This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇമ്മാനുവേൽ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഇമ്മാനുവേൽ == ""ദൈവം നമ്മോടു കൂടെ'' എന്നർഥം വരുന്ന എബ്രായ പദം. ബ...) |
Mksol (സംവാദം | സംഭാവനകള്‍) (→ഇമ്മാനുവേൽ) |
||
വരി 1: | വരി 1: | ||
- | == | + | == ഇമ്മാനുവേല്‍ == |
- | ""ദൈവം നമ്മോടു കൂടെ'' | + | ""ദൈവം നമ്മോടു കൂടെ'' എന്നര്‍ഥം വരുന്ന എബ്രായ പദം. ബൈബിളില്‍ പഴയനിയമത്തില്‍ രണ്ടുഭാഗത്തും പുതിയനിയമത്തില്‍ ഒരു സ്ഥലത്തും ഈ വാക്ക് പ്രയോഗിച്ചിട്ടുണ്ട്. പഴയനിയമത്തിലെ യെശയ്യാവിന്റെ പുസ്തകം 7:14-ലും 8:8-ലും പുതിയനിയമത്തിലെ വിശുദ്ധ മത്തായിയുടെ സുവിശേഷം 1:22-ലും ആണ് ഈ പദം കാണുന്നത്. ഈ പ്രയോഗത്തെപ്പറ്റി ഒട്ടേറെ വ്യാഖ്യാനങ്ങള്‍ നിലവിലുണ്ട്. യെശയ്യാപ്രവാചകന്‍ ""ഇമ്മാനുവേല്‍ '' എന്ന് ആരെ ഉദ്ദേശിച്ചാണ് പരാമര്‍ശം നടത്തിയത് എന്നതിനെപ്പറ്റി മൂന്ന് അഭിപ്രായങ്ങളുണ്ട്. (1) ആഹാസ് രാജാവിന്റെ മകനായ ഹിസ്ക്കിയാവ്. (2) പ്രവാചകന്റെ തന്നെ ഒരു പുത്രന്. (3) ദൈവജനത്തിന്റെ രക്ഷകനായി പിറക്കുവാന്‍ പോകുന്ന മിശിഹാ. പ്രത്യേകിച്ച് ഒരു വ്യക്തിയെക്കുറിച്ചല്ല ഭാവികാലത്ത് യിസ്രയേലിനുണ്ടാകാന് പോകുന്ന ദൈവീകമായ വിടുതലിനെക്കുറിച്ചാണ് ഇവിടെ പറയുന്നതെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരുമുണ്ട്. |
- | മത്തായിയുടെ സുവിശേഷം 1:23- | + | മത്തായിയുടെ സുവിശേഷം 1:23-ല്‍ യേശുക്രിസ്തുവിന്റെ ജനനം യെശയ്യാവിന്റെ പ്രവചനത്തിന്റെ പൂര്‍ത്തീകരണമാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. യേശുവിന്റെ പിറവിയെപ്പറ്റി വിശുദ്ധ യോസെഫിന് ഉണ്ടാകുന്ന അരുളപ്പാടിനെപ്പറ്റി പ്രതിപാദിക്കുന്ന ഭാഗത്ത് ""കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും; നീ അവന് ഇമ്മാനുവേല്‍ എന്നു പേരിടേണം'' എന്ന യെശയ്യാപ്രവചനം ഉദ്ധരിച്ചിട്ടുള്ളതായി കാണാം. അതിനാല്‍ യേശുക്രിസ്തുവിന്റെ പര്യായമായി ഇമ്മാനുവേല്‍ എന്ന പേര് ക്രസ്തവര്‍ ഉപയോഗിക്കുന്നു. യേശുക്രിസ്തുവിനെ മാത്രം ദൈവമായി ആരാധിക്കുന്ന ഒരു ക്രസ്തവ വിഭാഗക്കാരുടെ പേരുതന്നെ ""ഇമ്മാനുവേല്‍ പെന്തക്കോസ്ത്'' എന്നാണ്. ഇമ്മാനുവേല്‍ എന്നതിനാണ് കൂടുതല്‍ പ്രചാരമെങ്കിലും എമ്മാനുവേല്‍ , അമ്മാനുവേല്‍ എന്നിങ്ങനെയും ഉച്ചാരണഭേദങ്ങളുണ്ട്. |
