This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കഴക്കൂട്ടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കഴക്കൂട്ടം)
(കഴക്കൂട്ടം)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 2: വരി 2:
തിരുവനന്തപുരം കോര്‍പ്പറേഷനിലുള്‍പ്പെട്ട ഒരു പ്രദേശം. തിരുവനന്തപുരംകൊല്ലം റോഡില്‍ (NH 47) തിരുവനന്തപുരത്തു നിന്നു 16 കി.മീ. വടക്കായി സ്ഥിതി ചെയ്യുന്നു. വിവരസാങ്കേതിക വ്യവസായത്തിന്റെ വികസനം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള "ടെക്‌നോപാര്‍ക്ക്‌' പ്രവര്‍ത്തിക്കുന്നത്‌ കഴക്കൂട്ടത്തിനു സമീപത്താണ്‌.

-
"കലക്കോട്ടു മഹര്‍ഷി' തപസ്സിരുന്ന സ്ഥലമായതു കൊണ്ടാണ്‌ കഴക്കൂട്ടത്തിനു ആ പേരു കിട്ടിയതെന്നൊരൈതിഹ്യമുണ്ട്‌. പോര്‍
+
"കലക്കോട്ടു മഹര്‍ഷി' തപസ്സിരുന്ന സ്ഥലമായതു കൊണ്ടാണ്‌ കഴക്കൂട്ടത്തിനു ആ പേരു കിട്ടിയതെന്നൊരൈതിഹ്യമുണ്ട്‌. പോര്‍ച്ചുഗീസുകാരുടെ കാലത്ത്‌ നാവിക ഗതാഗതത്തിനാവശ്യമായ "കഴകള്‍' ഇവിടെ ധാരാളമായുണ്ടായിരുന്നു എന്നതാണ്‌ ഈ പേരുണ്ടാവാന്‍ കാരണമെന്ന്‌ വേറൊരു പക്ഷവും ഉണ്ട്‌.
-
ച്ചുഗീസുകാരുടെ കാലത്ത്‌ നാവിക ഗതാഗതത്തിനാവശ്യമായ "കഴകള്‍' ഇവിടെ ധാരാളമായുണ്ടായിരുന്നു എന്നതാണ്‌ ഈ പേരുണ്ടാവാന്‍ കാരണമെന്ന്‌ വേറൊരു പക്ഷവും ഉണ്ട്‌.
+
തിരുവിതാംകൂര്‍ ചരിത്രവുമായി അഭേദ്യബന്ധമുള്ള സ്ഥലമാണു കഴക്കൂട്ടം. നൂറ്റാണ്ടുകള്‍ക്കു മുമ്പു രാജാധികാരത്തെ ചോദ്യം ചെയ്യാനും ധിക്കരിക്കാനും ധൈര്യപ്പെട്ട എട്ടുവീട്ടില്‍ പിള്ളമാരില്‍ ഒരാളായ കഴക്കൂട്ടത്തുപിള്ള ആധിപത്യം വഹിച്ചിരുന്ന പ്രദേശമാണിത്‌. പരാക്രമിയായ ആ മാടമ്പിയുടെ തറവാടിരുന്നിടത്ത്‌ ഇപ്പോള്‍ വിശാലമായ ഒരു കുളവും അതിനടുത്ത്‌ ഒരു വിഷ്‌ണുക്ഷേത്രവും പൊളിഞ്ഞു തുടങ്ങിയ ഒരു കൊട്ടാരവും കാണാനുണ്ട്‌. കഴക്കൂട്ടത്തു പിള്ളയെ കഴുവേറ്റുകയും അയാളുടെ തറവാട്‌ കുളം തോണ്ടുകയും മറ്റും ചെയ്‌തതിന്റെ പാപം തീരാന്‍ മാര്‍ത്താണ്ഡവര്‍മ പണിയിച്ചതാണ്‌ ഈ ക്ഷേത്രമെന്ന്‌ വിശ്വസിക്കപ്പെടുന്നു.

[[ചിത്രം:Vol6p655_Technopark, Trivandrum, Kerala, India.jpg|thumb|]]
+
[[ചിത്രം:Vol6p655_Technopark, Trivandrum, Kerala, India.jpg|thumb|ടെക്‌നോപാര്‍ക്ക്‌]]
കഴക്കൂട്ടത്തെ ഏറ്റവും പ്രധാനപ്പെട്ട ദേവാലയം ജങ്‌ഷനില്‍ നിന്നു കഷ്ടിച്ച്‌ 100 മീ. കിഴക്കു മാറി റോഡരികിലുള്ള മഹാദേവ ക്ഷേത്രമാണ്‌. കേരളീയ വാസ്‌തുശില്‌പത്തിന്റെ മഹത്ത്വം വിളിച്ചു പറയുന്നതാണ്‌ അതിന്റെ ഉപരിഭാഗം. കഴക്കൂട്ടത്തിനടുത്ത്‌ മടവൂര്‍പ്പാറ എന്ന സ്ഥലത്ത്‌ പാറ തുരന്നുണ്ടാക്കിയ ഒരു ഗുഹാക്ഷേത്രം കാണാം. അസാമാന്യമായ നീളവും വീതിയും 55 മീറ്ററോളം പൊക്കവുമുള്ള മടവൂര്‍പ്പാറയുടെ അടിത്തട്ടില്‍ നിന്ന്‌ സു. 16 മീ. ഉയരത്തിലാണ്‌ ഗുഹാമുഖം. ഇതൊരു ബൗദ്ധവിഹാരമായിരുന്നു എന്ന്‌ ഊഹിക്കപ്പെടുന്നു.

