This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കസിന്‍ (കൂസാങ്‌),വിക്‌ടര്‍ (1792-1867)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Cousin,Victor)
(Cousin,Victor)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
== കസിന്‍ (കൂസാങ്‌),വിക്‌ടര്‍ (1792-1867) ==

== Cousin,Victor ==
== Cousin,Victor ==
-
[[ചിത്രം:Vol6p655_Victor Cousin.jpg|thumb|]]
+
[[ചിത്രം:Vol6p655_Victor Cousin.jpg|thumb|വിക്‌ടര്‍ കസിന്‍]]
ഫ്രഞ്ച്‌തത്ത്വജ്ഞാനി. വ്യവസ്ഥാനുസാരമായ സാരസംഗ്രഹ(systematic electicism)വാദത്തിന്‍െറ പ്രണേതാവെന്ന നിലയിലാണ്‌ ഇദ്ദേഹം ദാര്‍ശനികരുടെയിടയില്‍ അറിയപ്പെടുന്നത്‌. വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവ്‌, ചരിത്രകാരന്‍ എന്നീ നിലകളിലും ഇദ്ദേഹം പ്രശസ്‌തനാണ്‌. 1792 ന. 28നു പാരിസില്‍ ജനിച്ചു. ലിസ്സി ചാര്‍ലിമാനിലും എക്കോള്‍ നോര്‍മലിലും ചേര്‍ന്നു വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എക്കോള്‍ നോര്‍മലില്‍ വച്ച്‌ പിയറി ലാറോമിഗറുടെ സ്വാധീനതയിലായ കസിന്‍ ലോക്കിന്റെയും കോണ്‍ഡിലാക്കിന്റെയും തത്ത്വശാസ്‌ത്രസിദ്ധാന്തങ്ങള്‍ പഠിച്ചു. ഇതിനുശേഷം ഇദ്ദേഹം സ്‌കോട്ടിഷ്‌ തത്ത്വചിന്തകനും അപ്രായോഗിക ആദര്‍ശവാദികളുടെ (Doctrinaires) രാഷ്‌ട്രീയ നേതാവുമായ റോയല്‍ കോളാര്‍ഡുമായി പരിചയപ്പെട്ടു. 1815-16ല്‍ പാരിസ്‌ സര്‍വകലാശാലയില്‍ കോളാര്‍ഡിന്റെ സഹ അധ്യാപകനായി ജോലി നോക്കി. 1817-18ല്‍ ജര്‍മന്‍ തത്ത്വശാസ്‌ത്രത്തില്‍ പ്രാവീണ്യം നേടുന്നതിനായി ഇദ്ദേഹം ജര്‍മനിയിലേക്ക്‌ പോകുകയും അവിടെ വച്ച്‌ പ്രശസ്‌ത തത്ത്വചിന്തകരായ ഹെഗല്‍, ഷെല്ലിങ്‌, യാക്കോബി എന്നിവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്‌തു.

Current revision as of 11:28, 4 ഓഗസ്റ്റ്‌ 2014

കസിന്‍ (കൂസാങ്‌),വിക്‌ടര്‍ (1792-1867)

Cousin,Victor

വിക്‌ടര്‍ കസിന്‍

ഫ്രഞ്ച്‌തത്ത്വജ്ഞാനി. വ്യവസ്ഥാനുസാരമായ സാരസംഗ്രഹ(systematic electicism)വാദത്തിന്‍െറ പ്രണേതാവെന്ന നിലയിലാണ്‌ ഇദ്ദേഹം ദാര്‍ശനികരുടെയിടയില്‍ അറിയപ്പെടുന്നത്‌. വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവ്‌, ചരിത്രകാരന്‍ എന്നീ നിലകളിലും ഇദ്ദേഹം പ്രശസ്‌തനാണ്‌. 1792 ന. 28നു പാരിസില്‍ ജനിച്ചു. ലിസ്സി ചാര്‍ലിമാനിലും എക്കോള്‍ നോര്‍മലിലും ചേര്‍ന്നു വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എക്കോള്‍ നോര്‍മലില്‍ വച്ച്‌ പിയറി ലാറോമിഗറുടെ സ്വാധീനതയിലായ കസിന്‍ ലോക്കിന്റെയും കോണ്‍ഡിലാക്കിന്റെയും തത്ത്വശാസ്‌ത്രസിദ്ധാന്തങ്ങള്‍ പഠിച്ചു. ഇതിനുശേഷം ഇദ്ദേഹം സ്‌കോട്ടിഷ്‌ തത്ത്വചിന്തകനും അപ്രായോഗിക ആദര്‍ശവാദികളുടെ (Doctrinaires) രാഷ്‌ട്രീയ നേതാവുമായ റോയല്‍ കോളാര്‍ഡുമായി പരിചയപ്പെട്ടു. 1815-16ല്‍ പാരിസ്‌ സര്‍വകലാശാലയില്‍ കോളാര്‍ഡിന്റെ സഹ അധ്യാപകനായി ജോലി നോക്കി. 1817-18ല്‍ ജര്‍മന്‍ തത്ത്വശാസ്‌ത്രത്തില്‍ പ്രാവീണ്യം നേടുന്നതിനായി ഇദ്ദേഹം ജര്‍മനിയിലേക്ക്‌ പോകുകയും അവിടെ വച്ച്‌ പ്രശസ്‌ത തത്ത്വചിന്തകരായ ഹെഗല്‍, ഷെല്ലിങ്‌, യാക്കോബി എന്നിവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്‌തു.

