This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍പ്പേത്തിയന്‍ പര്‍വതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Carpathian Mountains)
(Carpathian Mountains)
 
വരി 3: വരി 3:
യൂറോപ്പില്‍ കരിങ്കടലിനു വടക്കു പടിഞ്ഞാറായി ചാപാകൃതിയില്‍ വ്യാപിച്ചുകിടക്കുന്ന പര്‍വതനിരകള്‍. ആല്‍പ്‌സ്‌ നിരകളിലെ കിഴക്കന്‍ പിരിവായ കാര്‍പ്പേത്തിയന്‍ പര്‍വതം ഭൂവിജ്ഞാനപരമായി സമീപകാലത്താണ്‌ രൂപംകൊണ്ടത്‌. റുമാനിയ, ഉക്രന്‍, പോളണ്ട്‌, ചെക്ക്‌, സ്ലോവാക്യ, ഹംഗറി എന്നിവിടങ്ങളിലായി 2,00,000 ച.കി.മീ. പ്രദേശത്ത്‌ ഈ നിരകളിലേതായ വലിതശിലാസ്‌തരങ്ങള്‍ വ്യാപിച്ചിട്ടുണ്ട്‌. ആസ്‌ട്രിയചെക്കോസ്ലാവാക്യ അതിര്‍ത്തിയില്‍ ഡാന്യൂബിന്റെ ഉത്തരതീരം വരെ എത്തുന്നുണ്ട്‌; ഭൂവിജ്ഞാനപരമായി ഇതേ പര്‍വതത്തിന്റെ ഘടകനിരകള്‍ ഡാന്യൂബിനു തെക്കുമുണ്ട്‌.

