This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍സന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Carson City)
(Carson City)
 
വരി 3: വരി 3:
യു.എസ്സിന്റെ ഘടകസംസ്ഥാനമായ നെവദയുടെ തലസ്ഥാനനഗരം. സിയറനെവദ നിരകളുടെ പൂര്‍വസാനുവില്‍ താഹോ തടാകത്തിന്‌ 22 കി.മീ. കിഴക്കുമാറി സമുദ്രനിരപ്പില്‍നിന്ന്‌ 1,440 മീ. ഉയരത്തിലായി നഗരം സ്ഥിതി ചെയ്യുന്നു. ജനസംഖ്യ: 52,457 (2000).

-
[[ചിത്രം:Vol5p338_Carson_city_nevada_capitol.jpg|thumb|ഭരണസഭാ മന്ദിരം-കാർസണ്‍ സിറ്റി]]
+
[[ചിത്രം:Vol5p338_Carson_city_nevada_capitol.jpg|thumb|ഭരണസഭാ മന്ദിരം-കാര്‍സണ്‍ സിറ്റി]]
കാര്‍ഷിക കുടിയേറ്റക്കാരുടെ ആഗമനത്തോടെ 19-ാം ശതകത്തിന്റെ തുടക്കം മുതല്‌ക്കേ കാര്‍സനും സമീപസ്ഥ മേഖലകളും പുരോഗതി ആര്‍ജിച്ചുതുടങ്ങി. 1858ല്‍ ഒരു വര്‍ത്തക കേന്ദ്ര (Eagle Station)മെന്ന നിലയിലാണ്‌ ഈ പട്ടണം സ്ഥാപിതമായത്‌. 1859ല്‍ 23 കി.മീ. വടക്കുള്ള വെര്‍ജിനിയയില്‍ വെള്ളിയുടെ കനത്ത നിക്ഷേപങ്ങള്‍ കണ്ടെത്തിയതോടെ പട്ടണത്തിന്റെ സാമ്പത്തിക പ്രാധാന്യം വര്‍ധിക്കുകയും നഗരത്തിന്റെ പദവി ആര്‍ജിക്കുകയുമുണ്ടായി. സാഹസിക സഞ്ചാരിയും സ്‌കൗട്ടുമായിരുന്ന ക്രിസ്റ്റഫര്‍ കാര്‍സനെ അനുസ്‌മരിച്ച്‌ നഗരത്തിന്‌ കാര്‍സന്‍ സിറ്റി എന്ന്‌ നാമകരണം ചെയ്‌തു. 1861ല്‍ യൂട്ടാ പ്രവിശ്യയിലെ കാര്‍സന്‍ കൗണ്ടിയുടെ ആസ്ഥാനമായുയര്‍ന്ന നഗരം അതേ വര്‍ഷാവസാനത്തോടെ പുനരാവിഷ്‌കരിച്ച നെവദ പ്രവിശ്യയുടെയും ഓമ്‌സ്‌ബികൗണ്ടിയുടെയും ആസ്ഥാനമായിത്തീര്‍ന്നു. 1864 ഒ. 31ന്‌ നെവദ യു.എസ്സിലെ ഒരു ഘടക സംസ്ഥാനമായുയര്‍ത്തപ്പെട്ടപ്പോള്‍ കാര്‍സന്‍ സിറ്റി സംസ്ഥാന തലസ്ഥാനവുമായി. മണല്‍ക്കല്ലുകള്‍കൊണ്ട്‌ നിര്‍മിച്ച ഭരണസഭാമന്ദിരം 1872ല്‍ പൂര്‍ത്തിയായി. 1969ല്‍ കാര്‍സന്‍ സിറ്റിയും ഓമ്‌സ്‌ബി കൗണ്ടിയും സ്വരൂപിച്ച്‌ കാര്‍സന്‍ സിറ്റി കൗണ്ടി രൂപീകൃതമായി. 1870 മുതല്‍ 93 വരെ വെള്ളിനാണയങ്ങളുടെ നിര്‍മാണത്തിനായി ഉപയോഗിച്ചിരുന്ന കമ്മട്ടം നഗരത്തില്‍ ഇന്നൊരു കാഴ്‌ചബംഗ്ലാവായി പരിരക്ഷിക്കപ്പെട്ടുപോരുന്നു. താരതമ്യേന കുറഞ്ഞ തോതിലാണെങ്കില്‍ കൂടിയും ചെമ്പ്‌, വെള്ളി, സ്വര്‍ണം എന്നിവ സമീപസ്ഥ ഖനികളില്‍നിന്ന്‌ ഇന്നും ശേഖരിക്കപ്പെടുന്നു. നിയമസാധുതയുള്ള ചീട്ടുകളി കേന്ദ്രങ്ങളാണ്‌ നഗരത്തില്‍ സര്‍ക്കാരിന്‌ ഏറ്റവും കൂടുതല്‍ ആദായം നേടിക്കൊടുക്കുന്നത്‌. ആണ്ടുതോറും ഒ. 31ന്‌ ആചരിക്കപ്പെടുന്ന "നെവദ ദിന'മാണ്‌ നഗരത്തിലെ ഏറ്റവും വലിയ ദേശീയോത്സവം.

സിയറനെവദ നിരകളിലെ പാറ്റേഴ്‌സന്‍ കൊടുമുടിയിലുദ്‌ഭവിച്ച്‌ നഗരത്തിനു കിഴക്കുഭാഗത്തുകൂടി വടക്കുകിഴക്ക്‌ ദിശയില്‍ ഒഴുകുന്ന 200 കി.മീ. നീളമുള്ള നദിക്കും നദിയൊഴുകി അവസാനിക്കുന്ന നിമ്‌നതട(arron basin)ത്തിനും ഇതേ പേരാണുള്ളത്‌.

