This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈച്ച

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഈച്ച == ഡിപ്‌റ്റെറ (Diptera) ഗ്രാത്രത്തിലെ മസ്‌കിഡേ (Muscidae) കുടുംബത്ത...)
(ഈച്ച)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
== ഈച്ച ==
== ഈച്ച ==
 +
[[ചിത്രം:Vol5p433_Musca domestica.jpg|thumb|ഈച്ച]]
 +
ഡിപ്‌റ്റെറ (Diptera) ഗ്രാത്രത്തിലെ മസ്‌കിഡേ (Muscidae) കുടുംബത്തില്‍പ്പെട്ട രണ്ടു ചിറകുകളുള്ള ഷഡ്‌പദം. ശാ.നാ. മസ്‌ക ഡൊമസ്റ്റിക്ക (Musca domestica). മനുഷ്യവാസമുള്ള എല്ലായിടത്തും കാണപ്പെടുന്ന ഒരു ജീവിയാണിത്‌. വിവിധ ഇനങ്ങളുള്ളതില്‍ സാധാരണയായി വീടുകളില്‍ കാണപ്പെടുന്നതും മനുഷ്യരുമായി ഏറ്റവുമധികം ബന്ധം പുലര്‍ത്തുന്നതും ഈയിനം ഈച്ചകളാണ്‌. ഉഷ്‌ണകാലത്താണ്‌ ഇവ അധികമായി കാണപ്പെടുന്നത്‌; തണുപ്പുകാലങ്ങളില്‍ മിക്കവാറും അപ്രത്യക്ഷമാവാറുണ്ട്‌. ഇവ വിവിധരോഗാണുക്കളുടെ വാഹകര്‍ കൂടിയാണ്‌.
-
ഡിപ്‌റ്റെറ (Diptera) ഗ്രാത്രത്തിലെ മസ്‌കിഡേ (Muscidae) കുടുംബത്തിൽപ്പെട്ട രണ്ടു ചിറകുകളുള്ള ഷഡ്‌പദം. ശാ.നാ. മസ്‌ക ഡൊമസ്റ്റിക്ക (Musca domestica). മനുഷ്യവാസമുള്ള എല്ലായിടത്തും കാണപ്പെടുന്ന ഒരു ജീവിയാണിത്‌. വിവിധ ഇനങ്ങളുള്ളതിൽ സാധാരണയായി വീടുകളിൽ കാണപ്പെടുന്നതും മനുഷ്യരുമായി ഏറ്റവുമധികം ബന്ധം പുലർത്തുന്നതും ഈയിനം ഈച്ചകളാണ്‌. ഉഷ്‌ണകാലത്താണ്‌ ഇവ അധികമായി കാണപ്പെടുന്നത്‌; തണുപ്പുകാലങ്ങളിൽ മിക്കവാറും അപ്രത്യക്ഷമാവാറുണ്ട്‌. ഇവ വിവിധരോഗാണുക്കളുടെ വാഹകർ കൂടിയാണ്‌.
+
ശരീരഘടന. ഈച്ചയുടെ ശരീരത്തെ തല, വക്ഷസ്സ്‌, ഉദരം എന്നീ മൂന്നു ഭാഗങ്ങളായി തിരിക്കാം. തലയ്‌ക്ക്‌ അര്‍ധഗോളാകൃതിയാണുള്ളത്‌. തലയുടെ ഇരുവശത്തും ഓരോ സങ്കീര്‍ണനേത്രമുണ്ട്‌. ഉടലിനോടു താരതമ്യപ്പെടുത്തുമ്പോള്‍ വളരെയധികം വലുപ്പമേറിയ നേത്രങ്ങള്‍ ഈച്ചയുടെ ഒരു പ്രത്യേകതയായി കണക്കാക്കാം. തലയുടെ ഉപരിഭാഗത്തായി മൂന്നു സൂക്ഷ്‌മനേത്രങ്ങള്‍കൂടി ഇതിനുണ്ട്‌. തലയുടെ മുന്നറ്റത്തായി ഒരു ജോടി ശൃംഗിക (antenna) കാണപ്പെടുന്നു. ഇവ മൂന്നുവീതം ഖണ്ഡങ്ങള്‍ ചേര്‍ന്നാണ്‌ രൂപമെടുത്തിരിക്കുന്നത്‌. ഇതില്‍ അഗ്രഭാഗത്തായുള്ള ഖണ്ഡത്തില്‍ സൂക്ഷ്‌മരോമങ്ങളുണ്ട്‌. തലയുടെ അടിഭാഗത്തായി അഗ്രഭാഗം തടിച്ച ഒരു ചൂഷകാംഗം (sucker) ഉണ്ട്‌. ഈ ഭാഗത്തെ ലേബല്ലം (labellum) എന്നു പറയുന്നു. ദ്രവരൂപത്തിലുള്ള ആഹാരസാധനങ്ങളെ വലിച്ചെടുക്കാനായി ലേബല്ലം ഉപയോഗിക്കുന്നു. ആഹാരസാധനങ്ങളെ ഉമിനീരില്‍ അലിയിച്ച ശേഷമാണ്‌ വലിച്ചെടുക്കുന്നത്‌.  
-
ശരീരഘടന. ഈച്ചയുടെ ശരീരത്തെ തല, വക്ഷസ്സ്‌, ഉദരം എന്നീ മൂന്നു ഭാഗങ്ങളായി തിരിക്കാം. തലയ്‌ക്ക്‌ അർധഗോളാകൃതിയാണുള്ളത്‌. തലയുടെ ഇരുവശത്തും ഓരോ സങ്കീർണനേത്രമുണ്ട്‌. ഉടലിനോടു താരതമ്യപ്പെടുത്തുമ്പോള്‍ വളരെയധികം വലുപ്പമേറിയ നേത്രങ്ങള്‍ ഈച്ചയുടെ ഒരു പ്രത്യേകതയായി കണക്കാക്കാം. തലയുടെ ഉപരിഭാഗത്തായി മൂന്നു സൂക്ഷ്‌മനേത്രങ്ങള്‍കൂടി ഇതിനുണ്ട്‌. തലയുടെ മുന്നറ്റത്തായി ഒരു ജോടി ശൃംഗിക (antenna) കാണപ്പെടുന്നു. ഇവ മൂന്നുവീതം ഖണ്ഡങ്ങള്‍ ചേർന്നാണ്‌ രൂപമെടുത്തിരിക്കുന്നത്‌. ഇതിൽ അഗ്രഭാഗത്തായുള്ള ഖണ്ഡത്തിൽ സൂക്ഷ്‌മരോമങ്ങളുണ്ട്‌. തലയുടെ അടിഭാഗത്തായി അഗ്രഭാഗം തടിച്ച ഒരു ചൂഷകാംഗം (sucker) ഉണ്ട്‌. ഈ ഭാഗത്തെ ലേബല്ലം (labellum) എന്നു പറയുന്നു. ദ്രവരൂപത്തിലുള്ള ആഹാരസാധനങ്ങളെ വലിച്ചെടുക്കാനായി ലേബല്ലം ഉപയോഗിക്കുന്നു. ആഹാരസാധനങ്ങളെ ഉമിനീരിൽ അലിയിച്ച ശേഷമാണ്‌ വലിച്ചെടുക്കുന്നത്‌.  
