This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓകാ നദി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഓകാ നദി == == Oka River == വോള്‍ഗയുടെ പ്രധാന പോഷകനദി. യൂറോപ്യന്‍ റഷ്യയ...) |
Mksol (സംവാദം | സംഭാവനകള്‍) (→Oka River) |
||
വരി 5: | വരി 5: | ||
== Oka River == | == Oka River == | ||
- | വോള്‍ഗയുടെ പ്രധാന പോഷകനദി. യൂറോപ്യന്‍ റഷ്യയുടെ മധ്യഭാഗത്തുകൂടിയാണ് ഈ നദിയുടെ ഗതി. നീളം 1528 കി.മീ. | + | വോള്‍ഗയുടെ പ്രധാന പോഷകനദി. യൂറോപ്യന്‍ റഷ്യയുടെ മധ്യഭാഗത്തുകൂടിയാണ് ഈ നദിയുടെ ഗതി. നീളം 1528 കി.മീ. കുര്‍സ്ക് പ്രദേശത്തുദ്ഭവിച്ച് മധ്യ റഷ്യന്‍ പീഠഭൂമിയിലൂടെ വടക്കോട്ടൊഴുകുന്ന ഓക ഒടുവില്‍ ഗോര്‍ക്കി നഗരത്തിനു സമീപം ഇടതുപാര്‍ശ്വത്തിലൂടെ വോള്‍ഗയില്‍ ലയിക്കുന്നു. ഈ നദി ഏറിയദൂരവും ഹിമാനീഭവ സമതലങ്ങളിലൂടെയാണ് ഒഴുകുന്നത്. നദീതടം പൊതുവേ വനപ്രദേശമാണ്. വലത്തുനിന്നുള്ള സുഷ, ഊപ, പ്രാണ്യ, മക്ഷാ എന്നിവയും ഇടത്തുനിന്നുള്ള ഊഗ്ര, മോസ്കോ, ക്ലിയാസ്മ എന്നിവയുമാണ് ഓകയുടെ പ്രധാനപോഷകനദികള്‍. ഓകാവ്യൂഹത്തിന് 2,51,390 ച.കി.മീ. വ്യാപ്തിയുള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. |
- | റഷ്യയിലെ ഗതാഗത പ്രധാനമായ ഒരു | + | റഷ്യയിലെ ഗതാഗത പ്രധാനമായ ഒരു ജലമാര്‍ഗമാണ് ഓക. ഈ രാജ്യത്തെ പ്രമുഖ വ്യവസായനഗരങ്ങളില്‍ ചിലത് ഓകാതീരത്താണ് സ്ഥിതിചെയ്യുന്നത്. വോള്ഗാനദിയെ തലസ്ഥാനമായ മോസ്കോയുമായി ബന്ധിപ്പിക്കുന്ന ജലമാര്‍ഗവും ഇതുതന്നെയാണ്. പെട്രാളിയം, ധാന്യം, ഫലവര്‍ഗങ്ങള്‍, തടി, സിമെന്റ്, ഉപ്പ്, മറ്റു വ്യവസായ ഉത്പന്നങ്ങള്‍ തുടങ്ങിയവ വന്‍തോതില്‍ ഈ നദിയിലൂടെ കയറ്റിയിറക്കുന്നു. ശീതകാലത്ത് ഉദ്ദേശം നാലു മാസത്തോളം ഉറഞ്ഞുപോകുന്നുവെന്നത് ഈ നദിയുടെ ഒരു പോരായ്മയായി തുടരുന്നു. |
Current revision as of 07:08, 7 ഓഗസ്റ്റ് 2014
ഓകാ നദി
Oka River
വോള്‍ഗയുടെ പ്രധാന പോഷകനദി. യൂറോപ്യന്‍ റഷ്യയുടെ മധ്യഭാഗത്തുകൂടിയാണ് ഈ നദിയുടെ ഗതി. നീളം 1528 കി.മീ. കുര്‍സ്ക് പ്രദേശത്തുദ്ഭവിച്ച് മധ്യ റഷ്യന്‍ പീഠഭൂമിയിലൂടെ വടക്കോട്ടൊഴുകുന്ന ഓക ഒടുവില്‍ ഗോര്‍ക്കി നഗരത്തിനു സമീപം ഇടതുപാര്‍ശ്വത്തിലൂടെ വോള്‍ഗയില്‍ ലയിക്കുന്നു. ഈ നദി ഏറിയദൂരവും ഹിമാനീഭവ സമതലങ്ങളിലൂടെയാണ് ഒഴുകുന്നത്. നദീതടം പൊതുവേ വനപ്രദേശമാണ്. വലത്തുനിന്നുള്ള സുഷ, ഊപ, പ്രാണ്യ, മക്ഷാ എന്നിവയും ഇടത്തുനിന്നുള്ള ഊഗ്ര, മോസ്കോ, ക്ലിയാസ്മ എന്നിവയുമാണ് ഓകയുടെ പ്രധാനപോഷകനദികള്‍. ഓകാവ്യൂഹത്തിന് 2,51,390 ച.കി.മീ. വ്യാപ്തിയുള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. റഷ്യയിലെ ഗതാഗത പ്രധാനമായ ഒരു ജലമാര്‍ഗമാണ് ഓക. ഈ രാജ്യത്തെ പ്രമുഖ വ്യവസായനഗരങ്ങളില്‍ ചിലത് ഓകാതീരത്താണ് സ്ഥിതിചെയ്യുന്നത്. വോള്ഗാനദിയെ തലസ്ഥാനമായ മോസ്കോയുമായി ബന്ധിപ്പിക്കുന്ന ജലമാര്‍ഗവും ഇതുതന്നെയാണ്. പെട്രാളിയം, ധാന്യം, ഫലവര്‍ഗങ്ങള്‍, തടി, സിമെന്റ്, ഉപ്പ്, മറ്റു വ്യവസായ ഉത്പന്നങ്ങള്‍ തുടങ്ങിയവ വന്‍തോതില്‍ ഈ നദിയിലൂടെ കയറ്റിയിറക്കുന്നു. ശീതകാലത്ത് ഉദ്ദേശം നാലു മാസത്തോളം ഉറഞ്ഞുപോകുന്നുവെന്നത് ഈ നദിയുടെ ഒരു പോരായ്മയായി തുടരുന്നു.