This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ഷികാന്തരീക്ഷ ശാസ്‌ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കാര്‍ഷികാന്തരീക്ഷ ശാസ്‌ത്രം)
(കാര്‍ഷികാന്തരീക്ഷ ശാസ്‌ത്രം)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 3: വരി 3:
കാര്‍ഷികവിളകളുടെ വളര്‍ച്ചയിലും വിളവിന്റെ തോതിലും അന്തരീക്ഷ ശക്തികള്‍ക്കുള്ള സ്വാധീനത്തെക്കുറിച്ചു നടത്തുന്ന പഠനം. ഊഷ്‌മാവ്‌, മഴ, അന്തരീക്ഷമര്‍ദം, സൂര്യപ്രകാശം, കാറ്റ്‌ തുടങ്ങിയവയാണ്‌ പ്രധാനപ്പെട്ട അന്തരീക്ഷശക്തികള്‍.

ഊഷ്‌മാവ്‌. കാര്‍ഷികവിളകളെ ശീതകാലവിളകള്‍ എന്നും ഉഷ്‌ണകാലവിളകള്‍ എന്നും തരംതിരിച്ചിരിക്കുന്നതില്‍നിന്ന്‌ വിളകളുടെ ഉത്‌പാദനത്തില്‍ ഊഷ്‌മാവിനുള്ള പ്രാധാന്യം എത്രയെന്ന്‌ മനസ്സിലാക്കാം.

-
[[ചിത്രം:Vol5p338_ICRISAT_Field.jpg|thumb|]]
 
-
ശീതകാലവിളകളില്‍ പ്രധാനപ്പെട്ടവ ഗോതമ്പ്‌, റൈ, ബാര്‍ലി, തീറ്റപ്പുല്ലുകള്‍ എന്നിവയാണ്‌. ഈ വിളകള്‍ക്ക്‌ 4.5ീഇ നും 32ീഇ നും മധ്യേയുള്ള ഊഷ്‌മാവ്‌ ആണ്‌ അനുയോജ്യം. ഊഷ്‌മാവ്‌ ഇതില്‍ കൂടുകയോ കുറയുകയോ ചെയ്‌താല്‍ വിളകള്‍ക്കു നാശനഷ്‌ടങ്ങള്‍ ഉണ്ടാകും. ഉഷ്‌ണകാലവിളകളില്‍ പ്രധാനപ്പെട്ടവ ചോളം, നെല്ല്‌, പരുത്തി, സോയപ്പയറ്‌, ചിലതരം തീറ്റപ്പയറുകള്‍ എന്നിവയാണ്‌. ഈ വിളകള്‍ സാധാരണയായി 10C നു താഴെ നന്നായി വളരുകയില്ല. ഇവയ്‌ക്ക്‌ 44ീഇ വരെയുള്ള ഊഷ്‌മാവിനെ ചെറുത്തുനില്‌ക്കാനുള്ള കഴിവുണ്ട്‌. ഈ വിളകള്‍ക്ക്‌ ഏറ്റവും അനുയോജ്യമായ ഊഷ്‌മാവ്‌ 30C നും 38Cഇനും മധ്യേയാണ്‌്‌.
 
-
ജീവജാലങ്ങളിലെ രാസപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ഊഷ്‌മാവിന്‌ വലിയ പങ്കുണ്ട്‌. ഊഷ്‌മാവ്‌ കൂടുന്നതനുസരിച്ച്‌ രാസപ്രവര്‍ത്തനത്തിന്റെയും തോതുകൂടുന്നു. ഊഷ്‌മാവ്‌ 10ീഇ ഉയര്‍ത്തുമ്പോള്‍ മിക്ക രാസപ്രവര്‍ത്തനത്തിന്റെയും തോത്‌ ഇരട്ടിയാകുന്നതായി കാണാം. ഇതിനെ ക്യു 10 വാല്യു എന്നു പറയുന്നു. പക്ഷേ ക്യു 10 വാല്യു ഒരു നിശ്ചിത ഊഷ്‌മാവുവരെ മാത്രമേ ഉയരുകയുള്ളൂ. ജീവജാലങ്ങളിലെ രാസപ്രവര്‍ത്തനത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട മൂന്നുതരം ഊഷ്‌മാവുണ്ട്‌ (cardianl temperatures): രൊസപ്രവര്‍ത്തനം നടക്കുന്ന ഏറ്റവും കുറഞ്ഞ ഊഷ്‌മാവ്‌, ഏറ്റവും കൂടിയ ഊഷ്‌മാവ്‌, ഏറ്റവും അനുയോജ്യമായ ഊഷ്‌മാവ്‌. ഈ ഊഷ്‌മാവിന്റെ തോത്‌ പല വിളകള്‍ക്കും പലതരത്തിലായിരിക്കും.
+
[[ചിത്രം:Vol5p338_ICRISAT_Field.jpg|thumb|ഇന്റര്‍നാഷണല്‍ ക്രോപ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഫോര്‍ ദ്‌ സെമി ആരിഡ്‌ ട്രാപിക്‌സ്‌ക്യാമ്പസിനുള്ളിലെ വിളവ്‌ നിലങ്ങള്‍ ]]
 +
ശീതകാലവിളകളില്‍ പ്രധാനപ്പെട്ടവ ഗോതമ്പ്‌, റൈ, ബാര്‍ലി, തീറ്റപ്പുല്ലുകള്‍ എന്നിവയാണ്‌. ഈ വിളകള്‍ക്ക്‌ 4.5°C നും 32°C നും മധ്യേയുള്ള ഊഷ്‌മാവ്‌ ആണ്‌ അനുയോജ്യം. ഊഷ്‌മാവ്‌ ഇതില്‍ കൂടുകയോ കുറയുകയോ ചെയ്‌താല്‍ വിളകള്‍ക്കു നാശനഷ്‌ടങ്ങള്‍ ഉണ്ടാകും. ഉഷ്‌ണകാലവിളകളില്‍ പ്രധാനപ്പെട്ടവ ചോളം, നെല്ല്‌, പരുത്തി, സോയപ്പയറ്‌, ചിലതരം തീറ്റപ്പയറുകള്‍ എന്നിവയാണ്‌. ഈ വിളകള്‍ സാധാരണയായി 10C നു താഴെ നന്നായി വളരുകയില്ല. ഇവയ്‌ക്ക്‌ 44°C വരെയുള്ള ഊഷ്‌മാവിനെ ചെറുത്തുനില്‌ക്കാനുള്ള കഴിവുണ്ട്‌. ഈ വിളകള്‍ക്ക്‌ ഏറ്റവും അനുയോജ്യമായ ഊഷ്‌മാവ്‌ 30°C നും 38°Cഇനും മധ്യേയാണ്.
-
ഊഷ്‌മാവിന്റെ ഏറ്റക്കുറവുകള്‍ ചെടികളെ പ്രതികൂലമായി ബാധിക്കാറുണ്ട്‌. ഊഷ്‌മാവ്‌ വളരെ കൂടുന്നതുകൊണ്ട്‌ ശീതകാലവിളകള്‍ക്കും ഉഷ്‌ണകാലവിളകള്‍ക്കും ദോഷഫലങ്ങള്‍ ഉണ്ടാകുന്നതായി കണ്ടിട്ടുണ്ട്‌. ചൂട്‌ വളരെ കൂടുമ്പോള്‍ ചെടികളിലെ ജലാംശം നഷ്‌ടപ്പെടുന്നതിന്റെ ഫലമായി പ്രാട്ടോപ്ലാസം പ്രവര്‍ത്തനരഹിതമാകുന്നു. കൂടാതെ ചെടികളിലുള്ള വളരെ പ്രധാനപ്പെട്ട എന്‍സൈമുകളുടെ ഘടനയില്‍ വരുന്ന മാറ്റ-ംമൂലം അവയുടെ പ്രവര്‍ത്തനക്ഷമതയും കുറയുന്നു. പുഷ്‌പിക്കുന്ന സമയത്ത്‌ ഊഷ്‌മാവ്‌ കുറവായാല്‍ ഉഷ്‌ണകാല വിളകളില്‍ പരാഗവന്ധ്യത, പൂക്കളുടെയും കായ്‌കളുടെയും പൊഴിച്ചില്‍ എന്നിവയും സംഭവിക്കും. ഊഷ്‌മാവ്‌ തീരെ കുറഞ്ഞുപോയാല്‍ കോശങ്ങള്‍ മരവിച്ച്‌, ചെടികളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു. ഊഷ്‌മാവിലുണ്ടാകുന്ന താഴ്‌ച അധികനാള്‍ നിലനിന്നാല്‍, പ്രതിരോധശക്തിയുള്ള വൃക്ഷങ്ങളില്‍പ്പോലും മുകുളങ്ങള്‍ "ഉറങ്ങി'പ്പോകുന്നു. ഈ സമയത്ത്‌ ജീവപ്രവര്‍ത്തനങ്ങള്‍ തുലോം പരിമിതമായിരിക്കും. വളരെക്കൂടുതല്‍ തണുപ്പുകൊണ്ട്‌ ബ്ലാക്ക്‌ഫ്രാസ്റ്റ്‌, വിന്റര്‍ബേണ്‍ തുടങ്ങിയ ക്ഷതങ്ങള്‍ ഉണ്ടാകും.
+
ജീവജാലങ്ങളിലെ രാസപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ഊഷ്‌മാവിന്‌ വലിയ പങ്കുണ്ട്‌. ഊഷ്‌മാവ്‌ കൂടുന്നതനുസരിച്ച്‌ രാസപ്രവര്‍ത്തനത്തിന്റെയും തോതുകൂടുന്നു. ഊഷ്‌മാവ്‌ 10°C ഉയര്‍ത്തുമ്പോള്‍ മിക്ക രാസപ്രവര്‍ത്തനത്തിന്റെയും തോത്‌ ഇരട്ടിയാകുന്നതായി കാണാം. ഇതിനെ ക്യു 10 വാല്യു എന്നു പറയുന്നു. പക്ഷേ ഈ ക്യു 10 വാല്യു ഒരു നിശ്ചിത ഊഷ്‌മാവുവരെ മാത്രമേ ഉയരുകയുള്ളൂ. ജീവജാലങ്ങളിലെ രാസപ്രവര്‍ത്തനത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട മൂന്നുതരം ഊഷ്‌മാവുണ്ട്‌ (cardianl temperatures): രാസപ്രവര്‍ത്തനം നടക്കുന്ന ഏറ്റവും കുറഞ്ഞ ഊഷ്‌മാവ്‌, ഏറ്റവും കൂടിയ ഊഷ്‌മാവ്‌, ഏറ്റവും അനുയോജ്യമായ ഊഷ്‌മാവ്‌. ഈ ഊഷ്‌മാവിന്റെ തോത്‌ പല വിളകള്‍ക്കും പലതരത്തിലായിരിക്കും.
 +
 
