This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കവടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Cowrie)
(Cowrie)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
== കവടി ==
== കവടി ==
== Cowrie ==
== Cowrie ==
-
[[ചിത്രം:Vol6p655_Cypraea cervus 1.jpg|thumb|]]
+
[[ചിത്രം:Vol6p655_Cypraea cervus 1.jpg|thumb|മാന്‍ കവടി]]
ഉഷ്‌ണമേഖലാപ്രദേശങ്ങളില്‍ കാണപ്പെടുന്ന ഗാസ്‌റ്റ്രപ്പോഡ്‌ മൊളസ്‌കുകളുടെ ഒരു ജീനസ്‌ (സൈപ്ര). ഉദ്ദേശം 160 സ്‌പീഷീസുകള്‍ ഇതിലുള്‍പ്പെടുന്നു. കവടിയുടെ മനോഹരമായ പുറന്തോടു(shell)കള്‍ക്ക്‌ഇതിനും "കവടി' എന്നു തന്നെയാണു പേര്‌വേണ്ടി കവടികള്‍ ശേഖരിക്കുക പതിവാണ്‌. ആദിമനുഷ്യര്‍ കവടിയെ നാണയമായും മതാനുഷ്‌ഠാനങ്ങളില്‍ അലങ്കരണത്തിനു വേണ്ടിയും ഉപയോഗിച്ചിരുന്നു.

[[ചിത്രം:Vol6p655_Cypraea tigris 2.jpg|thumb|]]
+
[[ചിത്രം:Vol6p655_Cypraea tigris 2.jpg|thumb|കടുവ കവടി]]
നല്ല പിഞ്ഞാണപ്പാത്രങ്ങളുടെ (porcelain) തിളക്കവും മിനുക്കവുമുണ്ട്‌ കവടിക്ക്‌; അണ്ഡാകൃതിയോ പിയര്‍പ്പഴത്തിന്റെ ആകൃതിയോ ആയിരിക്കും. നീളത്തില്‍, അടിവശത്തായി കാണപ്പെടുന്ന "ബഹിര്‍ദ്വാര'ത്തിന്റെ വക്കുകള്‍ ദന്തുരമായിരിക്കും. ഈ ദ്വാരം അടയ്‌ക്കുന്നതിനായി ഗാസ്‌റ്റ്രപ്പോഡുകളില്‍ സാധാരണമായ "ഓപ്പര്‍കുലം' കവടിയില്‍ കാണാറില്ല. 2.510 സെ.മീ. ആണ്‌ കവടിയുടെ സാധാരണ നീളം. മിക്കതും തിളങ്ങുന്ന നിറങ്ങളുള്ളവയായിരിക്കും.  

[[ചിത്രം:Vol6p655_A money cowrie (Cyprae moneta).jpg|thumb|]]
+
[[ചിത്രം:Vol6p655_A money cowrie (Cyprae moneta).jpg|thumb|പണ കവടി]]
പുറന്തോടിനുള്ളില്‍ കാണപ്പെടുന്ന ജീവി താരതമ്യേന വലുതാണ്‌. സ്‌തംഭാകാരത്തില്‍ അറ്റം കൂര്‍ത്തതല്ലാത്ത തല, നേത്രങ്ങളെ വഹിക്കുന്ന നീണ്ട ഗ്രാഹികള്‍, വിസ്‌തൃതമായ സൈഫണുകള്‍, വലുപ്പമേറിയ പാദം എന്നിവ ഈ ജീവിയുടെ പ്രത്യേകതകളാകുന്നു.

സാമാന്യം ആഴമുള്ള സമുദ്രഭാഗങ്ങളിലെല്ലാം കവടി സാധാരണമാണ്‌. പകല്‍ സമയങ്ങളില്‍ ഏതാണ്ട്‌ നിശ്‌ചലമായി കഴിയുന്ന ഈ ജീവികള്‍ രാത്രിയിലാണ്‌ പ്രവര്‍ത്തനനിരതമാകുന്നത്‌. പവിഴപ്പുറ്റുകളുടെ ജീവനുള്ള ഭാഗങ്ങളും(coral polyps)മെറ്റു ചെറുജീവികളുമാണ്‌ കവടിയുടെ പ്രധാനാഹാരം. ഭക്ഷണം തേടലും മറ്റും രാത്രിയിലാണ്‌. ഓരോ തവണയും പെണ്‍ജീവി അനേകം മുട്ടകളിടുന്നു. കാപ്‌സ്യൂളുകള്‍ക്കുള്ളിലായി കാണപ്പെടുന്ന മുട്ടകള്‍ വിരിഞ്ഞിറങ്ങുന്നതുവരെ കാത്തു സൂക്ഷിക്കുക പെണ്ണിന്റെ ചുമതലയാണ്‌. ലാര്‍വയ്‌ക്ക്‌ കവചം (shell)ഉണ്ടാവില്ല. വിരിഞ്ഞിറങ്ങി മാസങ്ങള്‍ കഴിഞ്ഞശേഷം മാത്രമേ കവചം രൂപം കൊള്ളുന്നുള്ളു. ഉദ്ദേശം ആറ്‌ മാസത്തിനുള്ളില്‍ കുഞ്ഞുങ്ങള്‍ പൂര്‍ണവളര്‍ച്ചയെത്തുന്നു.
+
 
