This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാഡിസ്‌ ഈച്ച

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാഡിസ്‌ ഈച്ച == == Caddis Fly == ശലഭങ്ങളോടു സാമ്യമുള്ള ഒരിനം പ്രാണികള്...)
(Caddis Fly)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
== കാഡിസ്‌ ഈച്ച ==
== കാഡിസ്‌ ഈച്ച ==
== Caddis Fly ==
== Caddis Fly ==
 +
[[ചിത്രം:Vol7p17_caddis fly12.jpg|thumb| കാഡിസ്‌ ഈച്ച]]
 +
ശലഭങ്ങളോടു സാമ്യമുള്ള ഒരിനം പ്രാണികള്‍. കാഡിസ്‌ ഈച്ചകള്‍ ഇന്‍സെക്‌റ്റ വര്‍ഗത്തിലെ ട്രിക്കോപ്‌റ്റെറ, (Trichoptera) എന്ന ഗോത്രത്തില്‍ ഉള്‍പ്പെടുന്നു. ഗോത്രത്തിന്റെ പേര്‌ സൂചിപ്പിക്കുന്നതുപോലെ രോമാവൃതമായ ചിറകുകള്‍ ഉണ്ട്‌ എന്നതാണ്‌ ഇവയുടെ പ്രത്യേകത. 18 കുടുംബങ്ങളിലായി 3000 ത്തോളം സ്‌പീഷീസുള്ള കാഡിസ്‌ ഈച്ചകള്‍ ഏറിയപങ്കും ശുദ്ധജല ജീവികളാണ്‌.
-
ശലഭങ്ങളോടു സാമ്യമുള്ള ഒരിനം പ്രാണികള്‍. കാഡിസ്‌ ഈച്ചകള്‍ ഇന്‍സെക്‌റ്റ വർഗത്തിലെ ട്രിക്കോപ്‌റ്റെറ, (Trichoptera) എന്ന ഗോത്രത്തിൽ ഉള്‍പ്പെടുന്നു. ഗോത്രത്തിന്റെ പേര്‌ സൂചിപ്പിക്കുന്നതുപോലെ രോമാവൃതമായ ചിറകുകള്‍ ഉണ്ട്‌ എന്നതാണ്‌ ഇവയുടെ പ്രത്യേകത. 18 കുടുംബങ്ങളിലായി 3000 ത്തോളം സ്‌പീഷീസുള്ള കാഡിസ്‌ ഈച്ചകള്‍ ഏറിയപങ്കും ശുദ്ധജല ജീവികളാണ്‌.
+
കാഡിസ്‌ ഈച്ചകള്‍, മഞ്ഞ, തവിട്ട്‌, കറുപ്പ്‌, പച്ച തുടങ്ങി നിരവധി നിറങ്ങളിലുണ്ട്‌. ഗ്രാഹികള്‍ (antennae) നൂലുപോലെ മെലിഞ്ഞതും നീളമുള്ളതുമാണ്‌. ലെപ്‌റ്റൊസെറിഡേ എന്ന കുടുംബത്തിലെ കാഡിസ്‌ ഈച്ചകളുടെ ഗ്രാഹികള്‍ക്ക്‌ ശരീരത്തിന്റെ മൂന്ന്‌ ഇരട്ടിയോളം നീളം ഉണ്ടായിരിക്കും. ചിറകുകള്‍, ശരീരോപരിതലത്തില്‍ കൂടാരംപോലെ ഒതുക്കി വയ്‌ക്കുന്നത്‌ ഇവയുടെ ഒരു പ്രത്യേകതയാണ്‌.
-
കാഡിസ്‌ ഈച്ചകള്‍, മഞ്ഞ, തവിട്ട്‌, കറുപ്പ്‌, പച്ച തുടങ്ങി നിരവധി നിറങ്ങളിലുണ്ട്‌. ഗ്രാഹികള്‍ (antennae) നൂലുപോലെ മെലിഞ്ഞതും നീളമുള്ളതുമാണ്‌. ലെപ്‌റ്റൊസെറിഡേ എന്ന കുടുംബത്തിലെ കാഡിസ്‌ ഈച്ചകളുടെ ഗ്രാഹികള്‍ക്ക്‌ ശരീരത്തിന്റെ മൂന്ന്‌ ഇരട്ടിയോളം നീളം ഉണ്ടായിരിക്കും. ചിറകുകള്‍, ശരീരോപരിതലത്തിൽ കൂടാരംപോലെ ഒതുക്കി വയ്‌ക്കുന്നത്‌ ഇവയുടെ ഒരു പ്രത്യേകതയാണ്‌.
