This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കളര്‍ കോഡുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Colour Codes)
(Colour Codes)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 7: വരി 7:
വിവിധ വര്‍ണങ്ങളും അവ സൂചിപ്പിക്കുന്ന സംഖ്യകളും താഴെ കൊടുത്തിരിക്കുന്നു:

-
റെസിസ്റ്ററുകളില്‍ ഈ വര്‍ണവ്യവസ്ഥ ഉപയോഗിക്കുന്നതിന്റെ വിധം ഇപ്രകാരമാണ്‌: റെസിസ്റ്ററിന്റെ പുറത്ത്‌ പല വര്‍ണങ്ങളിലുള്ള മൂന്നോ നാലോ ചുറ്റുകള്‍ അഥവാ വളയങ്ങള്‍ കാണും. റെസിസ്റ്ററിന്റെ ഏറ്റവും അറ്റത്തുള്ള രണ്ടു ചുറ്റുകളുടെ വര്‍ണങ്ങള്‍ രണ്ട്‌ അക്കങ്ങളെയും മൂന്നാമത്തെ ചുറ്റിന്റെ വര്‍ണം പ്രസ്‌തുത സംഖ്യയെ ഗുണിക്കാനുള്ള ഗുണകത്തെയും നാലാമത്തെ ചുറ്റിന്റെ വര്‍ണം റെസിസ്റ്ററിന്റെ മൂല്യത്തില്‍ വന്നേക്കാവുന്ന ഏറ്റക്കുറച്ചിലിനെയും (tolerance) സൂചിപ്പിക്കുന്നു. നാലാമത്തെ ചുറ്റില്ലെങ്കില്‍  
+
[[ചിത്രം:Vol6_761_1.jpg|thumb|]]
-
20 ശ.മാ. വരെ ഏറ്റക്കുറച്ചില്‍ വരാമെന്ന്‌ കണക്കാക്കപ്പെടുന്നു. റെസിസ്റ്ററിന്റെ ഏറ്റവും അറ്റത്തു തുടങ്ങി മഞ്ഞ, നീല, മഞ്ഞ, സ്വര്‍ണം എന്നീ നിറങ്ങളില്‍ ചുറ്റുകള്‍ ഉണ്ടെന്നിരിക്കട്ടെ. പട്ടികയനുസരിച്ച്‌ ഈ ചുറ്റുകള്‍ സൂചിപ്പിക്കുന്ന സംഖ്യകള്‍ ഇപ്രകാരമാണ്‌:
+
 
 +
റെസിസ്റ്ററുകളില്‍ ഈ വര്‍ണവ്യവസ്ഥ ഉപയോഗിക്കുന്നതിന്റെ വിധം ഇപ്രകാരമാണ്‌: റെസിസ്റ്ററിന്റെ പുറത്ത്‌ പല വര്‍ണങ്ങളിലുള്ള മൂന്നോ നാലോ ചുറ്റുകള്‍ അഥവാ വളയങ്ങള്‍ കാണും. റെസിസ്റ്ററിന്റെ ഏറ്റവും അറ്റത്തുള്ള രണ്ടു ചുറ്റുകളുടെ വര്‍ണങ്ങള്‍ രണ്ട്‌ അക്കങ്ങളെയും മൂന്നാമത്തെ ചുറ്റിന്റെ വര്‍ണം പ്രസ്‌തുത സംഖ്യയെ ഗുണിക്കാനുള്ള ഗുണകത്തെയും നാലാമത്തെ ചുറ്റിന്റെ വര്‍ണം റെസിസ്റ്ററിന്റെ മൂല്യത്തില്‍ വന്നേക്കാവുന്ന ഏറ്റക്കുറച്ചിലിനെയും (tolerance) സൂചിപ്പിക്കുന്നു. നാലാമത്തെ ചുറ്റില്ലെങ്കില്‍ 20 ശ.മാ. വരെ ഏറ്റക്കുറച്ചില്‍ വരാമെന്ന്‌ കണക്കാക്കപ്പെടുന്നു. റെസിസ്റ്ററിന്റെ ഏറ്റവും അറ്റത്തു തുടങ്ങി മഞ്ഞ, നീല, മഞ്ഞ, സ്വര്‍ണം എന്നീ നിറങ്ങളില്‍ ചുറ്റുകള്‍ ഉണ്ടെന്നിരിക്കട്ടെ. പട്ടികയനുസരിച്ച്‌ ഈ ചുറ്റുകള്‍ സൂചിപ്പിക്കുന്ന സംഖ്യകള്‍ ഇപ്രകാരമാണ്‌:
  <nowiki>
  <nowiki>
മഞ്ഞ       നീല     മഞ്ഞ     സ്വര്‍ണം
മഞ്ഞ       നീല     മഞ്ഞ     സ്വര്‍ണം
വരി 14: വരി 15:
  </nowiki>
  </nowiki>
ഇങ്ങനെ നിറങ്ങള്‍ സൂചിപ്പിച്ചിട്ടുള്ള റെസിസ്റ്ററിന്റെ മൂല്യം 46 x 104 ഓം ആണ്‌. ഈ അളവില്‍ 5 ശ.മാ. വരെ ഏറ്റക്കുറച്ചില്‍ വരാം (ഇത്‌ 460 ± 23 കിലോഓമിനു സമമാണ്‌). മൂല്യം ഇന്ന പരിധിക്കുള്ളിലാണെന്നാണ്‌ ഏറ്റക്കുറച്ചില്‍ കൊണ്ടുദ്ദേശിക്കുന്നത്‌. അതായത്‌ റെസിസ്റ്ററിന്റെ മൂല്യം 483 കിലോഓമിനും 437 കിലോഓമിനും മധ്യേ ആണെന്ന്‌ നിര്‍മാതാവ്‌ ഉറപ്പു തരുന്നു.   