 +
ഊഷ്‌മാവിന്റെ ഏറ്റക്കുറവുകള്‍ ചെടികളെ പ്രതികൂലമായി ബാധിക്കാറുണ്ട്‌. ഊഷ്‌മാവ്‌ വളരെ കൂടുന്നതുകൊണ്ട്‌ ശീതകാലവിളകള്‍ക്കും ഉഷ്‌ണകാലവിളകള്‍ക്കും ദോഷഫലങ്ങള്‍ ഉണ്ടാകുന്നതായി കണ്ടിട്ടുണ്ട്‌. ചൂട്‌ വളരെ കൂടുമ്പോള്‍ ചെടികളിലെ ജലാംശം നഷ്‌ടപ്പെടുന്നതിന്റെ ഫലമായി പ്രാട്ടോപ്ലാസം പ്രവര്‍ത്തനരഹിതമാകുന്നു. കൂടാതെ ചെടികളിലുള്ള വളരെ പ്രധാനപ്പെട്ട എന്‍സൈമുകളുടെ ഘടനയില്‍ വരുന്ന മാറ്റംമൂലം അവയുടെ പ്രവര്‍ത്തനക്ഷമതയും കുറയുന്നു. പുഷ്‌പിക്കുന്ന സമയത്ത്‌ ഊഷ്‌മാവ്‌ കുറവായാല്‍ ഉഷ്‌ണകാല വിളകളില്‍ പരാഗവന്ധ്യത, പൂക്കളുടെയും കായ്‌കളുടെയും പൊഴിച്ചില്‍ എന്നിവയും സംഭവിക്കും. ഊഷ്‌മാവ്‌ തീരെ കുറഞ്ഞുപോയാല്‍ കോശങ്ങള്‍ മരവിച്ച്‌, ചെടികളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു. ഊഷ്‌മാവിലുണ്ടാകുന്ന താഴ്‌ച അധികനാള്‍ നിലനിന്നാല്‍, പ്രതിരോധശക്തിയുള്ള വൃക്ഷങ്ങളില്‍പ്പോലും മുകുളങ്ങള്‍ "ഉറങ്ങി'പ്പോകുന്നു. ഈ സമയത്ത്‌ ജീവപ്രവര്‍ത്തനങ്ങള്‍ തുലോം പരിമിതമായിരിക്കും. വളരെക്കൂടുതല്‍ തണുപ്പുകൊണ്ട്‌ ബ്ലാക്ക്‌ഫ്രാസ്റ്റ്‌, വിന്റര്‍ബേണ്‍ തുടങ്ങിയ ക്ഷതങ്ങള്‍ ഉണ്ടാകും.
സസ്യങ്ങളുടെ വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും ഊഷ്‌മാവിനു പങ്കുണ്ട്‌. ഊഷ്‌മാവിനെ നിയന്ത്രിക്കുവാന്‍ മനുഷ്യനു സാധ്യമല്ല. എന്നാല്‍ ആധുനിക കൃഷിസങ്കേതങ്ങള്‍ ആവിഷ്‌കരിച്ച്‌, ഊഷ്‌മാവിലുണ്ടാകുന്ന ഏറ്റക്കുറവുകള്‍മൂലം കൃഷിക്കുണ്ടാകുന്ന തകരാറുകള്‍ ഒഴിവാക്കാന്‍ കഴിയുന്നുണ്ട്‌. ചൂടിനെ അതിജീവിക്കുവാന്‍ കഴിവുള്ള ഇനങ്ങള്‍ തിരഞ്ഞെടുക്കുന്നതായാല്‍ നഷ്‌ടം ഒരുപരിധിവരെ ഒഴിവാക്കാം. പല വികസിതരാജ്യങ്ങളിലും തോട്ടങ്ങളില്‍ സ്‌പ്രിങ്‌ക്‌ളര്‍ ഇറിഗേഷന്‍ ഉപയോഗിച്ചും ഗ്രീന്‍ ഹൗസുകളില്‍ പങ്ക ഉപയോഗിച്ചും  ഊഷ്‌മാവ്‌ നിയന്ത്രിച്ചുനിര്‍ത്തുന്നുണ്ട്‌. മിതോഷ്‌ണമേഖലകളില്‍ നിശ്ചിതമായ അളവില്‍ ഊഷ്‌മാവ്‌ നിലനിര്‍ത്താന്‍ "സ്‌മഡ്‌ജിങ്‌' എന്ന ഉപാധി ഉപയോഗപ്പെടുത്തിവരുന്നു. ഊഷ്‌മാവ്‌, തീരെ താണുപോകുമ്പോള്‍ ഗ്രീന്‍ഹൗസുകളില്‍ എണ്ണഅടുപ്പുകള്‍ കത്തിക്കുന്ന പരിപാടിയാണ്‌ "സ്‌മഡ്‌ജിങ്‌'.

