This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാഴ്‌സന്‍, റേച്ചൽ ലൂയിസ്‌ (1907 - 1964)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാഴ്‌സന്‍, റേച്ചൽ ലൂയിസ്‌ (1907 - 1964) == == Carson, Rachael Louise == ജൈവശാസ്‌ത്രജ്ഞ...)
(Carson, Rachael Louise)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
== Carson, Rachael Louise ==
== Carson, Rachael Louise ==
 +
[[ചിത്രം:Vol7p464_rachel.jpg|thumb|റേച്ചല്‍ ലൂയിസ്‌ കാഴ്‌സന്‍]]
 +
ജൈവശാസ്‌ത്രജ്ഞയായ അമേരിക്കന്‍ ശാസ്‌ത്രസാഹിത്യകാരി.  പരിസരദൂഷണം, വന്യജീവിതം, സമുദ്രം എന്നീ വിഷയങ്ങളെ അധികരിച്ച്‌ ശ്രദ്ധേയങ്ങളായ ഗ്രന്ഥങ്ങള്‍ സംഭാവന ചെയ്‌ത ഈ ജൈവശാസ്‌ത്രവിശാരദ 1907 മേയ്‌ 27-ന്‌ സ്‌പ്രിങ്‌ഡേലില്‍ ജനിച്ചു. 1925-ല്‍ വര്‍ണാസസ്‌ ഹൈസ്‌കൂളില്‍ റേച്ചല്‍, സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പെന്‍സില്‍വേനിയ വനിതാകോളജില്‍നിന്ന്‌ 1929-ല്‍ ബിരുദം നേടി. 1932-ല്‍ എം.എ. പാസായി. അനന്തരം വുഡ്‌സ്‌ ഹോള്‍ മറീന്‍ ബയോളജിക്കല്‍ ലാബറട്ടറിയില്‍ ബിരുദാനന്തരഗവേഷണത്തില്‍ ഏര്‍പ്പെട്ടു. 1936-ല്‍ യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ ബ്യൂറോ ഒഫ്‌ ഫിഷറീസില്‍ ജലജീവിശാസ്‌ത്രജ്ഞയായി നിയമിക്കപ്പെട്ടു. ഫിഷറീസ്‌ ബ്യൂറോയില്‍ ജോലിചെയ്യുമ്പോള്‍ അമേരിക്കയിലെ വന്യപ്രദേശങ്ങളിലേക്കുള്ള പര്യവേക്ഷണയാത്രകളിലും മത്സ്യബന്ധന കപ്പല്‍യാത്രകളിലും ആഴക്കടലിലേക്കുള്ള ഡൈവിങ്‌ സാഹസികയാത്രകളിലും പങ്കെടുക്കുവാന്‍ റേച്ചലിന്‌ അവസരം ലഭിച്ചു. 1947-ല്‍ യു.എസ്‌. ഫിഷ്‌ ആന്‍ഡ്‌ വൈല്‍ഡ്‌ ലൈഫ്‌ സര്‍വീസ്‌ പ്രസിദ്ധീകരണങ്ങളുടെ പ്രമുഖ പ്രസാധകത്വം കൈയേറ്റു.
-
ജൈവശാസ്‌ത്രജ്ഞയായ അമേരിക്കന്‍ ശാസ്‌ത്രസാഹിത്യകാരിപരിസരദൂഷണം, വന്യജീവിതം, സമുദ്രം എന്നീ വിഷയങ്ങളെ അധികരിച്ച്‌ ശ്രദ്ധേയങ്ങളായ ഗ്രന്ഥങ്ങള്‍ സംഭാവന ചെയ്‌ത ജൈവശാസ്‌ത്രവിശാരദ 1907 മേയ്‌ 27-ന്‌ സ്‌പ്രിങ്‌ഡേലിൽ ജനിച്ചു. 1925-ൽ വർണാസസ്‌ ഹൈസ്‌കൂളിൽ റേച്ചൽ, സ്‌കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കി. പെന്‍സിൽവേനിയ വനിതാകോളജിൽനിന്ന്‌ 1929-ൽ ബിരുദം നേടി. 1932-ൽ എം.. പാസായി. അനന്തരം വുഡ്‌സ്‌ ഹോള്‍ മറീന്‍ ബയോളജിക്കൽ ലാബറട്ടറിയിൽ ബിരുദാനന്തരഗവേഷണത്തിൽ ഏർപ്പെട്ടു. 1936-ൽ യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ ബ്യൂറോ ഒഫ്‌ ഫിഷറീസിൽ ജലജീവിശാസ്‌ത്രജ്ഞയായി നിയമിക്കപ്പെട്ടു. ഫിഷറീസ്‌ ബ്യൂറോയിൽ ജോലിചെയ്യുമ്പോള്‍ അമേരിക്കയിലെ വന്യപ്രദേശങ്ങളിലേക്കുള്ള പര്യവേക്ഷണയാത്രകളിലും മത്സ്യബന്ധന കപ്പൽയാത്രകളിലും ആഴക്കടലിലേക്കുള്ള ഡൈവിങ്‌ സാഹസികയാത്രകളിലും പങ്കെടുക്കുവാന്‍ റേച്ചലിന്‌ അവസരം ലഭിച്ചു. 1947-ൽ യു.എസ്‌. ഫിഷ്‌ ആന്‍ഡ്‌ വൈൽഡ്‌ ലൈഫ്‌ സർവീസ്‌ പ്രസിദ്ധീകരണങ്ങളുടെ പ്രമുഖ പ്രസാധകത്വം കൈയേറ്റു.
