This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കീർത്തനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കീർത്തനം == ഭക്തിരസപ്രധാനമായ ഒരു സംഗീതരൂപം. ദേവസ്‌തുതിപരമാ...)
(കീർത്തനം)
 
വരി 1: വരി 1:
-
== കീർത്തനം ==
+
== കീര്‍ത്തനം ==
-
ഭക്തിരസപ്രധാനമായ ഒരു സംഗീതരൂപം. ദേവസ്‌തുതിപരമായ "കീർത്തനങ്ങള്‍' സംഗീതക്കച്ചേരികളിൽ വളരെയധികം കേള്‍ക്കാവുന്ന ഇനമാണ്‌.
+
ഭക്തിരസപ്രധാനമായ ഒരു സംഗീതരൂപം. ദേവസ്‌തുതിപരമായ "കീര്‍ത്തനങ്ങള്‍' സംഗീതക്കച്ചേരികളില്‍  വളരെയധികം കേള്‍ക്കാവുന്ന ഇനമാണ്‌.
-
14-ാം ശതകത്തിന്റെ ഉത്തരാർധത്തിലാണ്‌ "കീർത്തനം' എന്ന കലാരൂപം പ്രചാരത്തിൽ വന്നതെന്ന്‌ കരുതപ്പെടുന്നു. 12-ാം ശതകത്തിൽ പ്രചാരത്തിലിരുന്ന അഷ്‌ടപദി, തരംഗം, തേവാരം പ്രബന്ധം തുടങ്ങിയ സംഗീതരൂപങ്ങളുടെ വികസിതരൂപമാണ്‌ കീർത്തനം. 15-ാം ശതകത്തോടുകൂടി കീർത്തനങ്ങള്‍ക്ക്‌ കൂടുതൽ പ്രചാരം ലഭിച്ചുതുടങ്ങി. ഈ കാലഘട്ടത്തിൽ ജീവിച്ചിരുന്ന താലപ്പാക്കം രചയിതാക്കളാണ്‌ (അന്നമാചാര്യ, ചിന്നയ്യ) കീർത്തനരൂപത്തെ കൂടുതൽ വികസിപ്പിച്ചതും പ്രചരിപ്പിച്ചതും.
+
14-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തിലാണ്‌ "കീര്‍ത്തനം' എന്ന കലാരൂപം പ്രചാരത്തില്‍  വന്നതെന്ന്‌ കരുതപ്പെടുന്നു. 12-ാം ശതകത്തില്‍  പ്രചാരത്തിലിരുന്ന അഷ്‌ടപദി, തരംഗം, തേവാരം പ്രബന്ധം തുടങ്ങിയ സംഗീതരൂപങ്ങളുടെ വികസിതരൂപമാണ്‌ കീര്‍ത്തനം. 15-ാം ശതകത്തോടുകൂടി കീര്‍ത്തനങ്ങള്‍ക്ക്‌ കൂടുതല്‍  പ്രചാരം ലഭിച്ചുതുടങ്ങി. ഈ കാലഘട്ടത്തില്‍  ജീവിച്ചിരുന്ന താലപ്പാക്കം രചയിതാക്കളാണ്‌ (അന്നമാചാര്യ, ചിന്നയ്യ) കീര്‍ത്തനരൂപത്തെ കൂടുതല്‍  വികസിപ്പിച്ചതും പ്രചരിപ്പിച്ചതും.