+
മിക്കവാറും കാഡിസ്‌ ഈച്ചകളും ജലോപരിതലത്തിലാണ്‌ മുട്ടകളിടുന്നത്‌. മുട്ടകള്‍, ജല്ലി പോലുള്ള ഒരു പദാര്‍ഥത്തിനാല്‍ പരസ്‌പരം സംയോജിച്ച നിലയിലാണ്‌ കാണപ്പെടുന്നത്‌. എന്നാല്‍ ഹൈഡ്രാപ്‌സൈക്കിഡേ എന്ന കുടുംബത്തിലെ അംഗങ്ങള്‍ ജലാശയത്തിന്റെ അടിത്തട്ടില്‍ പാറകള്‍ക്കും മറ്റും അടിയിലായാണ്‌ മുട്ടകളിടുന്നത്‌.
-
മിക്കവാറും കാഡിസ്‌ ഈച്ചകളും ജലോപരിതലത്തിലാണ്‌ മുട്ടകളിടുന്നത്‌. മുട്ടകള്‍, ജല്ലി പോലുള്ള ഒരു പദാർഥത്തിനാൽ പരസ്‌പരം സംയോജിച്ച നിലയിലാണ്‌ കാണപ്പെടുന്നത്‌. എന്നാൽ ഹൈഡ്രാപ്‌സൈക്കിഡേ എന്ന കുടുംബത്തിലെ അംഗങ്ങള്‍ ജലാശയത്തിന്റെ അടിത്തട്ടിൽ പാറകള്‍ക്കും മറ്റും അടിയിലായാണ്‌ മുട്ടകളിടുന്നത്‌.
+
കാഡിസ്‌ ഈച്ചകളുടെ ലാര്‍വകള്‍ കാഡിസ്‌ പുഴുക്കള്‍ (caddis worms)എന്ന പേരില്‍ അറിയപ്പെടുന്നു. ശരീരം മുഴുവന്‍ ആവരണം ചെയ്യാന്‍ കഴിയുന്ന വിധത്തിലുള്ള ഒരു കൂട്‌ നിര്‍മിച്ച്‌ അതിനുള്ളിലായാണ്‌ ഇവ കാണപ്പെടുന്നത്‌. ജലത്തില്‍ നിന്നും ലഭ്യമാകുന്ന ഇലകള്‍, തണ്ടുകള്‍, മണല്‍ത്തരികള്‍, സ്‌ഫടികക്കല്ലുകള്‍ തുടങ്ങി ഏത്‌ വസ്‌തു ഉപയോഗിച്ചും ലാര്‍വകള്‍ കൂട്‌ നിര്‍മിക്കാറുണ്ട്‌. വായില്‍ നിന്നും ഊറിവരുന്ന ഒരു പ്രത്യേകദ്രവം ഉപയോഗിച്ചാണ്‌ ഈ വസ്‌തുക്കളെ പരസ്‌പരം യോജിപ്പിച്ച്‌ നിര്‍ത്തുന്നത്‌. കൂടിന്റെ ആകൃതി, ഓരോ സ്‌പീഷീസിനും സുനിശ്ചിതമായിരിക്കും. മിക്കവാറും ഇനം കാഡിസ്‌ ഈച്ചകളും വര്‍ത്തുളാകൃതിയിലുള്ള കൂടുകളാണ്‌ നിര്‍മിക്കുന്നത്‌. ഉദാ. യൂറോപ്യന്‍ സ്‌പീഷീസായ ട്രിയനോഡ്‌സ്‌ ബൈകളര്‍ (Triaenodes bicolor), ലിംനെഫിലസ്‌ ഫ്‌ളാവികോര്‍ണിസ്‌ (Limnephilus flavicornis)എന്ന സ്‌പീഷീസ്‌ ജലത്തിലുള്ള ചെറിയ ഒച്ചുകള്‍ ഉപയോഗിച്ചാണ്‌ അവയുടെ കൂട്‌ നിര്‍മിക്കുന്നത്‌. ആഹാരം തേടുന്നതിനുവേണ്ടി ശരീരത്തിന്റെ പകുതിയോളം ഭാഗം ഈ കൂടിനുള്ളില്‍ നിന്നും വെളിയില്‍ കൊണ്ടുവരാന്‍ ഇവയ്‌ക്കു കഴിയും. ഇവയുടെ പ്രഥമ ഉദരഖണ്ഡത്തിലുള്ള വിരലുകള്‍പോലെയുള്ള മൂന്ന്‌ പ്രവര്‍ധങ്ങള്‍ കൂടിനുള്ളില്‍ പറ്റിപ്പിടിച്ചിരിക്കാന്‍ ഇവയെ സഹായിക്കുന്നു. ശരീരഖണ്ഡത്തിലുള്ള തന്തുക്കള്‍ പോലെയുള്ള ഗില്ലുകള്‍, കൂടിനുള്ളിലേക്കും പുറത്തേക്കുമുള്ള ജലസഞ്ചാരത്തെ സഹായിക്കുന്നു. മാത്രമല്ല, ഉപദ്രവകാരികളായ മറ്റു പ്രാണികള്‍ കൂടിനുള്ളില്‍ കടക്കുന്നത്‌ തടയാനും ഇവ സഹായിക്കുന്നു.
-
കാഡിസ്‌ ഈച്ചകളുടെ ലാർവകള്‍ കാഡിസ്‌ പുഴുക്കള്‍ (caddis worms)എന്ന പേരിൽ അറിയപ്പെടുന്നു. ശരീരം മുഴുവന്‍ ആവരണം ചെയ്യാന്‍ കഴിയുന്ന വിധത്തിലുള്ള ഒരു കൂട്‌ നിർമിച്ച്‌ അതിനുള്ളിലായാണ്‌ ഇവ കാണപ്പെടുന്നത്‌. ജലത്തിൽ നിന്നും ലഭ്യമാകുന്ന ഇലകള്‍, തണ്ടുകള്‍, മണൽത്തരികള്‍, സ്‌ഫടികക്കല്ലുകള്‍ തുടങ്ങി ഏത്‌ വസ്‌തു ഉപയോഗിച്ചും ലാർവകള്‍ കൂട്‌ നിർമിക്കാറുണ്ട്‌. വായിൽ നിന്നും ഊറിവരുന്ന ഒരു പ്രത്യേകദ്രവം ഉപയോഗിച്ചാണ്‌ ഈ വസ്‌തുക്കളെ പരസ്‌പരം യോജിപ്പിച്ച്‌ നിർത്തുന്നത്‌. കൂടിന്റെ ആകൃതി, ഓരോ സ്‌പീഷീസിനും സുനിശ്ചിതമായിരിക്കും. മിക്കവാറും ഇനം കാഡിസ്‌ ഈച്ചകളും വർത്തുളാകൃതിയിലുള്ള കൂടുകളാണ്‌ നിർമിക്കുന്നത്‌. ഉദാ. യൂറോപ്യന്‍ സ്‌പീഷീസായ ട്രിയനോഡ്‌സ്‌ ബൈകളർ (Triaenodes bicolor), ലിംനെഫിലസ്‌ ഫ്‌ളാവികോർണിസ്‌ (Limnephilus flavicornis)എന്ന സ്‌പീഷീസ്‌ ജലത്തിലുള്ള ചെറിയ ഒച്ചുകള്‍ ഉപയോഗിച്ചാണ്‌ അവയുടെ കൂട്‌ നിർമിക്കുന്നത്‌. ആഹാരം തേടുന്നതിനുവേണ്ടി ശരീരത്തിന്റെ പകുതിയോളം ഭാഗം ഈ കൂടിനുള്ളിൽ നിന്നും വെളിയിൽ കൊണ്ടുവരാന്‍ ഇവയ്‌ക്കു കഴിയും. ഇവയുടെ പ്രഥമ ഉദരഖണ്ഡത്തിലുള്ള വിരലുകള്‍പോലെയുള്ള മൂന്ന്‌ പ്രവർധങ്ങള്‍ കൂടിനുള്ളിൽ പറ്റിപ്പിടിച്ചിരിക്കാന്‍ ഇവയെ സഹായിക്കുന്നു. ശരീരഖണ്ഡത്തിലുള്ള തന്തുക്കള്‍ പോലെയുള്ള ഗില്ലുകള്‍, കൂടിനുള്ളിലേക്കും പുറത്തേക്കുമുള്ള ജലസഞ്ചാരത്തെ സഹായിക്കുന്നു. മാത്രമല്ല, ഉപദ്രവകാരികളായ മറ്റു പ്രാണികള്‍ കൂടിനുള്ളിൽ കടക്കുന്നത്‌ തടയാനും ഇവ സഹായിക്കുന്നു.
+
ജലത്തിലുള്ള ചെറുജീവികളാണ്‌ കാഡിസ്‌ ഈച്ചകളുടെ പ്രധാന ആഹാരം. ഇതിനു പുറമേ ഡയാറ്റം, ചെറു ആല്‍ഗകള്‍ എന്നിവയെയും ഇവ ആഹാരമാക്കാറുണ്ട്‌.
-
