This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Canna)
(Canna)
 
വരി 5: വരി 5:
Image:Vol7p17_canna.jpg|  
Image:Vol7p17_canna.jpg|  
</gallery>
</gallery>
-
കാനേസീ സസ്യകുടുംബത്തിലെ കാനാജീനസിൽപ്പെടുന്ന അലങ്കാരസസ്യങ്ങള്‍. തെക്കേ അമേരിക്ക, വെസ്റ്റ്‌ഇന്‍ഡീസ്‌, ഏഷ്യ എന്നിവിടങ്ങളിലാണ്‌ ഈ ജീനസിൽപ്പെട്ട ചെടികളുടെ ആവിർഭാവമെന്നു കരുതപ്പെടുന്നു. ഹരിതാഭമായ വലിയ ഇലകളും വർണവൈവിധ്യമാർന്ന മനോഹരങ്ങളായ പൂക്കളുമുള്ള കാനച്ചെടികള്‍ കൂട്ടംകൂട്ടമായി വളരുമ്പോള്‍ ഉദ്യാനത്തിന്‌ ഒരു പ്രത്യേക ഭംഗി കൈവരുന്നു.  
+
കാനേസീ സസ്യകുടുംബത്തിലെ കാനാജീനസില്‍പ്പെടുന്ന അലങ്കാരസസ്യങ്ങള്‍. തെക്കേ അമേരിക്ക, വെസ്റ്റ്‌ഇന്‍ഡീസ്‌, ഏഷ്യ എന്നിവിടങ്ങളിലാണ്‌ ഈ ജീനസില്‍പ്പെട്ട ചെടികളുടെ ആവിര്‍ഭാവമെന്നു കരുതപ്പെടുന്നു. ഹരിതാഭമായ വലിയ ഇലകളും വര്‍ണവൈവിധ്യമാര്‍ന്ന മനോഹരങ്ങളായ പൂക്കളുമുള്ള കാനച്ചെടികള്‍ കൂട്ടംകൂട്ടമായി വളരുമ്പോള്‍ ഉദ്യാനത്തിന്‌ ഒരു പ്രത്യേക ഭംഗി കൈവരുന്നു.  
-
ശാഖകളില്ലാതെ 1.5-2 മീ. ഉയരത്തിൽ വളരുന്ന കാനയുടെ പൂക്കള്‍ക്ക്‌ സാധാരണയായി ചുവപ്പോ മഞ്ഞയോ ആയിരിക്കും നിറം. ചെടിയുടെ അഗ്രത്തിലുള്ള സ്‌തൂപമഞ്‌ജരി(raceme)കളിൽ അസമമിതങ്ങളായ പൂക്കള്‍ ക്രമീകരിച്ചിരിക്കുന്നു. പച്ചനിറത്തിലുള്ള മൂന്നു വിദളങ്ങളും വർണഭംഗിയുള്ള മൂന്നു ദളങ്ങളുമുണ്ട്‌. വീതി കുറഞ്ഞു ചെറുതായി വളഞ്ഞിരിക്കുന്നതും ദളങ്ങളെപ്പോലെ കാണപ്പെടുന്നതുമായ രണ്ടോ മൂന്നോ സ്റ്റാമിനോഡിയങ്ങള്‍ (staminodia) ആണ്‌ കേസരങ്ങള്‍. സ്റ്റാമിനോഡിയത്തിന്റെ വശത്തായി കാണപ്പെടുന്ന ഒറ്റ അറയുള്ള പരാഗകോശത്തിലാണ്‌ പരാഗം സ്ഥിതിചെയ്യുന്നത്‌. വർത്തിക പരന്നതാണ്‌; മൂന്ന്‌ അറകളോടുകൂടിയ പുടകമാണ്‌ ഫലം. നിരവധി വിത്തുകളുണ്ടായിരിക്കും.  