കഴക്കൂട്ടത്തിനു സമീപമുള്ള ചെമ്പഴന്തിയിലാണ്‌ മണയ്‌ക്കല്‍ ക്ഷേത്രവും ശ്രീനാരായണഗുരുവിന്റെ ജന്മഗൃഹമായ "വയല്‍വാരം' വീടും. കഴക്കൂട്ടത്തു നിന്നു എട്ട്‌ കി.മീ. വടക്കു മാറി മംഗലപുരം പഞ്ചായത്തിലെ തോന്നയ്‌ക്കലില്‍ മഹാകവി കുമാരനാശാന്‍ താമസിച്ചിരുന്ന പഴയ വീടും 1964ല്‍ പണിത ആശാന്‍സ്‌മാരക മന്ദിരവും സ്ഥിതി ചെയ്യുന്നു. കേരള യൂണിവേഴ്‌സിറ്റി സെന്റ (കാര്യവട്ടം)റും  കേന്ദ്രഗവണ്‍മെന്റ്‌ ഉടമയിലുള്ള സൈനികസ്‌കൂളും കഴക്കൂട്ടത്തിന്‌ സമീപമാണ്‌ സ്ഥിതിചെയ്യുന്നത്‌.

കഴക്കൂട്ടത്തുനിന്നു കഷ്ടിച്ചു രണ്ടര കി.മീ. അകലെയാണ്‌ ചരിത്രപ്രസിദ്ധമായ തൃപ്പാപ്പൂര്‍ ഗ്രാമം. അവിടെ പഴക്കം ചെന്ന ഒരു കൊട്ടാരവും ക്ഷേത്രവുമുണ്ട്‌. വില്വമംഗലത്തുസ്വാമിയാര്‍ വിഷ്‌ണുപാദം വച്ചു പൂജിച്ച സ്ഥലമാണ്‌ ഇത്‌. കഴക്കൂട്ടം ലണ്ടന്‍ മിഷന്‍ സൊസൈറ്റിയുടെ ഒരു പ്രധാന പ്രവര്‍ത്തനകേന്ദ്രമായിരുന്നു.  

(എന്‍.കെ. ദാമോദരന്‍)
(എന്‍.കെ. ദാമോദരന്‍)

Current revision as of 09:21, 4 ഓഗസ്റ്റ്‌ 2014

കഴക്കൂട്ടം

തിരുവനന്തപുരം കോര്‍പ്പറേഷനിലുള്‍പ്പെട്ട ഒരു പ്രദേശം. തിരുവനന്തപുരംകൊല്ലം റോഡില്‍ (NH 47) തിരുവനന്തപുരത്തു നിന്നു 16 കി.മീ. വടക്കായി സ്ഥിതി ചെയ്യുന്നു. വിവരസാങ്കേതിക വ്യവസായത്തിന്റെ വികസനം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള "ടെക്‌നോപാര്‍ക്ക്‌' പ്രവര്‍ത്തിക്കുന്നത്‌ കഴക്കൂട്ടത്തിനു സമീപത്താണ്‌. "കലക്കോട്ടു മഹര്‍ഷി' തപസ്സിരുന്ന സ്ഥലമായതു കൊണ്ടാണ്‌ കഴക്കൂട്ടത്തിനു ആ പേരു കിട്ടിയതെന്നൊരൈതിഹ്യമുണ്ട്‌. പോര്‍ച്ചുഗീസുകാരുടെ കാലത്ത്‌ നാവിക ഗതാഗതത്തിനാവശ്യമായ "കഴകള്‍' ഇവിടെ ധാരാളമായുണ്ടായിരുന്നു എന്നതാണ്‌ ഈ പേരുണ്ടാവാന്‍ കാരണമെന്ന്‌ വേറൊരു പക്ഷവും ഉണ്ട്‌.