ജലത്തിലുള്ള ചെറുജീവികളാണ്‌ കാഡിസ്‌ ഈച്ചകളുടെ പ്രധാന ആഹാരം. ഇതിനു പുറമേ ഡയാറ്റം, ചെറു ആൽഗകള്‍ എന്നിവയെയും ഇവ ആഹാരമാക്കാറുണ്ട്‌.
+
കാഡിസ്‌ ഈച്ചകള്‍ അവയുടെ ജീവിതചക്രത്തില്‍ പ്യൂപ്പാ ദശയ്‌ക്കുശേഷം ഒരു കൊക്കൂണ്‍ ദശയും പ്രദര്‍ശിപ്പിക്കുന്നുണ്ട്‌. കൊക്കൂണില്‍ നിന്നും പുറത്തുവരാന്‍ വേണ്ടി ശക്തിയുള്ള മാന്‍ഡിബിളുകള്‍, ഉദരത്തിന്റെ അഗ്രഭാഗത്തായുള്ള കൊളുത്തുകള്‍ പോലെയുള്ള ഭാഗങ്ങള്‍, കൊക്കൂണ്‍ വൃത്തിയാക്കാനായി ശരീരത്തിലുള്ള ഒരു ജോടി പ്രവര്‍ധങ്ങള്‍ എന്നിവ പ്യൂപ്പയുടെ പ്രത്യേകതകളാണ്‌. എന്നാല്‍ പൂര്‍ണവളര്‍ച്ച പ്രാപിച്ച കാഡിസ്‌ ഈച്ചകളില്‍ ഇവ മൂന്നും നശിച്ചുപോകുകയാണ്‌ പതിവ്‌. കൊക്കൂണില്‍ നിന്നും പുറത്തുവന്ന്‌ ജലോപരിതലത്തിലെത്തുന്ന കാഡിസ്‌ പ്യൂപ്പ, അതിന്റെ ക്യൂട്ടിക്കിള്‍ കൊണ്ടുള്ള ശരീരകവചം പൊഴിച്ചുകളഞ്ഞ്‌, ഗ്രാഹികള്‍ വിടര്‍ത്തി, പൂര്‍ണവളര്‍ച്ചയെത്തിയ കാഡിസ്‌ ഈച്ചകളായി രൂപാന്തരം പ്രാപിക്കുന്നു.
-
കാഡിസ്‌ ഈച്ചകള്‍ അവയുടെ ജീവിതചക്രത്തിൽ പ്യൂപ്പാ ദശയ്‌ക്കുശേഷം ഒരു കൊക്കൂണ്‍ ദശയും പ്രദർശിപ്പിക്കുന്നുണ്ട്‌. കൊക്കൂണിൽ നിന്നും പുറത്തുവരാന്‍ വേണ്ടി ശക്തിയുള്ള മാന്‍ഡിബിളുകള്‍, ഉദരത്തിന്റെ അഗ്രഭാഗത്തായുള്ള കൊളുത്തുകള്‍ പോലെയുള്ള ഭാഗങ്ങള്‍, കൊക്കൂണ്‍ വൃത്തിയാക്കാനായി ശരീരത്തിലുള്ള ഒരു ജോടി പ്രവർധങ്ങള്‍ എന്നിവ പ്യൂപ്പയുടെ പ്രത്യേകതകളാണ്‌. എന്നാൽ പൂർണവളർച്ച പ്രാപിച്ച കാഡിസ്‌ ഈച്ചകളിൽ ഇവ മൂന്നും നശിച്ചുപോകുകയാണ്‌ പതിവ്‌. കൊക്കൂണിൽ നിന്നും പുറത്തുവന്ന്‌ ജലോപരിതലത്തിലെത്തുന്ന കാഡിസ്‌ പ്യൂപ്പ, അതിന്റെ ക്യൂട്ടിക്കിള്‍ കൊണ്ടുള്ള ശരീരകവചം പൊഴിച്ചുകളഞ്ഞ്‌, ഗ്രാഹികള്‍ വിടർത്തി, പൂർണവളർച്ചയെത്തിയ കാഡിസ്‌ ഈച്ചകളായി രൂപാന്തരം പ്രാപിക്കുന്നു.
+
കാഡിസ്‌, ലാര്‍വ, ഈച്ച മുതലായവ ശുദ്ധജല മത്സ്യങ്ങള്‍ക്കുള്ള ആഹാരം എന്ന നിലയില്‍ ശ്രദ്ധേയമാണ്‌. കൂടാതെ, ജലത്തിലുള്ള മലിനവസ്‌തുക്കളും ചപ്പുചവറുകളും കൂടുനിര്‍മാണത്തിന്‌ ഉപയോഗിക്കുന്നതു വഴി, കാഡിസ്‌ ഈച്ചകള്‍ ഒരു പരിധിവരെ ജലശുദ്ധീകരണത്തിനും സഹായിക്കുന്നുണ്ട്‌.
-
 