+
വക്ഷസ്സിന്‌ അണ്ഡാകൃതിയാണുള്ളത്‌. വക്ഷസ്സിനടിയിലായി മൂന്നു ജോടി കാലുണ്ട്‌. കാലിന്റെ അഗ്രഭാഗത്തായി ചെറിയ നഖങ്ങള്‍ പോലെയുള്ള ഘടന കാണപ്പെടുന്നു. ഓരോ കാലിലും ഇത്തരം ഒരുജോടി ചെറിയ നഖങ്ങള്‍ വീതമുണ്ട്‌. നഖങ്ങള്‍ക്കിടയില്‍ സൂക്ഷ്‌മരോമങ്ങള്‍ കാണപ്പെടുന്നു. ഈ സൂക്ഷ്‌മരോമങ്ങള്‍ക്ക്‌ എപ്പോഴും നനവുണ്ടായിരിക്കും. ഒരു പ്രത്യേക ദ്രാവകത്തിന്റെ സാന്നിധ്യമാണ്‌ ഇതിനു കാരണം. മിനുസമുള്ള പ്രതലങ്ങളിലൂടെയുള്ള ഈച്ചയുടെ ചലനങ്ങള്‍ക്ക്‌ ദ്രാവകം പ്രയോജനപ്പെടുന്നു. ശരീരം വെടിപ്പായി സൂക്ഷിക്കുന്നതിന്‌ കാലിന്റെ അഗ്രഭാഗത്തുള്ള സൂക്ഷ്‌മരോമങ്ങള്‍ സഹായിക്കുന്നു.
 +
വക്ഷസ്സിന്റെ രണ്ടാം ഖണ്ഡത്തില്‍ നിന്നാണ്‌ ചിറകുകള്‍
-
വക്ഷസ്സിന്‌ അണ്ഡാകൃതിയാണുള്ളത്‌. വക്ഷസ്സിനടിയിലായി മൂന്നു ജോടി കാലുണ്ട്‌. കാലിന്റെ അഗ്രഭാഗത്തായി ചെറിയ നഖങ്ങള്‍ പോലെയുള്ള ഘടന കാണപ്പെടുന്നു. ഓരോ കാലിലും ഇത്തരം ഒരുജോടി ചെറിയ നഖങ്ങള്‍ വീതമുണ്ട്‌. നഖങ്ങള്‍ക്കിടയിൽ സൂക്ഷ്‌മരോമങ്ങള്‍ കാണപ്പെടുന്നു. ഈ സൂക്ഷ്‌മരോമങ്ങള്‍ക്ക്‌ എപ്പോഴും നനവുണ്ടായിരിക്കും. ഒരു പ്രത്യേക ദ്രാവകത്തിന്റെ സാന്നിധ്യമാണ്‌ ഇതിനു കാരണം. മിനുസമുള്ള പ്രതലങ്ങളിലൂടെയുള്ള ഈച്ചയുടെ ചലനങ്ങള്‍ക്ക്‌ ദ്രാവകം പ്രയോജനപ്പെടുന്നു. ശരീരം വെടിപ്പായി സൂക്ഷിക്കുന്നതിന്‌ കാലിന്റെ അഗ്രഭാഗത്തുള്ള സൂക്ഷ്‌മരോമങ്ങള്‍ സഹായിക്കുന്നു.
+
ഉദ്‌ഭവിക്കുന്നത്‌. ചിറകുകള്‍ ഏതാണ്ട്‌ ത്രികോണാകൃതിയിലാണ്‌.  അവ കട്ടികുറഞ്ഞതും സുതാര്യവുമാണ്‌. പിന്നിലായി ഒരു ജോടി സ്‌പര്‍ശിനികള്‍ ഉണ്ട്‌. ഇവയാണ്‌ പറക്കുമ്പോള്‍ സമതുലനാവസ്ഥ കാത്തുസൂക്ഷിക്കുന്നത്‌. വളരെ വേഗത്തില്‍ പറക്കാന്‍ കഴിവുള്ള ജീവിയാണ്‌ ഈച്ച. ഒരു സെക്കന്‍ഡില്‍ അത്‌ നാനൂറിലേറെ പ്രാവശ്യം ചിറകുകള്‍ ചലിപ്പിക്കുന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്‌.  
