This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ക്കോടകന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കാര്‍ക്കോടകന്‍)
(കാര്‍ക്കോടകന്‍)
 
വരി 2: വരി 2:
ഭാരതീയ പുരാണേതിഹാസങ്ങളില്‍ പരാമൃഷ്‌ടമായിട്ടുള്ള വാസുകി തുടങ്ങിയ അഷ്‌ടനാഗങ്ങളില്‍ ഒന്ന്‌. കശ്യപ പ്രജാപതിക്ക്‌ കദ്രുവിലുണ്ടായ നാഗസന്തതികളില്‍ ഒന്നായ കാര്‍ക്കോടകന്‍ നീലനാഗങ്ങളുടെ രാജാവാണ്‌, ഉടലിന്റെ മേല്‍ഭാഗത്തിന്‌ മനുഷ്യശരീരത്തിന്റെ ആകൃതിയാണുള്ളത്‌, ശ്രീപരമേശ്വരന്റെ ഹാരമാണ്‌ എന്നൊക്കെയാണ്‌ കാര്‍ക്കോടകനെക്കുറിച്ചുള്ള സങ്കല്‌പങ്ങള്‍.  

-
[[ചിത്രം:Vol5p212_DSC_1943.jpg|thumb|കഥകളിയിലെ കാർക്കോടകവേഷം]]
+
[[ചിത്രം:Vol5p212_DSC_1943.jpg|thumb|കഥകളിയിലെ കാര്‍ക്കോടകവേഷം]]
നളനെ ദംശിച്ച ഒരുപാഖ്യാനം മാത്രമേ കാര്‍ക്കോടകനെ സംബന്ധിച്ച്‌ ഇതിഹാസങ്ങളില്‍ കാണാനുള്ളൂ. ഒരിക്കല്‍ നാരദ മഹര്‍ഷി തന്നെ വഞ്ചിച്ച കാര്‍ക്കോടകന്‍ സ്ഥാവരപ്രായനായി കാട്ടുതീയില്‍ പതിക്കട്ടെ എന്നു ശപിക്കുകയും അതില്‍ നിന്നും കാര്‍ക്കോടകനെ നളന്‍ രക്ഷിക്കാനിടവരട്ടെ എന്നു ശാപമോക്ഷം നല്‌കുകയും ചെയ്‌തു എന്ന ശാപോദന്തംപോലും കാര്‍ക്കോടകന്‍ നളനോടു പറയുമ്പോള്‍ മാത്രമാണ്‌ അറിയാന്‍ കഴിയുന്നത്‌. കാട്ടുതീയില്‍പ്പെട്ട കാര്‍ക്കോടകന്‍ നളനെ വിളിച്ച്‌ ഉറക്കെ കരഞ്ഞുവെന്നും വഹ്നിദേവ വരബലത്താല്‍ അഗ്നിഭയമില്ലാത്തവനായ നളന്‍ അയാളെ തോളിലേറ്റി പുറത്തു വരുമ്പോള്‍ ഓരോ ചുവടും എണ്ണിവയ്‌ക്കണമെന്ന്‌ അയാള്‍ നിര്‍ദേശിച്ചുവെന്നും അതനുസരിച്ച്‌ പത്താമത്തെ ചുവടുവയ്‌ക്കാനായി "ദശ' എന്നു പറഞ്ഞപ്പോള്‍ അയാള്‍ നളനെ ദംശിച്ചു വിരൂപനാക്കിയ ശേഷം നളന്‌ ആവശ്യമുണ്ടാകുമ്പോള്‍ പൂര്‍വരൂപം പ്രാപിക്കുന്നതിന്‌ വസ്‌ത്രം നല്‌കി അനുഗ്രഹിച്ചുവെന്നുമാണ്‌ നളോപാഖ്യാനത്തിലെ കാര്‍ക്കോടക വൃത്താന്തം. സംസ്‌കൃതത്തില്‍ "ദശ' എന്നു പറഞ്ഞാല്‍ "നീ ദംശിക്കുക' എന്നുകൂടി അര്‍ഥമുള്ളതുകൊണ്ട്‌ നളന്റെ അനുവാദത്തോടുകൂടി അദ്ദേഹത്തെ കടിക്കാനാണ്‌ കാര്‍ക്കോടകന്‍ ഇപ്രകാരം നേരത്തെ പറഞ്ഞതെന്നാണ്‌ പ്രസിദ്ധമായ വ്യാഖ്യാനം. നളനില്‍ കുടികൊണ്ടിരുന്ന കലി അദ്ദേഹത്തെ വിട്ടുപോകാനുള്ള കാരണങ്ങളിലൊന്ന്‌ കാര്‍ക്കോടകന്റെ വിഷശക്തിയായിരുന്നുവെന്ന്‌ ചില നളകഥാകര്‍ത്താക്കള്‍ ഉപന്യസിക്കുന്നു. കാര്‍ക്കോടകന്റെ നാമാനുകീര്‍ത്തനംകൊണ്ട്‌ കലിമലങ്ങള്‍ വിട്ടൊഴിയുമെന്നാണ്‌

