This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാള്‍ഫെൽഡ്‌റ്റ്‌, എറിക്‌ അക്‌സൽ (1864 - 1931)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാള്‍ഫെൽഡ്‌റ്റ്‌, എറിക്‌ അക്‌സൽ (1864 - 1931) == == Karlfeldt, Erik Axel == നോബൽ സമ്മ...)
(Karlfeldt, Erik Axel)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
== Karlfeldt, Erik Axel ==
== Karlfeldt, Erik Axel ==
-
 
+
[[ചിത്രം:Vol7p464_axel.jpg|thumb|എറിക്‌ അക്‌സല്‍ കാള്‍ഫെല്‍ഡ്‌റ്റ്‌]]
-
നോബൽ സമ്മാനിതനായ സ്വീഡിഷ്‌കവി. 1864-മധ്യസ്വീഡനിലെ ദലർനാ പ്രവിശ്യയിൽപ്പെട്ട കാള്‍ബോ(ഗമൃഹയീ)യിൽ ഒരു കർഷകകുടുംബത്തിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഉപ്പസാല സർവകലാശാലയിൽ ബിരുദപഠനത്തിനായി ചേർന്നു. പഠനസമയത്തുതന്നെ അധ്യാപകവൃത്തിയിലും ഏർപ്പെട്ടിരുന്ന എറിക്‌ 1898-ബിരുദം നേടി. തുടർന്ന്‌ സ്വീഡനിലെ റോയൽ ലൈബ്രറിയിൽ അഞ്ചുവർഷക്കാലം ജോലിചെയ്‌തു. 1903-ൽ കാർഷിക അക്കാദമിയുടെ ലൈബ്രറിയനായി നിയമിക്കപ്പെട്ട എറിക്‌ ഇതിനകംതന്നെ ഒരു കവിയായി പ്രശസ്‌തനായിരുന്നു. 1904-സ്വീഡിഷ്‌ അക്കാദമിയിൽ അംഗമായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1905-അക്കാദമിയുടെ നോബൽ ഇന്‍സ്റ്റിറ്റ്യൂട്ടിലും 1907-ൽ നോബൽ കമ്മിറ്റിയിലും അംഗത്വം നേടി. 1912-അക്കാദമിയുടെ സ്ഥിരം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എറിക്‌ മരണംവരെ ഈ പദവിയിൽ തുടർന്നു.  
+
[[ചിത്രം:Vol7p464_erik axe_ monument.jpg|thumb|എറിക്‌ അക്‌സല്‍ കാള്‍ഫെല്‍ഡ്‌റ്റ്‌ സ്‌മാരകം]]
-
സ്‌കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ കവിതകള്‍ രചിച്ചിരുന്ന കാള്‍ഫെൽഡ്‌റ്റിന്റെ ആദ്യ സമാഹാരം വൈൽഡ്‌മാർക്ക്‌ സ്‌ ഒഛ്‌ കാർലേക്‌സ്വിസർ (ഢശഹറാമൃസെീരവ സമൃഹലസ്‌െശീെൃ1895) ആണ്‌. ദലർനായിലെ മലകളെയും താഴ്‌വരകളെയുംപറ്റിയുള്ള വർണനകളും ദേശസ്‌നേഹവുമാണ്‌ ഈ കൃതിയിൽ ദൃശ്യമാകുന്നത്‌. ഫ്രിഡോലിന്‍സ്‌ വിസർ (1898), ഫ്രിഡോലിന്‍സ്‌ ലസ്റ്റ്‌ഗാഡ്‌ (1901) എന്നീ കൃതികളാണ്‌ കാള്‍ഫെൽഡ്‌റ്റിനെ പ്രശസ്‌തനാക്കിയത്‌. ഈ രണ്ടു കൃതികളുടെ സമാഹാരം ഫ്രിഡോലിന്‍സ്‌ പൊയസി എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. ഫലവൃക്ഷങ്ങളെ പ്രതിനിധാനം ചെയ്യുന്ന റോമന്‍ ദേവതമാരെപ്പറ്റിയുള്ള ഫ്‌ളോറ ഒഛ്‌ പൊമോന (1906), യുദ്ധദേവതമാരെപ്പറ്റി പ്രതിപാദിക്കുന്ന ഫ്‌ളോറ ഒഛ്‌ ബെല്ലോന (1918) എന്നിവ ഇദ്ദേഹത്തിന്റെ കൃതികളിൽ ചിലതാണ്‌. ഹോസ്‌തോണ്‍ (1927) ആണ്‌ അവസാന കാവ്യസമാഹാരം. ആർകാഡിയ ബോറിയാലിസ്‌ (അൃരമറശമ ആീൃലമഹശ) െഎന്ന തലക്കെട്ടിൽ ചാള്‍സ്‌ വാർട്ടണ്‍ സ്റ്റോർക്‌ ഇദ്ദേഹത്തിന്റെ കവിതകള്‍ ഇംഗ്ലീഷിലേക്ക്‌ പരിഭാഷ ചെയ്‌തിട്ടുണ്ട്‌. 1931-ൽ കാള്‍ഫെൽഡ്‌റ്റ്‌ അന്തരിച്ചു. മരണാനന്തരം നോബൽ സമ്മാനത്തിന്‌ (1931) അർഹനായ ഇദ്ദേഹത്തിന്റെ സ്‌മരണാർഥം 1966-"കാള്‍ഫെൽഡ്‌റ്റ്‌ സാംഫണ്ട്‌' രൂപീകരിക്കുകയുണ്ടായി.
