓക്‌സൈഡുകളും (വിദ്യുത്‌-ഋണത വളരെ കുറവുള്ള മൂലകങ്ങളുടേത്‌) സഹസംയോജിത ഓക്‌സൈഡുകളുമുണ്ട്‌. അയോണിക ഓക്‌സൈഡുകള്‍ക്ക്‌ താരതമ്യേന ഉയര്‍ന്ന ഉരുകല്‍നില, ഉയര്‍ന്ന തിളനില എന്നിവയുണ്ട്‌MgO, CaO, Al<sub>2</sub>O<sub>3</sub> തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടുന്നു. അലോഹ ഓക്‌സൈഡുകള്‍ മിക്കവാറും താണ ദ്രവണ ക്വഥനാങ്കങ്ങള്‍ ഉള്ളവയാകുന്നു. പലതും വാതകങ്ങളുമാണ്‌ (സാധാരണ പരിതഃസ്ഥിതികളില്‍). നൈട്രജന്‍ ഓക്‌സൈഡുകള്‍, കാര്‍ബണ്‍ ഡൈഓക്‌സൈഡ്‌ മുതലായവ ഉദാഹരണങ്ങള്‍.
-
2. ക്ഷാരീയ-ഓക്‌സൈഡുകള്‍. ഇവ ബേസികഗുണമുള്ള ലോഹ-ഓക്‌സൈഡുകളാണ്‌. CaO, Na2O, Li2O, MgOതുടങ്ങിയവ അയോണിക-ബേസിക-ഓക്‌സൈഡുകളാകുന്നു. വളരെ ബേസിക സ്വഭാവമുള്ളവ ജലത്തിൽ ലയിച്ച്‌ ആൽക്കലികള്‍ നൽകുന്നു.
+
രാസസ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ ഓക്‌സൈഡുകളെ വര്‍ഗീകരിക്കാറുണ്ട്‌.
-
3. ഉഭയധർമി-ഓക്‌സൈഡുകള്‍. ഇവ പ്രബല ബേസുകളോട്‌ അമ്ലക്ഷാരീയമായും പ്രബല-അമ്ലങ്ങളോട്‌ ക്ഷാരീയമായും പെരുമാറുന്നു. Al2O3, SnO2, ZnO മുതലായ ഓക്‌സൈഡുകള്‍ ഉദാഹരണങ്ങളാണ്‌
+
-
4. ഉദാസീന-ഓക്‌സൈഡുകള്‍. ഇവയ്‌ക്ക്‌ അമ്ല സ്വഭാവമോ ക്ഷാരീയ സ്വഭാവമോ ഇല്ലH2O, CO, NO, എന്നിവ ഇക്കൂട്ടത്തിൽപ്പെടുന്നു.
+
-
5. സലൈന്‍-ഓക്‌സൈഡുകള്‍. ഇവ ഒരേ ലോഹത്തിന്റെതന്നെ രണ്ടു സംയോജകതാവസ്ഥകളിലുള്ള ഓക്‌സൈഡുകളുടെ യൗഗികമെന്നപോലെ കരുതാവുന്നവയാണ്‌. സംയോജകത കുറഞ്ഞ ലോഹഓക്‌സൈഡ്‌ ക്ഷാരീയമായും കൂടിയത്‌ അമ്ലീയമായും കരുതാം. ഉദാ. Fe3O4 = FeO. Fe2O3
+
-
6. സബ്‌-ഓക്‌സൈഡുകള്‍. സാധാരണ ഓക്‌സൈഡിൽ കുറവായി ഓക്‌സിജന്‍ അടങ്ങുന്ന ഓക്‌സൈഡുകളാണിവ. Pb2O,  Ag4O എന്നിവ ഇക്കൂട്ടത്തിൽപ്പെടുന്നു.
+
-
7. ഉച്ചതര-ഓക്‌സൈഡുകള്‍. സാധാരണ ഓക്‌സൈഡിലും കൂടുതൽ ഓക്‌സിജനുള്ളവയാണിവ. ഉദാ. PbO2, MNO2, NO2 ഇവയെ ഡൈഓക്‌സൈഡ്‌ എന്നും പറയാം.
+
-
8. പെറോക്‌സൈഡുകള്‍. ഹൈഡ്രജന്‍ പെറോക്‌സൈഡിന്റെ ലവണങ്ങളായി കരുതാവുന്ന ഇവയിൽ പെറോക്‌സൈഡ്‌ അയോണ്‍ ഉണ്ട്‌. തന്മൂലം അമ്ലമായി ഇവ ഹൈഡ്രജന്‍
+
-
പെറോക്‌സൈഡ്‌ തരുന്നു. Na2O2,BaO2  ഇവ ഇക്കൂട്ടത്തിലുള്ളവയാണ്‌.
+
-
ഏതാനും കാർബണിക യൗഗികങ്ങള്‍ അമീനുകള്‍, ഫോസ്‌ഫീനുകള്‍, സള്‍ഫൈഡുകള്‍-ഓക്‌സിജനോടോ ഓക്‌സീകാരകങ്ങളോടോ സംയോജിപ്പിച്ചുണ്ടാക്കുന്ന യൗഗികങ്ങളെയും ഓക്‌സൈഡുകള്‍ എന്നുപറയാറുണ്ട്‌; അമീന്‍ ഓക്‌സൈഡ്‌, ഫോസ്‌ഫീന്‍ ഓക്‌സൈഡ്‌, സള്‍ഫോക്‌സൈഡ്‌ എന്നിവയിൽ ഓക്‌സിജന്‍ യഥാക്രമം N, P, S  എന്നീ അണുക്കളോട്‌ സഹ
+
-
സംയോജന-ബദ്ധമായിരിക്കും. ഇവ കൂടാതെ, ഒലിഫീന്‍ ഓക്‌
+
-
സൈഡുകള്‍ ഉണ്ട്‌. അവ യഥാർഥത്തിൽ ചാക്രിക-ഈതറുകളാകുന്നു.
+
-
(ഡോ. കെ.പി. ധർമരാജയ്യർ)
+
1. അമ്ലീയ-ഓക്‌സൈഡുകള്‍. പല അലോഹ ഓക്‌സൈഡുകള്‍ക്കും അമ്ലഗുണമുണ്ട്‌ (ഉദാ.P<sub>2</sub>O<sub>5</sub>, P<sub>2</sub>O<sub>3</sub>, CO<sub>2</sub>, SiO<sub>2</sub>, N<sub>2</sub>O<sub>5</sub>, N<sub>2</sub>O<sub>3</sub>, B<sub>2</sub>O<sub>3</sub>)ഇവ ബേസുകളോടു ചേര്‍ന്നു ലവണങ്ങള്‍ നല്‍കുന്നു.
 +
 
