This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കീറ്റോനാത്ത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കീറ്റോനാത്ത == കീറ്റോനാത്ത Cheatognatha ഒരു ജന്തുഫൈലം. സാധാരണയായി ആ...)
(കീറ്റോനാത്ത)
 
(ഇടക്കുള്ള 4 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 3: വരി 3:
-
കീറ്റോനാത്ത Cheatognatha ഒരു ജന്തുഫൈലം. സാധാരണയായി ആരോ-വേംസ്‌ (arrow-worms)എന്ന പേരിൽ അറിയപ്പെടുന്ന കടൽ ജീവികളാണ്‌ ഈ ഫൈലത്തിലെ അംഗങ്ങള്‍. പ്ലവകജീവികളായ ഇവയെ കടലിൽ മുകള്‍പ്പരപ്പു മുതൽ ആറായിരം മീ. ആഴത്തിൽ വരെ കണ്ടെത്താം. എങ്കിലും ഉപരിതലത്തോടടുത്ത്‌ 200-300 മീ. ആഴത്തിനിടയിലാണ്‌ ഇവ ധാരാളമായുള്ളത്‌. 20 ജീനസ്സുകളിലായി നൂറിലധികം സ്‌പീഷീസുകളെയാണ്‌ തിരിച്ചറിഞ്ഞിട്ടുള്ളത്‌. ചില സ്‌പീഷീസുകള്‍ സൂര്യപ്രകാശമുള്ളപ്പോള്‍ അടിയിൽനിന്ന്‌ ലംബരീതിയിൽ മുകളിലേക്ക്‌ നുഴഞ്ഞുകയറാറുണ്ട്‌.
+
കീറ്റോനാത്ത Cheatognatha ഒരു ജന്തുഫൈലം. സാധാരണയായി ആരോ-വേംസ്‌ (arrow-worms)എന്ന പേരില്‍  അറിയപ്പെടുന്ന കടല്‍  ജീവികളാണ്‌ ഈ ഫൈലത്തിലെ അംഗങ്ങള്‍. പ്ലവകജീവികളായ ഇവയെ കടലില്‍  മുകള്‍പ്പരപ്പു മുതല്‍  ആറായിരം മീ. ആഴത്തില്‍  വരെ കണ്ടെത്താം. എങ്കിലും ഉപരിതലത്തോടടുത്ത്‌ 200-300 മീ. ആഴത്തിനിടയിലാണ്‌ ഇവ ധാരാളമായുള്ളത്‌. 20 ജീനസ്സുകളിലായി നൂറിലധികം സ്‌പീഷീസുകളെയാണ്‌ തിരിച്ചറിഞ്ഞിട്ടുള്ളത്‌. ചില സ്‌പീഷീസുകള്‍ സൂര്യപ്രകാശമുള്ളപ്പോള്‍ അടിയില്‍ നിന്ന്‌ ലംബരീതിയില്‍  മുകളിലേക്ക്‌ നുഴഞ്ഞുകയറാറുണ്ട്‌.
-
ഇവ മാംസാഹാരികളാണ്‌. ജന്തുപ്ലവകങ്ങള്‍, കോപ്പിപോഡുകള്‍, ഫൊറാമിനിഫെറകള്‍, മത്സ്യലാർവകള്‍ എന്നിവയാണ്‌ ഇവയുടെ പ്രധാന ഭക്ഷണം. മത്സ്യങ്ങള്‍, ക്രസ്റ്റേഷ്യകള്‍ എന്നിവ കീറ്റോനാത്ത സ്‌പീഷീസുകളെ തിന്നൊടുക്കാറുമുണ്ട്‌. കീറ്റോനാത്ത ജന്തുഫൈലത്തിൽ 5 മില്ലിമീറ്റർ മുതൽ 150 മില്ലിമീറ്റർ വരെ നീളമുള്ള ജീവികളുണ്ട്‌. എങ്കിലും