Current revision as of 06:53, 6 ഓഗസ്റ്റ്‌ 2014

കാര്‍സന്‍

Carson City

യു.എസ്സിന്റെ ഘടകസംസ്ഥാനമായ നെവദയുടെ തലസ്ഥാനനഗരം. സിയറനെവദ നിരകളുടെ പൂര്‍വസാനുവില്‍ താഹോ തടാകത്തിന്‌ 22 കി.മീ. കിഴക്കുമാറി സമുദ്രനിരപ്പില്‍നിന്ന്‌ 1,440 മീ. ഉയരത്തിലായി നഗരം സ്ഥിതി ചെയ്യുന്നു. ജനസംഖ്യ: 52,457 (2000).

ഭരണസഭാ മന്ദിരം-കാര്‍സണ്‍ സിറ്റി

കാര്‍ഷിക കുടിയേറ്റക്കാരുടെ ആഗമനത്തോടെ 19-ാം ശതകത്തിന്റെ തുടക്കം മുതല്‌ക്കേ കാര്‍സനും സമീപസ്ഥ മേഖലകളും പുരോഗതി ആര്‍ജിച്ചുതുടങ്ങി. 1858ല്‍ ഒരു വര്‍ത്തക കേന്ദ്ര (Eagle Station)മെന്ന നിലയിലാണ്‌ ഈ പട്ടണം സ്ഥാപിതമായത്‌. 1859ല്‍ 23 കി.മീ. വടക്കുള്ള വെര്‍ജിനിയയില്‍ വെള്ളിയുടെ കനത്ത നിക്ഷേപങ്ങള്‍ കണ്ടെത്തിയതോടെ പട്ടണത്തിന്റെ സാമ്പത്തിക പ്രാധാന്യം വര്‍ധിക്കുകയും നഗരത്തിന്റെ പദവി ആര്‍ജിക്കുകയുമുണ്ടായി. സാഹസിക സഞ്ചാരിയും സ്‌കൗട്ടുമായിരുന്ന ക്രിസ്റ്റഫര്‍ കാര്‍സനെ അനുസ്‌മരിച്ച്‌ നഗരത്തിന്‌ കാര്‍സന്‍ സിറ്റി എന്ന്‌ നാമകരണം ചെയ്‌തു. 1861ല്‍ യൂട്ടാ പ്രവിശ്യയിലെ കാര്‍സന്‍ കൗണ്ടിയുടെ ആസ്ഥാനമായുയര്‍ന്ന നഗരം അതേ വര്‍ഷാവസാനത്തോടെ പുനരാവിഷ്‌കരിച്ച നെവദ പ്രവിശ്യയുടെയും ഓമ്‌സ്‌ബികൗണ്ടിയുടെയും ആസ്ഥാനമായിത്തീര്‍ന്നു. 1864 ഒ. 31ന്‌ നെവദ യു.എസ്സിലെ ഒരു ഘടക സംസ്ഥാനമായുയര്‍ത്തപ്പെട്ടപ്പോള്‍ കാര്‍സന്‍ സിറ്റി സംസ്ഥാന തലസ്ഥാനവുമായി. മണല്‍ക്കല്ലുകള്‍കൊണ്ട്‌ നിര്‍മിച്ച ഭരണസഭാമന്ദിരം 1872ല്‍ പൂര്‍ത്തിയായി. 1969ല്‍ കാര്‍സന്‍ സിറ്റിയും ഓമ്‌സ്‌ബി കൗണ്ടിയും സ്വരൂപിച്ച്‌ കാര്‍സന്‍ സിറ്റി കൗണ്ടി രൂപീകൃതമായി. 1870 മുതല്‍ 93 വരെ വെള്ളിനാണയങ്ങളുടെ നിര്‍മാണത്തിനായി ഉപയോഗിച്ചിരുന്ന കമ്മട്ടം നഗരത്തില്‍ ഇന്നൊരു കാഴ്‌ചബംഗ്ലാവായി പരിരക്ഷിക്കപ്പെട്ടുപോരുന്നു. താരതമ്യേന കുറഞ്ഞ തോതിലാണെങ്കില്‍ കൂടിയും ചെമ്പ്‌, വെള്ളി, സ്വര്‍ണം എന്നിവ സമീപസ്ഥ ഖനികളില്‍നിന്ന്‌ ഇന്നും ശേഖരിക്കപ്പെടുന്നു. നിയമസാധുതയുള്ള ചീട്ടുകളി കേന്ദ്രങ്ങളാണ്‌ നഗരത്തില്‍ സര്‍ക്കാരിന്‌ ഏറ്റവും കൂടുതല്‍ ആദായം നേടിക്കൊടുക്കുന്നത്‌. ആണ്ടുതോറും ഒ. 31ന്‌ ആചരിക്കപ്പെടുന്ന "നെവദ ദിന'മാണ്‌ നഗരത്തിലെ ഏറ്റവും വലിയ ദേശീയോത്സവം.

സിയറനെവദ നിരകളിലെ പാറ്റേഴ്‌സന്‍ കൊടുമുടിയിലുദ്‌ഭവിച്ച്‌ നഗരത്തിനു കിഴക്കുഭാഗത്തുകൂടി വടക്കുകിഴക്ക്‌ ദിശയില്‍ ഒഴുകുന്ന 200 കി.മീ. നീളമുള്ള നദിക്കും നദിയൊഴുകി അവസാനിക്കുന്ന നിമ്‌നതട(arron basin)ത്തിനും ഇതേ പേരാണുള്ളത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