 +
2. ക്ഷാരീയ-ഓക്‌സൈഡുകള്‍. ഇവ ബേസികഗുണമുള്ള ലോഹ-ഓക്‌സൈഡുകളാണ്‌. CaO, Na<sub>2</sub>O, Li<sub>2</sub>O, MgO തുടങ്ങിയവ അയോണിക-ബേസിക-ഓക്‌സൈഡുകളാകുന്നു. വളരെ ബേസിക സ്വഭാവമുള്ളവ ജലത്തില്‍ ലയിച്ച്‌ ആല്‍ക്കലികള്‍ നല്‍കുന്നു.
 +
 
 +
3. ഉഭയധര്‍മി-ഓക്‌സൈഡുകള്‍. ഇവ പ്രബല ബേസുകളോട്‌ അമ്ലക്ഷാരീയമായും പ്രബല-അമ്ലങ്ങളോട്‌ ക്ഷാരീയമായും പെരുമാറുന്നു. Al<sub>2</sub>O<sub>3</sub>, SnO<sub>2</sub>, ZnO മുതലായ ഓക്‌സൈഡുകള്‍ ഉദാഹരണങ്ങളാണ്‌
 +
 
 +
4. ഉദാസീന-ഓക്‌സൈഡുകള്‍. ഇവയ്‌ക്ക്‌ അമ്ല സ്വഭാവമോ ക്ഷാരീയ സ്വഭാവമോ ഇല്ല.  H<sub>2</sub>O, CO, NO, എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു.
 +
 