+
ശാഖകളില്ലാതെ 1.5-2 മീ. ഉയരത്തില്‍ വളരുന്ന കാനയുടെ പൂക്കള്‍ക്ക്‌ സാധാരണയായി ചുവപ്പോ മഞ്ഞയോ ആയിരിക്കും നിറം. ചെടിയുടെ അഗ്രത്തിലുള്ള സ്‌തൂപമഞ്‌ജരി(raceme)കളില്‍ അസമമിതങ്ങളായ പൂക്കള്‍ ക്രമീകരിച്ചിരിക്കുന്നു. പച്ചനിറത്തിലുള്ള മൂന്നു വിദളങ്ങളും വര്‍ണഭംഗിയുള്ള മൂന്നു ദളങ്ങളുമുണ്ട്‌. വീതി കുറഞ്ഞു ചെറുതായി വളഞ്ഞിരിക്കുന്നതും ദളങ്ങളെപ്പോലെ കാണപ്പെടുന്നതുമായ രണ്ടോ മൂന്നോ സ്റ്റാമിനോഡിയങ്ങള്‍ (staminodia) ആണ്‌ കേസരങ്ങള്‍. സ്റ്റാമിനോഡിയത്തിന്റെ വശത്തായി കാണപ്പെടുന്ന ഒറ്റ അറയുള്ള പരാഗകോശത്തിലാണ്‌ പരാഗം സ്ഥിതിചെയ്യുന്നത്‌. വര്‍ത്തിക പരന്നതാണ്‌; മൂന്ന്‌ അറകളോടുകൂടിയ പുടകമാണ്‌ ഫലം. നിരവധി വിത്തുകളുണ്ടായിരിക്കും.  
-
എങ്‌ഗ്ലർ തയ്യാറാക്കിയ ഒരു പ്രബന്ധത്തിൽ (1921) 81 കാനാ സ്‌പീഷീസിനെപ്പറ്റി വിശദീകരിച്ചിട്ടുണ്ട്‌. ആദ്യകാലങ്ങളിൽ ഇലകളുടെ ഭംഗിക്കുവേണ്ടി മാത്രമായിരുന്നു കാന വച്ചുപിടിപ്പിച്ചിരുന്നത്‌. 1848-കാനാ നേപാളെന്‍സിസും കാ. ഗ്‌ളൗക്കയുമായി പരാഗണം സാധ്യമാക്കി ഫ്രഞ്ചുകാരിയായ മദാം ആനി ഉരുത്തിരിച്ചെടുത്ത കാനാ ആനിയൈ (Canna annaei) എന്ന ഉയരം കൂടിയ ഇനമാണ്‌ ആദ്യത്തെ ഉദ്യാന-കാന. 1863-കാ. വാർസെവിസി, കാ. ഇറിഡിഫോളിയ എന്നീ ഇനങ്ങള്‍ സങ്കരണം നടത്തി ലഭിച്ച കാ. യെമാനി (കാ. ഇറിഡിഫോളിയാ ഹൈബ്രിഡാ) പില്‌ക്കാലത്തു മറ്റു സ്‌പീഷീസുമായി സങ്കരണത്തിനു വിധേയമാക്കിയതിന്റെ ഫലമായാണ്‌ വലുപ്പമേറിയ പൂക്കളോടുകൂടിയ ഉയരം കുറഞ്ഞ ഇന്നത്തെയിനം കാനച്ചെടികള്‍ ഉണ്ടായത്‌ ഇവ "ഫ്രഞ്ചുകാനകള്‍' എന്നറിയപ്പെടുന്നു. കാ. ഫ്‌ളാക്‌സിഡാ, കാ. ഇറിഡിഫോളിയ എന്നിവയുടെ സങ്കരണത്തിൽനിന്നുണ്ടായിട്ടുള്ള ഇനങ്ങള്‍ "ഇറ്റാലിയന്‍ കാന'കള്‍ അഥവാ "ഓർക്കിഡ്‌ പുഷ്‌പകാന'കള്‍ എന്നറിയപ്പെടുന്നു. ഇറ്റാലിയ, ആസ്‌ട്രിയ, ബവേറിയ, ബർഗൂണിയ, പന്‍ഡോറ, ബർബങ്ക്‌ എന്നിവയാണ്‌ ഏറ്റവും പ്രധാനപ്പെട്ട മറ്റു കാനകള്‍.