+
റേച്ചല്‍ കഴ്‌സന്റെ ദ്‌ സീ എറൗണ്ട്‌ അസ്‌ (1957) എന്ന ഗ്രന്ഥം ദേശീയബഹുമതിയായ "നാഷണല്‍ ബുക്ക്‌ അവാര്‍ഡ്‌' കരസ്ഥമാക്കി. പ്രസിദ്ധീകരിച്ച ഉടന്‍ മുപ്പത്തിരണ്ട്‌ വിദേശഭാഷകളിലേക്ക്‌ കൃതി വിവര്‍ത്തനം ചെയ്യപ്പെട്ടു. അണ്ടര്‍ ദ്‌ സീ വിന്‍ഡ്‌ (1941), ദി എഡ്‌ജ്‌ ഒഫ്‌ ദ്‌ സീ (1955), എന്നിവയും ഇവരുടെ പ്രശസ്‌തകൃതികള്‍ തന്നെ. എന്നാല്‍ റേച്ചല്‍ കാഴ്‌സനെ ലോകപ്രശസ്‌ത ശാസ്‌ത്രസാഹിത്യകാരിയും പരിസ്ഥിതിവാദിയുമാക്കിയത്‌ 1962-ല്‍ പ്രസിദ്ധീകരിച്ച സൈലന്റ്‌ സ്‌പ്രിങ്‌ എന്ന കൃതിയാണ്‌. കീടനാശിനികള്‍ പരിസ്ഥിതിക്കേല്‌പിക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ ലളിതമായും വസ്‌തുനിഷ്‌ഠമായും അവതരിപ്പിച്ച ഈ കൃതി പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കിയുള്ള ആധുനിക ആഗോളപ്രസ്ഥാനങ്ങള്‍ക്ക്‌ തുടക്കം കുറിച്ചു. അമേരിക്കയില്‍ ഡി.ഡി.റ്റി നിര്‍ത്തലാക്കുവാന്‍ കാരണമായത്‌ ഈ പുസ്‌തകമാണ്‌.
-
റേച്ചൽ കഴ്‌സന്റെ ദ്‌ സീ എറൗണ്ട്‌ അസ്‌ (1957) എന്ന ഗ്രന്ഥം ദേശീയബഹുമതിയായ "നാഷണൽ ബുക്ക്‌ അവാർഡ്‌' കരസ്ഥമാക്കി. പ്രസിദ്ധീകരിച്ച ഉടന്‍ മുപ്പത്തിരണ്ട്‌ വിദേശഭാഷകളിലേക്ക്‌  ഈ കൃതി വിവർത്തനം ചെയ്യപ്പെട്ടു. അണ്ടർ ദ്‌ സീ വിന്‍ഡ്‌ (1941), ദി എഡ്‌ജ്‌ ഒഫ്‌ ദ്‌ സീ (1955), എന്നിവയും ഇവരുടെ പ്രശസ്‌തകൃതികള്‍ തന്നെ. എന്നാൽ റേച്ചൽ കാഴ്‌സനെ ലോകപ്രശസ്‌ത ശാസ്‌ത്രസാഹിത്യകാരിയും പരിസ്ഥിതിവാദിയുമാക്കിയത്‌ 1962-ൽ പ്രസിദ്ധീകരിച്ച സൈലന്റ്‌ സ്‌പ്രിങ്‌ എന്ന കൃതിയാണ്‌. കീടനാശിനികള്‍ പരിസ്ഥിതിക്കേല്‌പിക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ ലളിതമായും വസ്‌തുനിഷ്‌ഠമായും അവതരിപ്പിച്ച ഈ കൃതി പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കിയുള്ള ആധുനിക ആഗോളപ്രസ്ഥാനങ്ങള്‍ക്ക്‌ തുടക്കം കുറിച്ചു. അമേരിക്കയിൽ ഡി.ഡി.റ്റി നിർത്തലാക്കുവാന്‍ കാരണമായത്‌ ഈ പുസ്‌തകമാണ്‌.
+
ഗൈഡിങ്‌ അവര്‍ വൈല്‍ഡ്‌ ലൈഫ്‌ റിസോഴ്‌സസ്‌ കണ്‍സര്‍വേഷന്‍ ഇന്‍ ആക്ഷന്‍ (1948), സെന്‍സ്‌ ഒഫ്‌ വണ്ടര്‍ (1965) എന്നിവയാണ്‌ റേച്ചലിന്റെ മറ്റു കൃതികള്‍. 1964 ഏ. 14-ന്‌ അര്‍ബുദം ബാധിച്ച്‌ സില്‍വര്‍ സ്‌പ്രിങ്ങില്‍ വച്ച്‌ റേച്ചല്‍ കാഴ്‌സന്‍ നിര്യാതയായി.
-
 
