This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാലിക്കോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Calico)
(Calico)
 
വരി 2: വരി 2:
== Calico ==
== Calico ==
[[ചിത്രം:Vol5p338_ency.jpg|thumb|കാലിക്കോ ബയന്റിംങ്‌ ചെയ്‌ത

-
സർവവിജ്ഞാനകോശം വാല്യങ്ങള്‍]]
+
സര്‍വവിജ്ഞാനകോശം വാല്യങ്ങള്‍]]
പുസ്‌തക ബയന്റിംഗിന്‌ ഉപയോഗിക്കുന്ന ഒരു തുണിത്തരം. ഇത്‌ പല നിറങ്ങളിലും ഡിസൈനുകളിലും ലഭ്യമാണ്‌. പാശ്ചാത്യരാജ്യങ്ങളില്‍ നേര്‍ത്ത മസ്‌ലിന്‍ മുതല്‍ പരുക്കന്‍ തുണിവരെയുള്ള അനേകതരം പരുത്തിത്തുണികള്‍ കാലിക്കോ വിഭാഗത്തില്‍പ്പെടും. ഇന്ത്യയില്‍ പരുക്കന്‍ തുണിത്തരങ്ങളാണ്‌ കാലിക്കോ ആയി ഉപയോഗിക്കുന്നത്‌. കാലിക്കോ എന്ന ഇംഗ്ലീഷ്‌ പദം കോഴിക്കോട്‌ പട്ടണത്തിന്റെ ആംഗലേയ രൂപമായ കാലിക്കറ്റ്‌ (Calicut)എന്ന പേരില്‍ നിന്ന്‌ ഉദ്‌ഭവിച്ചതാണെന്ന്‌ കരുതപ്പെടുന്നു. ഈ പട്ടണത്തില്‍ നിന്ന്‌ മുമ്പ്‌ പലതരം പരുത്തിത്തുണികള്‍ യൂറോപ്പിലേക്ക്‌ കൊണ്ടുപോയിരുന്നു. പോര്‍ച്ചുഗീസുകാര്‍, ഡച്ചുകാര്‍, അറബികള്‍ എന്നിവരാണ്‌ ഈ തുണികള്‍  കടത്തികൊണ്ടുപോയത്‌.  വിലക്കൂടുതല്‍ കാരണം അന്ന്‌ യൂറോപ്പിലെ രാജാക്കന്മാര്‍ക്കും ധനികര്‍ക്കും മാത്രമേ കാലിക്കോ വാങ്ങി ഉപയോഗിക്കാന്‍ സാധിച്ചിരുന്നുള്ളൂ. അതിനാല്‍ അവിടെ ചിലയിനം കാലിക്കോകള്‍ക്ക്‌ പട്ടിനെക്കാള്‍ വിലയുണ്ടായിരുന്നു. ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യാക്കമ്പനി 1599ല്‍ ഇന്ത്യയില്‍ ആധിപത്യമുറപ്പിച്ചപ്പോള്‍ വ്യാപാരരംഗത്ത്‌ ശക്തരാവുകയും പോര്‍ച്ചുഗീസുകാരുടെ കുത്തക അവസാനിപ്പിച്ച്‌ പലയിനം തുണിമാതൃകകള്‍ ധാരാളമായി ശേഖരിച്ച്‌ യൂറോപ്പിലേക്ക്‌ അയയ്‌ക്കുകയും ചെയ്‌തു. അതോടെ ബ്രിട്ടനില്‍ കാലിക്കോ സുലഭമാവുകയും വില ഇടിയുകയും ചെയ്‌തു. 1772ല്‍ ഇംഗ്ലണ്ടിലും പിന്നീട്‌ ഫ്രാന്‍സിലും കാലിക്കോയുടെ നിര്‍മാണം തുടങ്ങി. ഇംഗ്ലണ്ടില്‍ നിന്ന്‌ അമേരിക്കയിലേക്കും മറ്റനേകം രാജ്യങ്ങളിലേക്കും കാലിക്കോയുടെ ഉപയോഗവും നിര്‍മാണവും വ്യാപിച്ചു. ഇന്ന്‌ ലോകത്തെ എല്ലാ രാഷ്‌ട്രങ്ങളിലും, ബുക്ക്‌ ബയന്റിംഗിനും, ഫയല്‍ ബോര്‍ഡ്‌ നിര്‍മാണത്തിനും കാലിക്കോ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

(തോട്ടം രാജശേഖരന്‍)
(തോട്ടം രാജശേഖരന്‍)

Current revision as of 07:42, 6 ഓഗസ്റ്റ്‌ 2014

കാലിക്കോ

Calico

കാലിക്കോ ബയന്റിംങ്‌ ചെയ്‌ത സര്‍വവിജ്ഞാനകോശം വാല്യങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