+
എങ്‌ഗ്ലര്‍ തയ്യാറാക്കിയ ഒരു പ്രബന്ധത്തില്‍ (1921) 81 കാനാ സ്‌പീഷീസിനെപ്പറ്റി വിശദീകരിച്ചിട്ടുണ്ട്‌. ആദ്യകാലങ്ങളില്‍ ഇലകളുടെ ഭംഗിക്കുവേണ്ടി മാത്രമായിരുന്നു കാന വച്ചുപിടിപ്പിച്ചിരുന്നത്‌. 1848-ല്‍ കാനാ നേപാളെന്‍സിസും കാ. ഗ്‌ളൗക്കയുമായി പരാഗണം സാധ്യമാക്കി ഫ്രഞ്ചുകാരിയായ മദാം ആനി ഉരുത്തിരിച്ചെടുത്ത കാനാ ആനിയൈ (Canna annaei) എന്ന ഉയരം കൂടിയ ഇനമാണ്‌ ആദ്യത്തെ ഉദ്യാന-കാന. 1863-ല്‍ കാ. വാര്‍സെവിസി, കാ. ഇറിഡിഫോളിയ എന്നീ ഇനങ്ങള്‍ സങ്കരണം നടത്തി ലഭിച്ച കാ. യെമാനി (കാ. ഇറിഡിഫോളിയാ ഹൈബ്രിഡാ) പില്‌ക്കാലത്തു മറ്റു സ്‌പീഷീസുമായി സങ്കരണത്തിനു വിധേയമാക്കിയതിന്റെ ഫലമായാണ്‌ വലുപ്പമേറിയ പൂക്കളോടുകൂടിയ ഉയരം കുറഞ്ഞ ഇന്നത്തെയിനം കാനച്ചെടികള്‍ ഉണ്ടായത്‌ ഇവ "ഫ്രഞ്ചുകാനകള്‍' എന്നറിയപ്പെടുന്നു. കാ. ഫ്‌ളാക്‌സിഡാ, കാ. ഇറിഡിഫോളിയ എന്നിവയുടെ സങ്കരണത്തില്‍നിന്നുണ്ടായിട്ടുള്ള ഇനങ്ങള്‍ "ഇറ്റാലിയന്‍ കാന'കള്‍ അഥവാ "ഓര്‍ക്കിഡ്‌ പുഷ്‌പകാന'കള്‍ എന്നറിയപ്പെടുന്നു. ഇറ്റാലിയ, ആസ്‌ട്രിയ, ബവേറിയ, ബര്‍ഗൂണിയ, പന്‍ഡോറ, ബര്‍ബങ്ക്‌ എന്നിവയാണ്‌ ഏറ്റവും പ്രധാനപ്പെട്ട മറ്റു കാനകള്‍.
-
കൂടുതൽ പരിചരണം കൂടാതെതന്നെ നട്ടുവളർത്താമെന്നത്‌ ഇതിന്റെ ഒരു പ്രത്യേകതയാണ്‌. നീർവാർച്ചയും നല്ല വളക്കൂറുമുള്ള മണ്ണാണ്‌ നല്ല വളർച്ചയ്‌ക്കു ഉത്തമം. 25 സെ.മീ.-ൽ കൂടുതൽ അകലത്തിൽ ഇതു നടാന്‍ പാടില്ല. വാടിക്കൊഴിഞ്ഞു വിത്തുണ്ടാകുന്നതിനു മുന്‍പുതന്നെ പൂവ്‌ പറിച്ചുകളയണം. വിത്തിന്റെ ആവിർഭാവം പൂക്കളുടെ എണ്ണത്തെ സാരമായി ബാധിക്കും. കാനയുടെ പൂക്കുല കാണാന്‍ വളരെ മനോഹരമാണ്‌. "ഇറ്റാലിയന്‍ കാന'കളുടെ പൂക്കള്‍ക്ക്‌ ആകർഷകത്വം കൂടും.