ചില വിളകള്‍ക്ക്‌ കൃഷി ഇറക്കുമ്പോള്‍ വളരെ തണുപ്പുള്ള കാലാവസ്ഥയും അതിനുശേഷം ചൂടുള്ള കാലാവസ്ഥയും ആവശ്യമുണ്ട്‌. ഉദാ. ശരത്‌കാലത്തെ ഗോതമ്പ്‌ വിതച്ചുകഴിഞ്ഞു കുറെ നാളത്തേക്കു നല്ല തണുപ്പും അതിനുശേഷം ചൂടുമുള്ള കാലാവസ്ഥ ഉണ്ടായാല്‍മാത്രമേ അവ പുഷ്‌പിക്കുകയുള്ളൂ. ഇതിനെ "വെര്‍ണലൈസേഷന്‍' എന്നുപറയുന്നു.

വരി 16: വരി 18:
(i) ആണ്ടില്‍ 25 സെ.മീ.ല്‍ താഴെ മാത്രം മഴ ലഭിക്കുന്ന മരുപ്രദേശം (ആരിഡ്‌). ഉദാ. രാജസ്ഥാന്‍. ഈ മരുപ്രദേശങ്ങളില്‍ മഴയെ ആശ്രയിച്ചുള്ള കൃഷികള്‍ സാധ്യമല്ല. എന്നാല്‍ ജലസേചനം വഴി പലവിളകളും കൃഷിചെയ്യാന്‍ സാധിക്കും.

(ii) ആണ്ടില്‍ 25 സെ.മീ.30 സെ.മീ. മഴ ലഭിക്കുന്ന പ്രദേശം. ഉദാ. ഹൈദരാബാദ്‌. അര്‍ധമരു(സെമി ആരിഡ്‌)പ്രദേശങ്ങള്‍ എന്നറിയപ്പെടുന്ന ഈ പ്രദേശങ്ങളില്‍ ചില കൊല്ലങ്ങളില്‍ നല്ല മഴ ലഭിക്കുന്നു. നല്ല മഴയുള്ള വര്‍ഷങ്ങളില്‍ നല്ല വിളവുകള്‍ കിട്ടും. ഈ പ്രദേശങ്ങള്‍ക്കു പറ്റിയ വിളകള്‍ ഉരുത്തിരിച്ചെടുക്കുന്നതിനുവേണ്ടി ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന "ഇന്റര്‍നാഷണല്‍ ക്രാപ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഫോര്‍ ദ്‌ സെമി ആരിഡ്‌ ട്രാപിക്‌സ്‌' (ICRISAT ഐക്രിസാറ്റ്‌) ഗവേഷണങ്ങള്‍ നടത്തിവരുന്നുണ്ട്‌.

(iii) ആണ്ടില്‍ 75 സെ.മീ.  100 സെ.മീ. മഴ ലഭിക്കുന്ന പ്രദേശങ്ങള്‍. ജലത്തിന്റെ ദൗര്‍ലഭ്യം തീരെ അനുഭവപ്പെടാത്ത ഇത്തരം സ്ഥലങ്ങളെ സെമിഹ്യുമിഡ്‌ പ്രദേശങ്ങള്‍ എന്നു പറയുന്നു. ഈ പ്രദേശങ്ങളില്‍ പലതരം വിളകള്‍ നന്നായി വളരുന്നു.

(iv) ആണ്ടില്‍ 100 സെ.മീ.ല്‍ കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങള്‍. ഈ സ്ഥലങ്ങളെ ഹ്യുമിഡ്‌ പ്രദേശം എന്നുപറയുന്നു. പല സമുദ്രതീരപ്രദേശങ്ങളും ഈ ഇനത്തില്‍പ്പെടുന്നു. കേരളത്തിന്റെ പല ഭാഗങ്ങളും ഹ്യുമിഡ്‌ പ്രദേശങ്ങള്‍ ആണ്‌.

(v) ആണ്ടില്‍ വളരെയധികം മഴ ലഭിക്കുന്ന പ്രദേശങ്ങള്‍. ഇവിടെ വര്‍ഷന്തോറും വളരെ കൂടുതല്‍ മഴ ലഭിക്കുന്നു. സബ്‌ട്രാപ്പിക്കല്‍ പ്രദേശങ്ങള്‍ എന്നറിയപ്പെടുന്ന ഈ പ്രദേശങ്ങളിലെ ശരാശരി വാര്‍ഷിക ഊഷ്‌മാവ്‌ 21oC നും 24oC നും മധ്യേയായിരിക്കും. ഈ ഭാഗങ്ങളില്‍ നാരകം, കരിമ്പ്‌ മുതലായ വിളകള്‍ വളരെ നന്നായി വളരുന്നു.
+
 
 +
(v) ആണ്ടില്‍ വളരെയധികം മഴ ലഭിക്കുന്ന പ്രദേശങ്ങള്‍. ഇവിടെ വര്‍ഷന്തോറും വളരെ കൂടുതല്‍ മഴ ലഭിക്കുന്നു. സബ്‌ട്രാപ്പിക്കല്‍ പ്രദേശങ്ങള്‍ എന്നറിയപ്പെടുന്ന ഈ പ്രദേശങ്ങളിലെ ശരാശരി വാര്‍ഷിക ഊഷ്‌മാവ്‌ 21°C നും 24°C നും മധ്യേയായിരിക്കും. ഈ ഭാഗങ്ങളില്‍ നാരകം, കരിമ്പ്‌ മുതലായ വിളകള്‍ വളരെ നന്നായി വളരുന്നു.
ഹ്യുമിഡ്‌സെമിഹ്യുമിഡ്‌ പ്രദേശങ്ങളില്‍ വാര്‍ഷിക മഴ, വിളകളെ കാര്യമായി ബാധിക്കാറില്ല. എന്നാല്‍ ആരിഡ്‌ പ്രദേശങ്ങളിലും സെമി ആരിഡ്‌ പ്രദേശങ്ങളിലും മഴയുടെ കൂടുതല്‍കുറവ്‌ വിളകളെ സാരമായി ബാധിക്കാറുണ്ട്‌.

ചെടികളുടെ വളര്‍ച്ചയെ മഴ മൂന്നു പ്രകാരത്തില്‍ സ്വാധീനിക്കുന്നുണ്ട്‌: (i) വളര്‍ച്ച ഘട്ടങ്ങളിലെ മഴചെടി നന്നായി വളരുന്ന സമയത്തുള്ള മഴ, പുഷ്‌പിക്കുന്ന സമയത്തെ മഴയെക്കാള്‍ കൂടുതല്‍ ഗുണം ചെയ്യും; (ii) മണ്ണിന്റെ ഈര്‍പ്പനിലവാരം നിലനിര്‍ത്തുന്ന മഴജൂണ്‍, ജൂലായ്‌ മാസങ്ങളില്‍ ഉണ്ടാകുന്ന അധികമായ ഈര്‍പ്പം വിളകള്‍ക്കു ദോഷം ചെയ്യുന്നു. എന്നാല്‍ ആഗസ്റ്റില്‍ ഉള്ള ഈര്‍പ്പം വിളകള്‍ക്ക്‌ വളരെ നല്ലതാണ്‌; (iii) മഴമൂലം മണ്ണിന്റെ ഘടനയിലുണ്ടാകുന്ന മാറ്റങ്ങള്‍  തുടര്‍ച്ചയായുള്ള വലിയ മഴ മണ്ണില്‍ ഉള്ള വെള്ളം നഷ്‌ടപ്പെട്ടു പോകുന്നതിനും കൂടാതെ മണ്ണൊലിപ്പുമൂലം മണ്ണിന്റെ ഫലഭൂയിഷ്‌ഠത കുറയുന്നതിനും കാരണമാകുന്നു.
+
 
 +
ചെടികളുടെ വളര്‍ച്ചയെ മഴ മൂന്നു പ്രകാരത്തില്‍ സ്വാധീനിക്കുന്നുണ്ട്‌:  
 +
 
 +
(i) വളര്‍ച്ച ഘട്ടങ്ങളിലെ മഴചെടി നന്നായി വളരുന്ന സമയത്തുള്ള മഴ, പുഷ്‌പിക്കുന്ന സമയത്തെ മഴയെക്കാള്‍ കൂടുതല്‍ ഗുണം ചെയ്യും;  
 +
 