+
നോബല്‍ സമ്മാനിതനായ സ്വീഡിഷ്‌കവി. 1864-ല്‍ മധ്യസ്വീഡനിലെ ദലര്‍നാ പ്രവിശ്യയില്‍പ്പെട്ട കാള്‍ബോ(ഗമൃഹയീ)യില്‍ ഒരു കര്‍ഷകകുടുംബത്തില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഉപ്പസാല സര്‍വകലാശാലയില്‍ ബിരുദപഠനത്തിനായി ചേര്‍ന്നു. പഠനസമയത്തുതന്നെ അധ്യാപകവൃത്തിയിലും ഏര്‍പ്പെട്ടിരുന്ന എറിക്‌ 1898-ല്‍ ബിരുദം നേടി. തുടര്‍ന്ന്‌ സ്വീഡനിലെ റോയല്‍ ലൈബ്രറിയില്‍ അഞ്ചുവര്‍ഷക്കാലം ജോലിചെയ്‌തു. 1903-ല്‍ കാര്‍ഷിക അക്കാദമിയുടെ ലൈബ്രറിയനായി നിയമിക്കപ്പെട്ട എറിക്‌ ഇതിനകംതന്നെ ഒരു കവിയായി പ്രശസ്‌തനായിരുന്നു. 1904-ല്‍ സ്വീഡിഷ്‌ അക്കാദമിയില്‍ അംഗമായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1905-ല്‍ അക്കാദമിയുടെ നോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും 1907-ല്‍ നോബല്‍ കമ്മിറ്റിയിലും അംഗത്വം നേടി. 1912-ല്‍ അക്കാദമിയുടെ സ്ഥിരം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എറിക്‌ മരണംവരെ ഈ പദവിയില്‍ തുടര്‍ന്നു.  
 +
[[ചിത്രം:Vol7p464_axel house.jpg|thumb|എറിക്‌ അക്‌സല്‍ കാള്‍ഫെല്‍ഡ്‌റ്റ്‌ താമസിച്ച വീട്‌]]
 +
സ്‌കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ കവിതകള്‍ രചിച്ചിരുന്ന കാള്‍ഫെല്‍ഡ്‌റ്റിന്റെ ആദ്യ സമാഹാരം വൈല്‍ഡ്‌മാര്‍ക്ക്‌ സ്‌ ഒഛ്‌ കാര്‍ലേക്‌സ്വിസര്‍ (1895) ആണ്‌. ദലര്‍നായിലെ മലകളെയും താഴ്‌വരകളെയുംപറ്റിയുള്ള വര്‍ണനകളും ദേശസ്‌നേഹവുമാണ്‌ ഈ കൃതിയില്‍ ദൃശ്യമാകുന്നത്‌. ഫ്രിഡോലിന്‍സ്‌ വിസര്‍ (1898), ഫ്രിഡോലിന്‍സ്‌ ലസ്റ്റ്‌ഗാഡ്‌ (1901) എന്നീ കൃതികളാണ്‌ കാള്‍ഫെല്‍ഡ്‌റ്റിനെ പ്രശസ്‌തനാക്കിയത്‌. ഈ രണ്ടു കൃതികളുടെ സമാഹാരം ഫ്രിഡോലിന്‍സ്‌ പൊയസി എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഫലവൃക്ഷങ്ങളെ പ്രതിനിധാനം ചെയ്യുന്ന റോമന്‍ ദേവതമാരെപ്പറ്റിയുള്ള ഫ്‌ളോറ ഒഛ്‌ പൊമോന (1906), യുദ്ധദേവതമാരെപ്പറ്റി പ്രതിപാദിക്കുന്ന ഫ്‌ളോറ ഒഛ്‌ ബെല്ലോന (1918) എന്നിവ ഇദ്ദേഹത്തിന്റെ കൃതികളില്‍ ചിലതാണ്‌. ഹോസ്‌തോണ്‍ (1927) ആണ്‌ അവസാന കാവ്യസമാഹാരം. ആര്‍കാഡിയ ബോറിയാലിസ്‌ (അൃരമറശമ ആീൃലമഹശ) എന്ന തലക്കെട്ടില്‍ ചാള്‍സ്‌ വാര്‍ട്ടണ്‍ സ്റ്റോര്‍ക്‌ ഇദ്ദേഹത്തിന്റെ കവിതകള്‍ ഇംഗ്ലീഷിലേക്ക്‌ പരിഭാഷ ചെയ്‌തിട്ടുണ്ട്‌. 1931-ല്‍ കാള്‍ഫെല്‍ഡ്‌റ്റ്‌ അന്തരിച്ചു. മരണാനന്തരം നോബല്‍ സമ്മാനത്തിന്‌ (1931) അര്‍ഹനായ ഇദ്ദേഹത്തിന്റെ സ്‌മരണാര്‍ഥം 1966-ല്‍ "കാള്‍ഫെല്‍ഡ്‌റ്റ്‌ സാംഫണ്ട്‌' രൂപീകരിക്കുകയുണ്ടായി.