 +
സാമാന്യം ആഴമുള്ള സമുദ്രഭാഗങ്ങളിലെല്ലാം കവടി സാധാരണമാണ്‌. പകല്‍ സമയങ്ങളില്‍ ഏതാണ്ട്‌ നിശ്‌ചലമായി കഴിയുന്ന ഈ ജീവികള്‍ രാത്രിയിലാണ്‌ പ്രവര്‍ത്തനനിരതമാകുന്നത്‌. പവിഴപ്പുറ്റുകളുടെ ജീവനുള്ള ഭാഗങ്ങളും(coral polyps)മറ്റു ചെറുജീവികളുമാണ്‌ കവടിയുടെ പ്രധാനാഹാരം. ഭക്ഷണം തേടലും മറ്റും രാത്രിയിലാണ്‌. ഓരോ തവണയും പെണ്‍ജീവി അനേകം മുട്ടകളിടുന്നു. കാപ്‌സ്യൂളുകള്‍ക്കുള്ളിലായി കാണപ്പെടുന്ന മുട്ടകള്‍ വിരിഞ്ഞിറങ്ങുന്നതുവരെ കാത്തു സൂക്ഷിക്കുക പെണ്ണിന്റെ ചുമതലയാണ്‌. ലാര്‍വയ്‌ക്ക്‌ കവചം (shell)ഉണ്ടാവില്ല. വിരിഞ്ഞിറങ്ങി മാസങ്ങള്‍ കഴിഞ്ഞശേഷം മാത്രമേ കവചം രൂപം കൊള്ളുന്നുള്ളു. ഉദ്ദേശം ആറ്‌ മാസത്തിനുള്ളില്‍ കുഞ്ഞുങ്ങള്‍ പൂര്‍ണവളര്‍ച്ചയെത്തുന്നു.
 +
 
തൂവെള്ള മുതല്‍ ചെസ്‌നട്ട്‌ ബ്രൗണ്‍ നിറമുള്ളവ വരെ വിവിധയിനം കവടികള്‍ ഇന്ത്യന്‍ കടല്‍ത്തീരങ്ങളില്‍ സുലഭമാണ്‌. രണ്ടര മുതല്‍ അഞ്ച്‌ സെ.മീ. വരെ നീളമുള്ള "ചെസ്‌ നട്ട്‌ കവടി' (ഇതിന്‌ "സ്‌മൂത്‌ ബ്രൗണ്‍' കവടി-smooth brown cowrie  എന്നും പേരുണ്ട്‌) കാഴ്‌ചയില്‍ വളരെ മനോഹരമാണ്‌. സൈപ്ര സ്‌പാഡിസിയ എന്നു ശാസ്‌ത്രനാമമുള്ള ഈ ഇനം ദക്ഷിണ കാലിഫോര്‍ണിയയില്‍ സമൃദ്ധമായി കാണപ്പെടുന്നു.

Current revision as of 09:31, 4 ഓഗസ്റ്റ്‌ 2014

കവടി

Cowrie

മാന്‍ കവടി

ഉഷ്‌ണമേഖലാപ്രദേശങ്ങളില്‍ കാണപ്പെടുന്ന ഗാസ്‌റ്റ്രപ്പോഡ്‌ മൊളസ്‌കുകളുടെ ഒരു ജീനസ്‌ (സൈപ്ര). ഉദ്ദേശം 160 സ്‌പീഷീസുകള്‍ ഇതിലുള്‍പ്പെടുന്നു. കവടിയുടെ മനോഹരമായ പുറന്തോടു(shell)കള്‍ക്ക്‌ഇതിനും "കവടി' എന്നു തന്നെയാണു പേര്‌വേണ്ടി കവടികള്‍ ശേഖരിക്കുക പതിവാണ്‌. ആദിമനുഷ്യര്‍ കവടിയെ നാണയമായും മതാനുഷ്‌ഠാനങ്ങളില്‍ അലങ്കരണത്തിനു വേണ്ടിയും ഉപയോഗിച്ചിരുന്നു.