 +
(ii) മണ്ണിന്റെ ഈര്‍പ്പനിലവാരം നിലനിര്‍ത്തുന്ന മഴജൂണ്‍, ജൂലായ്‌ മാസങ്ങളില്‍ ഉണ്ടാകുന്ന അധികമായ ഈര്‍പ്പം വിളകള്‍ക്കു ദോഷം ചെയ്യുന്നു. എന്നാല്‍ ആഗസ്റ്റില്‍ ഉള്ള ഈര്‍പ്പം വിളകള്‍ക്ക്‌ വളരെ നല്ലതാണ്‌;  
 +
 
 +
(iii) മഴമൂലം മണ്ണിന്റെ ഘടനയിലുണ്ടാകുന്ന മാറ്റങ്ങള്‍  തുടര്‍ച്ചയായുള്ള വലിയ മഴ മണ്ണില്‍ ഉള്ള വെള്ളം നഷ്‌ടപ്പെട്ടു പോകുന്നതിനും കൂടാതെ മണ്ണൊലിപ്പുമൂലം മണ്ണിന്റെ ഫലഭൂയിഷ്‌ഠത കുറയുന്നതിനും കാരണമാകുന്നു.
സൂര്യപ്രകാശം. സൂര്യപ്രകാശത്തിന്റെ സ്വഭാവം, തോത്‌, പ്രകാശദൈര്‍ഘ്യം എന്നീ ഘടകങ്ങള്‍ സസ്യവളര്‍ച്ചയെ ബാധിക്കുന്നുണ്ട്‌. കാലഭേദം, ഭൂമിയുടെ കിടപ്പ്‌, അന്തരീക്ഷത്തിന്റെ ഘടന എന്നീ ഘടകങ്ങളാണ്‌ പ്രകാശത്തിന്റെ സ്വഭാവം നിര്‍ണയിക്കുന്നത്‌. സൂര്യരശ്‌മികളിലെ നീലനിറമുള്ള ഭാഗവും ചുവപ്പുനിറമുള്ള ഭാഗവും ആണ്‌ ചെടികളിലെ ഹരിതകം (ക്‌ളോറോഫില്‍) വലിച്ചെടുക്കുന്നത്‌.

വരി 31: വരി 43:
സൂര്യപ്രകാശത്തിന്റെ സാന്ദ്രത നിയന്ത്രിക്കുക സാധ്യമല്ലെങ്കിലും ചെടികള്‍ തമ്മിലുള്ള അകലം വര്‍ധിപ്പിച്ചും നിരകളുടെ എണ്ണം കുറച്ചും ഈ പരിതസ്ഥിതികള്‍ക്കു പറ്റിയ വിളകള്‍ തിരഞ്ഞെടുത്തും പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാന്‍ സാധിക്കും.

ഒരു ദിവസം (24 മണിക്കൂര്‍) എത്രസമയം പ്രകാശം ലഭിക്കും എന്നതിനെ അടിസ്ഥാനമാക്കിയാണ്‌ പ്രകാശദൈര്‍ഘ്യം (പകല്‍ ദൈര്‍ഘ്യം) അളക്കുന്നത്‌. സാധാരണഗതിയില്‍ പകല്‍ കൂടുന്നത്‌ സസ്യങ്ങളുടെ വളര്‍ച്ചയ്‌ക്കു നല്ലതാണ്‌. പകല്‍സമയം കൂടുതല്‍ പ്രകാശസംശ്ലേഷണം നടക്കുന്നതുകൊണ്ട്‌ കൂടുതല്‍ അന്നജം ഉത്‌പാദിപ്പിക്കുന്നു. പല വിളകള്‍ക്കും അവ പുഷ്‌പിക്കുന്നതിന്‌ നിശ്ചിത അളവുകളില്‍ പകലും രാത്രിയും ആവശ്യമാണ്‌. ഇതിനു "ഫോട്ടോ പീരിയോഡിക്‌ പ്രതികരണം' എന്നു പറയുന്നു. ഫോട്ടോ പീരിയോഡിക്‌ പ്രതികരണങ്ങളെ അടിസ്ഥാനമാക്കി സസ്യങ്ങളെ മൂന്നായി തരംതിരിക്കാം.

വരി 36: വരി 49:
2. പകല്‍ വെളിച്ചം അധികം വേണ്ടാത്ത ചെടികള്‍. ചിലതരം നെല്ല്‌, സോയപ്പയര്‍, മറ്റുതരം പയറുകള്‍ എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഇവ പുഷ്‌പിക്കുവാന്‍ പകല്‍ 12 മണിക്കൂറില്‍ കൂടാന്‍ പാടില്ല.

3. പകല്‍ വെളിച്ചത്തിന്റെ കുറവ്‌ കാര്യമായി ബാധിക്കാത്ത ചെടികള്‍. പരുത്തി, അത്യുത്‌പാദനശേഷിയുള്ള നെല്ലിനങ്ങള്‍, ചോളം, പലതരം പച്ചക്കറികള്‍ എന്നിവ ഈയിനത്തില്‍പ്പെടുന്നു. പകല്‍ദൈര്‍ഘ്യം ഇവയെ കാര്യമായി ബാധിക്കാറില്ല. ഇങ്ങനെയുള്ളവ മിക്കവാറും എല്ലാ കാലങ്ങളിലും കൃഷിചെയ്യുവാന്‍ സാധിക്കും.

പ്രകാശദൈര്‍ഘ്യം കണക്കിലെടുത്തുകൊണ്ടാവണം വിളകള്‍ തിരഞ്ഞെടുക്കേണ്ടത്‌. പകല്‍ കുറഞ്ഞിരിക്കുമ്പോള്‍ ദീര്‍ഘവാസരവിളകളും പകല്‍ കൂടിയിരിക്കുമ്പോള്‍ ഹ്രസ്വവാസരവിളകളും തിരഞ്ഞെടുക്കുന്നത്‌ ഉചിതമല്ല.

കേരളത്തില്‍ വിരിപ്പ്‌, മുണ്ടകന്‍, പുഞ്ച എന്നീ പേരുകളുള്ള മൂന്നു കൃഷിക്കാലങ്ങ (seasons) ളൊണുള്ളത്‌. വിരിപ്പ്‌ കൃഷി ഏപ്രില്‍മേയ്‌ മുതല്‍ ആഗസ്റ്റ്‌  സെപ്‌തംബര്‍ വരെയും മുണ്ടകന്‍ ആഗസ്റ്റ്‌ സെപ്‌തംബര്‍ മുതല്‍ ഡിസംബര്‍ജനുവരി വരെയും പുഞ്ച ഡിസംബര്‍ജനുവരി മുതല്‍ മാര്‍ച്ച്‌ ഏപ്രില്‍ വരെയും ആണ്‌. വിരിപ്പുകൃഷിയെ ഒന്നാം വിളയെന്നും, മുണ്ടകനെ രണ്ടാംവിളയെന്നും, പുഞ്ചയെ മൂന്നാംവിളയെന്നും വിളിക്കുന്നു. ഈ കാലങ്ങളില്‍ പ്രധാന വിളയായ നെല്‍ക്കൃഷി ചെയ്‌തുവരുന്നു. ഒന്നും രണ്ടും വിളകള്‍ക്കു മഴ ലഭ്യമാണ്‌. ജലസേചനം നടത്തിയാണ്‌ പുഞ്ചക്കൃഷിയിറക്കുന്നത്‌. കേരളത്തില്‍ കാലവര്‍ഷക്കാലം, തുലാവര്‍ഷകാലം എന്നിങ്ങനെ പൊതുവായി രണ്ടുകൃഷിക്കാലങ്ങളും ഉണ്ട്‌. മേയ്‌ മുതല്‍ സെപ്‌തംബര്‍ വരെ ലഭിക്കുന്ന തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴയെ ആശ്രയിച്ചും ഒക്‌ടോബര്‍ഡിസംബര്‍ മാസങ്ങളില്‍ ലഭിക്കുന്ന വടക്കുകിഴക്കന്‍ മണ്‍സൂണ്‍ മഴയെ ആശ്രയിച്ചുമാണ്‌ ഈ കാലങ്ങളില്‍ കൃഷിയിറക്കുന്നത്‌.
+
 
