This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാതറിന്‍ I (1684-1727)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാതറിന്‍ I (1684-1727) == == Catherine I == റഷ്യന്‍ ചക്രവർത്തിനി. ലിത്വാനിയയിലെ ...)
(Catherine I)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
== കാതറിന്‍ I  (1684-1727) ==
== കാതറിന്‍ I  (1684-1727) ==
== Catherine I ==
== Catherine I ==
-
 
+
[[ചിത്രം:Vol7p17_catherine_i.jpg|thumb|കാതറിന്‍ I]]
-
റഷ്യന്‍ ചക്രവർത്തിനി. ലിത്വാനിയയിലെ ഒരു കർഷകന്റെ പുത്രിയായി 1684 ഏ. 5-നു ജനിച്ചു. മരീന്‍ബർഗിൽ ഒരു ലൂഥറന്‍ പുരോഹിതന്റെ വീട്ടുജോലിക്കാരിയായിരുന്ന കാലത്ത്‌ കാതറിന്‍ സാമാന്യവിദ്യാഭ്യാസം നേടി. ഇവർ താമസിച്ചിരുന്ന ജില്ല സ്വീഡന്‍ റഷ്യയ്‌ക്കു വിട്ടുകൊടുത്തതോടെ കാതറിനെ റഷ്യന്‍ മാർഷലായ ഷെറിമെറ്റേവ്‌ യുദ്ധത്തടവുകാരിയാക്കി. 1705-ൽ പീറ്റർ ചക്രവർത്തി കാതറിനെ കണ്ടുമുട്ടുകയും, 1707-ഇവരുമായി രഹസ്യവിവാഹബന്ധം സ്ഥാപിക്കുകയും ചെയ്‌തു. 1712-ൽ ഇവർ പരസ്യമായി വിവാഹം കഴിച്ചു. ചക്രവർത്തിയുടെ മേൽ അസാമാന്യമായ സ്വാധീനം ചെലുത്താന്‍ കാതറിനു കഴിഞ്ഞു. പീറ്റർ-കാതറിന്‍ ദമ്പതികള്‍ക്ക്‌ 11 കുഞ്ഞുങ്ങള്‍ ജനിച്ചുവെങ്കിലും രണ്ടുപേർ മാത്രമേ ശൈശവം അതിജീവിച്ചുള്ളൂ. പീറ്റർ ചക്രവർത്തി അനന്തരാവകാശിയെ നിർദേശിക്കാതെ മരണമടഞ്ഞു.  1725 ജനു. 28-ന്‌ സെനറ്റ് കാതറിനെ ചക്രവർത്തിനിയായി പ്രഖ്യാപിച്ചു. വളരെ ആഡംബരപൂർണമായ ജീവിതമാണ്‌ നയിച്ചത്‌. 1727 മേയ്‌ 6-ന്‌ ഇവർ അന്തരിച്ചു.  
+
റഷ്യന്‍ ചക്രവര്‍ത്തിനി. ലിത്വാനിയയിലെ ഒരു കര്‍ഷകന്റെ പുത്രിയായി 1684 ഏ. 5-നു ജനിച്ചു. മരീന്‍ബര്‍ഗില്‍ ഒരു ലൂഥറന്‍ പുരോഹിതന്റെ വീട്ടുജോലിക്കാരിയായിരുന്ന കാലത്ത്‌ കാതറിന്‍ സാമാന്യവിദ്യാഭ്യാസം നേടി. ഇവര്‍ താമസിച്ചിരുന്ന ജില്ല സ്വീഡന്‍ റഷ്യയ്‌ക്കു വിട്ടുകൊടുത്തതോടെ കാതറിനെ റഷ്യന്‍ മാര്‍ഷലായ ഷെറിമെറ്റേവ്‌ യുദ്ധത്തടവുകാരിയാക്കി. 1705-ല്‍ പീറ്റര്‍ ചക്രവര്‍ത്തി കാതറിനെ കണ്ടുമുട്ടുകയും, 1707-ല്‍ ഇവരുമായി രഹസ്യവിവാഹബന്ധം സ്ഥാപിക്കുകയും ചെയ്‌തു. 1712-ല്‍ ഇവര്‍ പരസ്യമായി വിവാഹം കഴിച്ചു. ചക്രവര്‍ത്തിയുടെ മേല്‍ അസാമാന്യമായ സ്വാധീനം ചെലുത്താന്‍ കാതറിനു കഴിഞ്ഞു. പീറ്റര്‍-കാതറിന്‍ ദമ്പതികള്‍ക്ക്‌ 11 കുഞ്ഞുങ്ങള്‍ ജനിച്ചുവെങ്കിലും രണ്ടുപേര്‍ മാത്രമേ ശൈശവം അതിജീവിച്ചുള്ളൂ. പീറ്റര്‍ ചക്രവര്‍ത്തി അനന്തരാവകാശിയെ നിര്‍ദേശിക്കാതെ മരണമടഞ്ഞു.  1725 ജനു. 28-ന്‌ സെനറ്റ് കാതറിനെ ചക്രവര്‍ത്തിനിയായി പ്രഖ്യാപിച്ചു. വളരെ ആഡംബരപൂര്‍ണമായ ജീവിതമാണ്‌ നയിച്ചത്‌. 1727 മേയ്‌ 6-ന്‌ ഇവര്‍ അന്തരിച്ചു.  
(ഡോ. ഡി. ജയദേവദാസ്‌)
(ഡോ. ഡി. ജയദേവദാസ്‌)