  <nowiki>
  <nowiki>
വരി 11: വരി 11:
  </nowiki>
  </nowiki>
(സ്‌മരണം കലിനാശകം) എന്ന പ്രാചീനശ്ലോകം സൂചിപ്പിക്കുന്നത്‌.

മലയാളത്തിലെ ശാകുന്തളമെന്നു വിഖ്യാതമായ നളചരിതം ആട്ടക്കഥയില്‍ ഉണ്ണായിവാരിയര്‍ കാര്‍ക്കോടകനെ ഒരു മിഴിവുറ്റ കഥാപാത്രമായി ചിത്രീകരിച്ചിട്ടുണ്ട്‌. കഠിനഹൃദയന്‍, പരമദുഷ്‌ടന്‍ എന്നീ അര്‍ഥങ്ങളില്‍ ഈ പദം ഭാഷയില്‍ പ്രയോഗിച്ചുവരുന്നു. ആപത്തില്‍ ഉപകരിച്ച ആളെ ദ്രാഹിക്കുന്ന സ്വഭാവത്തെ കാര്‍ക്കോടകനയം എന്നും പറയാറുണ്ട്‌. നോ. നളചരിതം

Current revision as of 12:12, 5 ഓഗസ്റ്റ്‌ 2014

കാര്‍ക്കോടകന്‍

ഭാരതീയ പുരാണേതിഹാസങ്ങളില്‍ പരാമൃഷ്‌ടമായിട്ടുള്ള വാസുകി തുടങ്ങിയ അഷ്‌ടനാഗങ്ങളില്‍ ഒന്ന്‌. കശ്യപ പ്രജാപതിക്ക്‌ കദ്രുവിലുണ്ടായ നാഗസന്തതികളില്‍ ഒന്നായ കാര്‍ക്കോടകന്‍ നീലനാഗങ്ങളുടെ രാജാവാണ്‌, ഉടലിന്റെ മേല്‍ഭാഗത്തിന്‌ മനുഷ്യശരീരത്തിന്റെ ആകൃതിയാണുള്ളത്‌, ശ്രീപരമേശ്വരന്റെ ഹാരമാണ്‌ എന്നൊക്കെയാണ്‌ കാര്‍ക്കോടകനെക്കുറിച്ചുള്ള സങ്കല്‌പങ്ങള്‍.