-
[[ചിത്രം:Vol5p270_Carpathians_in_Ukraine.jpg|thumb|കാർപ്പേത്തിയന്‍ പർവതം]]
+
[[ചിത്രം:Vol5p270_Carpathians_in_Ukraine.jpg|thumb|കാര്‍പ്പേത്തിയന്‍ പര്‍വതം]]
-
പ്ലിയോസീന്‍ യുഗത്തിലോ മയോസീന്‍ യുഗത്തിലോ അവസാനിച്ചുവെന്ന്‌ കരുതപ്പെടുന്ന ആല്‍പൈന്‍ പര്‍വതനത്തിന്റെ ഫലമായി ടെര്‍ഷ്യറി കല്‌പത്തില്‍ പൂര്‍ണരൂപം പ്രാപിച്ചതാണ്‌ കാര്‍പ്പേത്തിയന്‍ പര്‍വതം. പര്‍വതനത്തിന്റെ ഫലമായി വലനവിധേയമായ അവസാദശിലാസ്‌തരങ്ങള്‍ ഘടനാപരമായി സമാന്തര ശിലാക്രമങ്ങളില്‍പ്പെടുന്നു. ഷെയ്‌ല്‍, മണല്‍ക്കല്ല്‌ എന്നിവയാല്‍ രൂപം കൊണ്ടിട്ടുള്ള ബഹിര്‍നിരകളിലെ ശിലാഘടനകള്‍ തീവ്രമായ വിവര്‍ത്തനിക പ്രക്രിയകള്‍ക്കു നിദര്‍ശനമാണ്‌. കാര്‍പ്പേത്തിയന്‍ മണല്‍ക്കല്ല്‌ എന്നു വിളിക്കുന്ന സവിശേഷയിനം നിര്‍മാണശില ഇവിടെനിന്നാണ്‌ ലഭിക്കുന്നത്‌. ഉയരമേറിയ മധ്യനിരകളിലാണ്‌  ഏറ്റവും ഉയരംകൂടിയ കൊടുമുടി ഗെര്‍ലക്കോവ്‌കസ്‌റ്റി (Gerlackovkastit) (2,700 മീ.) സ്ഥിതിചെയ്യുന്നത്‌. ഈ മേഖലയില്‍ നിരകള്‍ക്കു റ്റാറ്റ്ര (Tatra) എന്നാണ്‌ പേര്‍. കാര്‍പ്പേത്തിയന്‍ പര്‍വതത്തിന്റെ ഏറിയ പങ്കും സ്ഥിതിചെയ്യുന്ന റൂമാനിയയില്‍ നിരകള്‍ ബിഹോര്‍ പിണ്‌ഡം (Bihor massif), ട്രാന്‍സില്‍വാനിയന്‍ പീഠഭൂമി, ദക്ഷിണഖണ്ഡം എന്നിങ്ങനെ വിഭജിതമാണ്‌. ഇവിടെ പ്രാക്കാല ശിലകള്‍ക്കുമേല്‍ മീസോസോയിക്‌ മഹാകല്‌പത്തിലെ അവസാദശിലകളും അവസ്ഥിതമായിരിക്കുന്നു; ഏറ്റവും ഉള്‍ഭാഗത്തുള്ള നിരകളില്‍ ഏറിയ പങ്കും 500 ലക്ഷം വര്‍ഷങ്ങള്‍ക്കിപ്പുറം ബഹിര്‍ഗമിച്ച അഗ്നിപര്‍വതജന്യശിലകളാല്‍ വിരചിതമാണ്‌. പൊതുവില്‍ പര്‍വത മേഖലയിലെ മുഖ്യഅവസാദശില മണല്‍ക്കല്ലാണ്‌. ദക്ഷിണ പൂര്‍വ ഭാഗങ്ങളില്‍ (Moldavia Carpathian) കൊടുമുടികള്‍ ഉയരം കുറഞ്ഞവയും പര്‍വതപാര്‍ശ്വങ്ങള്‍ ചെരിവുകുറഞ്ഞവയുമാകയാല്‍ മലമ്പാതകള്‍ ധാരാള
+
പ്ലിയോസീന്‍ യുഗത്തിലോ മയോസീന്‍ യുഗത്തിലോ അവസാനിച്ചുവെന്ന്‌ കരുതപ്പെടുന്ന ആല്‍പൈന്‍ പര്‍വതനത്തിന്റെ ഫലമായി ടെര്‍ഷ്യറി കല്‌പത്തില്‍ പൂര്‍ണരൂപം പ്രാപിച്ചതാണ്‌ കാര്‍പ്പേത്തിയന്‍ പര്‍വതം. പര്‍വതനത്തിന്റെ ഫലമായി വലനവിധേയമായ അവസാദശിലാസ്‌തരങ്ങള്‍ ഘടനാപരമായി സമാന്തര ശിലാക്രമങ്ങളില്‍പ്പെടുന്നു. ഷെയ്‌ല്‍, മണല്‍ക്കല്ല്‌ എന്നിവയാല്‍ രൂപം കൊണ്ടിട്ടുള്ള ബഹിര്‍നിരകളിലെ ശിലാഘടനകള്‍ തീവ്രമായ വിവര്‍ത്തനിക പ്രക്രിയകള്‍ക്കു നിദര്‍ശനമാണ്‌. കാര്‍പ്പേത്തിയന്‍ മണല്‍ക്കല്ല്‌ എന്നു വിളിക്കുന്ന സവിശേഷയിനം നിര്‍മാണശില ഇവിടെനിന്നാണ്‌ ലഭിക്കുന്നത്‌. ഉയരമേറിയ മധ്യനിരകളിലാണ്‌  ഏറ്റവും ഉയരംകൂടിയ കൊടുമുടി ഗെര്‍ലക്കോവ്‌കസ്‌റ്റി (Gerlackovkastit) (2,700 മീ.) സ്ഥിതിചെയ്യുന്നത്‌. ഈ മേഖലയില്‍ നിരകള്‍ക്കു റ്റാറ്റ്ര (Tatra) എന്നാണ്‌ പേര്‍. കാര്‍പ്പേത്തിയന്‍ പര്‍വതത്തിന്റെ ഏറിയ പങ്കും സ്ഥിതിചെയ്യുന്ന റൂമാനിയയില്‍ നിരകള്‍ ബിഹോര്‍ പിണ്‌ഡം (Bihor massif), ട്രാന്‍സില്‍വാനിയന്‍ പീഠഭൂമി, ദക്ഷിണഖണ്ഡം എന്നിങ്ങനെ വിഭജിതമാണ്‌. ഇവിടെ പ്രാക്കാല ശിലകള്‍ക്കുമേല്‍ മീസോസോയിക്‌ മഹാകല്‌പത്തിലെ അവസാദശിലകളും അവസ്ഥിതമായിരിക്കുന്നു; ഏറ്റവും ഉള്‍ഭാഗത്തുള്ള നിരകളില്‍ ഏറിയ പങ്കും 500 ലക്ഷം വര്‍ഷങ്ങള്‍ക്കിപ്പുറം ബഹിര്‍ഗമിച്ച അഗ്നിപര്‍വതജന്യശിലകളാല്‍ വിരചിതമാണ്‌. പൊതുവില്‍ പര്‍വത മേഖലയിലെ മുഖ്യഅവസാദശില മണല്‍ക്കല്ലാണ്‌. ദക്ഷിണ പൂര്‍വ ഭാഗങ്ങളില്‍ (Moldavia Carpathian) കൊടുമുടികള്‍ ഉയരം കുറഞ്ഞവയും പര്‍വതപാര്‍ശ്വങ്ങള്‍ ചെരിവുകുറഞ്ഞവയുമാകയാല്‍ മലമ്പാതകള്‍ ധാരാളമുണ്ട്‌. ദക്ഷിണദിശയില്‍ കൊടുമുടികള്‍ക്ക്‌ ക്രമേണ ഉയരം ഏറിവരുന്നു.
-
മുണ്ട്‌. ദക്ഷിണദിശയില്‍ കൊടുമുടികള്‍ക്ക്‌ ക്രമേണ ഉയരം ഏറിവരുന്നു.
+
പര്‍വതനിരകളിലുദ്‌ഭവിക്കുന്ന നദികളിലധികവും കരിങ്കടലില്‍ ആണ്‌ പതിക്കുന്നത്‌. പര്‍വതത്തിന്റെ ഉള്‍നിരകളിലെ അപവാഹം നിര്‍വഹിക്കുന്നത്‌ ഡാന്യൂബും പോഷകനദികളും ചേര്‍ന്നാണ്‌. പൊതുവേ വന്‍കര കാലാവസ്ഥയ്‌ക്ക്‌ അധീനമായ ഈ മേഖലയില്‍ താപനില കാലാനുസൃതമായി വ്യതിചലിക്കുന്നുണ്ട്‌; വര്‍ഷപാതം നാമമാത്രമായ തോതിലേ ഉള്ളൂ. താഴ്‌വാരങ്ങളിലും തുടര്‍ന്നുള്ള നിരപ്പുകളിലും സ്റ്റെപ്‌ മാതൃകാ സസ്യജാലവും ഉയരങ്ങളില്‍ സൂചികാഗ്രവനങ്ങളുമാണുള്ളത്‌. ജന്തുവര്‍ഗങ്ങളില്‍ കരടി, ചെന്നായ, മാന്‍, കാട്ടുപൂച്ച തുടങ്ങിയവയും റ്റാറ്റ്രായിലെ ഉന്നത മേഖലകളില്‍ മലയാട്‌, മലയണ്ണാന്‍ തുടങ്ങിയവയും കാണപ്പെടുന്നു.  

