This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാരവെതൈലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാരവെതൈലം == == Caraway fruitoil == ഏപ്പിയേസീ (Umbelliferae) എന്ന സസ്യകുടുംബത്തില്‍...)
(Caraway fruitoil)
 
വരി 4: വരി 4:
ഏപ്പിയേസീ (Umbelliferae) എന്ന സസ്യകുടുംബത്തില്‍പ്പെട്ട കാരംകാര്‍വി എന്ന ദ്വിവര്‍ഷശാകത്തിന്റെ വിത്തില്‍ (പെരുംജീരകം) നിന്ന്‌ ഉത്‌പാദിപ്പിക്കുന്ന ഒരു സുഗന്ധതൈലം. യൂറോപ്പിലും വടക്കേ ആഫ്രിക്കയിലും കാരംകാര്‍വിച്ചെടി ധാരാളം കണ്ടുവരുന്നു. നെതര്‍ലന്‍ഡ്‌സില്‍ ഇത്‌ വളരെയധികം കൃഷി ചെയ്യുന്നുണ്ട്‌. ഇന്ത്യയില്‍ കാശ്‌മീര്‍, കുമയോണ്‍, ചമ്പ, ഗഢ്‌വാള്‍ എന്നീ പ്രദേശങ്ങളില്‍ പെരുംജീരകം ചെറിയ തോതില്‍ കൃഷിചെയ്‌തുവരുന്നുണ്ട്‌. സുഗന്ധവ്യഞ്‌ജനം എന്ന നിലയില്‍ കറിക്കൂട്ടുകളിലും പലഹാരങ്ങളിലും ഇത്‌ ഉപയോഗിക്കപ്പെടുന്നു.

-
പെരുംജീരകത്തിന്റെ വിത്തു ചതച്ച ശേഷം നീരാവിസ്വേദനം നടത്തിയാണ്‌ കാരവെതൈലം തയ്യാറാക്കുന്നത്‌. ശ.ശ. 4 ശതമാനം തൈലം വിത്തില്‍ നിന്നു കിട്ടും. വിത്തിന്റെ ഗന്ധവും സ്വാദും തന്നെയാണ്‌ തൈലത്തിനുമുള്ളത്‌. നിറം ഇളംമഞ്ഞയാണ്‌; ആല്‍ക്കഹോളില്‍ ലയിക്കും; ജലത്തില്‍ ചെറിയ തോതിലേ ലയിക്കൂ. കാരവെതൈലത്തിന്റെ ആപേക്ഷിക ഘനത്വം 0.9000.910 (250ഇല്‍) ആണ്‌. ക്വഥനാങ്കം 175-2300C, അപവര്‍ത്തനാങ്കം (refractive index) 1.484 (200Cല്‍). തൈലത്തില്‍ "കാര്‍വോണ്‍', "ലിമൊണീല്‍' എന്നീ പ്രധാന യൗഗികഘടകങ്ങളാണുള്ളത്‌. കാര്‍വോണ്‍ വേര്‍തിരിച്ചെടുക്കുവാനുതകുന്ന ഒരു പ്രധാന പ്രകൃതിജന്യസ്രാതസ്സാണ്‌ കാരവതൈലം. ഇറച്ചി, കെച്ചപ്പ്‌, ടിന്നിലടച്ച ആഹാരസാധനങ്ങള്‍, കേക്ക്‌, മിഠായി, ചോക്കലേറ്റ്‌ മുതലായവയ്‌ക്കു സവിശേഷ മണവും രുചിയും കിട്ടുവാന്‍ ഈ തൈലം ധാരാളമായി ഉപയോഗിച്ചുവരുന്നു. കുളിസോപ്പ്‌, വായ്‌ കഴുകുന്നതിന്‌ ഉപയോഗിക്കുന്ന പ്രത്യേകതരം ദ്രാവകം എന്നിവയുടെ നിര്‍മാണത്തിഌം കാരവെതൈലം ഉപയോഗിക്കാറുണ്ട്‌.
+
പെരുംജീരകത്തിന്റെ വിത്തു ചതച്ച ശേഷം നീരാവിസ്വേദനം നടത്തിയാണ്‌ കാരവെതൈലം തയ്യാറാക്കുന്നത്‌. ശ.ശ. 4 ശതമാനം തൈലം വിത്തില്‍ നിന്നു കിട്ടും. വിത്തിന്റെ ഗന്ധവും സ്വാദും തന്നെയാണ്‌ തൈലത്തിനുമുള്ളത്‌. നിറം ഇളംമഞ്ഞയാണ്‌; ആല്‍ക്കഹോളില്‍ ലയിക്കും; ജലത്തില്‍ ചെറിയ തോതിലേ ലയിക്കൂ. കാരവെതൈലത്തിന്റെ ആപേക്ഷിക ഘനത്വം 0.9000.910 (250ഇല്‍) ആണ്‌. ക്വഥനാങ്കം 175-2300C, അപവര്‍ത്തനാങ്കം (refractive index) 1.484 (200Cല്‍). തൈലത്തില്‍ "കാര്‍വോണ്‍', "ലിമൊണീല്‍' എന്നീ പ്രധാന യൗഗികഘടകങ്ങളാണുള്ളത്‌. കാര്‍വോണ്‍ വേര്‍തിരിച്ചെടുക്കുവാനുതകുന്ന ഒരു പ്രധാന പ്രകൃതിജന്യസ്രാതസ്സാണ്‌ കാരവതൈലം. ഇറച്ചി, കെച്ചപ്പ്‌, ടിന്നിലടച്ച ആഹാരസാധനങ്ങള്‍, കേക്ക്‌, മിഠായി, ചോക്കലേറ്റ്‌ മുതലായവയ്‌ക്കു സവിശേഷ മണവും രുചിയും കിട്ടുവാന്‍ ഈ തൈലം ധാരാളമായി ഉപയോഗിച്ചുവരുന്നു. കുളിസോപ്പ്‌, വായ്‌ കഴുകുന്നതിന്‌ ഉപയോഗിക്കുന്ന പ്രത്യേകതരം ദ്രാവകം എന്നിവയുടെ നിര്‍മാണത്തിനും കാരവെതൈലം ഉപയോഗിക്കാറുണ്ട്‌.
(ഡോ. പി.എസ്‌. രാമന്‍)
(ഡോ. പി.എസ്‌. രാമന്‍)