കടുവ കവടി

നല്ല പിഞ്ഞാണപ്പാത്രങ്ങളുടെ (porcelain) തിളക്കവും മിനുക്കവുമുണ്ട്‌ കവടിക്ക്‌; അണ്ഡാകൃതിയോ പിയര്‍പ്പഴത്തിന്റെ ആകൃതിയോ ആയിരിക്കും. നീളത്തില്‍, അടിവശത്തായി കാണപ്പെടുന്ന "ബഹിര്‍ദ്വാര'ത്തിന്റെ വക്കുകള്‍ ദന്തുരമായിരിക്കും. ഈ ദ്വാരം അടയ്‌ക്കുന്നതിനായി ഗാസ്‌റ്റ്രപ്പോഡുകളില്‍ സാധാരണമായ "ഓപ്പര്‍കുലം' കവടിയില്‍ കാണാറില്ല. 2.510 സെ.മീ. ആണ്‌ കവടിയുടെ സാധാരണ നീളം. മിക്കതും തിളങ്ങുന്ന നിറങ്ങളുള്ളവയായിരിക്കും.

പണ കവടി

പുറന്തോടിനുള്ളില്‍ കാണപ്പെടുന്ന ജീവി താരതമ്യേന വലുതാണ്‌. സ്‌തംഭാകാരത്തില്‍ അറ്റം കൂര്‍ത്തതല്ലാത്ത തല, നേത്രങ്ങളെ വഹിക്കുന്ന നീണ്ട ഗ്രാഹികള്‍, വിസ്‌തൃതമായ സൈഫണുകള്‍, വലുപ്പമേറിയ പാദം എന്നിവ ഈ ജീവിയുടെ പ്രത്യേകതകളാകുന്നു.

സാമാന്യം ആഴമുള്ള സമുദ്രഭാഗങ്ങളിലെല്ലാം കവടി സാധാരണമാണ്‌. പകല്‍ സമയങ്ങളില്‍ ഏതാണ്ട്‌ നിശ്‌ചലമായി കഴിയുന്ന ഈ ജീവികള്‍ രാത്രിയിലാണ്‌ പ്രവര്‍ത്തനനിരതമാകുന്നത്‌. പവിഴപ്പുറ്റുകളുടെ ജീവനുള്ള ഭാഗങ്ങളും(coral polyps)മറ്റു ചെറുജീവികളുമാണ്‌ കവടിയുടെ പ്രധാനാഹാരം. ഭക്ഷണം തേടലും മറ്റും രാത്രിയിലാണ്‌. ഓരോ തവണയും പെണ്‍ജീവി അനേകം മുട്ടകളിടുന്നു. കാപ്‌സ്യൂളുകള്‍ക്കുള്ളിലായി കാണപ്പെടുന്ന മുട്ടകള്‍ വിരിഞ്ഞിറങ്ങുന്നതുവരെ കാത്തു സൂക്ഷിക്കുക പെണ്ണിന്റെ ചുമതലയാണ്‌. ലാര്‍വയ്‌ക്ക്‌ കവചം (shell)ഉണ്ടാവില്ല. വിരിഞ്ഞിറങ്ങി മാസങ്ങള്‍ കഴിഞ്ഞശേഷം മാത്രമേ കവചം രൂപം കൊള്ളുന്നുള്ളു. ഉദ്ദേശം ആറ്‌ മാസത്തിനുള്ളില്‍ കുഞ്ഞുങ്ങള്‍ പൂര്‍ണവളര്‍ച്ചയെത്തുന്നു.

തൂവെള്ള മുതല്‍ ചെസ്‌നട്ട്‌ ബ്രൗണ്‍ നിറമുള്ളവ വരെ വിവിധയിനം കവടികള്‍ ഇന്ത്യന്‍ കടല്‍ത്തീരങ്ങളില്‍ സുലഭമാണ്‌. രണ്ടര മുതല്‍ അഞ്ച്‌ സെ.മീ. വരെ നീളമുള്ള "ചെസ്‌ നട്ട്‌ കവടി' (ഇതിന്‌ "സ്‌മൂത്‌ ബ്രൗണ്‍' കവടി-smooth brown cowrie എന്നും പേരുണ്ട്‌) കാഴ്‌ചയില്‍ വളരെ മനോഹരമാണ്‌. സൈപ്ര സ്‌പാഡിസിയ എന്നു ശാസ്‌ത്രനാമമുള്ള ഈ ഇനം ദക്ഷിണ കാലിഫോര്‍ണിയയില്‍ സമൃദ്ധമായി കാണപ്പെടുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B5%E0%B4%9F%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