 +
5. സലൈന്‍-ഓക്‌സൈഡുകള്‍. ഇവ ഒരേ ലോഹത്തിന്റെതന്നെ രണ്ടു സംയോജകതാവസ്ഥകളിലുള്ള ഓക്‌സൈഡുകളുടെ യൗഗികമെന്നപോലെ കരുതാവുന്നവയാണ്‌. സംയോജകത കുറഞ്ഞ ലോഹഓക്‌സൈഡ്‌ ക്ഷാരീയമായും കൂടിയത്‌ അമ്ലീയമായും കരുതാം. ഉദാ. Fe<sub>3</sub>O<sub>4</sub> = FeO. Fe<sub>2</sub>O<sub>3</sub>
 +
 
 +
6. സബ്‌-ഓക്‌സൈഡുകള്‍. സാധാരണ ഓക്‌സൈഡില്‍ കുറവായി ഓക്‌സിജന്‍ അടങ്ങുന്ന ഓക്‌സൈഡുകളാണിവ. Pb<sub>2</sub>O,  Ag<sub>4</sub>O എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു.
 +
 
 +
7. ഉച്ചതര-ഓക്‌സൈഡുകള്‍. സാധാരണ ഓക്‌സൈഡിലും കൂടുതല്‍ ഓക്‌സിജനുള്ളവയാണിവ. ഉദാ. PbO<sub>2</sub>, MNO<sub>2</sub>, NO<sub>2</sub> ഇവയെ ഡൈഓക്‌സൈഡ്‌ എന്നും പറയാം.
 +
 
 +
8. പെറോക്‌സൈഡുകള്‍. ഹൈഡ്രജന്‍ പെറോക്‌സൈഡിന്റെ ലവണങ്ങളായി കരുതാവുന്ന ഇവയില്‍ പെറോക്‌സൈഡ്‌ അയോണ്‍ ഉണ്ട്‌. തന്മൂലം അമ്ലമായി ഇവ ഹൈഡ്രജന്‍ പെറോക്‌സൈഡ്‌ തരുന്നു. Na<sub>2</sub>O<sub>2</sub>,BaO<sub>2</sub>  ഇവ ഇക്കൂട്ടത്തിലുള്ളവയാണ്‌.
 +
 
 +
ഏതാനും കാര്‍ബണിക യൗഗികങ്ങള്‍ അമീനുകള്‍, ഫോസ്‌ഫീനുകള്‍, സള്‍ഫൈഡുകള്‍-ഓക്‌സിജനോടോ ഓക്‌സീകാരകങ്ങളോടോ സംയോജിപ്പിച്ചുണ്ടാക്കുന്ന യൗഗികങ്ങളെയും ഓക്‌സൈഡുകള്‍ എന്നുപറയാറുണ്ട്‌; അമീന്‍ ഓക്‌സൈഡ്‌, ഫോസ്‌ഫീന്‍ ഓക്‌സൈഡ്‌, സള്‍ഫോക്‌സൈഡ്‌ എന്നിവയില്‍ ഓക്‌സിജന്‍ യഥാക്രമം N, P, S  എന്നീ അണുക്കളോട്‌ സഹസംയോജന-ബദ്ധമായിരിക്കും. ഇവ കൂടാതെ, ഒലിഫീന്‍ ഓക്‌സൈഡുകള്‍ ഉണ്ട്‌. അവ യഥാര്‍ഥത്തില്‍ ചാക്രിക-ഈതറുകളാകുന്നു.
 +
 
 +
(ഡോ. കെ.പി. ധര്‍മരാജയ്യര്‍)