-
വക്ഷസ്സിന്റെ രണ്ടാം ഖണ്ഡത്തിൽ നിന്നാണ്‌ ചിറകുകള്‍
+
ഉദരഖണ്ഡങ്ങളുടെ എച്ചം പരിശോധിച്ച്‌ ആണ്‍-പെണ്‍ ഈച്ചകളെ തിരിച്ചറിയാന്‍ കഴിയും; ആണീച്ചയ്‌ക്ക്‌ എട്ടും പെച്ചീച്ചയ്‌ക്ക്‌ ഒമ്പതും ഖണ്ഡങ്ങള്‍ ഉണ്ട്‌. വളര്‍ച്ചയെത്തിയ ഒരു പെച്ചീച്ച 500 മുതല്‍ 2000 വരെ മുട്ടകളിടുന്നു. ജന്തുക്കളുടെ വിസര്‍ജ്യങ്ങള്‍, സസ്യങ്ങളുടെയും ജീവികളുടെയും അഴുകിയ അവശിഷ്‌ടങ്ങള്‍, ചപ്പു ചവറു കൂമ്പാരങ്ങള്‍ മുതലായവയിലാണ്‌ ഈച്ച സാധാരണയായി മുട്ടയിടുന്നത്‌. മുട്ടയ്‌ക്ക്‌ അണ്ഡാകൃതിയും വെള്ളനിറവും ഉണ്ടായിരിക്കും. സാധാരണയായി എട്ടു മണിക്കൂര്‍ മുതല്‍ മൂന്നു ദിവസം വരെയാണ്‌ മുട്ട വിരിഞ്ഞിറങ്ങാനുള്ള കാലയളവ്‌. എന്നാല്‍ ലോകത്തിന്റെ വ്യത്യസ്‌ത ഭാഗങ്ങളില്‍ ഈ കാലയളവില്‍ ഏറ്റക്കുറച്ചില്‍ കണ്ടുവരുന്നു. അന്തരീക്ഷ താപനിലയുടെ വ്യത്യാസമാണ്‌ ഇതിനു കാരണം. വിരിഞ്ഞിറങ്ങിയ ലാര്‍വകളുടെ ശരീരം നീണ്ട്‌, ഉരുണ്ട്‌ ഏതാണ്ട്‌ ത്രികോണാകൃതിലായിരിക്കും. വിളറിയ മഞ്ഞനിറത്തോടുകൂടിയ ലാര്‍വകളുടെ ശരീരത്തിന്‌ പതിമൂന്നു ഖണ്ഡങ്ങളുണ്ട്‌; വികാസം പ്രാപിച്ച തലയും കാലുകളും ഇല്ല. എന്നാല്‍ ആറാംഖണ്ഡം മുതല്‍ ശരീരത്തിനടിഭാഗത്തായി തുഴകള്‍പോലെ സൂക്ഷ്‌മങ്ങളായ അവയവങ്ങളുണ്ട്‌; ലാര്‍വയെ ഇഴയാന്‍ സഹായിക്കുന്നത്‌ ഇവയാണ്‌. ലാര്‍വ മൂന്നു പ്രാവശ്യം പടം പൊഴിച്ചശേഷം ഒരാഴ്‌ചകൊണ്ട്‌ വളര്‍ച്ചയെത്തുന്നു. മൂന്നാമത്തെ ഉറയൂരലിലൂടെ ലഭ്യമായ തൊലി ഉപയോഗിച്ച്‌ ഒരു കവചമുണ്ടാക്കി സമാധിസ്ഥദശയിലേക്കു കടക്കുന്നു. ഈ ഘട്ടത്തില്‍ ഇതിനെ പ്യൂപ്പ (pupa) എന്നാണ്‌ വിളിക്കുന്നത്‌. പ്യൂപ്പ ചലനരഹിതമാണ്‌. ഒരാഴ്‌ചത്തെ സമാധിക്കുശേഷം കവചം പൊട്ടി പൂര്‍ണവളര്‍ച്ചയെത്തിയ ഈച്ച പുറത്തു വരും.
-
ഉദ്‌ഭവിക്കുന്നത്‌. ചിറകുകള്‍ ഏതാണ്ട്‌ ത്രികോണാകൃതിയിലാണ്‌.  അവ കട്ടികുറഞ്ഞതും സുതാര്യവുമാണ്‌. പിന്നിലായി ഒരു ജോടി സ്‌പർശിനികള്‍ ഉണ്ട്‌. ഇവയാണ്‌ പറക്കുമ്പോള്‍ സമതുലനാവസ്ഥ കാത്തുസൂക്ഷിക്കുന്നത്‌. വളരെ വേഗത്തിൽ പറക്കാന്‍ കഴിവുള്ള ജീവിയാണ്‌ ഈച്ച. ഒരു സെക്കന്‍ഡിൽ അത്‌ നാനൂറിലേറെ പ്രാവശ്യം ചിറകുകള്‍ ചലിപ്പിക്കുന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്‌.
+
വിവിധയിനങ്ങള്‍. മസ്‌ക (Musca) ജീനസ്സില്‍പ്പെട്ട ഏതാണ്ട്‌ 80-ഓളം സ്‌പീഷീസുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറിയപ്പെട്ടിട്ടുണ്ട്‌. ഇതില്‍ മിക്കവയുടെയും സ്വഭാവവിശേഷങ്ങള്‍ മസ്‌കഡൊ മസ്റ്റിക്ക എന്ന വീട്ടീച്ചയുടേതുതന്നെ. ഉഷ്‌ണമേഖലാപ്രദേശങ്ങളില്‍ കാണപ്പെടുന്ന മസ്‌ക വിസിന (M.vicina) സ്‌പീഷീസിലെ ആണ്‍ ഈച്ചകളുടെ ശരീരത്തിന്റെ മുന്‍ഭാഗം അല്‌പം കൂര്‍ത്തിരിക്കും. ആഫ്രിക്കയിലും പസിഫിക്‌ ദ്വീപുകളിലും ഉള്ളത്‌ മസ്‌ക സോര്‍ബന്‍സ്‌ (M.sorbens) സ്പീഷീസാണ്‌. ആസ്റ്റ്രലിയന്‍ സ്‌പീഷീസ്‌ മസ്‌ക വെറ്റുസ്റ്റിസ്സിമ (M.vetustissima) എന്ന പേരില്‍ അറിയപ്പെടുന്നു.
-
ഉദരഖണ്ഡങ്ങളുടെ എച്ചം പരിശോധിച്ച്‌ ആണ്‍-പെണ്‍ ഈച്ചകളെ തിരിച്ചറിയാന്‍ കഴിയും; ആണീച്ചയ്‌ക്ക്‌ എട്ടും പെച്ചീച്ചയ്‌ക്ക്‌ ഒമ്പതും ഖണ്ഡങ്ങള്‍ ഉണ്ട്‌. വളർച്ചയെത്തിയ ഒരു പെച്ചീച്ച 500 മുതൽ 2000 വരെ മുട്ടകളിടുന്നു. ജന്തുക്കളുടെ വിസർജ്യങ്ങള്‍, സസ്യങ്ങളുടെയും ജീവികളുടെയും അഴുകിയ അവശിഷ്‌ടങ്ങള്‍, ചപ്പു ചവറു കൂമ്പാരങ്ങള്‍ മുതലായവയിലാണ്‌ ഈച്ച സാധാരണയായി മുട്ടയിടുന്നത്‌. മുട്ടയ്‌ക്ക്‌ അണ്ഡാകൃതിയും വെള്ളനിറവും ഉണ്ടായിരിക്കും. സാധാരണയായി എട്ടു മണിക്കൂർ മുതൽ മൂന്നു ദിവസം വരെയാണ്‌ മുട്ട വിരിഞ്ഞിറങ്ങാനുള്ള കാലയളവ്‌. എന്നാൽ ലോകത്തിന്റെ വ്യത്യസ്‌ത ഭാഗങ്ങളിൽ ഈ കാലയളവിൽ ഏറ്റക്കുറച്ചിൽ കണ്ടുവരുന്നു. അന്തരീക്ഷ താപനിലയുടെ വ്യത്യാസമാണ്‌ ഇതിനു കാരണം. വിരിഞ്ഞിറങ്ങിയ ലാർവകളുടെ ശരീരം നീണ്ട്‌, ഉരുണ്ട്‌ ഏതാണ്ട്‌ ത്രികോണാകൃതിലായിരിക്കും. വിളറിയ മഞ്ഞനിറത്തോടുകൂടിയ ഈ ലാർവകളുടെ ശരീരത്തിന്‌ പതിമൂന്നു ഖണ്ഡങ്ങളുണ്ട്‌; വികാസം പ്രാപിച്ച തലയും കാലുകളും ഇല്ല. എന്നാൽ ആറാംഖണ്ഡം മുതൽ ശരീരത്തിനടിഭാഗത്തായി തുഴകള്‍പോലെ സൂക്ഷ്‌മങ്ങളായ അവയവങ്ങളുണ്ട്‌; ലാർവയെ ഇഴയാന്‍ സഹായിക്കുന്നത്‌ ഇവയാണ്‌. ലാർവ മൂന്നു പ്രാവശ്യം പടം പൊഴിച്ചശേഷം ഒരാഴ്‌ചകൊണ്ട്‌ വളർച്ചയെത്തുന്നു. മൂന്നാമത്തെ ഉറയൂരലിലൂടെ ലഭ്യമായ തൊലി ഉപയോഗിച്ച്‌ ഒരു കവചമുണ്ടാക്കി സമാധിസ്ഥദശയിലേക്കു കടക്കുന്നു. ഈ ഘട്ടത്തിൽ ഇതിനെ പ്യൂപ്പ (pupa) എന്നാണ്‌ വിളിക്കുന്നത്‌. പ്യൂപ്പ ചലനരഹിതമാണ്‌. ഒരാഴ്‌ചത്തെ സമാധിക്കുശേഷം കവചം പൊട്ടി പൂർണവളർച്ചയെത്തിയ ഈച്ച പുറത്തു വരും.
+
-
വിവിധയിനങ്ങള്‍. മസ്‌ക (Musca) ജീനസ്സിൽപ്പെട്ട ഏതാണ്ട്‌ 80-ഓളം സ്‌പീഷീസുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അറിയപ്പെട്ടിട്ടുണ്ട്‌. ഇതിൽ മിക്കവയുടെയും സ്വഭാവവിശേഷങ്ങള്‍ മസ്‌കഡൊ മസ്റ്റിക്ക എന്ന വീട്ടീച്ചയുടേതുതന്നെ. ഉഷ്‌ണമേഖലാപ്രദേശങ്ങളിൽ കാണപ്പെടുന്ന മസ്‌ക വിസിന (M.vicina) സ്‌പീഷീസിലെ ആണ്‍ ഈച്ചകളുടെ ശരീരത്തിന്റെ മുന്‍ഭാഗം അല്‌പം കൂർത്തിരിക്കും. ആഫ്രിക്കയിലും പസിഫിക്‌ ദ്വീപുകളിലും ഉള്ളത്‌ മസ്‌ക സോർബന്‍സ്‌ (M.sorbens) സ്പീഷീസാണ്‌. ആസ്റ്റ്രലിയന്‍ സ്‌പീഷീസ്‌ മസ്‌ക വെറ്റുസ്റ്റിസ്സിമ (M.vetustissima) എന്ന പേരിൽ അറിയപ്പെടുന്നു.
+
മസ്‌ക സ്‌പീഷീസുമായി ബന്ധമുള്ള മസ്‌കിന സ്റ്റാബുലന്‍സ്‌ (Muscina stabulans)എന്നയിനം ഈച്ച വീടുകളിലും കടന്നു പറ്റാറുണ്ട്‌. സ്‌റ്റൊമോക്‌സിസ്‌ കാല്‍സിട്രന്‍സ്‌ (Stomoxys calcitrans)എന്നയിനം വീട്ടീച്ച മനുഷ്യരെ കുത്തി മുറിവേല്‌പിക്കാറുണ്ട്‌. പോളിയോമൈലൈറ്റിസ്‌ (പിള്ളവാതം) രോഗാണുക്കളുടെ വാഹകരാണ്‌ ഈയിനം ഈച്ചകള്‍ എന്നു കരുതപ്പെടുന്നു. കന്നുകാലികളുടെ കൊമ്പിന്റെ അടിഭാഗത്തായി കൂട്ടംകൂടിയിരുന്നു ശല്യംചെയ്യുന്ന ഇനം ഈച്ച ഹീമറ്റോബിയ സ്റ്റിമുലന്‍സ്‌ (Haematobia stimulans) സ്‌പീഷീസില്‍പ്പെട്ടവയാണ്‌.
-
മസ്‌ക സ്‌പീഷീസുമായി ബന്ധമുള്ള മസ്‌കിന സ്റ്റാബുലന്‍സ്‌ (Muscina stabulans)എന്നയിനം ഈച്ച വീടുകളിലും കടന്നു പറ്റാറുണ്ട്‌. സ്‌റ്റൊമോക്‌സിസ്‌ കാൽസിട്രന്‍സ്‌ (Stomoxys calcitrans)എന്നയിനം വീട്ടീച്ച മനുഷ്യരെ കുത്തി മുറിവേല്‌പിക്കാറുണ്ട്‌. പോളിയോമൈലൈറ്റിസ്‌ (പിള്ളവാതം) രോഗാണുക്കളുടെ വാഹകരാണ്‌ ഈയിനം ഈച്ചകള്‍ എന്നു കരുതപ്പെടുന്നു. കന്നുകാലികളുടെ കൊമ്പിന്റെ അടിഭാഗത്തായി കൂട്ടംകൂടിയിരുന്നു ശല്യംചെയ്യുന്ന ഇനം ഈച്ച ഹീമറ്റോബിയ സ്റ്റിമുലന്‍സ്‌ (Haematobia stimulans) സ്‌പീഷീസിൽപ്പെട്ടവയാണ്‌.