ധാതുസമ്പന്നമാണ്‌ കാര്‍പ്പേത്തിയന്‍ മലനിരകള്‍. വടക്കു പടിഞ്ഞാറന്‍ നിരകളില്‍ നിന്ന്‌ സ്വര്‍ണം, ആന്റിമണി, മഗ്നീഷ്യം എന്നിവ ഉത്‌ഖനനം ചെയ്യുന്നു. ഇവിടെ പെട്രാളിയം നിക്ഷേപങ്ങളും കണ്ടെത്തിയിട്ടുണ്ട്‌. ഫലഭൂയിഷ്‌ഠമായ താഴ്‌വാരങ്ങള്‍ ജനസാന്ദ്രമാണെങ്കിലും പര്‍വതമേഖലകളില്‍ പൊതുവേ ജനസാന്ദ്രത കുറവാണ്‌. ജനങ്ങളുടെ മുഖ്യതൊഴില്‍ കാലിമേയ്‌ക്കലാകുന്നു. ഇവര്‍ വലിയ തോതില്‍ വനസമ്പത്തും ചൂഷണം ചെയ്‌തുവരുന്നു. പല രാജ്യങ്ങളുടെയും അധികാരാതിര്‍ത്തിക്കുള്ളിലായിട്ടാണ്‌ സ്ഥിതി ചെയ്യുന്നതെങ്കിലും താരതമ്യേന മെച്ചപ്പെട്ട ഗതാഗതസൗകര്യം ഈ പര്‍വതമേഖലയ്‌ക്കുണ്ട്‌. വിനോദസഞ്ചാരത്തിഌം പ്രസിദ്ധമാണ്‌ ഇവിടം. കിഴക്കന്‍ യൂറോപ്പിന്റെ ചരിത്രത്തില്‍ കാര്‍പ്പേത്തിയന്‍ മലനിരകള്‍ സുപ്രധാനമായൊരു സ്ഥാനം വഹിക്കുന്നുണ്ട്‌.
+
ധാതുസമ്പന്നമാണ്‌ കാര്‍പ്പേത്തിയന്‍ മലനിരകള്‍. വടക്കു പടിഞ്ഞാറന്‍ നിരകളില്‍ നിന്ന്‌ സ്വര്‍ണം, ആന്റിമണി, മഗ്നീഷ്യം എന്നിവ ഉത്‌ഖനനം ചെയ്യുന്നു. ഇവിടെ പെട്രാളിയം നിക്ഷേപങ്ങളും കണ്ടെത്തിയിട്ടുണ്ട്‌. ഫലഭൂയിഷ്‌ഠമായ താഴ്‌വാരങ്ങള്‍ ജനസാന്ദ്രമാണെങ്കിലും പര്‍വതമേഖലകളില്‍ പൊതുവേ ജനസാന്ദ്രത കുറവാണ്‌. ജനങ്ങളുടെ മുഖ്യതൊഴില്‍ കാലിമേയ്‌ക്കലാകുന്നു. ഇവര്‍ വലിയ തോതില്‍ വനസമ്പത്തും ചൂഷണം ചെയ്‌തുവരുന്നു. പല രാജ്യങ്ങളുടെയും അധികാരാതിര്‍ത്തിക്കുള്ളിലായിട്ടാണ്‌ സ്ഥിതി ചെയ്യുന്നതെങ്കിലും താരതമ്യേന മെച്ചപ്പെട്ട ഗതാഗതസൗകര്യം ഈ പര്‍വതമേഖലയ്‌ക്കുണ്ട്‌. വിനോദസഞ്ചാരത്തിനും പ്രസിദ്ധമാണ്‌ ഇവിടം. കിഴക്കന്‍ യൂറോപ്പിന്റെ ചരിത്രത്തില്‍ കാര്‍പ്പേത്തിയന്‍ മലനിരകള്‍ സുപ്രധാനമായൊരു സ്ഥാനം വഹിക്കുന്നുണ്ട്‌.

