This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാരൈക്കുറിച്ചി പി. അരുണാചലം (1921-64)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കാരൈക്കുറിച്ചി പി. അരുണാചലം (1921-64))
(കാരൈക്കുറിച്ചി പി. അരുണാചലം (1921-64))
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
== കാരൈക്കുറിച്ചി പി. അരുണാചലം (1921-64) ==
== കാരൈക്കുറിച്ചി പി. അരുണാചലം (1921-64) ==
-
[[ചിത്രം:Vol5p212_arunachalam.jpg|thumb|]]
+
[[ചിത്രം:Vol5p212_arunachalam.jpg|thumb|കാരൈക്കുറിച്ചി പി. അരുണാചലം]]
ദക്ഷിണേന്ത്യന്‍ നാഗസ്വര വിദഗ്‌ധന്‍. ഇദ്ദേഹം തമിഴ്‌നാട്ടിലെ കാരൈക്കുറിച്ചി എന്ന സ്ഥലത്ത്‌ 1921ല്‍ ജനിച്ചു. ചെല്ലമ്മാള്‍, ബലവേശം എന്നിവരായിരുന്നു മാതാപിതാക്കള്‍.
ദക്ഷിണേന്ത്യന്‍ നാഗസ്വര വിദഗ്‌ധന്‍. ഇദ്ദേഹം തമിഴ്‌നാട്ടിലെ കാരൈക്കുറിച്ചി എന്ന സ്ഥലത്ത്‌ 1921ല്‍ ജനിച്ചു. ചെല്ലമ്മാള്‍, ബലവേശം എന്നിവരായിരുന്നു മാതാപിതാക്കള്‍.
-
പ്രാരംഭത്തില്‍ ഇദ്ദേഹം കളക്കാടു രാമനാരായണഭാഗവതരുടെ കീഴില്‍ വായ്‌പാട്ടു പഠിച്ചു. 7-ാമത്തെ വയസ്സുമുതലാണ്‌ നാഗസ്വരം അഭ്യസിച്ചു തുടങ്ങിയത്‌. 11-ാമത്തെ വയസ്സില്‍ നാഗസ്വരക്കച്ചേരിയില്‍ അരങ്ങേറുകയും തുടര്‍ന്ന്‌ കച്ചേരികള്‍ നടത്തി വരികയും ചെയ്‌തു. നാഗസ്വരവായനയില്‍ ഇദ്ദേഹത്തിനുള്ള പാടവം മനസ്സിലാക്കിയ ടി.എന്‍. രാജരത്‌നംപിള്ള ഇദ്ദേഹത്തെ തന്റെ ശിഷ്യനായി സ്വീകരിച്ച്‌ ഉപരിപഠനത്തിനു സൗകര്യം നല്‌കി. ശിഷ്യത്വത്തോടൊപ്പം ജാമാതൃത്വവും ഇദ്ദേഹത്തിനു വന്നുചേര്‍ന്നു. അതിവിദഗ്‌ധഌം അനുഗൃഹീതനുമായ ഒരു കലാകാരന്റെ അത്യുത്തമശിഷ്യനെന്ന വിഖ്യാതി അതിവേഗം ഇദ്ദേഹത്തിനു ലഭിച്ചു.
+
പ്രാരംഭത്തില്‍ ഇദ്ദേഹം കളക്കാടു രാമനാരായണഭാഗവതരുടെ കീഴില്‍ വായ്‌പാട്ടു പഠിച്ചു. 7-ാമത്തെ വയസ്സുമുതലാണ്‌ നാഗസ്വരം അഭ്യസിച്ചു തുടങ്ങിയത്‌. 11-ാമത്തെ വയസ്സില്‍ നാഗസ്വരക്കച്ചേരിയില്‍ അരങ്ങേറുകയും തുടര്‍ന്ന്‌ കച്ചേരികള്‍ നടത്തി വരികയും ചെയ്‌തു. നാഗസ്വരവായനയില്‍ ഇദ്ദേഹത്തിനുള്ള പാടവം മനസ്സിലാക്കിയ ടി.എന്‍. രാജരത്‌നംപിള്ള ഇദ്ദേഹത്തെ തന്റെ ശിഷ്യനായി സ്വീകരിച്ച്‌ ഉപരിപഠനത്തിനു സൗകര്യം നല്‌കി. ശിഷ്യത്വത്തോടൊപ്പം ജാമാതൃത്വവും ഇദ്ദേഹത്തിനു വന്നുചേര്‍ന്നു. അതിവിദഗ്‌ധനും അനുഗൃഹീതനുമായ ഒരു കലാകാരന്റെ അത്യുത്തമശിഷ്യനെന്ന വിഖ്യാതി അതിവേഗം ഇദ്ദേഹത്തിനു ലഭിച്ചു.
നാഗസ്വരവിദ്യയില്‍ തനതായ ഒരു ശൈലി ആവിഷ്‌കരിച്ച കലാകാരന്‍ എന്ന നിലയില്‍ ഇദ്ദേഹം പ്രശസ്‌തിയാര്‍ജിച്ചിട്ടുണ്ട്‌. ഭാരതത്തിന്‌ അകത്തും പുറത്തുമായി ഇദ്ദേഹം അനേകം നാഗസ്വരക്കച്ചേരികള്‍ നടത്തി ശ്രാതാക്കളെ അദ്‌ഭുതപരതന്ത്രരാക്കിയിട്ടുണ്ട്‌.