07:52, 4 ഓഗസ്റ്റ് 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഇമ്മാനുവേല്‍
""ദൈവം നമ്മോടു കൂടെ എന്നര്‍ഥം വരുന്ന എബ്രായ പദം. ബൈബിളില്‍ പഴയനിയമത്തില്‍ രണ്ടുഭാഗത്തും പുതിയനിയമത്തില്‍ ഒരു സ്ഥലത്തും ഈ വാക്ക് പ്രയോഗിച്ചിട്ടുണ്ട്. പഴയനിയമത്തിലെ യെശയ്യാവിന്റെ പുസ്തകം 7:14-ലും 8:8-ലും പുതിയനിയമത്തിലെ വിശുദ്ധ മത്തായിയുടെ സുവിശേഷം 1:22-ലും ആണ് ഈ പദം കാണുന്നത്. ഈ പ്രയോഗത്തെപ്പറ്റി ഒട്ടേറെ വ്യാഖ്യാനങ്ങള്‍ നിലവിലുണ്ട്. യെശയ്യാപ്രവാചകന്‍ ""ഇമ്മാനുവേല്‍ എന്ന് ആരെ ഉദ്ദേശിച്ചാണ് പരാമര്‍ശം നടത്തിയത് എന്നതിനെപ്പറ്റി മൂന്ന് അഭിപ്രായങ്ങളുണ്ട്. (1) ആഹാസ് രാജാവിന്റെ മകനായ ഹിസ്ക്കിയാവ്. (2) പ്രവാചകന്റെ തന്നെ ഒരു പുത്രന്. (3) ദൈവജനത്തിന്റെ രക്ഷകനായി പിറക്കുവാന്‍ പോകുന്ന മിശിഹാ. പ്രത്യേകിച്ച് ഒരു വ്യക്തിയെക്കുറിച്ചല്ല ഭാവികാലത്ത് യിസ്രയേലിനുണ്ടാകാന് പോകുന്ന ദൈവീകമായ വിടുതലിനെക്കുറിച്ചാണ് ഇവിടെ പറയുന്നതെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരുമുണ്ട്.
മത്തായിയുടെ സുവിശേഷം 1:23-ല്‍ യേശുക്രിസ്തുവിന്റെ ജനനം യെശയ്യാവിന്റെ പ്രവചനത്തിന്റെ പൂര്‍ത്തീകരണമാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. യേശുവിന്റെ പിറവിയെപ്പറ്റി വിശുദ്ധ യോസെഫിന് ഉണ്ടാകുന്ന അരുളപ്പാടിനെപ്പറ്റി പ്രതിപാദിക്കുന്ന ഭാഗത്ത് ""കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും; നീ അവന് ഇമ്മാനുവേല്‍ എന്നു പേരിടേണം എന്ന യെശയ്യാപ്രവചനം ഉദ്ധരിച്ചിട്ടുള്ളതായി കാണാം. അതിനാല്‍ യേശുക്രിസ്തുവിന്റെ പര്യായമായി ഇമ്മാനുവേല്‍ എന്ന പേര് ക്രസ്തവര്‍ ഉപയോഗിക്കുന്നു. യേശുക്രിസ്തുവിനെ മാത്രം ദൈവമായി ആരാധിക്കുന്ന ഒരു ക്രസ്തവ വിഭാഗക്കാരുടെ പേരുതന്നെ ""ഇമ്മാനുവേല്‍ പെന്തക്കോസ്ത് എന്നാണ്. ഇമ്മാനുവേല്‍ എന്നതിനാണ് കൂടുതല്‍ പ്രചാരമെങ്കിലും എമ്മാനുവേല്‍ , അമ്മാനുവേല്‍ എന്നിങ്ങനെയും ഉച്ചാരണഭേദങ്ങളുണ്ട്.