ബഹുഭൂരിപക്ഷം സ്‌പീഷീസുകളും 12 മില്ലിമീറ്ററിനും 25 മില്ലിമീറ്ററിനും ഇടയ്‌ക്ക്‌ നീളമുള്ളവയാണ്‌. ഇവയുടെ ശരീരം നാളീരൂപത്തിലുള്ളതും സുതാര്യവുമാകുന്നു. ശരീരത്തെ തല, ഉടൽ, വാൽ എന്നിങ്ങനെ മൂന്നായി തിരിക്കാം. ശരീരത്തെ പൊതിഞ്ഞ്‌ കട്ടികുറഞ്ഞ ഒരു ആവരണം കാണപ്പെടുന്നു. അധിചർമകോശങ്ങളുടെ സ്രവംമൂലമാണ്‌ ഈ ആവരണം ഉടലെടുക്കുന്നത്‌. ശരീരത്തിന്റെ മുന്‍ഭാഗത്ത്‌ അടിയിലാണ്‌ ഇവയുടെ വായ്‌ സ്ഥിതിചെയ്യുന്നത്‌. വായ്‌ക്കു ചുറ്റും കട്ടിയേറിയ ചെറിയ കൊളുത്തുകളുടെ രണ്ട്‌ പാർശ്വവലയങ്ങളുണ്ട്‌. ആഹാരവസ്‌തുക്കളെ പിടിക്കാനും പചനനാളത്തിലേക്ക്‌ തള്ളാനും ഈ കൊളുത്തുകളാണ്‌ സഹായിക്കുന്നത്‌.
+
[[ചിത്രം:Vol7 570 image.jpg|250px]]
-
കീറ്റോനാത്ത സ്‌പീഷീസുകള്‍ എല്ലാം ഉഭയലിംഗികളാണ്‌. സ്‌പാഡെല്ലാ സ്‌പീഷീസിലെ പ്രത്യുത്‌പാദനം പഠനവിധേയമാക്കിയിട്ടുണ്ട്‌. പൂർണവളർച്ചയെത്തിയ ജീവികള്‍ പും-പ്രജനനകോശങ്ങളുടെ പൊട്ടലിലൂടെ പുംബീജങ്ങളെ കൈമാറുന്നു. ഈ ബീജാണുക്കള്‍ തിരശ്ചീന പേശീപാളിക്കു സമീപത്തുകൂടി ഉള്ളിൽ പ്രവേശിക്കുന്നു. ബീജസങ്കലനം ആന്തരികമായിട്ടാണ്‌ നടക്കുന്നത്‌. അണ്ഡനാളിവഴി യുഗ്മനജം(Zygote) പുറന്തള്ളപ്പെടുന്നു.
+
ഇവ മാംസാഹാരികളാണ്‌. ജന്തുപ്ലവകങ്ങള്‍, കോപ്പിപോഡുകള്‍, ഫൊറാമിനിഫെറകള്‍, മത്സ്യലാര്‍വകള്‍ എന്നിവയാണ്‌ ഇവയുടെ പ്രധാന ഭക്ഷണം. മത്സ്യങ്ങള്‍, ക്രസ്റ്റേഷ്യകള്‍ എന്നിവ കീറ്റോനാത്ത സ്‌പീഷീസുകളെ തിന്നൊടുക്കാറുമുണ്ട്‌. കീറ്റോനാത്ത ജന്തുഫൈലത്തില്‍  5 മില്ലിമീറ്റര്‍ മുതല്‍  150 മില്ലിമീറ്റര്‍ വരെ നീളമുള്ള ജീവികളുണ്ട്‌. എങ്കിലും ബഹുഭൂരിപക്ഷം സ്‌പീഷീസുകളും 12 മില്ലിമീറ്ററിനും 25 മില്ലിമീറ്ററിനും ഇടയ്‌ക്ക്‌ നീളമുള്ളവയാണ്‌. ഇവയുടെ ശരീരം നാളീരൂപത്തിലുള്ളതും സുതാര്യവുമാകുന്നു. ശരീരത്തെ തല, ഉടല്‍ , വാല്‍  എന്നിങ്ങനെ മൂന്നായി തിരിക്കാം. ശരീരത്തെ പൊതിഞ്ഞ്‌ കട്ടികുറഞ്ഞ ഒരു ആവരണം കാണപ്പെടുന്നു. അധിചര്‍മകോശങ്ങളുടെ സ്രവംമൂലമാണ്‌ ആവരണം ഉടലെടുക്കുന്നത്‌. ശരീരത്തിന്റെ മുന്‍ഭാഗത്ത്‌ അടിയിലാണ്‌ ഇവയുടെ വായ്‌ സ്ഥിതിചെയ്യുന്നത്‌. വായ്‌ക്കു ചുറ്റും കട്ടിയേറിയ ചെറിയ കൊളുത്തുകളുടെ രണ്ട്‌ പാര്‍ശ്വവലയങ്ങളുണ്ട്‌. ആഹാരവസ്‌തുക്കളെ പിടിക്കാനും പചനനാളത്തിലേക്ക്‌ തള്ളാനും ഈ കൊളുത്തുകളാണ്‌ സഹായിക്കുന്നത്‌.
-
പ്ലീറോസജിറ്റാ സ്‌പീഷീസിന്റെ 100-300 അണ്ഡങ്ങള്‍ ഒത്തുചേർന്ന്‌ ഒഴുകിനടക്കാറുണ്ട്‌. മറ്റു സ്‌പീഷീസുകളുടെ അണ്ഡങ്ങള്‍ ഒറ്റയ്‌ക്കൊറ്റയ്‌ക്കാണ്‌ കാണപ്പെടുക. യുക്രാഹ്നിയ ഹാമാറ്റ (Eukrohnia hamata)സ്‌പീഷീസിൽ പാർശ്വപത്രങ്ങളോടു ചേർന്ന്‌ ചെറിയ സഞ്ചിയിലാണ്‌ അണ്ഡങ്ങള്‍ വികാസം പ്രാപിക്കുന്നത്‌.
+
കീറ്റോനാത്ത സ്‌പീഷീസുകള്‍ എല്ലാം ഉഭയലിംഗികളാണ്‌. സ്‌പാഡെല്ലാ സ്‌പീഷീസിലെ പ്രത്യുത്‌പാദനം പഠനവിധേയമാക്കിയിട്ടുണ്ട്‌. പൂര്‍ണവളര്‍ച്ചയെത്തിയ ജീവികള്‍ പും-പ്രജനനകോശങ്ങളുടെ പൊട്ടലിലൂടെ പുംബീജങ്ങളെ കൈമാറുന്നു. ഈ ബീജാണുക്കള്‍ തിരശ്ചീന പേശീപാളിക്കു സമീപത്തുകൂടി ഉള്ളില്‍  പ്രവേശിക്കുന്നു. ബീജസങ്കലനം ആന്തരികമായിട്ടാണ്‌ നടക്കുന്നത്‌. അണ്ഡനാളിവഴി യുഗ്മനജം(Zygote) പുറന്തള്ളപ്പെടുന്നു.
-
സജിറ്റ(sagitta)സ്‌പീഷീസിൽ ചെറിയ പല്ലുകളുടെ രണ്ടു പംക്തി തന്നെ കാണപ്പെടുന്നു. ഇരയെ പിടിക്കുന്നതും കീറിമുറിക്കുന്നതും ഈ പല്ലുകളാണ്‌. വെള്ളത്തിൽ നീന്തിത്തുടിക്കുമ്പോള്‍ വായും ചുറ്റുമുള്ള കൊളുത്തുകളും ഒക്കെ ഒരു വലയത്തിനുള്ളിലാക്കിയിരിക്കും. തലയുടെ മുകളിലായി ഒരു ജോടി നേത്രങ്ങളുണ്ട്‌. തലയും ഉടലും കഴുത്തുപോലെ തോന്നിക്കുന്ന ഒരു വിടവുകൊണ്ട്‌ വേർതിരിക്കപ്പെട്ടിരിക്കുന്നു. ഉടലിന്റെ മുകള്‍ഭാഗത്ത്‌ രണ്ടും അടിഭാഗത്ത്‌ ഒന്നും പേശീപട്ടകളുണ്ട്‌. ഈ പേശീപട്ടകള്‍ക്കിടയിലായി നാളീരൂപത്തിലുള്ള പചനവ്യൂഹം സ്ഥിതിചെയ്യുന്നു. ശരീരപാർശ്വങ്ങളിലായി ഒന്നോ രണ്ടോ ജോടി പത്രങ്ങള്‍ (fins) കാണപ്പെടുന്നു. അണ്ഡാശയങ്ങള്‍ ശരീരത്തിനുള്ളിൽ പിന്നിലെ തിരശ്ചീന പേശീപാളി (longitudinal muscle lobe)യിൽ നിന്ന്‌ മുന്നോട്ട്‌ നീണ്ടുകിടക്കുന്നു. പുച്ഛപത്രങ്ങള്‍ക്ക്‌ ഇടയിലാണ്‌ വൃഷണകോശങ്ങള്‍ (seminal vesicles) സ്ഥിതിചെയ്യുന്നത്‌.