+
കൂടുതല്‍ പരിചരണം കൂടാതെതന്നെ നട്ടുവളര്‍ത്താമെന്നത്‌ ഇതിന്റെ ഒരു പ്രത്യേകതയാണ്‌. നീര്‍വാര്‍ച്ചയും നല്ല വളക്കൂറുമുള്ള മണ്ണാണ്‌ നല്ല വളര്‍ച്ചയ്‌ക്കു ഉത്തമം. 25 സെ.മീ.-ല്‍ കൂടുതല്‍ അകലത്തില്‍ ഇതു നടാന്‍ പാടില്ല. വാടിക്കൊഴിഞ്ഞു വിത്തുണ്ടാകുന്നതിനു മുന്‍പുതന്നെ പൂവ്‌ പറിച്ചുകളയണം. വിത്തിന്റെ ആവിര്‍ഭാവം പൂക്കളുടെ എണ്ണത്തെ സാരമായി ബാധിക്കും. കാനയുടെ പൂക്കുല കാണാന്‍ വളരെ മനോഹരമാണ്‌. "ഇറ്റാലിയന്‍ കാന'കളുടെ പൂക്കള്‍ക്ക്‌ ആകര്‍ഷകത്വം കൂടും.
-
കാനകളുടെ ചുവട്ടിലെ ചെറു "കന്നു'കള്‍ അടർത്തിനട്ടാണ്‌ സാധാരണയായി പുതിയ തൈകള്‍ കിളിർപ്പിക്കുന്നത്‌; സങ്കരയിനങ്ങള്‍ വിത്തുകളിലൂടെയും. വിത്തുകള്‍ വളരെ സാവധാനത്തിലാണ്‌ മുളയ്‌ക്കുക. തൊലിപ്പുറത്തു ചെറിയ മുറിപ്പാടുണ്ടാക്കുകയോ വിത്തു വെള്ളത്തിലിട്ടു കുതിർക്കുകയോ ചെയ്‌തശേഷം നട്ടാൽ വേഗം മുളയ്‌ക്കുമെന്നു കണ്ടിട്ടുണ്ട്‌.
+
കാനകളുടെ ചുവട്ടിലെ ചെറു "കന്നു'കള്‍ അടര്‍ത്തിനട്ടാണ്‌ സാധാരണയായി പുതിയ തൈകള്‍ കിളിര്‍പ്പിക്കുന്നത്‌; സങ്കരയിനങ്ങള്‍ വിത്തുകളിലൂടെയും. വിത്തുകള്‍ വളരെ സാവധാനത്തിലാണ്‌ മുളയ്‌ക്കുക. തൊലിപ്പുറത്തു ചെറിയ മുറിപ്പാടുണ്ടാക്കുകയോ വിത്തു വെള്ളത്തിലിട്ടു കുതിര്‍ക്കുകയോ ചെയ്‌തശേഷം നട്ടാല്‍ വേഗം മുളയ്‌ക്കുമെന്നു കണ്ടിട്ടുണ്ട്‌.
-
കാനാ പാനിക്കുലേറ്റ, കാ. കോംപാക്‌റ്റാ, കാ.ഡിസ്‌കളർ, കാ. ലൂട്ടിയ, കാ. വേരിയബിലിസ്‌, കാ.ഹൂമിലിസ്‌, കാ. സ്‌പീഷിയോസ്‌, കാ. ഓറിയന്റാലിസ്‌, കാ. പോളിക്‌ളാഡ്‌, കാ. ഫ്‌ളകാസിഡ, കാ. പെഡന്‍കുലേറ്റ, കാ. ഗ്‌ളൗക്ക, കാ. ഇന്‍ഡിക്ക, കാ. കോക്‌ സിനിയ തുടങ്ങിയ 25-ഓളം സ്‌പീഷീസാണ്‌ ഉദ്യാനങ്ങളുടെ ഭംഗി വർധിപ്പിക്കുവാന്‍ സാധാരണ നട്ടു വളർത്തപ്പെടുന്നത്‌.