Current revision as of 05:31, 6 ഓഗസ്റ്റ്‌ 2014

കാര്‍പ്പേത്തിയന്‍ പര്‍വതം

Carpathian Mountains

യൂറോപ്പില്‍ കരിങ്കടലിനു വടക്കു പടിഞ്ഞാറായി ചാപാകൃതിയില്‍ വ്യാപിച്ചുകിടക്കുന്ന പര്‍വതനിരകള്‍. ആല്‍പ്‌സ്‌ നിരകളിലെ കിഴക്കന്‍ പിരിവായ കാര്‍പ്പേത്തിയന്‍ പര്‍വതം ഭൂവിജ്ഞാനപരമായി സമീപകാലത്താണ്‌ രൂപംകൊണ്ടത്‌. റുമാനിയ, ഉക്രന്‍, പോളണ്ട്‌, ചെക്ക്‌, സ്ലോവാക്യ, ഹംഗറി എന്നിവിടങ്ങളിലായി 2,00,000 ച.കി.മീ. പ്രദേശത്ത്‌ ഈ നിരകളിലേതായ വലിതശിലാസ്‌തരങ്ങള്‍ വ്യാപിച്ചിട്ടുണ്ട്‌. ആസ്‌ട്രിയചെക്കോസ്ലാവാക്യ അതിര്‍ത്തിയില്‍ ഡാന്യൂബിന്റെ ഉത്തരതീരം വരെ എത്തുന്നുണ്ട്‌; ഭൂവിജ്ഞാനപരമായി ഇതേ പര്‍വതത്തിന്റെ ഘടകനിരകള്‍ ഡാന്യൂബിനു തെക്കുമുണ്ട്‌.