[[ചിത്രം:Vol6p655_Colour code-3.jpg|thumb|]]
+
[[ചിത്രം:Vol6p655_Colour code-3.jpg|thumb|മൈക്കാ, പേപ്പര്‍ - കപ്പാസിറ്ററുകളിലെ കളര്‍ കോഡുകള്‍]]
ഡിസ്‌ക്‌കപ്പാസിറ്ററുകളില്‍ നിറമുള്ള പൊട്ടുകളോ വരകളോ മേല്‌പറഞ്ഞ ക്രമത്തില്‍ അടയാളപ്പെടുത്തി അവയുടെ മൂല്യം പ്രകടിപ്പിക്കുന്നു.

പ്രധാനമായി രണ്ടു രീതികള്‍ പ്രചാരത്തിലുണ്ട്‌. രണ്ടു വരികളിലായി ആറ്‌ ബിന്ദുക്കള്‍ ക്രമീകരിച്ച്‌ കപ്പാസിറ്ററിന്റെ മൂല്യം (കപ്പാസിറ്റി) പ്രതിപാദിക്കുന്ന രീതിയും (AWS-code), ഒരു വരിയില്‍ മൂന്ന്‌ ബിന്ദുക്കള്‍ മാത്രം നല്‌കി മൂല്യം നിശ്‌ചയിക്കുന്ന രീതിയും (EIA-code). മൈക്ക, പേപ്പര്‍, സെറാമിക്‌ എന്നീ കപ്പാസിറ്ററുകളില്‍ ഈ രണ്ടു രീതികളും ഉപയോഗിച്ച്‌ വര്‍ണസങ്കേതങ്ങള്‍ രേഖപ്പെടുത്തുന്നത്‌ ചിത്രത്തില്‍ കാണിച്ചിരിക്കുന്നു; വര്‍ണങ്ങള്‍ക്കു നല്‌കപ്പെട്ടിട്ടുള്ള മൂല്യങ്ങള്‍ പട്ടികയില്‍ കൊടുത്തിരിക്കുന്നു.  

[[ചിത്രം:Vol6p655_Colour code-1.jpg|thumb|]]
+
[[ചിത്രം:Vol6p655_Colour code-1.jpg|thumb|സെറാമിക്‌ കപ്പാസിറ്ററുകളിലെ കളര്‍ കോഡുകള്‍]]
ചിത്രത്തില്‍  A, B എന്നീ രണ്ടു ബിന്ദുക്കളുടെ വര്‍ണങ്ങള്‍ മൂല്യത്തിന്റെ ആദ്യത്തെ രണ്ടു ഗണനീയാങ്കങ്ങളെയും (significant figures); ഇയുടെ വര്‍ണം വലത്തേ അറ്റത്തു ചേര്‍ക്കേണ്ട പൂജ്യങ്ങളുടെ എണ്ണത്തെയും; D, E എന്നിവ യഥാക്രമം കപ്പാസിറ്റിയിലെ ഏറ്റക്കുറച്ചിലിനെയും അഭിലക്ഷണീയത(characteristic)യെയും കുറിക്കുന്നു. ആറ്‌ ബിന്ദുക്കളുള്ള കപ്പാസിറ്ററില്‍ ഇടത്തു ഭാഗത്ത്‌ മുകളിലായുള്ള ആദ്യത്തെ ബിന്ദു ഏതു തരത്തിലുള്ള കപ്പാസിറ്ററാണ്‌ അതെന്ന്‌ സൂചിപ്പിക്കുന്നു: കറുപ്പടയാളം മൈക്കാ കപ്പാസിറ്ററിനെയും വെള്ള നിറം പേപ്പര്‍ കപ്പാസിറ്ററിനെയും. 500 വോള്‍ട്ടതയില്‍ പ്രവര്‍ത്തിക്കുന്നതും 20 ശ.മാ. ഏറ്റക്കുറച്ചിലുള്ളതുമായ കപ്പാസിറ്ററുകളിലാണ്‌ മൂന്ന്‌ ബിന്ദുക്കള്‍ മാത്രം നല്‌കുന്ന ഇ.ഐ.എ. കോഡ്‌ ഉപയോഗിക്കുന്നത്‌.  