+
കാനാ പാനിക്കുലേറ്റ, കാ. കോംപാക്‌റ്റാ, കാ.ഡിസ്‌കളര്‍, കാ. ലൂട്ടിയ, കാ. വേരിയബിലിസ്‌, കാ.ഹൂമിലിസ്‌, കാ. സ്‌പീഷിയോസ്‌, കാ. ഓറിയന്റാലിസ്‌, കാ. പോളിക്‌ളാഡ്‌, കാ. ഫ്‌ളകാസിഡ, കാ. പെഡന്‍കുലേറ്റ, കാ. ഗ്‌ളൗക്ക, കാ. ഇന്‍ഡിക്ക, കാ. കോക്‌ സിനിയ തുടങ്ങിയ 25-ഓളം സ്‌പീഷീസാണ്‌ ഉദ്യാനങ്ങളുടെ ഭംഗി വര്‍ധിപ്പിക്കുവാന്‍ സാധാരണ നട്ടു വളര്‍ത്തപ്പെടുന്നത്‌.
കാനക്കുറിഞ്ഞി കഥകളിസംഗീതത്തിലെ ഒരു രാഗം. ഇത്‌ ഒരു തനികേരളീയ രാഗമാണ്‌.
കാനക്കുറിഞ്ഞി കഥകളിസംഗീതത്തിലെ ഒരു രാഗം. ഇത്‌ ഒരു തനികേരളീയ രാഗമാണ്‌.
  <nowiki>
  <nowiki>
-
""ഇന്ദളം പുനരിന്ദിശാ, ന്തരി പാടി നാട്ടയു-മാർത്തനും
+
""ഇന്ദളം പുനരിന്ദിശാ, ന്തരി പാടി നാട്ടയു-മാര്‍ത്തനും
-
വീരതർക്കമുഖാരി ഗൗരി കാനക്കുറിഞ്ഞിയുമിങ്ങനെ
+
വീരതര്‍ക്കമുഖാരി ഗൗരി കാനക്കുറിഞ്ഞിയുമിങ്ങനെ
ഇത്തരം പല രാഗമാലകള്‍....''
ഇത്തരം പല രാഗമാലകള്‍....''
-
-(കാളിയമർദനം-ശീതങ്കന്‍ തുള്ളൽ-കുഞ്ചന്‍ നമ്പ്യാർ),
+
-(കാളിയമര്‍ദനം-ശീതങ്കന്‍ തുള്ളല്‍-കുഞ്ചന്‍ നമ്പ്യാര്‍),
""തോടിയും നവരാസമാനന്ദഭൈരവിയും
""തോടിയും നവരാസമാനന്ദഭൈരവിയും
പാടിയും ഭൈരവിതാനും കാനക്കുറിഞ്ഞിതാനും''
പാടിയും ഭൈരവിതാനും കാനക്കുറിഞ്ഞിതാനും''
  </nowiki>
  </nowiki>
-
-(രാജസൂയം തുള്ളൽ-മണലിക്കര കല്‌പകമംഗലം വാസുദേവന്‍) എന്നിങ്ങനെ പ്രധാന തുള്ളൽകൃതികളിലും കേരളസംഗീതം (വി.മാധവന്‍ നായർ), ദക്ഷിണേന്ത്യന്‍ സംഗീതം (രവീന്ദ്രനാഥ്‌) തുടങ്ങി പല സംഗീതകൃതികളിലും ഈ രാഗത്തെക്കുറിച്ചു പ്രതിപാദിച്ചിട്ടുണ്ട്‌.
+
-(രാജസൂയം തുള്ളല്‍-മണലിക്കര കല്‌പകമംഗലം വാസുദേവന്‍) എന്നിങ്ങനെ പ്രധാന തുള്ളല്‍കൃതികളിലും കേരളസംഗീതം (വി.മാധവന്‍ നായര്‍), ദക്ഷിണേന്ത്യന്‍ സംഗീതം (രവീന്ദ്രനാഥ്‌) തുടങ്ങി പല സംഗീതകൃതികളിലും ഈ രാഗത്തെക്കുറിച്ചു പ്രതിപാദിച്ചിട്ടുണ്ട്‌.
-
ഈരാഗത്തിൽ അനേകം കഥകളിപ്പദങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്‌. "ദേവി പാലയ പാലയാഖില' (മീനാക്ഷീസ്വയംവരം) എന്ന പദം ഇതിനുദാഹരണമാണ്‌.