+
-
ഗൈഡിങ്‌ അവർ വൈൽഡ്‌ ലൈഫ്‌ റിസോഴ്‌സസ്‌ കണ്‍സർവേഷന്‍ ഇന്‍ ആക്ഷന്‍ (1948), സെന്‍സ്‌ ഒഫ്‌ വണ്ടർ (1965) എന്നിവയാണ്‌ റേച്ചലിന്റെ മറ്റു കൃതികള്‍. 1964 ഏ. 14-ന്‌ അർബുദം ബാധിച്ച്‌ സിൽവർ സ്‌പ്രിങ്ങിൽ വച്ച്‌ റേച്ചൽ കാഴ്‌സന്‍ നിര്യാതയായി.
+
(എന്‍.കെ. ദാമോദരന്‍)
(എന്‍.കെ. ദാമോദരന്‍)

Current revision as of 09:43, 6 ഓഗസ്റ്റ്‌ 2014

കാഴ്‌സന്‍, റേച്ചൽ ലൂയിസ്‌ (1907 - 1964)

Carson, Rachael Louise

റേച്ചല്‍ ലൂയിസ്‌ കാഴ്‌സന്‍

ജൈവശാസ്‌ത്രജ്ഞയായ അമേരിക്കന്‍ ശാസ്‌ത്രസാഹിത്യകാരി. പരിസരദൂഷണം, വന്യജീവിതം, സമുദ്രം എന്നീ വിഷയങ്ങളെ അധികരിച്ച്‌ ശ്രദ്ധേയങ്ങളായ ഗ്രന്ഥങ്ങള്‍ സംഭാവന ചെയ്‌ത ഈ ജൈവശാസ്‌ത്രവിശാരദ 1907 മേയ്‌ 27-ന്‌ സ്‌പ്രിങ്‌ഡേലില്‍ ജനിച്ചു. 1925-ല്‍ വര്‍ണാസസ്‌ ഹൈസ്‌കൂളില്‍ റേച്ചല്‍, സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പെന്‍സില്‍വേനിയ വനിതാകോളജില്‍നിന്ന്‌ 1929-ല്‍ ബിരുദം നേടി. 1932-ല്‍ എം.എ. പാസായി. അനന്തരം വുഡ്‌സ്‌ ഹോള്‍ മറീന്‍ ബയോളജിക്കല്‍ ലാബറട്ടറിയില്‍ ബിരുദാനന്തരഗവേഷണത്തില്‍ ഏര്‍പ്പെട്ടു. 1936-ല്‍ യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ ബ്യൂറോ ഒഫ്‌ ഫിഷറീസില്‍ ജലജീവിശാസ്‌ത്രജ്ഞയായി നിയമിക്കപ്പെട്ടു. ഫിഷറീസ്‌ ബ്യൂറോയില്‍ ജോലിചെയ്യുമ്പോള്‍ അമേരിക്കയിലെ വന്യപ്രദേശങ്ങളിലേക്കുള്ള പര്യവേക്ഷണയാത്രകളിലും മത്സ്യബന്ധന കപ്പല്‍യാത്രകളിലും ആഴക്കടലിലേക്കുള്ള ഡൈവിങ്‌ സാഹസികയാത്രകളിലും പങ്കെടുക്കുവാന്‍ റേച്ചലിന്‌ അവസരം ലഭിച്ചു. 1947-ല്‍ യു.എസ്‌. ഫിഷ്‌ ആന്‍ഡ്‌ വൈല്‍ഡ്‌ ലൈഫ്‌ സര്‍വീസ്‌ പ്രസിദ്ധീകരണങ്ങളുടെ പ്രമുഖ പ്രസാധകത്വം കൈയേറ്റു.