+
-
കാഡിസ്‌, ലാർവ, ഈച്ച മുതലായവ ശുദ്ധജല മത്സ്യങ്ങള്‍ക്കുള്ള ആഹാരം എന്ന നിലയിൽ ശ്രദ്ധേയമാണ്‌. കൂടാതെ, ജലത്തിലുള്ള മലിനവസ്‌തുക്കളും ചപ്പുചവറുകളും കൂടുനിർമാണത്തിന്‌ ഉപയോഗിക്കുന്നതു വഴി, കാഡിസ്‌ ഈച്ചകള്‍ ഒരു പരിധിവരെ ജലശുദ്ധീകരണത്തിനും സഹായിക്കുന്നുണ്ട്‌.
+

Current revision as of 05:41, 5 ഓഗസ്റ്റ്‌ 2014

കാഡിസ്‌ ഈച്ച

Caddis Fly

കാഡിസ്‌ ഈച്ച

ശലഭങ്ങളോടു സാമ്യമുള്ള ഒരിനം പ്രാണികള്‍. കാഡിസ്‌ ഈച്ചകള്‍ ഇന്‍സെക്‌റ്റ വര്‍ഗത്തിലെ ട്രിക്കോപ്‌റ്റെറ, (Trichoptera) എന്ന ഗോത്രത്തില്‍ ഉള്‍പ്പെടുന്നു. ഗോത്രത്തിന്റെ പേര്‌ സൂചിപ്പിക്കുന്നതുപോലെ രോമാവൃതമായ ചിറകുകള്‍ ഉണ്ട്‌ എന്നതാണ്‌ ഇവയുടെ പ്രത്യേകത. 18 കുടുംബങ്ങളിലായി 3000 ത്തോളം സ്‌പീഷീസുള്ള കാഡിസ്‌ ഈച്ചകള്‍ ഏറിയപങ്കും ശുദ്ധജല ജീവികളാണ്‌.