 +
കേരളത്തില്‍ വിരിപ്പ്‌, മുണ്ടകന്‍, പുഞ്ച എന്നീ പേരുകളുള്ള മൂന്നു കൃഷിക്കാലങ്ങ(seasons)ളാണുള്ളത്‌. വിരിപ്പ്‌ കൃഷി ഏപ്രില്‍മേയ്‌ മുതല്‍ ആഗസ്റ്റ്‌  സെപ്‌തംബര്‍ വരെയും മുണ്ടകന്‍ ആഗസ്റ്റ്‌ സെപ്‌തംബര്‍ മുതല്‍ ഡിസംബര്‍ജനുവരി വരെയും പുഞ്ച ഡിസംബര്‍ജനുവരി മുതല്‍ മാര്‍ച്ച്‌ ഏപ്രില്‍ വരെയും ആണ്‌. വിരിപ്പുകൃഷിയെ ഒന്നാം വിളയെന്നും, മുണ്ടകനെ രണ്ടാംവിളയെന്നും, പുഞ്ചയെ മൂന്നാംവിളയെന്നും വിളിക്കുന്നു. ഈ കാലങ്ങളില്‍ പ്രധാന വിളയായ നെല്‍ക്കൃഷി ചെയ്‌തുവരുന്നു. ഒന്നും രണ്ടും വിളകള്‍ക്കു മഴ ലഭ്യമാണ്‌. ജലസേചനം നടത്തിയാണ്‌ പുഞ്ചക്കൃഷിയിറക്കുന്നത്‌. കേരളത്തില്‍ കാലവര്‍ഷക്കാലം, തുലാവര്‍ഷകാലം എന്നിങ്ങനെ പൊതുവായി രണ്ടുകൃഷിക്കാലങ്ങളും ഉണ്ട്‌. മേയ്‌ മുതല്‍ സെപ്‌തംബര്‍ വരെ ലഭിക്കുന്ന തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴയെ ആശ്രയിച്ചും ഒക്‌ടോബര്‍ഡിസംബര്‍ മാസങ്ങളില്‍ ലഭിക്കുന്ന വടക്കുകിഴക്കന്‍ മണ്‍സൂണ്‍ മഴയെ ആശ്രയിച്ചുമാണ്‌ ഈ കാലങ്ങളില്‍ കൃഷിയിറക്കുന്നത്‌.
ഖരീഫ്‌, റാബി എന്നിവയാണ്‌ ഭാരതത്തിലെ പ്രധാന കൃഷിക്കാലങ്ങള്‍. ഇതില്‍ ഖരീഫ്‌ മഴക്കാലവിളയും റാബി തണുപ്പുകാലവിളയും ആണ്‌. ഖരീഫ്‌ കാലത്താണ്‌ ഏറ്റവും കൂടുതല്‍ സ്ഥലത്ത്‌ കൃഷിയിറക്കുന്നത്‌.  

ഭാരതീയ  അന്തരീക്ഷശാസ്‌ത്രവകുപ്പ്‌ ഇന്ത്യയിലെ "സീസണു'കളെ നാലായി തരംതിരിച്ചിട്ടുണ്ട്‌: തണുപ്പുകാലം (ജനു.ഫെ.); ചൂടുകാലം; (മാ.മേയ്‌); കാലവര്‍ഷകാലംതെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (മേയ്‌സെപ്‌.); തുലാവര്‍ഷകാലംവടക്കുകിഴക്കന്‍ മണ്‍സൂണ്‍ (ഒ.ഡി.).

(ഡോ. പി. ബാലകൃഷ്‌ണപിള്ള)
(ഡോ. പി. ബാലകൃഷ്‌ണപിള്ള)

Current revision as of 06:51, 6 ഓഗസ്റ്റ്‌ 2014

കാര്‍ഷികാന്തരീക്ഷ ശാസ്‌ത്രം

കാര്‍ഷികവിളകളുടെ വളര്‍ച്ചയിലും വിളവിന്റെ തോതിലും അന്തരീക്ഷ ശക്തികള്‍ക്കുള്ള സ്വാധീനത്തെക്കുറിച്ചു നടത്തുന്ന പഠനം. ഊഷ്‌മാവ്‌, മഴ, അന്തരീക്ഷമര്‍ദം, സൂര്യപ്രകാശം, കാറ്റ്‌ തുടങ്ങിയവയാണ്‌ പ്രധാനപ്പെട്ട അന്തരീക്ഷശക്തികള്‍. ഊഷ്‌മാവ്‌. കാര്‍ഷികവിളകളെ ശീതകാലവിളകള്‍ എന്നും ഉഷ്‌ണകാലവിളകള്‍ എന്നും തരംതിരിച്ചിരിക്കുന്നതില്‍നിന്ന്‌ വിളകളുടെ ഉത്‌പാദനത്തില്‍ ഊഷ്‌മാവിനുള്ള പ്രാധാന്യം എത്രയെന്ന്‌ മനസ്സിലാക്കാം.

ഇന്റര്‍നാഷണല്‍ ക്രോപ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഫോര്‍ ദ്‌ സെമി ആരിഡ്‌ ട്രാപിക്‌സ്‌ക്യാമ്പസിനുള്ളിലെ വിളവ്‌ നിലങ്ങള്‍

ശീതകാലവിളകളില്‍ പ്രധാനപ്പെട്ടവ ഗോതമ്പ്‌, റൈ, ബാര്‍ലി, തീറ്റപ്പുല്ലുകള്‍ എന്നിവയാണ്‌. ഈ വിളകള്‍ക്ക്‌ 4.5°C നും 32°C നും മധ്യേയുള്ള ഊഷ്‌മാവ്‌ ആണ്‌ അനുയോജ്യം. ഊഷ്‌മാവ്‌ ഇതില്‍ കൂടുകയോ കുറയുകയോ ചെയ്‌താല്‍ വിളകള്‍ക്കു നാശനഷ്‌ടങ്ങള്‍ ഉണ്ടാകും. ഉഷ്‌ണകാലവിളകളില്‍ പ്രധാനപ്പെട്ടവ ചോളം, നെല്ല്‌, പരുത്തി, സോയപ്പയറ്‌, ചിലതരം തീറ്റപ്പയറുകള്‍ എന്നിവയാണ്‌. ഈ വിളകള്‍ സാധാരണയായി 10C നു താഴെ നന്നായി വളരുകയില്ല. ഇവയ്‌ക്ക്‌ 44°C വരെയുള്ള ഊഷ്‌മാവിനെ ചെറുത്തുനില്‌ക്കാനുള്ള കഴിവുണ്ട്‌. ഈ വിളകള്‍ക്ക്‌ ഏറ്റവും അനുയോജ്യമായ ഊഷ്‌മാവ്‌ 30°C നും 38°Cഇനും മധ്യേയാണ്.

ജീവജാലങ്ങളിലെ രാസപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ഊഷ്‌മാവിന്‌ വലിയ പങ്കുണ്ട്‌. ഊഷ്‌മാവ്‌ കൂടുന്നതനുസരിച്ച്‌ രാസപ്രവര്‍ത്തനത്തിന്റെയും തോതുകൂടുന്നു. ഊഷ്‌മാവ്‌ 10°C ഉയര്‍ത്തുമ്പോള്‍ മിക്ക രാസപ്രവര്‍ത്തനത്തിന്റെയും തോത്‌ ഇരട്ടിയാകുന്നതായി കാണാം. ഇതിനെ ക്യു 10 വാല്യു എന്നു പറയുന്നു. പക്ഷേ ഈ ക്യു 10 വാല്യു ഒരു നിശ്ചിത ഊഷ്‌മാവുവരെ മാത്രമേ ഉയരുകയുള്ളൂ. ജീവജാലങ്ങളിലെ രാസപ്രവര്‍ത്തനത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട മൂന്നുതരം ഊഷ്‌മാവുണ്ട്‌ (cardianl temperatures): രാസപ്രവര്‍ത്തനം നടക്കുന്ന ഏറ്റവും കുറഞ്ഞ ഊഷ്‌മാവ്‌, ഏറ്റവും കൂടിയ ഊഷ്‌മാവ്‌, ഏറ്റവും അനുയോജ്യമായ ഊഷ്‌മാവ്‌. ഈ ഊഷ്‌മാവിന്റെ തോത്‌ പല വിളകള്‍ക്കും പലതരത്തിലായിരിക്കും.