+
ഈച്ചകളും രോഗങ്ങളും. വിവിധയിനം രോഗങ്ങളുടെയും പകര്‍ച്ചവ്യാധികളുടെയും അണുക്കളെ വ്യാപിപ്പിക്കുന്നതില്‍ ഈച്ചകള്‍ക്ക്‌ വളരെ വലിയ പങ്കുണ്ട്‌. ടൈഫോയ്‌ഡ്‌, അതിസാരം, കോളറ, ആന്ത്രാക്‌സ്‌, ക്ഷയം, കഞ്‌ജങ്‌ക്‌റ്റിവൈറ്റിസ്‌ (കച്ചുരോഗം) എന്നിവയുടെ രോഗാണുക്കള്‍ ഈച്ചകള്‍ വഴിയാണ്‌ വ്യാപിക്കുന്നത്‌. നിരുപദ്രവികളെന്ന്‌ ഒരു കാലത്ത്‌ മനുഷ്യര്‍  കണക്കാക്കിയിരുന്ന ഈച്ചകള്‍ക്ക്‌ രോഗം പകര്‍ത്തുന്നതില്‍ പങ്കുണ്ടെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞത്‌ സൂക്ഷ്‌മദര്‍ശിനിയുടെ ആവിര്‍ഭാവത്തോടെയാണ്‌. ഈച്ചയുടെ ശരീരവും കാലുകളും രോമാവൃതമാണ്‌. കാലിന്റെ അഗ്രത്തുള്ള ഉരുണ്ട മൃദുവസ്‌തുവും അതിനോടു ബന്ധപ്പെട്ടുകാണുന്ന ഒട്ടുന്ന ഒരു ദ്രാവകവും രോഗാണുക്കളെ പരത്താന്‍ സഹായിക്കുന്നു. ഈച്ച ആഹാരസാധനങ്ങളില്‍ രോഗാണുക്കളുമായി വന്നിരിക്കുകയും അവയെ നിക്ഷേപിക്കുകയും ചെയ്യുന്നു. ഇവയ്‌ക്ക്‌ രോഗാണുക്കളെ വ്യാപിപ്പിക്കുന്നതിനുള്ള കഴിവിനെപ്പറ്റിനിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്‌. ഒരു സംഘം ഗവേഷകര്‍ എട്ട്‌ ഈച്ചകളെ പിടിച്ച്‌ അവയില്‍ രോഗാണുക്കളെ പ്രവേശിപ്പിച്ചശേഷം രോഗാണുവിമുക്തമായ ആഹാരപദാര്‍ഥത്തിലേക്കു വിട്ടു. 15 മിനിട്ടിനുള്ളില്‍ 7,000 രോഗാണുക്കള്‍ ദൃശ്യമായി. അഞ്ചു മണിക്കൂറു കഴിഞ്ഞപ്പോള്‍ ഈ സംഖ്യ 35 ലക്ഷമായി ഉയര്‍ന്നു. ഈച്ചകള്‍ അവയുടെ കാലുകള്‍വഴി മാത്രമല്ല രോഗാണുക്കളെ പരത്തുന്നത്‌. ആഹാരപദാര്‍ഥങ്ങള്‍ ശേഖരിക്കുന്ന ഒരു സഞ്ചി മിക്ക ഈച്ചകളുടെ ശരീരത്തിലും കാണാറുണ്ട്‌. വായയ്‌ക്കടുത്തുള്ള ഈ സഞ്ചിയില്‍നിന്ന്‌ പിന്നീട്‌ ആഹാരപദാര്‍ഥത്തെ ഉദരത്തിലേക്കു മാറ്റുന്നു. ഈ പ്രക്രിയയില്‍ രോഗാണുസമ്മിശ്രമായ അല്‌പം ആഹാരപദാര്‍ഥത്തെ വെളിയില്‍ തള്ളുന്നു. ഇതുവഴിയും രോഗങ്ങള്‍ വ്യാപിക്കാറുണ്ടെന്ന്‌ പരീക്ഷണങ്ങള്‍ തെളിയിച്ചിരിക്കുന്നു.
-
ഈച്ചകളും രോഗങ്ങളും. വിവിധയിനം രോഗങ്ങളുടെയും പകർച്ചവ്യാധികളുടെയും അണുക്കളെ വ്യാപിപ്പിക്കുന്നതിൽ ഈച്ചകള്‍ക്ക്‌ വളരെ വലിയ പങ്കുണ്ട്‌. ടൈഫോയ്‌ഡ്‌, അതിസാരം, കോളറ, ആന്ത്രാക്‌സ്‌, ക്ഷയം, കഞ്‌ജങ്‌ക്‌റ്റിവൈറ്റിസ്‌ (കച്ചുരോഗം) എന്നിവയുടെ രോഗാണുക്കള്‍ ഈച്ചകള്‍ വഴിയാണ്‌ വ്യാപിക്കുന്നത്‌. നിരുപദ്രവികളെന്ന്‌ ഒരു കാലത്ത്‌ മനുഷ്യർ  കണക്കാക്കിയിരുന്ന ഈച്ചകള്‍ക്ക്‌ രോഗം പകർത്തുന്നതിൽ പങ്കുണ്ടെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞത്‌ സൂക്ഷ്‌മദർശിനിയുടെ ആവിർഭാവത്തോടെയാണ്‌. ഈച്ചയുടെ ശരീരവും കാലുകളും രോമാവൃതമാണ്‌. കാലിന്റെ അഗ്രത്തുള്ള ഉരുണ്ട മൃദുവസ്‌തുവും അതിനോടു ബന്ധപ്പെട്ടുകാണുന്ന ഒട്ടുന്ന ഒരു ദ്രാവകവും രോഗാണുക്കളെ പരത്താന്‍ സഹായിക്കുന്നു. ഈച്ച ആഹാരസാധനങ്ങളിൽ രോഗാണുക്കളുമായി വന്നിരിക്കുകയും അവയെ നിക്ഷേപിക്കുകയും ചെയ്യുന്നു. ഇവയ്‌ക്ക്‌ രോഗാണുക്കളെ വ്യാപിപ്പിക്കുന്നതിനുള്ള കഴിവിനെപ്പറ്റിനിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്‌. ഒരു സംഘം ഗവേഷകർ എട്ട്‌ ഈച്ചകളെ പിടിച്ച്‌ അവയിൽ രോഗാണുക്കളെ പ്രവേശിപ്പിച്ചശേഷം രോഗാണുവിമുക്തമായ ആഹാരപദാർഥത്തിലേക്കു വിട്ടു. 15 മിനിട്ടിനുള്ളിൽ 7,000 രോഗാണുക്കള്‍ ദൃശ്യമായി. അഞ്ചു മണിക്കൂറു കഴിഞ്ഞപ്പോള്‍ ഈ സംഖ്യ 35 ലക്ഷമായി ഉയർന്നു. ഈച്ചകള്‍ അവയുടെ കാലുകള്‍വഴി മാത്രമല്ല രോഗാണുക്കളെ പരത്തുന്നത്‌. ആഹാരപദാർഥങ്ങള്‍ ശേഖരിക്കുന്ന ഒരു സഞ്ചി മിക്ക ഈച്ചകളുടെ ശരീരത്തിലും കാണാറുണ്ട്‌. വായയ്‌ക്കടുത്തുള്ള ഈ സഞ്ചിയിൽനിന്ന്‌ പിന്നീട്‌ ആഹാരപദാർഥത്തെ ഉദരത്തിലേക്കു മാറ്റുന്നു. ഈ പ്രക്രിയയിൽ രോഗാണുസമ്മിശ്രമായ അല്‌പം ആഹാരപദാർഥത്തെ വെളിയിൽ തള്ളുന്നു. ഇതുവഴിയും രോഗങ്ങള്‍ വ്യാപിക്കാറുണ്ടെന്ന്‌ പരീക്ഷണങ്ങള്‍ തെളിയിച്ചിരിക്കുന്നു.