+
പ്ലീറോസജിറ്റാ സ്‌പീഷീസിന്റെ 100-300 അണ്ഡങ്ങള്‍ ഒത്തുചേര്‍ന്ന്‌ ഒഴുകിനടക്കാറുണ്ട്‌. മറ്റു സ്‌പീഷീസുകളുടെ അണ്ഡങ്ങള്‍ ഒറ്റയ്‌ക്കൊറ്റയ്‌ക്കാണ്‌ കാണപ്പെടുക. യുക്രാഹ്നിയ ഹാമാറ്റ (Eukrohnia hamata)സ്‌പീഷീസില്‍  പാര്‍ശ്വപത്രങ്ങളോടു ചേര്‍ന്ന്‌ ചെറിയ സഞ്ചിയിലാണ്‌ അണ്ഡങ്ങള്‍ വികാസം പ്രാപിക്കുന്നത്‌.
-
വിസർജന-രക്തചംക്രമണ-ശ്വസനവ്യവസ്ഥകള്‍ പ്രത്യേകമായി കാണപ്പെടുന്നില്ല. തലയിൽ നിരവധി നാഡീഗുച്ഛികകള്‍ കാണപ്പെടുന്നുണ്ട്‌. മസ്‌തിഷ്‌കം എന്നു വിശേഷിപ്പിക്കാവുന്ന ഒരു ഗുച്ഛികയിൽ നിന്ന്‌ നാഡികള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ പോകുന്നു.
+
സജിറ്റ(sagitta)സ്‌പീഷീസില്‍  ചെറിയ പല്ലുകളുടെ രണ്ടു പംക്തി തന്നെ കാണപ്പെടുന്നു. ഇരയെ പിടിക്കുന്നതും കീറിമുറിക്കുന്നതും ഈ പല്ലുകളാണ്‌. വെള്ളത്തില്‍  നീന്തിത്തുടിക്കുമ്പോള്‍ വായും ചുറ്റുമുള്ള കൊളുത്തുകളും ഒക്കെ ഒരു വലയത്തിനുള്ളിലാക്കിയിരിക്കും. തലയുടെ മുകളിലായി ഒരു ജോടി നേത്രങ്ങളുണ്ട്‌. തലയും ഉടലും കഴുത്തുപോലെ തോന്നിക്കുന്ന ഒരു വിടവുകൊണ്ട്‌ വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. ഉടലിന്റെ മുകള്‍ഭാഗത്ത്‌ രണ്ടും അടിഭാഗത്ത്‌ ഒന്നും പേശീപട്ടകളുണ്ട്‌. ഈ പേശീപട്ടകള്‍ക്കിടയിലായി നാളീരൂപത്തിലുള്ള പചനവ്യൂഹം സ്ഥിതിചെയ്യുന്നു. ശരീരപാര്‍ശ്വങ്ങളിലായി ഒന്നോ രണ്ടോ ജോടി പത്രങ്ങള്‍ (fins) കാണപ്പെടുന്നു. അണ്ഡാശയങ്ങള്‍ ശരീരത്തിനുള്ളില്‍  പിന്നിലെ തിരശ്ചീന പേശീപാളി (longitudinal muscle lobe)യില്‍  നിന്ന്‌ മുന്നോട്ട്‌ നീണ്ടുകിടക്കുന്നു. പുച്ഛപത്രങ്ങള്‍ക്ക്‌ ഇടയിലാണ്‌ വൃഷണകോശങ്ങള്‍ (seminal vesicles) സ്ഥിതിചെയ്യുന്നത്‌.
 +
 