ഊഷ്‌മാവിന്റെ ഏറ്റക്കുറവുകള്‍ ചെടികളെ പ്രതികൂലമായി ബാധിക്കാറുണ്ട്‌. ഊഷ്‌മാവ്‌ വളരെ കൂടുന്നതുകൊണ്ട്‌ ശീതകാലവിളകള്‍ക്കും ഉഷ്‌ണകാലവിളകള്‍ക്കും ദോഷഫലങ്ങള്‍ ഉണ്ടാകുന്നതായി കണ്ടിട്ടുണ്ട്‌. ചൂട്‌ വളരെ കൂടുമ്പോള്‍ ചെടികളിലെ ജലാംശം നഷ്‌ടപ്പെടുന്നതിന്റെ ഫലമായി പ്രാട്ടോപ്ലാസം പ്രവര്‍ത്തനരഹിതമാകുന്നു. കൂടാതെ ചെടികളിലുള്ള വളരെ പ്രധാനപ്പെട്ട എന്‍സൈമുകളുടെ ഘടനയില്‍ വരുന്ന മാറ്റംമൂലം അവയുടെ പ്രവര്‍ത്തനക്ഷമതയും കുറയുന്നു. പുഷ്‌പിക്കുന്ന സമയത്ത്‌ ഊഷ്‌മാവ്‌ കുറവായാല്‍ ഉഷ്‌ണകാല വിളകളില്‍ പരാഗവന്ധ്യത, പൂക്കളുടെയും കായ്‌കളുടെയും പൊഴിച്ചില്‍ എന്നിവയും സംഭവിക്കും. ഊഷ്‌മാവ്‌ തീരെ കുറഞ്ഞുപോയാല്‍ കോശങ്ങള്‍ മരവിച്ച്‌, ചെടികളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു. ഊഷ്‌മാവിലുണ്ടാകുന്ന താഴ്‌ച അധികനാള്‍ നിലനിന്നാല്‍, പ്രതിരോധശക്തിയുള്ള വൃക്ഷങ്ങളില്‍പ്പോലും മുകുളങ്ങള്‍ "ഉറങ്ങി'പ്പോകുന്നു. ഈ സമയത്ത്‌ ജീവപ്രവര്‍ത്തനങ്ങള്‍ തുലോം പരിമിതമായിരിക്കും. വളരെക്കൂടുതല്‍ തണുപ്പുകൊണ്ട്‌ ബ്ലാക്ക്‌ഫ്രാസ്റ്റ്‌, വിന്റര്‍ബേണ്‍ തുടങ്ങിയ ക്ഷതങ്ങള്‍ ഉണ്ടാകും.

സസ്യങ്ങളുടെ വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും ഊഷ്‌മാവിനു പങ്കുണ്ട്‌. ഊഷ്‌മാവിനെ നിയന്ത്രിക്കുവാന്‍ മനുഷ്യനു സാധ്യമല്ല. എന്നാല്‍ ആധുനിക കൃഷിസങ്കേതങ്ങള്‍ ആവിഷ്‌കരിച്ച്‌, ഊഷ്‌മാവിലുണ്ടാകുന്ന ഏറ്റക്കുറവുകള്‍മൂലം കൃഷിക്കുണ്ടാകുന്ന തകരാറുകള്‍ ഒഴിവാക്കാന്‍ കഴിയുന്നുണ്ട്‌. ചൂടിനെ അതിജീവിക്കുവാന്‍ കഴിവുള്ള ഇനങ്ങള്‍ തിരഞ്ഞെടുക്കുന്നതായാല്‍ നഷ്‌ടം ഒരുപരിധിവരെ ഒഴിവാക്കാം. പല വികസിതരാജ്യങ്ങളിലും തോട്ടങ്ങളില്‍ സ്‌പ്രിങ്‌ക്‌ളര്‍ ഇറിഗേഷന്‍ ഉപയോഗിച്ചും ഗ്രീന്‍ ഹൗസുകളില്‍ പങ്ക ഉപയോഗിച്ചും ഊഷ്‌മാവ്‌ നിയന്ത്രിച്ചുനിര്‍ത്തുന്നുണ്ട്‌. മിതോഷ്‌ണമേഖലകളില്‍ നിശ്ചിതമായ അളവില്‍ ഊഷ്‌മാവ്‌ നിലനിര്‍ത്താന്‍ "സ്‌മഡ്‌ജിങ്‌' എന്ന ഉപാധി ഉപയോഗപ്പെടുത്തിവരുന്നു. ഊഷ്‌മാവ്‌, തീരെ താണുപോകുമ്പോള്‍ ഗ്രീന്‍ഹൗസുകളില്‍ എണ്ണഅടുപ്പുകള്‍ കത്തിക്കുന്ന പരിപാടിയാണ്‌ "സ്‌മഡ്‌ജിങ്‌'.

ചില വിളകള്‍ക്ക്‌ കൃഷി ഇറക്കുമ്പോള്‍ വളരെ തണുപ്പുള്ള കാലാവസ്ഥയും അതിനുശേഷം ചൂടുള്ള കാലാവസ്ഥയും ആവശ്യമുണ്ട്‌. ഉദാ. ശരത്‌കാലത്തെ ഗോതമ്പ്‌ വിതച്ചുകഴിഞ്ഞു കുറെ നാളത്തേക്കു നല്ല തണുപ്പും അതിനുശേഷം ചൂടുമുള്ള കാലാവസ്ഥ ഉണ്ടായാല്‍മാത്രമേ അവ പുഷ്‌പിക്കുകയുള്ളൂ. ഇതിനെ "വെര്‍ണലൈസേഷന്‍' എന്നുപറയുന്നു.

മഴ. സസ്യങ്ങളുടെ വളര്‍ച്ചയെ ബാധിക്കുന്ന വളരെ പ്രധാനപ്പെട്ട ഘടകമാണ്‌ മഴ. മഴയുടെ ലഭ്യതയനുസരിച്ച്‌ ഭൂമിയെ അഞ്ചു മേഖലകളായി തരംതിരിക്കാം.

(i) ആണ്ടില്‍ 25 സെ.മീ.ല്‍ താഴെ മാത്രം മഴ ലഭിക്കുന്ന മരുപ്രദേശം (ആരിഡ്‌). ഉദാ. രാജസ്ഥാന്‍. ഈ മരുപ്രദേശങ്ങളില്‍ മഴയെ ആശ്രയിച്ചുള്ള കൃഷികള്‍ സാധ്യമല്ല. എന്നാല്‍ ജലസേചനം വഴി പലവിളകളും കൃഷിചെയ്യാന്‍ സാധിക്കും.

(ii) ആണ്ടില്‍ 25 സെ.മീ.30 സെ.മീ. മഴ ലഭിക്കുന്ന പ്രദേശം. ഉദാ. ഹൈദരാബാദ്‌. അര്‍ധമരു(സെമി ആരിഡ്‌)പ്രദേശങ്ങള്‍ എന്നറിയപ്പെടുന്ന ഈ പ്രദേശങ്ങളില്‍ ചില കൊല്ലങ്ങളില്‍ നല്ല മഴ ലഭിക്കുന്നു. നല്ല മഴയുള്ള വര്‍ഷങ്ങളില്‍ നല്ല വിളവുകള്‍ കിട്ടും. ഈ പ്രദേശങ്ങള്‍ക്കു പറ്റിയ വിളകള്‍ ഉരുത്തിരിച്ചെടുക്കുന്നതിനുവേണ്ടി ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന "ഇന്റര്‍നാഷണല്‍ ക്രാപ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഫോര്‍ ദ്‌ സെമി ആരിഡ്‌ ട്രാപിക്‌സ്‌' (ICRISAT ഐക്രിസാറ്റ്‌) ഗവേഷണങ്ങള്‍ നടത്തിവരുന്നുണ്ട്‌.