റേച്ചല്‍ കഴ്‌സന്റെ ദ്‌ സീ എറൗണ്ട്‌ അസ്‌ (1957) എന്ന ഗ്രന്ഥം ദേശീയബഹുമതിയായ "നാഷണല്‍ ബുക്ക്‌ അവാര്‍ഡ്‌' കരസ്ഥമാക്കി. പ്രസിദ്ധീകരിച്ച ഉടന്‍ മുപ്പത്തിരണ്ട്‌ വിദേശഭാഷകളിലേക്ക്‌ ഈ കൃതി വിവര്‍ത്തനം ചെയ്യപ്പെട്ടു. അണ്ടര്‍ ദ്‌ സീ വിന്‍ഡ്‌ (1941), ദി എഡ്‌ജ്‌ ഒഫ്‌ ദ്‌ സീ (1955), എന്നിവയും ഇവരുടെ പ്രശസ്‌തകൃതികള്‍ തന്നെ. എന്നാല്‍ റേച്ചല്‍ കാഴ്‌സനെ ലോകപ്രശസ്‌ത ശാസ്‌ത്രസാഹിത്യകാരിയും പരിസ്ഥിതിവാദിയുമാക്കിയത്‌ 1962-ല്‍ പ്രസിദ്ധീകരിച്ച സൈലന്റ്‌ സ്‌പ്രിങ്‌ എന്ന കൃതിയാണ്‌. കീടനാശിനികള്‍ പരിസ്ഥിതിക്കേല്‌പിക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ ലളിതമായും വസ്‌തുനിഷ്‌ഠമായും അവതരിപ്പിച്ച ഈ കൃതി പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കിയുള്ള ആധുനിക ആഗോളപ്രസ്ഥാനങ്ങള്‍ക്ക്‌ തുടക്കം കുറിച്ചു. അമേരിക്കയില്‍ ഡി.ഡി.റ്റി നിര്‍ത്തലാക്കുവാന്‍ കാരണമായത്‌ ഈ പുസ്‌തകമാണ്‌.

ഗൈഡിങ്‌ അവര്‍ വൈല്‍ഡ്‌ ലൈഫ്‌ റിസോഴ്‌സസ്‌ കണ്‍സര്‍വേഷന്‍ ഇന്‍ ആക്ഷന്‍ (1948), സെന്‍സ്‌ ഒഫ്‌ വണ്ടര്‍ (1965) എന്നിവയാണ്‌ റേച്ചലിന്റെ മറ്റു കൃതികള്‍. 1964 ഏ. 14-ന്‌ അര്‍ബുദം ബാധിച്ച്‌ സില്‍വര്‍ സ്‌പ്രിങ്ങില്‍ വച്ച്‌ റേച്ചല്‍ കാഴ്‌സന്‍ നിര്യാതയായി.

(എന്‍.കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