Current revision as of 08:32, 7 ഓഗസ്റ്റ്‌ 2014

ഓക്‌സൈഡുകള്‍

Oxides

മൂലകങ്ങള്‍ ഓക്‌സിജനോടു ചേര്‍ന്നുണ്ടാകുന്ന യൗഗികങ്ങള്‍. അനവധി ലോഹ-അലോഹ ഓക്‌സൈഡുകള്‍ ഭൂപ്രതലത്തില്‍ കാണപ്പെടുന്നു. സര്‍വസാധാരണമായ ജലം ( H2O), കാര്‍ബണ്‍ ഡൈഓക്‌സൈഡ്‌(CO2), അലുമിനിയം അയിരായ ബോക്‌സൈറ്റ്‌ (Al2O3), ടൈറ്റാനിയം അയിരായ റൂടൈല്‍(TiO2), സിലിക്കണ്‍ യൗഗികമായ സിലിക്ക, ക്വാര്‍ട്‌സ്‌ മുതലായവ (SiO2), ഇരുമ്പയിരുകളായ മാഗ്നറ്റൈറ്റ്‌ (Fe3O4), ഹെമറ്റൈറ്റ്‌ (Fe2O3) തുടങ്ങിയവ മാങ്‌ഗനീസ്‌ അയിരായ പൈറോളുസൈറ്റ്‌ (MnO2) സിര്‍ക്കോണിയം യൗഗികമായ സിര്‍ക്കണ്‍ (ZrO2), ടിന്‍, അയിരായ കാസിറ്ററൈറ്റ്‌ (SnO2) ഇത്യാദി ഖനിജപദാര്‍ഥങ്ങളെല്ലാം ഓക്‌സൈഡുകളാകുന്നു.

നിഷ്‌ക്രിയ വാതകങ്ങളൊഴിച്ചുള്ള മിക്ക മൂലകങ്ങളും നേരിട്ടോ അല്ലാതെയോ ഓക്‌സിജനുമായി സംയോജിക്കുന്നുണ്ട്‌. ക്രിയാശീലമുള്ളവ ഓക്‌സിജനിലും വായുവിലും കത്തുന്നു; ചിലത്‌ ചൂടാക്കിയാല്‍ സംയോജിക്കുന്നു. നേരിട്ടു സംയോജിക്കാത്ത ഓക്‌സൈഡുകള്‍ അനുയോജ്യമായ യൗഗികങ്ങളുടെ താപവിഘടനത്താല്‍ ഉണ്ടാകുന്നു. ലോഹ ഓക്‌സൈഡുകള്‍ മിക്കതും ഹൈഡ്രാക്‌സൈഡ്‌, കാര്‍ബണേറ്റ്‌, ഓക്‌സലേറ്റ്‌, നൈട്രറ്റ്‌ എന്നീ ലവണങ്ങളുടെ വിഘടനത്താല്‍ നിര്‍മിക്കാം. (ഉദാഹരണമായി കോപ്പര്‍ ഓക്‌സൈഡ്‌).

ഓക്‌സൈഡുകളില്‍ അയോണിക ഓക്‌സൈഡുകളും (വിദ്യുത്‌-ഋണത വളരെ കുറവുള്ള മൂലകങ്ങളുടേത്‌) സഹസംയോജിത ഓക്‌സൈഡുകളുമുണ്ട്‌. അയോണിക ഓക്‌സൈഡുകള്‍ക്ക്‌ താരതമ്യേന ഉയര്‍ന്ന ഉരുകല്‍നില, ഉയര്‍ന്ന തിളനില എന്നിവയുണ്ട്‌. MgO, CaO, Al2O3 തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടുന്നു. അലോഹ ഓക്‌സൈഡുകള്‍ മിക്കവാറും താണ ദ്രവണ ക്വഥനാങ്കങ്ങള്‍ ഉള്ളവയാകുന്നു. പലതും വാതകങ്ങളുമാണ്‌ (സാധാരണ പരിതഃസ്ഥിതികളില്‍). നൈട്രജന്‍ ഓക്‌സൈഡുകള്‍, കാര്‍ബണ്‍ ഡൈഓക്‌സൈഡ്‌ മുതലായവ ഉദാഹരണങ്ങള്‍. രാസസ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ ഓക്‌സൈഡുകളെ വര്‍ഗീകരിക്കാറുണ്ട്‌.

1. അമ്ലീയ-ഓക്‌സൈഡുകള്‍. പല അലോഹ ഓക്‌സൈഡുകള്‍ക്കും അമ്ലഗുണമുണ്ട്‌ (ഉദാ.P2O5, P2O3, CO2, SiO2, N2O5, N2O3, B2O3)ഇവ ബേസുകളോടു ചേര്‍ന്നു ലവണങ്ങള്‍ നല്‍കുന്നു.

2. ക്ഷാരീയ-ഓക്‌സൈഡുകള്‍. ഇവ ബേസികഗുണമുള്ള ലോഹ-ഓക്‌സൈഡുകളാണ്‌. CaO, Na2O, Li2O, MgO തുടങ്ങിയവ അയോണിക-ബേസിക-ഓക്‌സൈഡുകളാകുന്നു. വളരെ ബേസിക സ്വഭാവമുള്ളവ ജലത്തില്‍ ലയിച്ച്‌ ആല്‍ക്കലികള്‍ നല്‍കുന്നു.