നാഗസ്വരക്കച്ചേരികള്‍ നടത്തിയിരുന്നതിനു പുറമേ ചലച്ചിത്രങ്ങളില്‍ പിന്നണി സംഗീതരംഗത്തും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്‌. "കൊഞ്ചും ചിലങ്കൈ' എന്ന തമിഴ്‌ ചിത്രത്തിലെ "ശിങ്കാരവേലനേ ദേവാ' എന്ന ഗാനത്തിന്‌ പാശ്ചാത്തലത്തില്‍ നാഗസ്വരം വായിച്ചിട്ടുള്ളത്‌ അരുണാചലമാണ്‌. ഇദ്ദേഹം 1964ല്‍ നിര്യാതനായി.

Current revision as of 12:09, 5 ഓഗസ്റ്റ്‌ 2014

കാരൈക്കുറിച്ചി പി. അരുണാചലം (1921-64)

കാരൈക്കുറിച്ചി പി. അരുണാചലം

ദക്ഷിണേന്ത്യന്‍ നാഗസ്വര വിദഗ്‌ധന്‍. ഇദ്ദേഹം തമിഴ്‌നാട്ടിലെ കാരൈക്കുറിച്ചി എന്ന സ്ഥലത്ത്‌ 1921ല്‍ ജനിച്ചു. ചെല്ലമ്മാള്‍, ബലവേശം എന്നിവരായിരുന്നു മാതാപിതാക്കള്‍. പ്രാരംഭത്തില്‍ ഇദ്ദേഹം കളക്കാടു രാമനാരായണഭാഗവതരുടെ കീഴില്‍ വായ്‌പാട്ടു പഠിച്ചു. 7-ാമത്തെ വയസ്സുമുതലാണ്‌ നാഗസ്വരം അഭ്യസിച്ചു തുടങ്ങിയത്‌. 11-ാമത്തെ വയസ്സില്‍ നാഗസ്വരക്കച്ചേരിയില്‍ അരങ്ങേറുകയും തുടര്‍ന്ന്‌ കച്ചേരികള്‍ നടത്തി വരികയും ചെയ്‌തു. നാഗസ്വരവായനയില്‍ ഇദ്ദേഹത്തിനുള്ള പാടവം മനസ്സിലാക്കിയ ടി.എന്‍. രാജരത്‌നംപിള്ള ഇദ്ദേഹത്തെ തന്റെ ശിഷ്യനായി സ്വീകരിച്ച്‌ ഉപരിപഠനത്തിനു സൗകര്യം നല്‌കി. ശിഷ്യത്വത്തോടൊപ്പം ജാമാതൃത്വവും ഇദ്ദേഹത്തിനു വന്നുചേര്‍ന്നു. അതിവിദഗ്‌ധനും അനുഗൃഹീതനുമായ ഒരു കലാകാരന്റെ അത്യുത്തമശിഷ്യനെന്ന വിഖ്യാതി അതിവേഗം ഇദ്ദേഹത്തിനു ലഭിച്ചു.

നാഗസ്വരവിദ്യയില്‍ തനതായ ഒരു ശൈലി ആവിഷ്‌കരിച്ച കലാകാരന്‍ എന്ന നിലയില്‍ ഇദ്ദേഹം പ്രശസ്‌തിയാര്‍ജിച്ചിട്ടുണ്ട്‌. ഭാരതത്തിന്‌ അകത്തും പുറത്തുമായി ഇദ്ദേഹം അനേകം നാഗസ്വരക്കച്ചേരികള്‍ നടത്തി ശ്രാതാക്കളെ അദ്‌ഭുതപരതന്ത്രരാക്കിയിട്ടുണ്ട്‌.

നാഗസ്വരക്കച്ചേരികള്‍ നടത്തിയിരുന്നതിനു പുറമേ ചലച്ചിത്രങ്ങളില്‍ പിന്നണി സംഗീതരംഗത്തും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്‌. "കൊഞ്ചും ചിലങ്കൈ' എന്ന തമിഴ്‌ ചിത്രത്തിലെ "ശിങ്കാരവേലനേ ദേവാ' എന്ന ഗാനത്തിന്‌ പാശ്ചാത്തലത്തില്‍ നാഗസ്വരം വായിച്ചിട്ടുള്ളത്‌ അരുണാചലമാണ്‌. ഇദ്ദേഹം 1964ല്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