നവീകരണവാദത്തിനെതിരായി പ്രവര്‍ത്തിച്ചതിനാല്‍ 1821ല്‍ സര്‍വകലാശാലയിലെ ജോലി നഷ്ടപ്പെട്ടു. 1828ല്‍ വീണ്ടും ജര്‍മനി സന്ദര്‍ശിച്ചപ്പോള്‍ രാഷ്‌ട്രീയക്കുറ്റം ചുമത്തി ഇദ്ദേഹത്തെ അറസ്റ്റ്‌ ചെയ്യുകയും മാസം ജയിലില്‍ പാര്‍പ്പിക്കുകയും ചെയ്‌തു. ഈ കാലഘട്ടത്തിലാണ്‌ ഏറ്റവും പ്രധാനപ്പെട്ട കൃതിയായ തത്ത്വശാസ്‌ത്രശകലങ്ങള്‍ (Fragments Philoso-phiques) രചിക്കപ്പെട്ടത്‌. കസിന്റെ അഭിപ്രായത്തില്‍ മനസ്സിന്റെ സമഗ്രമായ അപഗ്രഥനത്തില്‍ കൂടിവേണം തത്ത്വചിന്തയ്‌ക്കു രൂപം നല്‌കാന്‍. ഇത്തരത്തിലുള്ള തത്ത്വചിന്തയില്‍ നിന്ന്‌ അടിസ്ഥാനപരമായ മൂന്നു വസ്‌തുതകള്‍ വ്യക്തമാകും. ഇന്ദ്രിയജ്ഞാനത്തില്‍കൂടി ലോകത്തെ സംബന്ധിച്ച പരിജ്ഞാനം ഉണ്ടാകുന്നു; മനുഷ്യനില്‍ കുടികൊള്ളുന്ന സ്വാതന്ത്യ്രവാഞ്‌ഛയുടെ പ്രതീകമാണ്‌ അവന്റെ പ്രവൃത്തികള്‍; യുക്തിവാദത്തിന്റെ സഹായത്താല്‍ വസ്‌തുതാപരമായ അടിസ്ഥാനതത്ത്വങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. യുക്തിവാദത്തിന്റെ അടിസ്ഥാനപ്രമാണം പൊരുളും കാര്യങ്ങളുളവാക്കാന്‍ കാരണത്തിനുള്ള ശക്തി(substance and causality)യുമാകുന്നു. വസ്‌തുനിഷ്‌ഠമായ യുക്തിവാദം പ്രപഞ്ചം, ആത്മാവ്‌, പരമസത്യം (God) ഇവ തമ്മിലുള്ള പരസ്‌പരബന്ധം വ്യക്തമാക്കുന്നു.

1828ല്‍ കസിന്‍ വീണ്ടും സര്‍വകലാശാലാധ്യാപകനായി. 1830ല്‍ ഫ്രഞ്ച്‌ അക്കാദമി അംഗമായി; പ്രഭു പദവിയും ലഭിച്ചു. ഇതേ വര്‍ഷം തന്നെ ഫ്രാന്‍സിലെ വിദ്യാഭ്യാസ സമിതിയില്‍ അംഗത്വം നേടിയ ഇദ്ദേഹം 1834ല്‍ എക്കോള്‍ നോര്‍മലിന്റെ ഡയറക്ടറും 1840ല്‍ പൊതുവിദ്യാഭ്യാസവകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രിയുമായിത്തീര്‍ന്നു. 1848ലെ വിപ്ലവത്തിനുശേഷം രാഷ്‌ട്രീയത്തില്‍ നിന്നും അധ്യാപനത്തില്‍ നിന്നും വിരമിച്ച കസിന്‍ ഫ്രഞ്ച്‌ ചരിത്ര(17-ാം ശ.) പഠനത്തില്‍ വ്യാപൃതനായി. 1867 ജനു. 13ന്‌ കസിന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