This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാമേശ്വരസിങ്‌ ദര്‍ഭങ്‌ഗ സര്‍വകലാശാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാമേശ്വരസിങ്‌ ദര്‍ഭങ്‌ഗ സര്‍വകലാശാല == ബിഹാറിലെ ദര്‍ഭങ്‌ഗയ...)
(കാമേശ്വരസിങ്‌ ദര്‍ഭങ്‌ഗ സര്‍വകലാശാല)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
== കാമേശ്വരസിങ്‌ ദര്‍ഭങ്‌ഗ സര്‍വകലാശാല ==
== കാമേശ്വരസിങ്‌ ദര്‍ഭങ്‌ഗ സര്‍വകലാശാല ==
-
 
+
[[ചിത്രം:Vol7p158_Kameshwar Singh Darbhanga Sanskrit University.jpg|thumb|കാമേശ്വരസിങ്‌ ദര്‍ഭങ്‌ഗ സര്‍വകലാശാല]]
ബിഹാറിലെ ദര്‍ഭങ്‌ഗയില്‍ പ്രവര്‍ത്തിക്കുന്ന സംസ്‌കൃത സര്‍വകലാശാല. 1960ല്‍ ബിഹാര്‍ ഗവണ്‍മെന്റ്‌ അംഗീകരിച്ച നിയമമനുസരിച്ച്‌ 1961ല്‍ കാമേശ്വരസിങ്‌ ദര്‍ഭങ്‌ഗ സംസ്‌കൃത വിശ്വവിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു. 1965ല്‍ ഈ വിദ്യാലയം അഫിലിയേറ്റിങ്‌ സര്‍വകലാശാലയായി ഉയര്‍ത്തപ്പെട്ടു.

Current revision as of 09:28, 5 ഓഗസ്റ്റ്‌ 2014

കാമേശ്വരസിങ്‌ ദര്‍ഭങ്‌ഗ സര്‍വകലാശാല

കാമേശ്വരസിങ്‌ ദര്‍ഭങ്‌ഗ സര്‍വകലാശാല

ബിഹാറിലെ ദര്‍ഭങ്‌ഗയില്‍ പ്രവര്‍ത്തിക്കുന്ന സംസ്‌കൃത സര്‍വകലാശാല. 1960ല്‍ ബിഹാര്‍ ഗവണ്‍മെന്റ്‌ അംഗീകരിച്ച നിയമമനുസരിച്ച്‌ 1961ല്‍ കാമേശ്വരസിങ്‌ ദര്‍ഭങ്‌ഗ സംസ്‌കൃത വിശ്വവിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു. 1965ല്‍ ഈ വിദ്യാലയം അഫിലിയേറ്റിങ്‌ സര്‍വകലാശാലയായി ഉയര്‍ത്തപ്പെട്ടു.

മധ്യമ, ഉപശാസ്‌ത്രി, ശാസ്‌ത്രി, ആചാര്യ, പാല്യാചാര്യ, ശിക്ഷ, ആയുര്‍വേദാചാര്യ തുടങ്ങിയവയാണ്‌ സര്‍വകലാശാലയിലെ പ്രധാന കോഴ്‌സുകള്‍. വിദ്യാവാരിധി, വിദ്യാവാചസ്‌പതി തുടങ്ങിയ ബിരുദാനന്തര ഗവേഷണ കോഴ്‌സുകളും ഇവിടെ നടത്തുന്നുണ്ട്‌. പ്രവറ്റായി പഠനം നടത്താനുള്ള സൗകര്യവും ഇവിടെയുണ്ട്‌.

ബിഹാര്‍ സംസ്ഥാനത്തില്‍ മുഴുവന്‍ പ്രവര്‍ത്തന പരിധിയുള്ള ഈ സര്‍വകലാശാലയുടെ ലൈബ്രറിയില്‍ വിപുലമായ പുസ്‌തകശേഖരം കൂടാതെ വിവിധ വിഷയങ്ങളിലുള്ള നിരവധി ചരിത്രരേഖകളും കൈയെഴുത്തു പ്രതികളുമുണ്ട്‌. രാമായണം, ഗീതഗോവിന്ദം, ശ്രീമദ്‌ഭാഗവതം തുടങ്ങിയവയുടെ സചിത്ര കൈയെഴുത്തു പ്രതികള്‍, പുരാണങ്ങള്‍, തത്ത്വചിന്ത, വ്യാകരണം, ധര്‍മശാസ്‌ത്രം തുടങ്ങിയവയെക്കുറിച്ചുള്ള കൈയ്യെഴുത്തു പ്രതികള്‍ എന്നിങ്ങനെ അമൂല്യങ്ങളായ നിരവധി രേഖകള്‍ ലൈബ്രറിയിലുണ്ട്‌. 2003 മുതല്‍ സര്‍വകലാശാല ഒരു "മാനുസ്‌ക്രിപ്‌റ്റ്‌ റിസോര്‍ഴ്‌സ്‌ സെന്റര്‍' ആയും പ്രവര്‍ത്തിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