കാര്‍പ്പേത്തിയന്‍ പര്‍വതം

പ്ലിയോസീന്‍ യുഗത്തിലോ മയോസീന്‍ യുഗത്തിലോ അവസാനിച്ചുവെന്ന്‌ കരുതപ്പെടുന്ന ആല്‍പൈന്‍ പര്‍വതനത്തിന്റെ ഫലമായി ടെര്‍ഷ്യറി കല്‌പത്തില്‍ പൂര്‍ണരൂപം പ്രാപിച്ചതാണ്‌ കാര്‍പ്പേത്തിയന്‍ പര്‍വതം. പര്‍വതനത്തിന്റെ ഫലമായി വലനവിധേയമായ അവസാദശിലാസ്‌തരങ്ങള്‍ ഘടനാപരമായി സമാന്തര ശിലാക്രമങ്ങളില്‍പ്പെടുന്നു. ഷെയ്‌ല്‍, മണല്‍ക്കല്ല്‌ എന്നിവയാല്‍ രൂപം കൊണ്ടിട്ടുള്ള ബഹിര്‍നിരകളിലെ ശിലാഘടനകള്‍ തീവ്രമായ വിവര്‍ത്തനിക പ്രക്രിയകള്‍ക്കു നിദര്‍ശനമാണ്‌. കാര്‍പ്പേത്തിയന്‍ മണല്‍ക്കല്ല്‌ എന്നു വിളിക്കുന്ന സവിശേഷയിനം നിര്‍മാണശില ഇവിടെനിന്നാണ്‌ ലഭിക്കുന്നത്‌. ഉയരമേറിയ മധ്യനിരകളിലാണ്‌ ഏറ്റവും ഉയരംകൂടിയ കൊടുമുടി ഗെര്‍ലക്കോവ്‌കസ്‌റ്റി (Gerlackovkastit) (2,700 മീ.) സ്ഥിതിചെയ്യുന്നത്‌. ഈ മേഖലയില്‍ നിരകള്‍ക്കു റ്റാറ്റ്ര (Tatra) എന്നാണ്‌ പേര്‍. കാര്‍പ്പേത്തിയന്‍ പര്‍വതത്തിന്റെ ഏറിയ പങ്കും സ്ഥിതിചെയ്യുന്ന റൂമാനിയയില്‍ നിരകള്‍ ബിഹോര്‍ പിണ്‌ഡം (Bihor massif), ട്രാന്‍സില്‍വാനിയന്‍ പീഠഭൂമി, ദക്ഷിണഖണ്ഡം എന്നിങ്ങനെ വിഭജിതമാണ്‌. ഇവിടെ പ്രാക്കാല ശിലകള്‍ക്കുമേല്‍ മീസോസോയിക്‌ മഹാകല്‌പത്തിലെ അവസാദശിലകളും അവസ്ഥിതമായിരിക്കുന്നു; ഏറ്റവും ഉള്‍ഭാഗത്തുള്ള നിരകളില്‍ ഏറിയ പങ്കും 500 ലക്ഷം വര്‍ഷങ്ങള്‍ക്കിപ്പുറം ബഹിര്‍ഗമിച്ച അഗ്നിപര്‍വതജന്യശിലകളാല്‍ വിരചിതമാണ്‌. പൊതുവില്‍ പര്‍വത മേഖലയിലെ മുഖ്യഅവസാദശില മണല്‍ക്കല്ലാണ്‌. ദക്ഷിണ പൂര്‍വ ഭാഗങ്ങളില്‍ (Moldavia Carpathian) കൊടുമുടികള്‍ ഉയരം കുറഞ്ഞവയും പര്‍വതപാര്‍ശ്വങ്ങള്‍ ചെരിവുകുറഞ്ഞവയുമാകയാല്‍ മലമ്പാതകള്‍ ധാരാളമുണ്ട്‌. ദക്ഷിണദിശയില്‍ കൊടുമുടികള്‍ക്ക്‌ ക്രമേണ ഉയരം ഏറിവരുന്നു.