[[ചിത്രം:Vol6p655_Colour code-2.jpg|thumb|]]
+
[[ചിത്രം:Vol6p655_Colour code-2.jpg|thumb|റേഡിയല്‍ ലീഡ്‌  ആക്‌സിയല്‍ ലീഡ്‌റെസിസ്റ്ററുകളിലെ കളര്‍കോഡുകള്‍]]
സെറാമിക്‌ കപ്പാസിറ്ററുകളിലെ വര്‍ണവലയങ്ങള്‍ക്കുള്ള മൂല്യങ്ങള്‍ പട്ടികയില്‍ കാണിച്ചിരിക്കുന്നു. വര്‍ണവലയങ്ങള്‍ ചിത്രത്തില്‍ കാണിച്ചിരിക്കുന്നപോലെ രേഖപ്പെടുത്തുന്നു. ഇതില്‍ ഇടത്തുഭാഗത്തെ, താരതമ്യേന വീതികൂടിയ A, B എന്നീ വലയങ്ങള്‍ യഥാക്രമം ആദ്യത്തെ രണ്ടു ഗണനീയാങ്കങ്ങളെയും, C ദശാംശ ഗുണാങ്കത്തെയും, D ഏറ്റക്കുറച്ചിലിനെയും കുറിക്കുന്നു.

Current revision as of 06:36, 4 ഓഗസ്റ്റ്‌ 2014

കളര്‍ കോഡുകള്‍

Colour Codes

ഇലക്‌ട്രാണിക ഘടകങ്ങളായ റെസിസ്റ്റര്‍ (Resistor), കപ്പാസിറ്റര്‍ (Capacitor) എന്നിവയില്‍ വിവിധ വര്‍ണങ്ങള്‍ കൊണ്ട്‌ അവയുടെ മൂല്യം രേഖപ്പെടുത്തുന്ന രീതി. റെസിസ്റ്ററുകളുടെ മൂല്യം "ഓം' (Ohm) എന്ന ഏകകത്തിലും കപ്പാസിറ്ററുകളുടേത്‌ പൈക്കോഫാരഡ്‌ (picofarad) എന്ന ഏകകത്തിലുമാണ്‌ രേഖപ്പെടുത്തുന്നത്‌. സാധാരണയായി കാര്‍ബണ്‍ കൊണ്ടുള്ള റെസിസ്റ്ററുകളിലും ഡിസ്‌ക്‌കപ്പാസിറ്ററുകളിലും ഈ രീതി ഉപയോഗിക്കുന്നു.

യു.എസ്സിലെ റേഡിയോ മാനുഫാക്‌ചറേഴ്‌സ്‌ അസോസിയേഷന്‍ (R.M.A.) എന്ന സംഘടനയാണ്‌ കളര്‍കോഡ്‌ രീതി ആദ്യമായി നിര്‍ദേശിച്ചത്‌. വിവിധ വര്‍ണങ്ങളും അവ സൂചിപ്പിക്കുന്ന സംഖ്യകളും താഴെ കൊടുത്തിരിക്കുന്നു:

റെസിസ്റ്ററുകളില്‍ ഈ വര്‍ണവ്യവസ്ഥ ഉപയോഗിക്കുന്നതിന്റെ വിധം ഇപ്രകാരമാണ്‌: റെസിസ്റ്ററിന്റെ പുറത്ത്‌ പല വര്‍ണങ്ങളിലുള്ള മൂന്നോ നാലോ ചുറ്റുകള്‍ അഥവാ വളയങ്ങള്‍ കാണും. റെസിസ്റ്ററിന്റെ ഏറ്റവും അറ്റത്തുള്ള രണ്ടു ചുറ്റുകളുടെ വര്‍ണങ്ങള്‍ രണ്ട്‌ അക്കങ്ങളെയും മൂന്നാമത്തെ ചുറ്റിന്റെ വര്‍ണം പ്രസ്‌തുത സംഖ്യയെ ഗുണിക്കാനുള്ള ഗുണകത്തെയും നാലാമത്തെ ചുറ്റിന്റെ വര്‍ണം റെസിസ്റ്ററിന്റെ മൂല്യത്തില്‍ വന്നേക്കാവുന്ന ഏറ്റക്കുറച്ചിലിനെയും (tolerance) സൂചിപ്പിക്കുന്നു. നാലാമത്തെ ചുറ്റില്ലെങ്കില്‍ 20 ശ.മാ. വരെ ഏറ്റക്കുറച്ചില്‍ വരാമെന്ന്‌ കണക്കാക്കപ്പെടുന്നു. റെസിസ്റ്ററിന്റെ ഏറ്റവും അറ്റത്തു തുടങ്ങി മഞ്ഞ, നീല, മഞ്ഞ, സ്വര്‍ണം എന്നീ നിറങ്ങളില്‍ ചുറ്റുകള്‍ ഉണ്ടെന്നിരിക്കട്ടെ. പട്ടികയനുസരിച്ച്‌ ഈ ചുറ്റുകള്‍ സൂചിപ്പിക്കുന്ന സംഖ്യകള്‍ ഇപ്രകാരമാണ്‌:

	മഞ്ഞ	      നീല	     മഞ്ഞ	     സ്വര്‍ണം
	4	       6 	     x 104 	    ± 5 ശ.മാ.
 
ഇങ്ങനെ നിറങ്ങള്‍ സൂചിപ്പിച്ചിട്ടുള്ള റെസിസ്റ്ററിന്റെ മൂല്യം 46 x 104 ഓം ആണ്‌. ഈ അളവില്‍ 5 ശ.മാ. വരെ ഏറ്റക്കുറച്ചില്‍ വരാം (ഇത്‌ 460 ± 23 കിലോഓമിനു സമമാണ്‌). മൂല്യം ഇന്ന പരിധിക്കുള്ളിലാണെന്നാണ്‌ ഏറ്റക്കുറച്ചില്‍ കൊണ്ടുദ്ദേശിക്കുന്നത്‌. അതായത്‌ റെസിസ്റ്ററിന്റെ മൂല്യം 483 കിലോഓമിനും 437 കിലോഓമിനും മധ്യേ ആണെന്ന്‌ നിര്‍മാതാവ്‌ ഉറപ്പു തരുന്നു.

മൈക്കാ, പേപ്പര്‍ - കപ്പാസിറ്ററുകളിലെ കളര്‍ കോഡുകള്‍

ഡിസ്‌ക്‌കപ്പാസിറ്ററുകളില്‍ നിറമുള്ള പൊട്ടുകളോ വരകളോ മേല്‌പറഞ്ഞ ക്രമത്തില്‍ അടയാളപ്പെടുത്തി അവയുടെ മൂല്യം പ്രകടിപ്പിക്കുന്നു.

പ്രധാനമായി രണ്ടു രീതികള്‍ പ്രചാരത്തിലുണ്ട്‌. രണ്ടു വരികളിലായി ആറ്‌ ബിന്ദുക്കള്‍ ക്രമീകരിച്ച്‌ കപ്പാസിറ്ററിന്റെ മൂല്യം (കപ്പാസിറ്റി) പ്രതിപാദിക്കുന്ന രീതിയും (AWS-code), ഒരു വരിയില്‍ മൂന്ന്‌ ബിന്ദുക്കള്‍ മാത്രം നല്‌കി മൂല്യം നിശ്‌ചയിക്കുന്ന രീതിയും (EIA-code). മൈക്ക, പേപ്പര്‍, സെറാമിക്‌ എന്നീ കപ്പാസിറ്ററുകളില്‍ ഈ രണ്ടു രീതികളും ഉപയോഗിച്ച്‌ വര്‍ണസങ്കേതങ്ങള്‍ രേഖപ്പെടുത്തുന്നത്‌ ചിത്രത്തില്‍ കാണിച്ചിരിക്കുന്നു; വര്‍ണങ്ങള്‍ക്കു നല്‌കപ്പെട്ടിട്ടുള്ള മൂല്യങ്ങള്‍ പട്ടികയില്‍ കൊടുത്തിരിക്കുന്നു.