3. ഉഭയധര്‍മി-ഓക്‌സൈഡുകള്‍. ഇവ പ്രബല ബേസുകളോട്‌ അമ്ലക്ഷാരീയമായും പ്രബല-അമ്ലങ്ങളോട്‌ ക്ഷാരീയമായും പെരുമാറുന്നു. Al2O3, SnO2, ZnO മുതലായ ഓക്‌സൈഡുകള്‍ ഉദാഹരണങ്ങളാണ്‌

4. ഉദാസീന-ഓക്‌സൈഡുകള്‍. ഇവയ്‌ക്ക്‌ അമ്ല സ്വഭാവമോ ക്ഷാരീയ സ്വഭാവമോ ഇല്ല. H2O, CO, NO, എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു.

5. സലൈന്‍-ഓക്‌സൈഡുകള്‍. ഇവ ഒരേ ലോഹത്തിന്റെതന്നെ രണ്ടു സംയോജകതാവസ്ഥകളിലുള്ള ഓക്‌സൈഡുകളുടെ യൗഗികമെന്നപോലെ കരുതാവുന്നവയാണ്‌. സംയോജകത കുറഞ്ഞ ലോഹഓക്‌സൈഡ്‌ ക്ഷാരീയമായും കൂടിയത്‌ അമ്ലീയമായും കരുതാം. ഉദാ. Fe3O4 = FeO. Fe2O3

6. സബ്‌-ഓക്‌സൈഡുകള്‍. സാധാരണ ഓക്‌സൈഡില്‍ കുറവായി ഓക്‌സിജന്‍ അടങ്ങുന്ന ഓക്‌സൈഡുകളാണിവ. Pb2O, Ag4O എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു.

7. ഉച്ചതര-ഓക്‌സൈഡുകള്‍. സാധാരണ ഓക്‌സൈഡിലും കൂടുതല്‍ ഓക്‌സിജനുള്ളവയാണിവ. ഉദാ. PbO2, MNO2, NO2 ഇവയെ ഡൈഓക്‌സൈഡ്‌ എന്നും പറയാം.

8. പെറോക്‌സൈഡുകള്‍. ഹൈഡ്രജന്‍ പെറോക്‌സൈഡിന്റെ ലവണങ്ങളായി കരുതാവുന്ന ഇവയില്‍ പെറോക്‌സൈഡ്‌ അയോണ്‍ ഉണ്ട്‌. തന്മൂലം അമ്ലമായി ഇവ ഹൈഡ്രജന്‍ പെറോക്‌സൈഡ്‌ തരുന്നു. Na2O2,BaO2 ഇവ ഇക്കൂട്ടത്തിലുള്ളവയാണ്‌.

ഏതാനും കാര്‍ബണിക യൗഗികങ്ങള്‍ അമീനുകള്‍, ഫോസ്‌ഫീനുകള്‍, സള്‍ഫൈഡുകള്‍-ഓക്‌സിജനോടോ ഓക്‌സീകാരകങ്ങളോടോ സംയോജിപ്പിച്ചുണ്ടാക്കുന്ന യൗഗികങ്ങളെയും ഓക്‌സൈഡുകള്‍ എന്നുപറയാറുണ്ട്‌; അമീന്‍ ഓക്‌സൈഡ്‌, ഫോസ്‌ഫീന്‍ ഓക്‌സൈഡ്‌, സള്‍ഫോക്‌സൈഡ്‌ എന്നിവയില്‍ ഓക്‌സിജന്‍ യഥാക്രമം N, P, S എന്നീ അണുക്കളോട്‌ സഹസംയോജന-ബദ്ധമായിരിക്കും. ഇവ കൂടാതെ, ഒലിഫീന്‍ ഓക്‌സൈഡുകള്‍ ഉണ്ട്‌. അവ യഥാര്‍ഥത്തില്‍ ചാക്രിക-ഈതറുകളാകുന്നു.

(ഡോ. കെ.പി. ധര്‍മരാജയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