+
ഈച്ചനിയന്ത്രണം. വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാല്‍ ഈച്ചകളെ ഏറെക്കുറെ നിയന്ത്രിക്കാം. ഇവ പ്രത്യുത്‌പാദനം നടത്താനുതകുന്ന വിധത്തിലുള്ള മലിനവസ്‌തുക്കള്‍ നശിപ്പിക്കുകയാണ്‌ മറ്റൊരു മാര്‍ഗം.
-
 
+
ആഹാരസാധനങ്ങള്‍ മൂടിവയ്‌ക്കുകവഴി ഈച്ചശല്യം ഒരു പരിധിവരെ ഒഴിവാക്കാം. കീടനാശിനികളും ഇപ്പോള്‍ ലഭ്യമാണ്‌; ബി.എച്ച്‌.സി., ഡയല്‍ഡ്രില്‍, ക്ലോര്‍ഡേന്‍, ഡയാസിനോന്‍ തുടങ്ങിയ കീടനാശിനികള്‍ ഉപയോഗിച്ച്‌ ഈച്ചകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കാന്‍ കഴിയും.
-
ഈച്ചനിയന്ത്രണം. വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ ഈച്ചകളെ ഏറെക്കുറെ നിയന്ത്രിക്കാം. ഇവ പ്രത്യുത്‌പാദനം നടത്താനുതകുന്ന വിധത്തിലുള്ള മലിനവസ്‌തുക്കള്‍ നശിപ്പിക്കുകയാണ്‌ മറ്റൊരു മാർഗം.
+
-
ആഹാരസാധനങ്ങള്‍ മൂടിവയ്‌ക്കുകവഴി ഈച്ചശല്യം ഒരു പരിധിവരെ ഒഴിവാക്കാം. കീടനാശിനികളും ഇപ്പോള്‍ ലഭ്യമാണ്‌; ബി.എച്ച്‌.സി., ഡയൽഡ്രിൽ, ക്ലോർഡേന്‍, ഡയാസിനോന്‍ തുടങ്ങിയ കീടനാശിനികള്‍ ഉപയോഗിച്ച്‌ ഈച്ചകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കാന്‍ കഴിയും.
+

Current revision as of 11:22, 6 ഓഗസ്റ്റ്‌ 2014

ഈച്ച

ഈച്ച

ഡിപ്‌റ്റെറ (Diptera) ഗ്രാത്രത്തിലെ മസ്‌കിഡേ (Muscidae) കുടുംബത്തില്‍പ്പെട്ട രണ്ടു ചിറകുകളുള്ള ഷഡ്‌പദം. ശാ.നാ. മസ്‌ക ഡൊമസ്റ്റിക്ക (Musca domestica). മനുഷ്യവാസമുള്ള എല്ലായിടത്തും കാണപ്പെടുന്ന ഒരു ജീവിയാണിത്‌. വിവിധ ഇനങ്ങളുള്ളതില്‍ സാധാരണയായി വീടുകളില്‍ കാണപ്പെടുന്നതും മനുഷ്യരുമായി ഏറ്റവുമധികം ബന്ധം പുലര്‍ത്തുന്നതും ഈയിനം ഈച്ചകളാണ്‌. ഉഷ്‌ണകാലത്താണ്‌ ഇവ അധികമായി കാണപ്പെടുന്നത്‌; തണുപ്പുകാലങ്ങളില്‍ മിക്കവാറും അപ്രത്യക്ഷമാവാറുണ്ട്‌. ഇവ വിവിധരോഗാണുക്കളുടെ വാഹകര്‍ കൂടിയാണ്‌.

ശരീരഘടന. ഈച്ചയുടെ ശരീരത്തെ തല, വക്ഷസ്സ്‌, ഉദരം എന്നീ മൂന്നു ഭാഗങ്ങളായി തിരിക്കാം. തലയ്‌ക്ക്‌ അര്‍ധഗോളാകൃതിയാണുള്ളത്‌. തലയുടെ ഇരുവശത്തും ഓരോ സങ്കീര്‍ണനേത്രമുണ്ട്‌. ഉടലിനോടു താരതമ്യപ്പെടുത്തുമ്പോള്‍ വളരെയധികം വലുപ്പമേറിയ നേത്രങ്ങള്‍ ഈച്ചയുടെ ഒരു പ്രത്യേകതയായി കണക്കാക്കാം. തലയുടെ ഉപരിഭാഗത്തായി മൂന്നു സൂക്ഷ്‌മനേത്രങ്ങള്‍കൂടി ഇതിനുണ്ട്‌. തലയുടെ മുന്നറ്റത്തായി ഒരു ജോടി ശൃംഗിക (antenna) കാണപ്പെടുന്നു. ഇവ മൂന്നുവീതം ഖണ്ഡങ്ങള്‍ ചേര്‍ന്നാണ്‌ രൂപമെടുത്തിരിക്കുന്നത്‌. ഇതില്‍ അഗ്രഭാഗത്തായുള്ള ഖണ്ഡത്തില്‍ സൂക്ഷ്‌മരോമങ്ങളുണ്ട്‌. തലയുടെ അടിഭാഗത്തായി അഗ്രഭാഗം തടിച്ച ഒരു ചൂഷകാംഗം (sucker) ഉണ്ട്‌. ഈ ഭാഗത്തെ ലേബല്ലം (labellum) എന്നു പറയുന്നു. ദ്രവരൂപത്തിലുള്ള ആഹാരസാധനങ്ങളെ വലിച്ചെടുക്കാനായി ലേബല്ലം ഉപയോഗിക്കുന്നു. ആഹാരസാധനങ്ങളെ ഉമിനീരില്‍ അലിയിച്ച ശേഷമാണ്‌ വലിച്ചെടുക്കുന്നത്‌.