പര്‍വതനിരകളിലുദ്‌ഭവിക്കുന്ന നദികളിലധികവും കരിങ്കടലില്‍ ആണ്‌ പതിക്കുന്നത്‌. പര്‍വതത്തിന്റെ ഉള്‍നിരകളിലെ അപവാഹം നിര്‍വഹിക്കുന്നത്‌ ഡാന്യൂബും പോഷകനദികളും ചേര്‍ന്നാണ്‌. പൊതുവേ വന്‍കര കാലാവസ്ഥയ്‌ക്ക്‌ അധീനമായ ഈ മേഖലയില്‍ താപനില കാലാനുസൃതമായി വ്യതിചലിക്കുന്നുണ്ട്‌; വര്‍ഷപാതം നാമമാത്രമായ തോതിലേ ഉള്ളൂ. താഴ്‌വാരങ്ങളിലും തുടര്‍ന്നുള്ള നിരപ്പുകളിലും സ്റ്റെപ്‌ മാതൃകാ സസ്യജാലവും ഉയരങ്ങളില്‍ സൂചികാഗ്രവനങ്ങളുമാണുള്ളത്‌. ജന്തുവര്‍ഗങ്ങളില്‍ കരടി, ചെന്നായ, മാന്‍, കാട്ടുപൂച്ച തുടങ്ങിയവയും റ്റാറ്റ്രായിലെ ഉന്നത മേഖലകളില്‍ മലയാട്‌, മലയണ്ണാന്‍ തുടങ്ങിയവയും കാണപ്പെടുന്നു.

ധാതുസമ്പന്നമാണ്‌ കാര്‍പ്പേത്തിയന്‍ മലനിരകള്‍. വടക്കു പടിഞ്ഞാറന്‍ നിരകളില്‍ നിന്ന്‌ സ്വര്‍ണം, ആന്റിമണി, മഗ്നീഷ്യം എന്നിവ ഉത്‌ഖനനം ചെയ്യുന്നു. ഇവിടെ പെട്രാളിയം നിക്ഷേപങ്ങളും കണ്ടെത്തിയിട്ടുണ്ട്‌. ഫലഭൂയിഷ്‌ഠമായ താഴ്‌വാരങ്ങള്‍ ജനസാന്ദ്രമാണെങ്കിലും പര്‍വതമേഖലകളില്‍ പൊതുവേ ജനസാന്ദ്രത കുറവാണ്‌. ജനങ്ങളുടെ മുഖ്യതൊഴില്‍ കാലിമേയ്‌ക്കലാകുന്നു. ഇവര്‍ വലിയ തോതില്‍ വനസമ്പത്തും ചൂഷണം ചെയ്‌തുവരുന്നു. പല രാജ്യങ്ങളുടെയും അധികാരാതിര്‍ത്തിക്കുള്ളിലായിട്ടാണ്‌ സ്ഥിതി ചെയ്യുന്നതെങ്കിലും താരതമ്യേന മെച്ചപ്പെട്ട ഗതാഗതസൗകര്യം ഈ പര്‍വതമേഖലയ്‌ക്കുണ്ട്‌. വിനോദസഞ്ചാരത്തിനും പ്രസിദ്ധമാണ്‌ ഇവിടം. കിഴക്കന്‍ യൂറോപ്പിന്റെ ചരിത്രത്തില്‍ കാര്‍പ്പേത്തിയന്‍ മലനിരകള്‍ സുപ്രധാനമായൊരു സ്ഥാനം വഹിക്കുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