Current revision as of 05:56, 5 ഓഗസ്റ്റ്‌ 2014

കാതറിന്‍ I (1684-1727)

Catherine I

കാതറിന്‍ I

റഷ്യന്‍ ചക്രവര്‍ത്തിനി. ലിത്വാനിയയിലെ ഒരു കര്‍ഷകന്റെ പുത്രിയായി 1684 ഏ. 5-നു ജനിച്ചു. മരീന്‍ബര്‍ഗില്‍ ഒരു ലൂഥറന്‍ പുരോഹിതന്റെ വീട്ടുജോലിക്കാരിയായിരുന്ന കാലത്ത്‌ കാതറിന്‍ സാമാന്യവിദ്യാഭ്യാസം നേടി. ഇവര്‍ താമസിച്ചിരുന്ന ജില്ല സ്വീഡന്‍ റഷ്യയ്‌ക്കു വിട്ടുകൊടുത്തതോടെ കാതറിനെ റഷ്യന്‍ മാര്‍ഷലായ ഷെറിമെറ്റേവ്‌ യുദ്ധത്തടവുകാരിയാക്കി. 1705-ല്‍ പീറ്റര്‍ ചക്രവര്‍ത്തി കാതറിനെ കണ്ടുമുട്ടുകയും, 1707-ല്‍ ഇവരുമായി രഹസ്യവിവാഹബന്ധം സ്ഥാപിക്കുകയും ചെയ്‌തു. 1712-ല്‍ ഇവര്‍ പരസ്യമായി വിവാഹം കഴിച്ചു. ചക്രവര്‍ത്തിയുടെ മേല്‍ അസാമാന്യമായ സ്വാധീനം ചെലുത്താന്‍ കാതറിനു കഴിഞ്ഞു. പീറ്റര്‍-കാതറിന്‍ ദമ്പതികള്‍ക്ക്‌ 11 കുഞ്ഞുങ്ങള്‍ ജനിച്ചുവെങ്കിലും രണ്ടുപേര്‍ മാത്രമേ ശൈശവം അതിജീവിച്ചുള്ളൂ. പീറ്റര്‍ ചക്രവര്‍ത്തി അനന്തരാവകാശിയെ നിര്‍ദേശിക്കാതെ മരണമടഞ്ഞു. 1725 ജനു. 28-ന്‌ സെനറ്റ് കാതറിനെ ചക്രവര്‍ത്തിനിയായി പ്രഖ്യാപിച്ചു. വളരെ ആഡംബരപൂര്‍ണമായ ജീവിതമാണ്‌ നയിച്ചത്‌. 1727 മേയ്‌ 6-ന്‌ ഇവര്‍ അന്തരിച്ചു.

(ഡോ. ഡി. ജയദേവദാസ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