വക്ഷസ്സിന്‌ അണ്ഡാകൃതിയാണുള്ളത്‌. വക്ഷസ്സിനടിയിലായി മൂന്നു ജോടി കാലുണ്ട്‌. കാലിന്റെ അഗ്രഭാഗത്തായി ചെറിയ നഖങ്ങള്‍ പോലെയുള്ള ഘടന കാണപ്പെടുന്നു. ഓരോ കാലിലും ഇത്തരം ഒരുജോടി ചെറിയ നഖങ്ങള്‍ വീതമുണ്ട്‌. നഖങ്ങള്‍ക്കിടയില്‍ സൂക്ഷ്‌മരോമങ്ങള്‍ കാണപ്പെടുന്നു. ഈ സൂക്ഷ്‌മരോമങ്ങള്‍ക്ക്‌ എപ്പോഴും നനവുണ്ടായിരിക്കും. ഒരു പ്രത്യേക ദ്രാവകത്തിന്റെ സാന്നിധ്യമാണ്‌ ഇതിനു കാരണം. മിനുസമുള്ള പ്രതലങ്ങളിലൂടെയുള്ള ഈച്ചയുടെ ചലനങ്ങള്‍ക്ക്‌ ഈ ദ്രാവകം പ്രയോജനപ്പെടുന്നു. ശരീരം വെടിപ്പായി സൂക്ഷിക്കുന്നതിന്‌ കാലിന്റെ അഗ്രഭാഗത്തുള്ള സൂക്ഷ്‌മരോമങ്ങള്‍ സഹായിക്കുന്നു. വക്ഷസ്സിന്റെ രണ്ടാം ഖണ്ഡത്തില്‍ നിന്നാണ്‌ ചിറകുകള്‍

ഉദ്‌ഭവിക്കുന്നത്‌. ചിറകുകള്‍ ഏതാണ്ട്‌ ത്രികോണാകൃതിയിലാണ്‌. അവ കട്ടികുറഞ്ഞതും സുതാര്യവുമാണ്‌. പിന്നിലായി ഒരു ജോടി സ്‌പര്‍ശിനികള്‍ ഉണ്ട്‌. ഇവയാണ്‌ പറക്കുമ്പോള്‍ സമതുലനാവസ്ഥ കാത്തുസൂക്ഷിക്കുന്നത്‌. വളരെ വേഗത്തില്‍ പറക്കാന്‍ കഴിവുള്ള ജീവിയാണ്‌ ഈച്ച. ഒരു സെക്കന്‍ഡില്‍ അത്‌ നാനൂറിലേറെ പ്രാവശ്യം ചിറകുകള്‍ ചലിപ്പിക്കുന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്‌. ഉദരഖണ്ഡങ്ങളുടെ എച്ചം പരിശോധിച്ച്‌ ആണ്‍-പെണ്‍ ഈച്ചകളെ തിരിച്ചറിയാന്‍ കഴിയും; ആണീച്ചയ്‌ക്ക്‌ എട്ടും പെച്ചീച്ചയ്‌ക്ക്‌ ഒമ്പതും ഖണ്ഡങ്ങള്‍ ഉണ്ട്‌. വളര്‍ച്ചയെത്തിയ ഒരു പെച്ചീച്ച 500 മുതല്‍ 2000 വരെ മുട്ടകളിടുന്നു. ജന്തുക്കളുടെ വിസര്‍ജ്യങ്ങള്‍, സസ്യങ്ങളുടെയും ജീവികളുടെയും അഴുകിയ അവശിഷ്‌ടങ്ങള്‍, ചപ്പു ചവറു കൂമ്പാരങ്ങള്‍ മുതലായവയിലാണ്‌ ഈച്ച സാധാരണയായി മുട്ടയിടുന്നത്‌. മുട്ടയ്‌ക്ക്‌ അണ്ഡാകൃതിയും വെള്ളനിറവും ഉണ്ടായിരിക്കും. സാധാരണയായി എട്ടു മണിക്കൂര്‍ മുതല്‍ മൂന്നു ദിവസം വരെയാണ്‌ മുട്ട വിരിഞ്ഞിറങ്ങാനുള്ള കാലയളവ്‌. എന്നാല്‍ ലോകത്തിന്റെ വ്യത്യസ്‌ത ഭാഗങ്ങളില്‍ ഈ കാലയളവില്‍ ഏറ്റക്കുറച്ചില്‍ കണ്ടുവരുന്നു. അന്തരീക്ഷ താപനിലയുടെ വ്യത്യാസമാണ്‌ ഇതിനു കാരണം. വിരിഞ്ഞിറങ്ങിയ ലാര്‍വകളുടെ ശരീരം നീണ്ട്‌, ഉരുണ്ട്‌ ഏതാണ്ട്‌ ത്രികോണാകൃതിലായിരിക്കും. വിളറിയ മഞ്ഞനിറത്തോടുകൂടിയ ഈ ലാര്‍വകളുടെ ശരീരത്തിന്‌ പതിമൂന്നു ഖണ്ഡങ്ങളുണ്ട്‌; വികാസം പ്രാപിച്ച തലയും കാലുകളും ഇല്ല. എന്നാല്‍ ആറാംഖണ്ഡം മുതല്‍ ശരീരത്തിനടിഭാഗത്തായി തുഴകള്‍പോലെ സൂക്ഷ്‌മങ്ങളായ അവയവങ്ങളുണ്ട്‌; ലാര്‍വയെ ഇഴയാന്‍ സഹായിക്കുന്നത്‌ ഇവയാണ്‌. ലാര്‍വ മൂന്നു പ്രാവശ്യം പടം പൊഴിച്ചശേഷം ഒരാഴ്‌ചകൊണ്ട്‌ വളര്‍ച്ചയെത്തുന്നു. മൂന്നാമത്തെ ഉറയൂരലിലൂടെ ലഭ്യമായ തൊലി ഉപയോഗിച്ച്‌ ഒരു കവചമുണ്ടാക്കി സമാധിസ്ഥദശയിലേക്കു കടക്കുന്നു. ഈ ഘട്ടത്തില്‍ ഇതിനെ പ്യൂപ്പ (pupa) എന്നാണ്‌ വിളിക്കുന്നത്‌. പ്യൂപ്പ ചലനരഹിതമാണ്‌. ഒരാഴ്‌ചത്തെ സമാധിക്കുശേഷം കവചം പൊട്ടി പൂര്‍ണവളര്‍ച്ചയെത്തിയ ഈച്ച പുറത്തു വരും.

വിവിധയിനങ്ങള്‍. മസ്‌ക (Musca) ജീനസ്സില്‍പ്പെട്ട ഏതാണ്ട്‌ 80-ഓളം സ്‌പീഷീസുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറിയപ്പെട്ടിട്ടുണ്ട്‌. ഇതില്‍ മിക്കവയുടെയും സ്വഭാവവിശേഷങ്ങള്‍ മസ്‌കഡൊ മസ്റ്റിക്ക എന്ന വീട്ടീച്ചയുടേതുതന്നെ. ഉഷ്‌ണമേഖലാപ്രദേശങ്ങളില്‍ കാണപ്പെടുന്ന മസ്‌ക വിസിന (M.vicina) സ്‌പീഷീസിലെ ആണ്‍ ഈച്ചകളുടെ ശരീരത്തിന്റെ മുന്‍ഭാഗം അല്‌പം കൂര്‍ത്തിരിക്കും. ആഫ്രിക്കയിലും പസിഫിക്‌ ദ്വീപുകളിലും ഉള്ളത്‌ മസ്‌ക സോര്‍ബന്‍സ്‌ (M.sorbens) സ്പീഷീസാണ്‌. ആസ്റ്റ്രലിയന്‍ സ്‌പീഷീസ്‌ മസ്‌ക വെറ്റുസ്റ്റിസ്സിമ (M.vetustissima) എന്ന പേരില്‍ അറിയപ്പെടുന്നു.