കാഡിസ്‌ ഈച്ചകള്‍, മഞ്ഞ, തവിട്ട്‌, കറുപ്പ്‌, പച്ച തുടങ്ങി നിരവധി നിറങ്ങളിലുണ്ട്‌. ഗ്രാഹികള്‍ (antennae) നൂലുപോലെ മെലിഞ്ഞതും നീളമുള്ളതുമാണ്‌. ലെപ്‌റ്റൊസെറിഡേ എന്ന കുടുംബത്തിലെ കാഡിസ്‌ ഈച്ചകളുടെ ഗ്രാഹികള്‍ക്ക്‌ ശരീരത്തിന്റെ മൂന്ന്‌ ഇരട്ടിയോളം നീളം ഉണ്ടായിരിക്കും. ചിറകുകള്‍, ശരീരോപരിതലത്തില്‍ കൂടാരംപോലെ ഒതുക്കി വയ്‌ക്കുന്നത്‌ ഇവയുടെ ഒരു പ്രത്യേകതയാണ്‌.

മിക്കവാറും കാഡിസ്‌ ഈച്ചകളും ജലോപരിതലത്തിലാണ്‌ മുട്ടകളിടുന്നത്‌. മുട്ടകള്‍, ജല്ലി പോലുള്ള ഒരു പദാര്‍ഥത്തിനാല്‍ പരസ്‌പരം സംയോജിച്ച നിലയിലാണ്‌ കാണപ്പെടുന്നത്‌. എന്നാല്‍ ഹൈഡ്രാപ്‌സൈക്കിഡേ എന്ന കുടുംബത്തിലെ അംഗങ്ങള്‍ ജലാശയത്തിന്റെ അടിത്തട്ടില്‍ പാറകള്‍ക്കും മറ്റും അടിയിലായാണ്‌ മുട്ടകളിടുന്നത്‌.

കാഡിസ്‌ ഈച്ചകളുടെ ലാര്‍വകള്‍ കാഡിസ്‌ പുഴുക്കള്‍ (caddis worms)എന്ന പേരില്‍ അറിയപ്പെടുന്നു. ശരീരം മുഴുവന്‍ ആവരണം ചെയ്യാന്‍ കഴിയുന്ന വിധത്തിലുള്ള ഒരു കൂട്‌ നിര്‍മിച്ച്‌ അതിനുള്ളിലായാണ്‌ ഇവ കാണപ്പെടുന്നത്‌. ജലത്തില്‍ നിന്നും ലഭ്യമാകുന്ന ഇലകള്‍, തണ്ടുകള്‍, മണല്‍ത്തരികള്‍, സ്‌ഫടികക്കല്ലുകള്‍ തുടങ്ങി ഏത്‌ വസ്‌തു ഉപയോഗിച്ചും ലാര്‍വകള്‍ കൂട്‌ നിര്‍മിക്കാറുണ്ട്‌. വായില്‍ നിന്നും ഊറിവരുന്ന ഒരു പ്രത്യേകദ്രവം ഉപയോഗിച്ചാണ്‌ ഈ വസ്‌തുക്കളെ പരസ്‌പരം യോജിപ്പിച്ച്‌ നിര്‍ത്തുന്നത്‌. കൂടിന്റെ ആകൃതി, ഓരോ സ്‌പീഷീസിനും സുനിശ്ചിതമായിരിക്കും. മിക്കവാറും ഇനം കാഡിസ്‌ ഈച്ചകളും വര്‍ത്തുളാകൃതിയിലുള്ള കൂടുകളാണ്‌ നിര്‍മിക്കുന്നത്‌. ഉദാ. യൂറോപ്യന്‍ സ്‌പീഷീസായ ട്രിയനോഡ്‌സ്‌ ബൈകളര്‍ (Triaenodes bicolor), ലിംനെഫിലസ്‌ ഫ്‌ളാവികോര്‍ണിസ്‌ (Limnephilus flavicornis)എന്ന സ്‌പീഷീസ്‌ ജലത്തിലുള്ള ചെറിയ ഒച്ചുകള്‍ ഉപയോഗിച്ചാണ്‌ അവയുടെ കൂട്‌ നിര്‍മിക്കുന്നത്‌. ആഹാരം തേടുന്നതിനുവേണ്ടി ശരീരത്തിന്റെ പകുതിയോളം ഭാഗം ഈ കൂടിനുള്ളില്‍ നിന്നും വെളിയില്‍ കൊണ്ടുവരാന്‍ ഇവയ്‌ക്കു കഴിയും. ഇവയുടെ പ്രഥമ ഉദരഖണ്ഡത്തിലുള്ള വിരലുകള്‍പോലെയുള്ള മൂന്ന്‌ പ്രവര്‍ധങ്ങള്‍ കൂടിനുള്ളില്‍ പറ്റിപ്പിടിച്ചിരിക്കാന്‍ ഇവയെ സഹായിക്കുന്നു. ശരീരഖണ്ഡത്തിലുള്ള തന്തുക്കള്‍ പോലെയുള്ള ഗില്ലുകള്‍, കൂടിനുള്ളിലേക്കും പുറത്തേക്കുമുള്ള ജലസഞ്ചാരത്തെ സഹായിക്കുന്നു. മാത്രമല്ല, ഉപദ്രവകാരികളായ മറ്റു പ്രാണികള്‍ കൂടിനുള്ളില്‍ കടക്കുന്നത്‌ തടയാനും ഇവ സഹായിക്കുന്നു.