സെറാമിക്‌ കപ്പാസിറ്ററുകളിലെ കളര്‍ കോഡുകള്‍

ചിത്രത്തില്‍ A, B എന്നീ രണ്ടു ബിന്ദുക്കളുടെ വര്‍ണങ്ങള്‍ മൂല്യത്തിന്റെ ആദ്യത്തെ രണ്ടു ഗണനീയാങ്കങ്ങളെയും (significant figures); ഇയുടെ വര്‍ണം വലത്തേ അറ്റത്തു ചേര്‍ക്കേണ്ട പൂജ്യങ്ങളുടെ എണ്ണത്തെയും; D, E എന്നിവ യഥാക്രമം കപ്പാസിറ്റിയിലെ ഏറ്റക്കുറച്ചിലിനെയും അഭിലക്ഷണീയത(characteristic)യെയും കുറിക്കുന്നു. ആറ്‌ ബിന്ദുക്കളുള്ള കപ്പാസിറ്ററില്‍ ഇടത്തു ഭാഗത്ത്‌ മുകളിലായുള്ള ആദ്യത്തെ ബിന്ദു ഏതു തരത്തിലുള്ള കപ്പാസിറ്ററാണ്‌ അതെന്ന്‌ സൂചിപ്പിക്കുന്നു: കറുപ്പടയാളം മൈക്കാ കപ്പാസിറ്ററിനെയും വെള്ള നിറം പേപ്പര്‍ കപ്പാസിറ്ററിനെയും. 500 വോള്‍ട്ടതയില്‍ പ്രവര്‍ത്തിക്കുന്നതും 20 ശ.മാ. ഏറ്റക്കുറച്ചിലുള്ളതുമായ കപ്പാസിറ്ററുകളിലാണ്‌ മൂന്ന്‌ ബിന്ദുക്കള്‍ മാത്രം നല്‌കുന്ന ഇ.ഐ.എ. കോഡ്‌ ഉപയോഗിക്കുന്നത്‌.

റേഡിയല്‍ ലീഡ്‌ ആക്‌സിയല്‍ ലീഡ്‌റെസിസ്റ്ററുകളിലെ കളര്‍കോഡുകള്‍

സെറാമിക്‌ കപ്പാസിറ്ററുകളിലെ വര്‍ണവലയങ്ങള്‍ക്കുള്ള മൂല്യങ്ങള്‍ പട്ടികയില്‍ കാണിച്ചിരിക്കുന്നു. വര്‍ണവലയങ്ങള്‍ ചിത്രത്തില്‍ കാണിച്ചിരിക്കുന്നപോലെ രേഖപ്പെടുത്തുന്നു. ഇതില്‍ ഇടത്തുഭാഗത്തെ, താരതമ്യേന വീതികൂടിയ A, B എന്നീ വലയങ്ങള്‍ യഥാക്രമം ആദ്യത്തെ രണ്ടു ഗണനീയാങ്കങ്ങളെയും, C ദശാംശ ഗുണാങ്കത്തെയും, D ഏറ്റക്കുറച്ചിലിനെയും കുറിക്കുന്നു.

റേഡിയല്‍ ലീഡ്‌ റെസിസ്റ്റര്‍, ആക്‌സിയല്‍ ലീഡ്‌ റെസിസ്റ്റര്‍ എന്നിങ്ങനെ രണ്ടുതരം പ്രതിരോധകങ്ങളും അവയില്‍ വര്‍ണങ്ങള്‍ അടയാളപ്പെടുത്തുന്നതിന്‌ ഉപയോഗിക്കുന്ന രീതിയും ചിത്രത്തില്‍ കാണിച്ചിരിക്കുന്നു. ഇവിടെ A, B ആദ്യത്തെ രണ്ടു ഗണനീയാങ്കങ്ങളെയും C ദശാംശ ഗുണാങ്കത്തെയും D ഏറ്റക്കുറച്ചിലിനെയും കുറിക്കുന്നു. ഉക്ക്‌ പ്രത്യേക നിറമൊന്നും ഇല്ലെങ്കില്‍ ഏറ്റക്കുറച്ചില്‍ 20 ശ.മാ. എന്നാണര്‍ഥം.

(പ്രാഫ. എം.എസ്‌. അബ്‌ദുല്‍ ഖാദിര്‍; പ്രാഫ. എസ്‌. ഗോപാലമേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