(iii) ആണ്ടില്‍ 75 സെ.മീ. 100 സെ.മീ. മഴ ലഭിക്കുന്ന പ്രദേശങ്ങള്‍. ജലത്തിന്റെ ദൗര്‍ലഭ്യം തീരെ അനുഭവപ്പെടാത്ത ഇത്തരം സ്ഥലങ്ങളെ സെമിഹ്യുമിഡ്‌ പ്രദേശങ്ങള്‍ എന്നു പറയുന്നു. ഈ പ്രദേശങ്ങളില്‍ പലതരം വിളകള്‍ നന്നായി വളരുന്നു.

(iv) ആണ്ടില്‍ 100 സെ.മീ.ല്‍ കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങള്‍. ഈ സ്ഥലങ്ങളെ ഹ്യുമിഡ്‌ പ്രദേശം എന്നുപറയുന്നു. പല സമുദ്രതീരപ്രദേശങ്ങളും ഈ ഇനത്തില്‍പ്പെടുന്നു. കേരളത്തിന്റെ പല ഭാഗങ്ങളും ഹ്യുമിഡ്‌ പ്രദേശങ്ങള്‍ ആണ്‌.

(v) ആണ്ടില്‍ വളരെയധികം മഴ ലഭിക്കുന്ന പ്രദേശങ്ങള്‍. ഇവിടെ വര്‍ഷന്തോറും വളരെ കൂടുതല്‍ മഴ ലഭിക്കുന്നു. സബ്‌ട്രാപ്പിക്കല്‍ പ്രദേശങ്ങള്‍ എന്നറിയപ്പെടുന്ന ഈ പ്രദേശങ്ങളിലെ ശരാശരി വാര്‍ഷിക ഊഷ്‌മാവ്‌ 21°C നും 24°C നും മധ്യേയായിരിക്കും. ഈ ഭാഗങ്ങളില്‍ നാരകം, കരിമ്പ്‌ മുതലായ വിളകള്‍ വളരെ നന്നായി വളരുന്നു.

ഹ്യുമിഡ്‌സെമിഹ്യുമിഡ്‌ പ്രദേശങ്ങളില്‍ വാര്‍ഷിക മഴ, വിളകളെ കാര്യമായി ബാധിക്കാറില്ല. എന്നാല്‍ ആരിഡ്‌ പ്രദേശങ്ങളിലും സെമി ആരിഡ്‌ പ്രദേശങ്ങളിലും മഴയുടെ കൂടുതല്‍കുറവ്‌ വിളകളെ സാരമായി ബാധിക്കാറുണ്ട്‌.

ചെടികളുടെ വളര്‍ച്ചയെ മഴ മൂന്നു പ്രകാരത്തില്‍ സ്വാധീനിക്കുന്നുണ്ട്‌:

(i) വളര്‍ച്ച ഘട്ടങ്ങളിലെ മഴചെടി നന്നായി വളരുന്ന സമയത്തുള്ള മഴ, പുഷ്‌പിക്കുന്ന സമയത്തെ മഴയെക്കാള്‍ കൂടുതല്‍ ഗുണം ചെയ്യും;

(ii) മണ്ണിന്റെ ഈര്‍പ്പനിലവാരം നിലനിര്‍ത്തുന്ന മഴജൂണ്‍, ജൂലായ്‌ മാസങ്ങളില്‍ ഉണ്ടാകുന്ന അധികമായ ഈര്‍പ്പം വിളകള്‍ക്കു ദോഷം ചെയ്യുന്നു. എന്നാല്‍ ആഗസ്റ്റില്‍ ഉള്ള ഈര്‍പ്പം വിളകള്‍ക്ക്‌ വളരെ നല്ലതാണ്‌;

(iii) മഴമൂലം മണ്ണിന്റെ ഘടനയിലുണ്ടാകുന്ന മാറ്റങ്ങള്‍ തുടര്‍ച്ചയായുള്ള വലിയ മഴ മണ്ണില്‍ ഉള്ള വെള്ളം നഷ്‌ടപ്പെട്ടു പോകുന്നതിനും കൂടാതെ മണ്ണൊലിപ്പുമൂലം മണ്ണിന്റെ ഫലഭൂയിഷ്‌ഠത കുറയുന്നതിനും കാരണമാകുന്നു.

സൂര്യപ്രകാശം. സൂര്യപ്രകാശത്തിന്റെ സ്വഭാവം, തോത്‌, പ്രകാശദൈര്‍ഘ്യം എന്നീ ഘടകങ്ങള്‍ സസ്യവളര്‍ച്ചയെ ബാധിക്കുന്നുണ്ട്‌. കാലഭേദം, ഭൂമിയുടെ കിടപ്പ്‌, അന്തരീക്ഷത്തിന്റെ ഘടന എന്നീ ഘടകങ്ങളാണ്‌ പ്രകാശത്തിന്റെ സ്വഭാവം നിര്‍ണയിക്കുന്നത്‌. സൂര്യരശ്‌മികളിലെ നീലനിറമുള്ള ഭാഗവും ചുവപ്പുനിറമുള്ള ഭാഗവും ആണ്‌ ചെടികളിലെ ഹരിതകം (ക്‌ളോറോഫില്‍) വലിച്ചെടുക്കുന്നത്‌.

പ്രകാശത്തിന്റെ സാന്ദ്രത അളക്കുന്നതിന്‌ ഉപയോഗിക്കുന്ന മെട്രിക്‌ യൂണിറ്റ്‌ "ലക്‌സ്‌' ആണ്‌. ഇത്‌ ഉദ്ദേശം 0.093 ഫുട്ട്‌കാന്‍ഡിലിനു (ഒരു സ്റ്റാന്റേഡ്‌ മെഴുകുതിരിക്കു ചുറ്റും 1' ദൂരത്തിലുള്ള ഉപരിതലത്തില്‍ പതിക്കുന്ന പ്രകാശം) തുല്യമാണ്‌. സാധാരണ സസ്യങ്ങളില്‍ പ്രകാശസംശ്ലേഷണം നടക്കുന്നതിനു 100200 ഫുട്ട്‌ കാന്‍ഡിലോ (എഫ്‌.സി.) അതില്‍ കൂടുതലോ പ്രകാശം വേണ്ടിവരും. സൂര്യപ്രകാശം സുലഭമായി ലഭിക്കുന്നതുകൊണ്ട്‌ ഉഷ്‌ണമേഖലാപ്രദേശങ്ങളില്‍ പ്രകാശസംശ്ലേഷണത്തിന്‌ ഒരു പ്രശ്‌നവുമുണ്ടാകാറില്ല. എന്നാല്‍ മിതോഷ്‌ണമേഖലാ പ്രദേശങ്ങളിലും ശീതമേഖലാ പ്രദേശങ്ങളിലും പലപ്പോഴും 100 എഫ്‌.സി.യില്‍ താഴെയേ പ്രകാശം ലഭിക്കാറുള്ളൂ. ഇവിടങ്ങളില്‍ പലപ്പോഴും പ്രകാശം കൃത്രിമമായി നല്‌കേണ്ടിവരുന്നു. സസ്യങ്ങള്‍ കൂട്ടംകൂടി വളരുന്നതുകൊണ്ടും ചെറിയ വൃക്ഷങ്ങള്‍ വലിയ വൃക്ഷങ്ങളുടെ താഴെ വളരുന്നതുകൊണ്ടും ആവശ്യത്തിനു പ്രകാശം ലഭ്യമാകാതെ വരുന്നു. ഇത്‌ ചെടികളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു. തണലില്‍ വളരുന്ന ചെടികള്‍ വളരെ ഉയരത്തില്‍ വളരുകയും അവയുടെ പച്ചനിറം കുറഞ്ഞ്‌ വിളറിപ്പോകുകയും ചെയ്യുന്നു.