Current revision as of 09:40, 6 ഓഗസ്റ്റ്‌ 2014

കാള്‍ഫെൽഡ്‌റ്റ്‌, എറിക്‌ അക്‌സൽ (1864 - 1931)

Karlfeldt, Erik Axel

എറിക്‌ അക്‌സല്‍ കാള്‍ഫെല്‍ഡ്‌റ്റ്‌
എറിക്‌ അക്‌സല്‍ കാള്‍ഫെല്‍ഡ്‌റ്റ്‌ സ്‌മാരകം

നോബല്‍ സമ്മാനിതനായ സ്വീഡിഷ്‌കവി. 1864-ല്‍ മധ്യസ്വീഡനിലെ ദലര്‍നാ പ്രവിശ്യയില്‍പ്പെട്ട കാള്‍ബോ(ഗമൃഹയീ)യില്‍ ഒരു കര്‍ഷകകുടുംബത്തില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഉപ്പസാല സര്‍വകലാശാലയില്‍ ബിരുദപഠനത്തിനായി ചേര്‍ന്നു. പഠനസമയത്തുതന്നെ അധ്യാപകവൃത്തിയിലും ഏര്‍പ്പെട്ടിരുന്ന എറിക്‌ 1898-ല്‍ ബിരുദം നേടി. തുടര്‍ന്ന്‌ സ്വീഡനിലെ റോയല്‍ ലൈബ്രറിയില്‍ അഞ്ചുവര്‍ഷക്കാലം ജോലിചെയ്‌തു. 1903-ല്‍ കാര്‍ഷിക അക്കാദമിയുടെ ലൈബ്രറിയനായി നിയമിക്കപ്പെട്ട എറിക്‌ ഇതിനകംതന്നെ ഒരു കവിയായി പ്രശസ്‌തനായിരുന്നു. 1904-ല്‍ സ്വീഡിഷ്‌ അക്കാദമിയില്‍ അംഗമായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1905-ല്‍ അക്കാദമിയുടെ നോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും 1907-ല്‍ നോബല്‍ കമ്മിറ്റിയിലും അംഗത്വം നേടി. 1912-ല്‍ അക്കാദമിയുടെ സ്ഥിരം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എറിക്‌ മരണംവരെ ഈ പദവിയില്‍ തുടര്‍ന്നു.