+
ഈരാഗത്തില്‍ അനേകം കഥകളിപ്പദങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്‌. "ദേവി പാലയ പാലയാഖില' (മീനാക്ഷീസ്വയംവരം) എന്ന പദം ഇതിനുദാഹരണമാണ്‌.
-
സോപാനസംഗീതത്തിൽ വളരെയധികം പ്രാധാന്യമുള്ള കാനക്കുറിഞ്ഞിയിലെ ചില സ്വരസഞ്ചാരങ്ങള്‍ക്ക്‌ കർണാടകസംഗീതത്തിലെ നാട്ടക്കുറിഞ്ഞി രാഗത്തിനോടു സാദൃശ്യമുണ്ട്‌.
+
സോപാനസംഗീതത്തില്‍ വളരെയധികം പ്രാധാന്യമുള്ള കാനക്കുറിഞ്ഞിയിലെ ചില സ്വരസഞ്ചാരങ്ങള്‍ക്ക്‌ കര്‍ണാടകസംഗീതത്തിലെ നാട്ടക്കുറിഞ്ഞി രാഗത്തിനോടു സാദൃശ്യമുണ്ട്‌.

Current revision as of 06:20, 5 ഓഗസ്റ്റ്‌ 2014

കാന

Canna

കാനേസീ സസ്യകുടുംബത്തിലെ കാനാജീനസില്‍പ്പെടുന്ന അലങ്കാരസസ്യങ്ങള്‍. തെക്കേ അമേരിക്ക, വെസ്റ്റ്‌ഇന്‍ഡീസ്‌, ഏഷ്യ എന്നിവിടങ്ങളിലാണ്‌ ഈ ജീനസില്‍പ്പെട്ട ചെടികളുടെ ആവിര്‍ഭാവമെന്നു കരുതപ്പെടുന്നു. ഹരിതാഭമായ വലിയ ഇലകളും വര്‍ണവൈവിധ്യമാര്‍ന്ന മനോഹരങ്ങളായ പൂക്കളുമുള്ള കാനച്ചെടികള്‍ കൂട്ടംകൂട്ടമായി വളരുമ്പോള്‍ ഉദ്യാനത്തിന്‌ ഒരു പ്രത്യേക ഭംഗി കൈവരുന്നു.

ശാഖകളില്ലാതെ 1.5-2 മീ. ഉയരത്തില്‍ വളരുന്ന കാനയുടെ പൂക്കള്‍ക്ക്‌ സാധാരണയായി ചുവപ്പോ മഞ്ഞയോ ആയിരിക്കും നിറം. ചെടിയുടെ അഗ്രത്തിലുള്ള സ്‌തൂപമഞ്‌ജരി(raceme)കളില്‍ അസമമിതങ്ങളായ പൂക്കള്‍ ക്രമീകരിച്ചിരിക്കുന്നു. പച്ചനിറത്തിലുള്ള മൂന്നു വിദളങ്ങളും വര്‍ണഭംഗിയുള്ള മൂന്നു ദളങ്ങളുമുണ്ട്‌. വീതി കുറഞ്ഞു ചെറുതായി വളഞ്ഞിരിക്കുന്നതും ദളങ്ങളെപ്പോലെ കാണപ്പെടുന്നതുമായ രണ്ടോ മൂന്നോ സ്റ്റാമിനോഡിയങ്ങള്‍ (staminodia) ആണ്‌ കേസരങ്ങള്‍. സ്റ്റാമിനോഡിയത്തിന്റെ വശത്തായി കാണപ്പെടുന്ന ഒറ്റ അറയുള്ള പരാഗകോശത്തിലാണ്‌ പരാഗം സ്ഥിതിചെയ്യുന്നത്‌. വര്‍ത്തിക പരന്നതാണ്‌; മൂന്ന്‌ അറകളോടുകൂടിയ പുടകമാണ്‌ ഫലം. നിരവധി വിത്തുകളുണ്ടായിരിക്കും.