സൂര്യപ്രകാശത്തിന്റെ സാന്ദ്രത നിയന്ത്രിക്കുക സാധ്യമല്ലെങ്കിലും ചെടികള്‍ തമ്മിലുള്ള അകലം വര്‍ധിപ്പിച്ചും നിരകളുടെ എണ്ണം കുറച്ചും ഈ പരിതസ്ഥിതികള്‍ക്കു പറ്റിയ വിളകള്‍ തിരഞ്ഞെടുത്തും പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാന്‍ സാധിക്കും.

ഒരു ദിവസം (24 മണിക്കൂര്‍) എത്രസമയം പ്രകാശം ലഭിക്കും എന്നതിനെ അടിസ്ഥാനമാക്കിയാണ്‌ പ്രകാശദൈര്‍ഘ്യം (പകല്‍ ദൈര്‍ഘ്യം) അളക്കുന്നത്‌. സാധാരണഗതിയില്‍ പകല്‍ കൂടുന്നത്‌ സസ്യങ്ങളുടെ വളര്‍ച്ചയ്‌ക്കു നല്ലതാണ്‌. പകല്‍സമയം കൂടുതല്‍ പ്രകാശസംശ്ലേഷണം നടക്കുന്നതുകൊണ്ട്‌ കൂടുതല്‍ അന്നജം ഉത്‌പാദിപ്പിക്കുന്നു. പല വിളകള്‍ക്കും അവ പുഷ്‌പിക്കുന്നതിന്‌ നിശ്ചിത അളവുകളില്‍ പകലും രാത്രിയും ആവശ്യമാണ്‌. ഇതിനു "ഫോട്ടോ പീരിയോഡിക്‌ പ്രതികരണം' എന്നു പറയുന്നു. ഫോട്ടോ പീരിയോഡിക്‌ പ്രതികരണങ്ങളെ അടിസ്ഥാനമാക്കി സസ്യങ്ങളെ മൂന്നായി തരംതിരിക്കാം.

1. പകല്‍ വെളിച്ചം കൂടുതല്‍ വേണ്ട ചെടികള്‍. ബാര്‍ലി, ചിലതരം ഗോതമ്പ്‌, ഓട്‌സ്‌, റൈ, ആല്‍ഫാല്‍ഫാ, ഗ്രാമ്പു എന്നിവ ഇത്തരം വിളകളില്‍പ്പെടുന്നു. ഇവയ്‌ക്ക്‌ പുഷ്‌പിക്കുവാന്‍ 13 മണിക്കൂര്‍ പകലും 11 മണിക്കൂര്‍ രാത്രിയും ലഭിക്കണം. ഇങ്ങനെയുള്ള പ്രകാശദൈര്‍ഘ്യം കിട്ടിയില്ലെങ്കില്‍ അവ സാധാരണ പുഷ്‌പിക്കാറില്ല.

2. പകല്‍ വെളിച്ചം അധികം വേണ്ടാത്ത ചെടികള്‍. ചിലതരം നെല്ല്‌, സോയപ്പയര്‍, മറ്റുതരം പയറുകള്‍ എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഇവ പുഷ്‌പിക്കുവാന്‍ പകല്‍ 12 മണിക്കൂറില്‍ കൂടാന്‍ പാടില്ല.

3. പകല്‍ വെളിച്ചത്തിന്റെ കുറവ്‌ കാര്യമായി ബാധിക്കാത്ത ചെടികള്‍. പരുത്തി, അത്യുത്‌പാദനശേഷിയുള്ള നെല്ലിനങ്ങള്‍, ചോളം, പലതരം പച്ചക്കറികള്‍ എന്നിവ ഈയിനത്തില്‍പ്പെടുന്നു. പകല്‍ദൈര്‍ഘ്യം ഇവയെ കാര്യമായി ബാധിക്കാറില്ല. ഇങ്ങനെയുള്ളവ മിക്കവാറും എല്ലാ കാലങ്ങളിലും കൃഷിചെയ്യുവാന്‍ സാധിക്കും.

പ്രകാശദൈര്‍ഘ്യം കണക്കിലെടുത്തുകൊണ്ടാവണം വിളകള്‍ തിരഞ്ഞെടുക്കേണ്ടത്‌. പകല്‍ കുറഞ്ഞിരിക്കുമ്പോള്‍ ദീര്‍ഘവാസരവിളകളും പകല്‍ കൂടിയിരിക്കുമ്പോള്‍ ഹ്രസ്വവാസരവിളകളും തിരഞ്ഞെടുക്കുന്നത്‌ ഉചിതമല്ല.

കേരളത്തില്‍ വിരിപ്പ്‌, മുണ്ടകന്‍, പുഞ്ച എന്നീ പേരുകളുള്ള മൂന്നു കൃഷിക്കാലങ്ങ(seasons)ളാണുള്ളത്‌. വിരിപ്പ്‌ കൃഷി ഏപ്രില്‍മേയ്‌ മുതല്‍ ആഗസ്റ്റ്‌ സെപ്‌തംബര്‍ വരെയും മുണ്ടകന്‍ ആഗസ്റ്റ്‌ സെപ്‌തംബര്‍ മുതല്‍ ഡിസംബര്‍ജനുവരി വരെയും പുഞ്ച ഡിസംബര്‍ജനുവരി മുതല്‍ മാര്‍ച്ച്‌ ഏപ്രില്‍ വരെയും ആണ്‌. വിരിപ്പുകൃഷിയെ ഒന്നാം വിളയെന്നും, മുണ്ടകനെ രണ്ടാംവിളയെന്നും, പുഞ്ചയെ മൂന്നാംവിളയെന്നും വിളിക്കുന്നു. ഈ കാലങ്ങളില്‍ പ്രധാന വിളയായ നെല്‍ക്കൃഷി ചെയ്‌തുവരുന്നു. ഒന്നും രണ്ടും വിളകള്‍ക്കു മഴ ലഭ്യമാണ്‌. ജലസേചനം നടത്തിയാണ്‌ പുഞ്ചക്കൃഷിയിറക്കുന്നത്‌. കേരളത്തില്‍ കാലവര്‍ഷക്കാലം, തുലാവര്‍ഷകാലം എന്നിങ്ങനെ പൊതുവായി രണ്ടുകൃഷിക്കാലങ്ങളും ഉണ്ട്‌. മേയ്‌ മുതല്‍ സെപ്‌തംബര്‍ വരെ ലഭിക്കുന്ന തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴയെ ആശ്രയിച്ചും ഒക്‌ടോബര്‍ഡിസംബര്‍ മാസങ്ങളില്‍ ലഭിക്കുന്ന വടക്കുകിഴക്കന്‍ മണ്‍സൂണ്‍ മഴയെ ആശ്രയിച്ചുമാണ്‌ ഈ കാലങ്ങളില്‍ കൃഷിയിറക്കുന്നത്‌.

ഖരീഫ്‌, റാബി എന്നിവയാണ്‌ ഭാരതത്തിലെ പ്രധാന കൃഷിക്കാലങ്ങള്‍. ഇതില്‍ ഖരീഫ്‌ മഴക്കാലവിളയും റാബി തണുപ്പുകാലവിളയും ആണ്‌. ഖരീഫ്‌ കാലത്താണ്‌ ഏറ്റവും കൂടുതല്‍ സ്ഥലത്ത്‌ കൃഷിയിറക്കുന്നത്‌.

ഭാരതീയ അന്തരീക്ഷശാസ്‌ത്രവകുപ്പ്‌ ഇന്ത്യയിലെ "സീസണു'കളെ നാലായി തരംതിരിച്ചിട്ടുണ്ട്‌: തണുപ്പുകാലം (ജനു.ഫെ.); ചൂടുകാലം; (മാ.മേയ്‌); കാലവര്‍ഷകാലംതെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (മേയ്‌സെപ്‌.); തുലാവര്‍ഷകാലംവടക്കുകിഴക്കന്‍ മണ്‍സൂണ്‍ (ഒ.ഡി.).

(ഡോ. പി. ബാലകൃഷ്‌ണപിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