 +
വിസര്‍ജന-രക്തചംക്രമണ-ശ്വസനവ്യവസ്ഥകള്‍ പ്രത്യേകമായി കാണപ്പെടുന്നില്ല. തലയില്‍  നിരവധി നാഡീഗുച്ഛികകള്‍ കാണപ്പെടുന്നുണ്ട്‌. മസ്‌തിഷ്‌കം എന്നു വിശേഷിപ്പിക്കാവുന്ന ഒരു ഗുച്ഛികയില്‍  നിന്ന്‌ നാഡികള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ പോകുന്നു.
പ്ലവങ്ങളായി ഒഴുകി നടക്കുന്ന കീറ്റോനാത്ത സ്‌പീഷീസുകള്‍ ജലത്തിന്റെ ഒഴുക്ക്‌ നിരീക്ഷിക്കാനുള്ള സഹായികളായി കണക്കാക്കിവരുന്നു. നിരവധി പ്രാട്ടോസൊവന്‍ ജീവികള്‍ പരാദ (parasite)ങ്ങളായും ഇവയെ ഉപയോഗപ്പെടുത്തുന്നു.

Current revision as of 07:26, 3 ഓഗസ്റ്റ്‌ 2014

കീറ്റോനാത്ത

കീറ്റോനാത്ത Cheatognatha ഒരു ജന്തുഫൈലം. സാധാരണയായി ആരോ-വേംസ്‌ (arrow-worms)എന്ന പേരില്‍ അറിയപ്പെടുന്ന കടല്‍ ജീവികളാണ്‌ ഈ ഫൈലത്തിലെ അംഗങ്ങള്‍. പ്ലവകജീവികളായ ഇവയെ കടലില്‍ മുകള്‍പ്പരപ്പു മുതല്‍ ആറായിരം മീ. ആഴത്തില്‍ വരെ കണ്ടെത്താം. എങ്കിലും ഉപരിതലത്തോടടുത്ത്‌ 200-300 മീ. ആഴത്തിനിടയിലാണ്‌ ഇവ ധാരാളമായുള്ളത്‌. 20 ജീനസ്സുകളിലായി നൂറിലധികം സ്‌പീഷീസുകളെയാണ്‌ തിരിച്ചറിഞ്ഞിട്ടുള്ളത്‌. ചില സ്‌പീഷീസുകള്‍ സൂര്യപ്രകാശമുള്ളപ്പോള്‍ അടിയില്‍ നിന്ന്‌ ലംബരീതിയില്‍ മുകളിലേക്ക്‌ നുഴഞ്ഞുകയറാറുണ്ട്‌.

ഇവ മാംസാഹാരികളാണ്‌. ജന്തുപ്ലവകങ്ങള്‍, കോപ്പിപോഡുകള്‍, ഫൊറാമിനിഫെറകള്‍, മത്സ്യലാര്‍വകള്‍ എന്നിവയാണ്‌ ഇവയുടെ പ്രധാന ഭക്ഷണം. മത്സ്യങ്ങള്‍, ക്രസ്റ്റേഷ്യകള്‍ എന്നിവ കീറ്റോനാത്ത സ്‌പീഷീസുകളെ തിന്നൊടുക്കാറുമുണ്ട്‌. കീറ്റോനാത്ത ജന്തുഫൈലത്തില്‍ 5 മില്ലിമീറ്റര്‍ മുതല്‍ 150 മില്ലിമീറ്റര്‍ വരെ നീളമുള്ള ജീവികളുണ്ട്‌. എങ്കിലും ബഹുഭൂരിപക്ഷം സ്‌പീഷീസുകളും 12 മില്ലിമീറ്ററിനും 25 മില്ലിമീറ്ററിനും ഇടയ്‌ക്ക്‌ നീളമുള്ളവയാണ്‌. ഇവയുടെ ശരീരം നാളീരൂപത്തിലുള്ളതും സുതാര്യവുമാകുന്നു. ശരീരത്തെ തല, ഉടല്‍ , വാല്‍ എന്നിങ്ങനെ മൂന്നായി തിരിക്കാം. ശരീരത്തെ പൊതിഞ്ഞ്‌ കട്ടികുറഞ്ഞ ഒരു ആവരണം കാണപ്പെടുന്നു. അധിചര്‍മകോശങ്ങളുടെ സ്രവംമൂലമാണ്‌ ഈ ആവരണം ഉടലെടുക്കുന്നത്‌. ശരീരത്തിന്റെ മുന്‍ഭാഗത്ത്‌ അടിയിലാണ്‌ ഇവയുടെ വായ്‌ സ്ഥിതിചെയ്യുന്നത്‌. വായ്‌ക്കു ചുറ്റും കട്ടിയേറിയ ചെറിയ കൊളുത്തുകളുടെ രണ്ട്‌ പാര്‍ശ്വവലയങ്ങളുണ്ട്‌. ആഹാരവസ്‌തുക്കളെ പിടിക്കാനും പചനനാളത്തിലേക്ക്‌ തള്ളാനും ഈ കൊളുത്തുകളാണ്‌ സഹായിക്കുന്നത്‌.

കീറ്റോനാത്ത സ്‌പീഷീസുകള്‍ എല്ലാം ഉഭയലിംഗികളാണ്‌. സ്‌പാഡെല്ലാ സ്‌പീഷീസിലെ പ്രത്യുത്‌പാദനം പഠനവിധേയമാക്കിയിട്ടുണ്ട്‌. പൂര്‍ണവളര്‍ച്ചയെത്തിയ ജീവികള്‍ പും-പ്രജനനകോശങ്ങളുടെ പൊട്ടലിലൂടെ പുംബീജങ്ങളെ കൈമാറുന്നു. ഈ ബീജാണുക്കള്‍ തിരശ്ചീന പേശീപാളിക്കു സമീപത്തുകൂടി ഉള്ളില്‍ പ്രവേശിക്കുന്നു. ബീജസങ്കലനം ആന്തരികമായിട്ടാണ്‌ നടക്കുന്നത്‌. അണ്ഡനാളിവഴി യുഗ്മനജം(Zygote) പുറന്തള്ളപ്പെടുന്നു.

