This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാമറോണ്‍, വെര്‍ണി ലോവെറ്റ്‌ (1844-94)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Cameron, Verney Lovett)
(Cameron, Verney Lovett)
 
വരി 1: വരി 1:
== കാമറോണ്‍, വെര്‍ണി ലോവെറ്റ്‌ (1844-94) ==

== Cameron, Verney Lovett ==
== Cameron, Verney Lovett ==
-
[[ചിത്രം:Vol7p106_Verney_Lovett_Cameron_1878.jpg|thumb|വെർണി ലോവെറ്റ്‌ കാമറോണ്‍]]
+
[[ചിത്രം:Vol7p106_Verney_Lovett_Cameron_1878.jpg|thumb|വെര്‍ണി ലോവെറ്റ്‌ കാമറോണ്‍]]
ബ്രിട്ടീഷുകാരനായ ആഫ്രിക്കന്‍ സഞ്ചാരി. ഡോര്‍സെറ്റ്‌ഷയറിലെ റാഡിപോളില്‍ 1844ല്‍ ജനിച്ചു. 1857ല്‍ നാവികസേനയില്‍ ചേര്‍ന്നു. എത്യോപ്യക്കെതിരായ ബ്രിട്ടീഷ്‌ ആക്രമണ (1868) ത്തിലും പൂര്‍വ ആഫ്രിക്കയില്‍ അടിമക്കച്ചവടം അമര്‍ച്ച ചെയ്യുന്നതിനുമുള്ള യജ്ഞങ്ങളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്‌. 1872ല്‍ റോയല്‍ ജിയോഗ്രഫിക്കല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ലിവിങ്‌സ്റ്റണെ കണ്ടെത്തുന്നതിനായി നിയോഗിച്ച സംഘത്തിന്റ തലവന്‍ കാമറോണായിരുന്നു. 1873ല്‍ ഇതിനായി സാന്‍സിബാറില്‍ നിന്ന്‌ ഇദ്ദേഹം യാത്രതിരിച്ചു. യുന്ന്യാംനിംബേ (Unyanyembe)യില്‍ വച്ച്‌ ലിവിങ്‌സ്റ്റന്റെ ഭൗതികാവശിഷ്‌ടവുമായി വരുന്നവരെ കണ്ടുമുട്ടിയെങ്കിലും ഇദ്ദേഹം    ഉജിജി(Ujiji)യിലേക്ക്‌ യാത്ര തുടര്‍ന്നു. അവിടെ നിന്ന്‌ ലിവിങ്‌സ്റ്റന്റെ യാത്രാരേഖകള്‍ ഇദ്ദേഹത്തിനു ലഭിച്ചു, പിന്നീട്‌ ഇദ്ദേഹം തങ്കനിക്കാ തടാകം ചുറ്റി യാത്ര ചെയ്യുകയും അതിന്റെ ഭൂപടനിര്‍ണയം നടത്തുകയും ചെയ്‌തു. കോങ്‌ഗോ  നദിയുടെ പ്രധാന നദീമാര്‍ഗം കണ്ടെത്താന്‍ ഇദ്ദേഹം ശ്രമിച്ചെങ്കിലും തദ്ദേശീയ ജനവര്‍ഗങ്ങളുടെ ശത്രുത കാരണം തീരഭാഗത്തേക്കു മുന്നേറുവാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്‌, ഇദ്ദേഹം കോങ്‌ഗോസാംബസി നീര്‍വാര്‍ച്ചാ പ്രദേശംവഴി 1875ല്‍ അന്‍ഗോളാ തീരത്തെത്തി. എക്രാസ്‌ ആഫ്രിക്ക (1877) എന്ന ഗ്രന്ഥത്തില്‍ ഈ കണ്ടുപിടിത്തത്തിന്റെ അനുഭവങ്ങള്‍ ഇദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്‌. 1882ല്‍ റിച്ചാര്‍ഡ്‌ ബര്‍ട്ടണുമായി ചേര്‍ന്ന്‌ ഇദ്ദേഹം ഗോള്‍ഡ്‌ കോസ്റ്റ്‌ കണ്ടെത്തി. ടു ദ്‌ ഗോള്‍ഡ്‌ കോസ്‌ററ്‌ ഫോര്‍ ഗോള്‍ഡ്‌ (1883) എന്ന ഗ്രന്ഥത്തിന്റെ രചനയില്‍ ബര്‍ട്ടനോടൊപ്പം ഇദ്ദേഹം സഹകരിച്ചു. ഔവര്‍ ഫ്യൂച്ചര്‍ ഹൈവേ ടു ഏഷ്യ (1880) ഇദ്ദേഹത്തിന്റെ മറ്റൊരു സാഹിത്യസംഭാവനയാണ്‌. കുട്ടികള്‍ക്കുള്ള ഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. 1894 മാ. 27ന്‌ ഇംഗ്ലണ്ടില്‍ അന്തരിച്ചു.

Current revision as of 08:11, 5 ഓഗസ്റ്റ്‌ 2014

കാമറോണ്‍, വെര്‍ണി ലോവെറ്റ്‌ (1844-94)

Cameron, Verney Lovett

വെര്‍ണി ലോവെറ്റ്‌ കാമറോണ്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