-
പല്ലവി, അനുപല്ലവി, ചരണം എന്നിവയാണ്‌ കീർത്തനത്തിന്റെ അംഗങ്ങള്‍. ചിലപ്പോള്‍ അനുപല്ലവിക്കു പകരം ഒന്നിലധികം ചരണങ്ങള്‍ ഉണ്ടായിരിക്കും. അനുപല്ലവിയുടെയും ചരണത്തിന്റെയും സ്ഥാനത്ത്‌ സമഷ്‌ടി ചരണം മാത്രമുള്ള കീർത്തനങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്‌. പല്ലവിക്കുശേഷം ഒരു ചരണം മാത്രമാണ്‌ ഗാനത്തിലുള്ളതെങ്കിൽ ആ ചരണത്തെയാണ്‌ സമഷ്‌ടിചരണം എന്നു പറയുന്നത്‌. ചില കീർത്തനങ്ങള്‍ക്ക്‌ ചൊൽക്കെട്ടു സ്വരങ്ങളോ, ചൊൽക്കെട്ടു സാഹിത്യങ്ങളോ കാണാറുണ്ട്‌.
+
പല്ലവി, അനുപല്ലവി, ചരണം എന്നിവയാണ്‌ കീര്‍ത്തനത്തിന്റെ അംഗങ്ങള്‍. ചിലപ്പോള്‍ അനുപല്ലവിക്കു പകരം ഒന്നിലധികം ചരണങ്ങള്‍ ഉണ്ടായിരിക്കും. അനുപല്ലവിയുടെയും ചരണത്തിന്റെയും സ്ഥാനത്ത്‌ സമഷ്‌ടി ചരണം മാത്രമുള്ള കീര്‍ത്തനങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്‌. പല്ലവിക്കുശേഷം ഒരു ചരണം മാത്രമാണ്‌ ഗാനത്തിലുള്ളതെങ്കില്‍  ആ ചരണത്തെയാണ്‌ സമഷ്‌ടിചരണം എന്നു പറയുന്നത്‌. ചില കീര്‍ത്തനങ്ങള്‍ക്ക്‌ ചൊല്‍ ക്കെട്ടു സ്വരങ്ങളോ, ചൊല്‍ ക്കെട്ടു സാഹിത്യങ്ങളോ കാണാറുണ്ട്‌.
-
ഏക ധാതുവർഗ കീർത്തനങ്ങള്‍, ദ്വി ധാതുവർഗ കീർത്തനങ്ങള്‍ എന്നിങ്ങനെ രണ്ടു തരത്തിലുള്ള കീർത്തനങ്ങള്‍ പ്രചാരത്തിലുണ്ട്‌. ഏകധാതുവർഗ കീർത്തനങ്ങളുടെ പല്ലവി, അനുപല്ലവി, ചരണം ഇവ മൂന്നും ഒരേ രാഗസഞ്ചാരത്തോടു കൂടിയവയായിരിക്കും. ത്യാഗരാജന്റെ നാമാവലികള്‍ ഇതിനുദാഹരണങ്ങളാണ്‌. ശ്രീരാമ ജയരാമ-യദുകുല കാംബോജി; രാമരാമ-നീലാംബരി, പരിപാലയ-രീതി ഗൗള; യേ ദീനുകനനു-മായാ മാളവ ഗൗള; പലുകേ ബംഗാര ബായമാ-ആനന്ദഭൈരവി തുടങ്ങിയ കീർത്തനങ്ങള്‍ വർഗത്തിൽപ്പെട്ടതാണ്‌. ദ്വി ധാതുവർഗത്തിൽ ഉള്ള കീർത്തനങ്ങള്‍ക്ക്‌ പല്ലവിക്കും ചരണത്തിനും വെണ്ണേറെ ധാതുവിലായിരിക്കും രാഗസഞ്ചാരം. അനുപല്ലവിയും ചരണത്തിന്റെ ഉത്തരപാദവും ഒരുപോലെയായിരിക്കും.