പ്ലീറോസജിറ്റാ സ്‌പീഷീസിന്റെ 100-300 അണ്ഡങ്ങള്‍ ഒത്തുചേര്‍ന്ന്‌ ഒഴുകിനടക്കാറുണ്ട്‌. മറ്റു സ്‌പീഷീസുകളുടെ അണ്ഡങ്ങള്‍ ഒറ്റയ്‌ക്കൊറ്റയ്‌ക്കാണ്‌ കാണപ്പെടുക. യുക്രാഹ്നിയ ഹാമാറ്റ (Eukrohnia hamata)സ്‌പീഷീസില്‍ പാര്‍ശ്വപത്രങ്ങളോടു ചേര്‍ന്ന്‌ ചെറിയ സഞ്ചിയിലാണ്‌ അണ്ഡങ്ങള്‍ വികാസം പ്രാപിക്കുന്നത്‌.

സജിറ്റ(sagitta)സ്‌പീഷീസില്‍ ചെറിയ പല്ലുകളുടെ രണ്ടു പംക്തി തന്നെ കാണപ്പെടുന്നു. ഇരയെ പിടിക്കുന്നതും കീറിമുറിക്കുന്നതും ഈ പല്ലുകളാണ്‌. വെള്ളത്തില്‍ നീന്തിത്തുടിക്കുമ്പോള്‍ വായും ചുറ്റുമുള്ള കൊളുത്തുകളും ഒക്കെ ഒരു വലയത്തിനുള്ളിലാക്കിയിരിക്കും. തലയുടെ മുകളിലായി ഒരു ജോടി നേത്രങ്ങളുണ്ട്‌. തലയും ഉടലും കഴുത്തുപോലെ തോന്നിക്കുന്ന ഒരു വിടവുകൊണ്ട്‌ വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. ഉടലിന്റെ മുകള്‍ഭാഗത്ത്‌ രണ്ടും അടിഭാഗത്ത്‌ ഒന്നും പേശീപട്ടകളുണ്ട്‌. ഈ പേശീപട്ടകള്‍ക്കിടയിലായി നാളീരൂപത്തിലുള്ള പചനവ്യൂഹം സ്ഥിതിചെയ്യുന്നു. ശരീരപാര്‍ശ്വങ്ങളിലായി ഒന്നോ രണ്ടോ ജോടി പത്രങ്ങള്‍ (fins) കാണപ്പെടുന്നു. അണ്ഡാശയങ്ങള്‍ ശരീരത്തിനുള്ളില്‍ പിന്നിലെ തിരശ്ചീന പേശീപാളി (longitudinal muscle lobe)യില്‍ നിന്ന്‌ മുന്നോട്ട്‌ നീണ്ടുകിടക്കുന്നു. പുച്ഛപത്രങ്ങള്‍ക്ക്‌ ഇടയിലാണ്‌ വൃഷണകോശങ്ങള്‍ (seminal vesicles) സ്ഥിതിചെയ്യുന്നത്‌.

വിസര്‍ജന-രക്തചംക്രമണ-ശ്വസനവ്യവസ്ഥകള്‍ പ്രത്യേകമായി കാണപ്പെടുന്നില്ല. തലയില്‍ നിരവധി നാഡീഗുച്ഛികകള്‍ കാണപ്പെടുന്നുണ്ട്‌. മസ്‌തിഷ്‌കം എന്നു വിശേഷിപ്പിക്കാവുന്ന ഒരു ഗുച്ഛികയില്‍ നിന്ന്‌ നാഡികള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ പോകുന്നു.

പ്ലവങ്ങളായി ഒഴുകി നടക്കുന്ന കീറ്റോനാത്ത സ്‌പീഷീസുകള്‍ ജലത്തിന്റെ ഒഴുക്ക്‌ നിരീക്ഷിക്കാനുള്ള സഹായികളായി കണക്കാക്കിവരുന്നു. നിരവധി പ്രാട്ടോസൊവന്‍ ജീവികള്‍ പരാദ (parasite)ങ്ങളായും ഇവയെ ഉപയോഗപ്പെടുത്തുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