എറിക്‌ അക്‌സല്‍ കാള്‍ഫെല്‍ഡ്‌റ്റ്‌ താമസിച്ച വീട്‌

സ്‌കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ കവിതകള്‍ രചിച്ചിരുന്ന കാള്‍ഫെല്‍ഡ്‌റ്റിന്റെ ആദ്യ സമാഹാരം വൈല്‍ഡ്‌മാര്‍ക്ക്‌ സ്‌ ഒഛ്‌ കാര്‍ലേക്‌സ്വിസര്‍ (1895) ആണ്‌. ദലര്‍നായിലെ മലകളെയും താഴ്‌വരകളെയുംപറ്റിയുള്ള വര്‍ണനകളും ദേശസ്‌നേഹവുമാണ്‌ ഈ കൃതിയില്‍ ദൃശ്യമാകുന്നത്‌. ഫ്രിഡോലിന്‍സ്‌ വിസര്‍ (1898), ഫ്രിഡോലിന്‍സ്‌ ലസ്റ്റ്‌ഗാഡ്‌ (1901) എന്നീ കൃതികളാണ്‌ കാള്‍ഫെല്‍ഡ്‌റ്റിനെ പ്രശസ്‌തനാക്കിയത്‌. ഈ രണ്ടു കൃതികളുടെ സമാഹാരം ഫ്രിഡോലിന്‍സ്‌ പൊയസി എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഫലവൃക്ഷങ്ങളെ പ്രതിനിധാനം ചെയ്യുന്ന റോമന്‍ ദേവതമാരെപ്പറ്റിയുള്ള ഫ്‌ളോറ ഒഛ്‌ പൊമോന (1906), യുദ്ധദേവതമാരെപ്പറ്റി പ്രതിപാദിക്കുന്ന ഫ്‌ളോറ ഒഛ്‌ ബെല്ലോന (1918) എന്നിവ ഇദ്ദേഹത്തിന്റെ കൃതികളില്‍ ചിലതാണ്‌. ഹോസ്‌തോണ്‍ (1927) ആണ്‌ അവസാന കാവ്യസമാഹാരം. ആര്‍കാഡിയ ബോറിയാലിസ്‌ (അൃരമറശമ ആീൃലമഹശ) എന്ന തലക്കെട്ടില്‍ ചാള്‍സ്‌ വാര്‍ട്ടണ്‍ സ്റ്റോര്‍ക്‌ ഇദ്ദേഹത്തിന്റെ കവിതകള്‍ ഇംഗ്ലീഷിലേക്ക്‌ പരിഭാഷ ചെയ്‌തിട്ടുണ്ട്‌. 1931-ല്‍ കാള്‍ഫെല്‍ഡ്‌റ്റ്‌ അന്തരിച്ചു. മരണാനന്തരം നോബല്‍ സമ്മാനത്തിന്‌ (1931) അര്‍ഹനായ ഇദ്ദേഹത്തിന്റെ സ്‌മരണാര്‍ഥം 1966-ല്‍ "കാള്‍ഫെല്‍ഡ്‌റ്റ്‌ സാംഫണ്ട്‌' രൂപീകരിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