എങ്‌ഗ്ലര്‍ തയ്യാറാക്കിയ ഒരു പ്രബന്ധത്തില്‍ (1921) 81 കാനാ സ്‌പീഷീസിനെപ്പറ്റി വിശദീകരിച്ചിട്ടുണ്ട്‌. ആദ്യകാലങ്ങളില്‍ ഇലകളുടെ ഭംഗിക്കുവേണ്ടി മാത്രമായിരുന്നു കാന വച്ചുപിടിപ്പിച്ചിരുന്നത്‌. 1848-ല്‍ കാനാ നേപാളെന്‍സിസും കാ. ഗ്‌ളൗക്കയുമായി പരാഗണം സാധ്യമാക്കി ഫ്രഞ്ചുകാരിയായ മദാം ആനി ഉരുത്തിരിച്ചെടുത്ത കാനാ ആനിയൈ (Canna annaei) എന്ന ഉയരം കൂടിയ ഇനമാണ്‌ ആദ്യത്തെ ഉദ്യാന-കാന. 1863-ല്‍ കാ. വാര്‍സെവിസി, കാ. ഇറിഡിഫോളിയ എന്നീ ഇനങ്ങള്‍ സങ്കരണം നടത്തി ലഭിച്ച കാ. യെമാനി (കാ. ഇറിഡിഫോളിയാ ഹൈബ്രിഡാ) പില്‌ക്കാലത്തു മറ്റു സ്‌പീഷീസുമായി സങ്കരണത്തിനു വിധേയമാക്കിയതിന്റെ ഫലമായാണ്‌ വലുപ്പമേറിയ പൂക്കളോടുകൂടിയ ഉയരം കുറഞ്ഞ ഇന്നത്തെയിനം കാനച്ചെടികള്‍ ഉണ്ടായത്‌ ഇവ "ഫ്രഞ്ചുകാനകള്‍' എന്നറിയപ്പെടുന്നു. കാ. ഫ്‌ളാക്‌സിഡാ, കാ. ഇറിഡിഫോളിയ എന്നിവയുടെ സങ്കരണത്തില്‍നിന്നുണ്ടായിട്ടുള്ള ഇനങ്ങള്‍ "ഇറ്റാലിയന്‍ കാന'കള്‍ അഥവാ "ഓര്‍ക്കിഡ്‌ പുഷ്‌പകാന'കള്‍ എന്നറിയപ്പെടുന്നു. ഇറ്റാലിയ, ആസ്‌ട്രിയ, ബവേറിയ, ബര്‍ഗൂണിയ, പന്‍ഡോറ, ബര്‍ബങ്ക്‌ എന്നിവയാണ്‌ ഏറ്റവും പ്രധാനപ്പെട്ട മറ്റു കാനകള്‍.

കൂടുതല്‍ പരിചരണം കൂടാതെതന്നെ നട്ടുവളര്‍ത്താമെന്നത്‌ ഇതിന്റെ ഒരു പ്രത്യേകതയാണ്‌. നീര്‍വാര്‍ച്ചയും നല്ല വളക്കൂറുമുള്ള മണ്ണാണ്‌ നല്ല വളര്‍ച്ചയ്‌ക്കു ഉത്തമം. 25 സെ.മീ.-ല്‍ കൂടുതല്‍ അകലത്തില്‍ ഇതു നടാന്‍ പാടില്ല. വാടിക്കൊഴിഞ്ഞു വിത്തുണ്ടാകുന്നതിനു മുന്‍പുതന്നെ പൂവ്‌ പറിച്ചുകളയണം. വിത്തിന്റെ ആവിര്‍ഭാവം പൂക്കളുടെ എണ്ണത്തെ സാരമായി ബാധിക്കും. കാനയുടെ പൂക്കുല കാണാന്‍ വളരെ മനോഹരമാണ്‌. "ഇറ്റാലിയന്‍ കാന'കളുടെ പൂക്കള്‍ക്ക്‌ ആകര്‍ഷകത്വം കൂടും. കാനകളുടെ ചുവട്ടിലെ ചെറു "കന്നു'കള്‍ അടര്‍ത്തിനട്ടാണ്‌ സാധാരണയായി പുതിയ തൈകള്‍ കിളിര്‍പ്പിക്കുന്നത്‌; സങ്കരയിനങ്ങള്‍ വിത്തുകളിലൂടെയും. വിത്തുകള്‍ വളരെ സാവധാനത്തിലാണ്‌ മുളയ്‌ക്കുക. തൊലിപ്പുറത്തു ചെറിയ മുറിപ്പാടുണ്ടാക്കുകയോ വിത്തു വെള്ളത്തിലിട്ടു കുതിര്‍ക്കുകയോ ചെയ്‌തശേഷം നട്ടാല്‍ വേഗം മുളയ്‌ക്കുമെന്നു കണ്ടിട്ടുണ്ട്‌. കാനാ പാനിക്കുലേറ്റ, കാ. കോംപാക്‌റ്റാ, കാ.ഡിസ്‌കളര്‍, കാ. ലൂട്ടിയ, കാ. വേരിയബിലിസ്‌, കാ.ഹൂമിലിസ്‌, കാ. സ്‌പീഷിയോസ്‌, കാ. ഓറിയന്റാലിസ്‌, കാ. പോളിക്‌ളാഡ്‌, കാ. ഫ്‌ളകാസിഡ, കാ. പെഡന്‍കുലേറ്റ, കാ. ഗ്‌ളൗക്ക, കാ. ഇന്‍ഡിക്ക, കാ. കോക്‌ സിനിയ തുടങ്ങിയ 25-ഓളം സ്‌പീഷീസാണ്‌ ഉദ്യാനങ്ങളുടെ ഭംഗി വര്‍ധിപ്പിക്കുവാന്‍ സാധാരണ നട്ടു വളര്‍ത്തപ്പെടുന്നത്‌.

കാനക്കുറിഞ്ഞി കഥകളിസംഗീതത്തിലെ ഒരു രാഗം. ഇത്‌ ഒരു തനികേരളീയ രാഗമാണ്‌.

	""ഇന്ദളം പുനരിന്ദിശാ, ന്തരി പാടി നാട്ടയു-മാര്‍ത്തനും
	വീരതര്‍ക്കമുഖാരി ഗൗരി കാനക്കുറിഞ്ഞിയുമിങ്ങനെ
	ഇത്തരം പല രാഗമാലകള്‍....''
	-(കാളിയമര്‍ദനം-ശീതങ്കന്‍ തുള്ളല്‍-കുഞ്ചന്‍ നമ്പ്യാര്‍),
	""തോടിയും നവരാസമാനന്ദഭൈരവിയും
	പാടിയും ഭൈരവിതാനും കാനക്കുറിഞ്ഞിതാനും''
 
-(രാജസൂയം തുള്ളല്‍-മണലിക്കര കല്‌പകമംഗലം വാസുദേവന്‍) എന്നിങ്ങനെ പ്രധാന തുള്ളല്‍കൃതികളിലും കേരളസംഗീതം (വി.മാധവന്‍ നായര്‍), ദക്ഷിണേന്ത്യന്‍ സംഗീതം (രവീന്ദ്രനാഥ്‌) തുടങ്ങി പല സംഗീതകൃതികളിലും ഈ രാഗത്തെക്കുറിച്ചു പ്രതിപാദിച്ചിട്ടുണ്ട്‌.

ഈരാഗത്തില്‍ അനേകം കഥകളിപ്പദങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്‌. "ദേവി പാലയ പാലയാഖില' (മീനാക്ഷീസ്വയംവരം) എന്ന പദം ഇതിനുദാഹരണമാണ്‌.

സോപാനസംഗീതത്തില്‍ വളരെയധികം പ്രാധാന്യമുള്ള കാനക്കുറിഞ്ഞിയിലെ ചില സ്വരസഞ്ചാരങ്ങള്‍ക്ക്‌ കര്‍ണാടകസംഗീതത്തിലെ നാട്ടക്കുറിഞ്ഞി രാഗത്തിനോടു സാദൃശ്യമുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%A8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