ജലത്തിലുള്ള ചെറുജീവികളാണ്‌ കാഡിസ്‌ ഈച്ചകളുടെ പ്രധാന ആഹാരം. ഇതിനു പുറമേ ഡയാറ്റം, ചെറു ആല്‍ഗകള്‍ എന്നിവയെയും ഇവ ആഹാരമാക്കാറുണ്ട്‌.

കാഡിസ്‌ ഈച്ചകള്‍ അവയുടെ ജീവിതചക്രത്തില്‍ പ്യൂപ്പാ ദശയ്‌ക്കുശേഷം ഒരു കൊക്കൂണ്‍ ദശയും പ്രദര്‍ശിപ്പിക്കുന്നുണ്ട്‌. കൊക്കൂണില്‍ നിന്നും പുറത്തുവരാന്‍ വേണ്ടി ശക്തിയുള്ള മാന്‍ഡിബിളുകള്‍, ഉദരത്തിന്റെ അഗ്രഭാഗത്തായുള്ള കൊളുത്തുകള്‍ പോലെയുള്ള ഭാഗങ്ങള്‍, കൊക്കൂണ്‍ വൃത്തിയാക്കാനായി ശരീരത്തിലുള്ള ഒരു ജോടി പ്രവര്‍ധങ്ങള്‍ എന്നിവ പ്യൂപ്പയുടെ പ്രത്യേകതകളാണ്‌. എന്നാല്‍ പൂര്‍ണവളര്‍ച്ച പ്രാപിച്ച കാഡിസ്‌ ഈച്ചകളില്‍ ഇവ മൂന്നും നശിച്ചുപോകുകയാണ്‌ പതിവ്‌. കൊക്കൂണില്‍ നിന്നും പുറത്തുവന്ന്‌ ജലോപരിതലത്തിലെത്തുന്ന കാഡിസ്‌ പ്യൂപ്പ, അതിന്റെ ക്യൂട്ടിക്കിള്‍ കൊണ്ടുള്ള ശരീരകവചം പൊഴിച്ചുകളഞ്ഞ്‌, ഗ്രാഹികള്‍ വിടര്‍ത്തി, പൂര്‍ണവളര്‍ച്ചയെത്തിയ കാഡിസ്‌ ഈച്ചകളായി രൂപാന്തരം പ്രാപിക്കുന്നു.

കാഡിസ്‌, ലാര്‍വ, ഈച്ച മുതലായവ ശുദ്ധജല മത്സ്യങ്ങള്‍ക്കുള്ള ആഹാരം എന്ന നിലയില്‍ ശ്രദ്ധേയമാണ്‌. കൂടാതെ, ജലത്തിലുള്ള മലിനവസ്‌തുക്കളും ചപ്പുചവറുകളും കൂടുനിര്‍മാണത്തിന്‌ ഉപയോഗിക്കുന്നതു വഴി, കാഡിസ്‌ ഈച്ചകള്‍ ഒരു പരിധിവരെ ജലശുദ്ധീകരണത്തിനും സഹായിക്കുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