കഥകളിയിലെ കാര്‍ക്കോടകവേഷം

നളനെ ദംശിച്ച ഒരുപാഖ്യാനം മാത്രമേ കാര്‍ക്കോടകനെ സംബന്ധിച്ച്‌ ഇതിഹാസങ്ങളില്‍ കാണാനുള്ളൂ. ഒരിക്കല്‍ നാരദ മഹര്‍ഷി തന്നെ വഞ്ചിച്ച കാര്‍ക്കോടകന്‍ സ്ഥാവരപ്രായനായി കാട്ടുതീയില്‍ പതിക്കട്ടെ എന്നു ശപിക്കുകയും അതില്‍ നിന്നും കാര്‍ക്കോടകനെ നളന്‍ രക്ഷിക്കാനിടവരട്ടെ എന്നു ശാപമോക്ഷം നല്‌കുകയും ചെയ്‌തു എന്ന ശാപോദന്തംപോലും കാര്‍ക്കോടകന്‍ നളനോടു പറയുമ്പോള്‍ മാത്രമാണ്‌ അറിയാന്‍ കഴിയുന്നത്‌. കാട്ടുതീയില്‍പ്പെട്ട കാര്‍ക്കോടകന്‍ നളനെ വിളിച്ച്‌ ഉറക്കെ കരഞ്ഞുവെന്നും വഹ്നിദേവ വരബലത്താല്‍ അഗ്നിഭയമില്ലാത്തവനായ നളന്‍ അയാളെ തോളിലേറ്റി പുറത്തു വരുമ്പോള്‍ ഓരോ ചുവടും എണ്ണിവയ്‌ക്കണമെന്ന്‌ അയാള്‍ നിര്‍ദേശിച്ചുവെന്നും അതനുസരിച്ച്‌ പത്താമത്തെ ചുവടുവയ്‌ക്കാനായി "ദശ' എന്നു പറഞ്ഞപ്പോള്‍ അയാള്‍ നളനെ ദംശിച്ചു വിരൂപനാക്കിയ ശേഷം നളന്‌ ആവശ്യമുണ്ടാകുമ്പോള്‍ പൂര്‍വരൂപം പ്രാപിക്കുന്നതിന്‌ വസ്‌ത്രം നല്‌കി അനുഗ്രഹിച്ചുവെന്നുമാണ്‌ നളോപാഖ്യാനത്തിലെ കാര്‍ക്കോടക വൃത്താന്തം. സംസ്‌കൃതത്തില്‍ "ദശ' എന്നു പറഞ്ഞാല്‍ "നീ ദംശിക്കുക' എന്നുകൂടി അര്‍ഥമുള്ളതുകൊണ്ട്‌ നളന്റെ അനുവാദത്തോടുകൂടി അദ്ദേഹത്തെ കടിക്കാനാണ്‌ കാര്‍ക്കോടകന്‍ ഇപ്രകാരം നേരത്തെ പറഞ്ഞതെന്നാണ്‌ പ്രസിദ്ധമായ വ്യാഖ്യാനം. നളനില്‍ കുടികൊണ്ടിരുന്ന കലി അദ്ദേഹത്തെ വിട്ടുപോകാനുള്ള കാരണങ്ങളിലൊന്ന്‌ കാര്‍ക്കോടകന്റെ വിഷശക്തിയായിരുന്നുവെന്ന്‌ ചില നളകഥാകര്‍ത്താക്കള്‍ ഉപന്യസിക്കുന്നു. കാര്‍ക്കോടകന്റെ നാമാനുകീര്‍ത്തനംകൊണ്ട്‌ കലിമലങ്ങള്‍ വിട്ടൊഴിയുമെന്നാണ്‌

""കാര്‍ക്കോടകസ്യ നാഗസ്യ
ദമയന്ത്യാ നളസ്യ ച
ഋതുപര്‍ണസ്യ രാജര്‍ഷേഃ
കീര്‍ത്തനം കലിനാശനം''
 
(സ്‌മരണം കലിനാശകം) എന്ന പ്രാചീനശ്ലോകം സൂചിപ്പിക്കുന്നത്‌.

മലയാളത്തിലെ ശാകുന്തളമെന്നു വിഖ്യാതമായ നളചരിതം ആട്ടക്കഥയില്‍ ഉണ്ണായിവാരിയര്‍ കാര്‍ക്കോടകനെ ഒരു മിഴിവുറ്റ കഥാപാത്രമായി ചിത്രീകരിച്ചിട്ടുണ്ട്‌. കഠിനഹൃദയന്‍, പരമദുഷ്‌ടന്‍ എന്നീ അര്‍ഥങ്ങളില്‍ ഈ പദം ഭാഷയില്‍ പ്രയോഗിച്ചുവരുന്നു. ആപത്തില്‍ ഉപകരിച്ച ആളെ ദ്രാഹിക്കുന്ന സ്വഭാവത്തെ കാര്‍ക്കോടകനയം എന്നും പറയാറുണ്ട്‌. നോ. നളചരിതം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