Current revision as of 11:57, 5 ഓഗസ്റ്റ്‌ 2014

കാരവെതൈലം

Caraway fruitoil

ഏപ്പിയേസീ (Umbelliferae) എന്ന സസ്യകുടുംബത്തില്‍പ്പെട്ട കാരംകാര്‍വി എന്ന ദ്വിവര്‍ഷശാകത്തിന്റെ വിത്തില്‍ (പെരുംജീരകം) നിന്ന്‌ ഉത്‌പാദിപ്പിക്കുന്ന ഒരു സുഗന്ധതൈലം. യൂറോപ്പിലും വടക്കേ ആഫ്രിക്കയിലും കാരംകാര്‍വിച്ചെടി ധാരാളം കണ്ടുവരുന്നു. നെതര്‍ലന്‍ഡ്‌സില്‍ ഇത്‌ വളരെയധികം കൃഷി ചെയ്യുന്നുണ്ട്‌. ഇന്ത്യയില്‍ കാശ്‌മീര്‍, കുമയോണ്‍, ചമ്പ, ഗഢ്‌വാള്‍ എന്നീ പ്രദേശങ്ങളില്‍ പെരുംജീരകം ചെറിയ തോതില്‍ കൃഷിചെയ്‌തുവരുന്നുണ്ട്‌. സുഗന്ധവ്യഞ്‌ജനം എന്ന നിലയില്‍ കറിക്കൂട്ടുകളിലും പലഹാരങ്ങളിലും ഇത്‌ ഉപയോഗിക്കപ്പെടുന്നു.

പെരുംജീരകത്തിന്റെ വിത്തു ചതച്ച ശേഷം നീരാവിസ്വേദനം നടത്തിയാണ്‌ കാരവെതൈലം തയ്യാറാക്കുന്നത്‌. ശ.ശ. 4 ശതമാനം തൈലം വിത്തില്‍ നിന്നു കിട്ടും. വിത്തിന്റെ ഗന്ധവും സ്വാദും തന്നെയാണ്‌ തൈലത്തിനുമുള്ളത്‌. നിറം ഇളംമഞ്ഞയാണ്‌; ആല്‍ക്കഹോളില്‍ ലയിക്കും; ജലത്തില്‍ ചെറിയ തോതിലേ ലയിക്കൂ. കാരവെതൈലത്തിന്റെ ആപേക്ഷിക ഘനത്വം 0.9000.910 (250ഇല്‍) ആണ്‌. ക്വഥനാങ്കം 175-2300C, അപവര്‍ത്തനാങ്കം (refractive index) 1.484 (200Cല്‍). തൈലത്തില്‍ "കാര്‍വോണ്‍', "ലിമൊണീല്‍' എന്നീ പ്രധാന യൗഗികഘടകങ്ങളാണുള്ളത്‌. കാര്‍വോണ്‍ വേര്‍തിരിച്ചെടുക്കുവാനുതകുന്ന ഒരു പ്രധാന പ്രകൃതിജന്യസ്രാതസ്സാണ്‌ കാരവതൈലം. ഇറച്ചി, കെച്ചപ്പ്‌, ടിന്നിലടച്ച ആഹാരസാധനങ്ങള്‍, കേക്ക്‌, മിഠായി, ചോക്കലേറ്റ്‌ മുതലായവയ്‌ക്കു സവിശേഷ മണവും രുചിയും കിട്ടുവാന്‍ ഈ തൈലം ധാരാളമായി ഉപയോഗിച്ചുവരുന്നു. കുളിസോപ്പ്‌, വായ്‌ കഴുകുന്നതിന്‌ ഉപയോഗിക്കുന്ന പ്രത്യേകതരം ദ്രാവകം എന്നിവയുടെ നിര്‍മാണത്തിനും കാരവെതൈലം ഉപയോഗിക്കാറുണ്ട്‌.

(ഡോ. പി.എസ്‌. രാമന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