മസ്‌ക സ്‌പീഷീസുമായി ബന്ധമുള്ള മസ്‌കിന സ്റ്റാബുലന്‍സ്‌ (Muscina stabulans)എന്നയിനം ഈച്ച വീടുകളിലും കടന്നു പറ്റാറുണ്ട്‌. സ്‌റ്റൊമോക്‌സിസ്‌ കാല്‍സിട്രന്‍സ്‌ (Stomoxys calcitrans)എന്നയിനം വീട്ടീച്ച മനുഷ്യരെ കുത്തി മുറിവേല്‌പിക്കാറുണ്ട്‌. പോളിയോമൈലൈറ്റിസ്‌ (പിള്ളവാതം) രോഗാണുക്കളുടെ വാഹകരാണ്‌ ഈയിനം ഈച്ചകള്‍ എന്നു കരുതപ്പെടുന്നു. കന്നുകാലികളുടെ കൊമ്പിന്റെ അടിഭാഗത്തായി കൂട്ടംകൂടിയിരുന്നു ശല്യംചെയ്യുന്ന ഇനം ഈച്ച ഹീമറ്റോബിയ സ്റ്റിമുലന്‍സ്‌ (Haematobia stimulans) സ്‌പീഷീസില്‍പ്പെട്ടവയാണ്‌.

ഈച്ചകളും രോഗങ്ങളും. വിവിധയിനം രോഗങ്ങളുടെയും പകര്‍ച്ചവ്യാധികളുടെയും അണുക്കളെ വ്യാപിപ്പിക്കുന്നതില്‍ ഈച്ചകള്‍ക്ക്‌ വളരെ വലിയ പങ്കുണ്ട്‌. ടൈഫോയ്‌ഡ്‌, അതിസാരം, കോളറ, ആന്ത്രാക്‌സ്‌, ക്ഷയം, കഞ്‌ജങ്‌ക്‌റ്റിവൈറ്റിസ്‌ (കച്ചുരോഗം) എന്നിവയുടെ രോഗാണുക്കള്‍ ഈച്ചകള്‍ വഴിയാണ്‌ വ്യാപിക്കുന്നത്‌. നിരുപദ്രവികളെന്ന്‌ ഒരു കാലത്ത്‌ മനുഷ്യര്‍ കണക്കാക്കിയിരുന്ന ഈച്ചകള്‍ക്ക്‌ രോഗം പകര്‍ത്തുന്നതില്‍ പങ്കുണ്ടെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞത്‌ സൂക്ഷ്‌മദര്‍ശിനിയുടെ ആവിര്‍ഭാവത്തോടെയാണ്‌. ഈച്ചയുടെ ശരീരവും കാലുകളും രോമാവൃതമാണ്‌. കാലിന്റെ അഗ്രത്തുള്ള ഉരുണ്ട മൃദുവസ്‌തുവും അതിനോടു ബന്ധപ്പെട്ടുകാണുന്ന ഒട്ടുന്ന ഒരു ദ്രാവകവും രോഗാണുക്കളെ പരത്താന്‍ സഹായിക്കുന്നു. ഈച്ച ആഹാരസാധനങ്ങളില്‍ രോഗാണുക്കളുമായി വന്നിരിക്കുകയും അവയെ നിക്ഷേപിക്കുകയും ചെയ്യുന്നു. ഇവയ്‌ക്ക്‌ രോഗാണുക്കളെ വ്യാപിപ്പിക്കുന്നതിനുള്ള കഴിവിനെപ്പറ്റിനിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്‌. ഒരു സംഘം ഗവേഷകര്‍ എട്ട്‌ ഈച്ചകളെ പിടിച്ച്‌ അവയില്‍ രോഗാണുക്കളെ പ്രവേശിപ്പിച്ചശേഷം രോഗാണുവിമുക്തമായ ആഹാരപദാര്‍ഥത്തിലേക്കു വിട്ടു. 15 മിനിട്ടിനുള്ളില്‍ 7,000 രോഗാണുക്കള്‍ ദൃശ്യമായി. അഞ്ചു മണിക്കൂറു കഴിഞ്ഞപ്പോള്‍ ഈ സംഖ്യ 35 ലക്ഷമായി ഉയര്‍ന്നു. ഈച്ചകള്‍ അവയുടെ കാലുകള്‍വഴി മാത്രമല്ല രോഗാണുക്കളെ പരത്തുന്നത്‌. ആഹാരപദാര്‍ഥങ്ങള്‍ ശേഖരിക്കുന്ന ഒരു സഞ്ചി മിക്ക ഈച്ചകളുടെ ശരീരത്തിലും കാണാറുണ്ട്‌. വായയ്‌ക്കടുത്തുള്ള ഈ സഞ്ചിയില്‍നിന്ന്‌ പിന്നീട്‌ ആഹാരപദാര്‍ഥത്തെ ഉദരത്തിലേക്കു മാറ്റുന്നു. ഈ പ്രക്രിയയില്‍ രോഗാണുസമ്മിശ്രമായ അല്‌പം ആഹാരപദാര്‍ഥത്തെ വെളിയില്‍ തള്ളുന്നു. ഇതുവഴിയും രോഗങ്ങള്‍ വ്യാപിക്കാറുണ്ടെന്ന്‌ പരീക്ഷണങ്ങള്‍ തെളിയിച്ചിരിക്കുന്നു.

ഈച്ചനിയന്ത്രണം. വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാല്‍ ഈച്ചകളെ ഏറെക്കുറെ നിയന്ത്രിക്കാം. ഇവ പ്രത്യുത്‌പാദനം നടത്താനുതകുന്ന വിധത്തിലുള്ള മലിനവസ്‌തുക്കള്‍ നശിപ്പിക്കുകയാണ്‌ മറ്റൊരു മാര്‍ഗം. ആഹാരസാധനങ്ങള്‍ മൂടിവയ്‌ക്കുകവഴി ഈച്ചശല്യം ഒരു പരിധിവരെ ഒഴിവാക്കാം. കീടനാശിനികളും ഇപ്പോള്‍ ലഭ്യമാണ്‌; ബി.എച്ച്‌.സി., ഡയല്‍ഡ്രില്‍, ക്ലോര്‍ഡേന്‍, ഡയാസിനോന്‍ തുടങ്ങിയ കീടനാശിനികള്‍ ഉപയോഗിച്ച്‌ ഈച്ചകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കാന്‍ കഴിയും.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%88%E0%B4%9A%E0%B5%8D%E0%B4%9A" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