തിരുവിതാംകൂര്‍ ചരിത്രവുമായി അഭേദ്യബന്ധമുള്ള സ്ഥലമാണു കഴക്കൂട്ടം. നൂറ്റാണ്ടുകള്‍ക്കു മുമ്പു രാജാധികാരത്തെ ചോദ്യം ചെയ്യാനും ധിക്കരിക്കാനും ധൈര്യപ്പെട്ട എട്ടുവീട്ടില്‍ പിള്ളമാരില്‍ ഒരാളായ കഴക്കൂട്ടത്തുപിള്ള ആധിപത്യം വഹിച്ചിരുന്ന പ്രദേശമാണിത്‌. പരാക്രമിയായ ആ മാടമ്പിയുടെ തറവാടിരുന്നിടത്ത്‌ ഇപ്പോള്‍ വിശാലമായ ഒരു കുളവും അതിനടുത്ത്‌ ഒരു വിഷ്‌ണുക്ഷേത്രവും പൊളിഞ്ഞു തുടങ്ങിയ ഒരു കൊട്ടാരവും കാണാനുണ്ട്‌. കഴക്കൂട്ടത്തു പിള്ളയെ കഴുവേറ്റുകയും അയാളുടെ തറവാട്‌ കുളം തോണ്ടുകയും മറ്റും ചെയ്‌തതിന്റെ പാപം തീരാന്‍ മാര്‍ത്താണ്ഡവര്‍മ പണിയിച്ചതാണ്‌ ഈ ക്ഷേത്രമെന്ന്‌ വിശ്വസിക്കപ്പെടുന്നു.

ടെക്‌നോപാര്‍ക്ക്‌

കഴക്കൂട്ടത്തെ ഏറ്റവും പ്രധാനപ്പെട്ട ദേവാലയം ജങ്‌ഷനില്‍ നിന്നു കഷ്ടിച്ച്‌ 100 മീ. കിഴക്കു മാറി റോഡരികിലുള്ള മഹാദേവ ക്ഷേത്രമാണ്‌. കേരളീയ വാസ്‌തുശില്‌പത്തിന്റെ മഹത്ത്വം വിളിച്ചു പറയുന്നതാണ്‌ അതിന്റെ ഉപരിഭാഗം. കഴക്കൂട്ടത്തിനടുത്ത്‌ മടവൂര്‍പ്പാറ എന്ന സ്ഥലത്ത്‌ പാറ തുരന്നുണ്ടാക്കിയ ഒരു ഗുഹാക്ഷേത്രം കാണാം. അസാമാന്യമായ നീളവും വീതിയും 55 മീറ്ററോളം പൊക്കവുമുള്ള മടവൂര്‍പ്പാറയുടെ അടിത്തട്ടില്‍ നിന്ന്‌ സു. 16 മീ. ഉയരത്തിലാണ്‌ ഗുഹാമുഖം. ഇതൊരു ബൗദ്ധവിഹാരമായിരുന്നു എന്ന്‌ ഊഹിക്കപ്പെടുന്നു.

കഴക്കൂട്ടത്തിനു സമീപമുള്ള ചെമ്പഴന്തിയിലാണ്‌ മണയ്‌ക്കല്‍ ക്ഷേത്രവും ശ്രീനാരായണഗുരുവിന്റെ ജന്മഗൃഹമായ "വയല്‍വാരം' വീടും. കഴക്കൂട്ടത്തു നിന്നു എട്ട്‌ കി.മീ. വടക്കു മാറി മംഗലപുരം പഞ്ചായത്തിലെ തോന്നയ്‌ക്കലില്‍ മഹാകവി കുമാരനാശാന്‍ താമസിച്ചിരുന്ന പഴയ വീടും 1964ല്‍ പണിത ആശാന്‍സ്‌മാരക മന്ദിരവും സ്ഥിതി ചെയ്യുന്നു. കേരള യൂണിവേഴ്‌സിറ്റി സെന്റ (കാര്യവട്ടം)റും കേന്ദ്രഗവണ്‍മെന്റ്‌ ഉടമയിലുള്ള സൈനികസ്‌കൂളും കഴക്കൂട്ടത്തിന്‌ സമീപമാണ്‌ സ്ഥിതിചെയ്യുന്നത്‌.

കഴക്കൂട്ടത്തുനിന്നു കഷ്ടിച്ചു രണ്ടര കി.മീ. അകലെയാണ്‌ ചരിത്രപ്രസിദ്ധമായ തൃപ്പാപ്പൂര്‍ ഗ്രാമം. അവിടെ പഴക്കം ചെന്ന ഒരു കൊട്ടാരവും ക്ഷേത്രവുമുണ്ട്‌. വില്വമംഗലത്തുസ്വാമിയാര്‍ വിഷ്‌ണുപാദം വച്ചു പൂജിച്ച സ്ഥലമാണ്‌ ഇത്‌. കഴക്കൂട്ടം ലണ്ടന്‍ മിഷന്‍ സൊസൈറ്റിയുടെ ഒരു പ്രധാന പ്രവര്‍ത്തനകേന്ദ്രമായിരുന്നു.

(എന്‍.കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