+
ഏക ധാതുവര്‍ഗ കീര്‍ത്തനങ്ങള്‍, ദ്വി ധാതുവര്‍ഗ കീര്‍ത്തനങ്ങള്‍ എന്നിങ്ങനെ രണ്ടു തരത്തിലുള്ള കീര്‍ത്തനങ്ങള്‍ പ്രചാരത്തിലുണ്ട്‌. ഏകധാതുവര്‍ഗ കീര്‍ത്തനങ്ങളുടെ പല്ലവി, അനുപല്ലവി, ചരണം ഇവ മൂന്നും ഒരേ രാഗസഞ്ചാരത്തോടു കൂടിയവയായിരിക്കും. ത്യാഗരാജന്റെ നാമാവലികള്‍ ഇതിനുദാഹരണങ്ങളാണ്‌. ശ്രീരാമ ജയരാമ-യദുകുല കാംബോജി; രാമരാമ-നീലാംബരി, പരിപാലയ-രീതി ഗൗള; യേ ദീനുകനനു-മായാ മാളവ ഗൗള; പലുകേ ബംഗാര ബായമാ-ആനന്ദഭൈരവി തുടങ്ങിയ കീര്‍ത്തനങ്ങള്‍ വര്‍ഗത്തില്‍ പ്പെട്ടതാണ്‌. ദ്വി ധാതുവര്‍ഗത്തില്‍  ഉള്ള കീര്‍ത്തനങ്ങള്‍ക്ക്‌ പല്ലവിക്കും ചരണത്തിനും വെണ്ണേറെ ധാതുവിലായിരിക്കും രാഗസഞ്ചാരം. അനുപല്ലവിയും ചരണത്തിന്റെ ഉത്തരപാദവും ഒരുപോലെയായിരിക്കും.
-
സംഗീതത്തോടൊപ്പം സാഹിത്യത്തിനും കീർത്തനങ്ങളിൽ പ്രാധാന്യമുണ്ട്‌. ഛന്ദോബദ്ധമായ സാഹിത്യശൈലിയും അനുപ്രാസം തുടങ്ങിയ സാഹിത്യവിശേഷാംശങ്ങളും ചില കീർത്തനങ്ങളുടെ പ്രത്യേകതകളാണ്‌. കീർത്തനങ്ങളുടെ ഭാഷാശൈലി ലളിതമായിരിക്കും.
+
സംഗീതത്തോടൊപ്പം സാഹിത്യത്തിനും കീര്‍ത്തനങ്ങളില്‍  പ്രാധാന്യമുണ്ട്‌. ഛന്ദോബദ്ധമായ സാഹിത്യശൈലിയും അനുപ്രാസം തുടങ്ങിയ സാഹിത്യവിശേഷാംശങ്ങളും ചില കീര്‍ത്തനങ്ങളുടെ പ്രത്യേകതകളാണ്‌. കീര്‍ത്തനങ്ങളുടെ ഭാഷാശൈലി ലളിതമായിരിക്കും.
-
അഭ്യാസഗാനത്തിനും സഭാഗാനത്തിനും തുല്യപ്രാധാന്യമുള്ള കീർത്തനങ്ങള്‍ ഭജനയിലും സംഗീതക്കച്ചേരികളിലും ധാരാളം പാടാറുണ്ട്‌.
+
അഭ്യാസഗാനത്തിനും സഭാഗാനത്തിനും തുല്യപ്രാധാന്യമുള്ള കീര്‍ത്തനങ്ങള്‍ ഭജനയിലും സംഗീതക്കച്ചേരികളിലും ധാരാളം പാടാറുണ്ട്‌.
-
പുരന്ദരദാസർ, ഭദ്രാചലം രാമദാസ്‌, താലപ്പാക്കം അന്നമാചാര്യ, ചിന്നയ്യ, ഗിരിരാജകവി, ത്യാഗരാജസ്വാമികള്‍, ദീക്ഷിതർ, ശ്യാമാശാസ്‌ത്രികള്‍, സദാശിവബ്രഹ്മേന്ദ്രർ, രാമചന്ദ്ര യതീന്ദ്രർ, സ്വാതിതിരുനാള്‍, ഗോപാലകൃഷ്‌ണഭാരതി, അരുണാചല കവിരായർ, കവികുഞ്‌ജരഭാരതി, നീലകണ്‌ഠശിവന്‍, ഇരയിമ്മന്‍ തമ്പി എന്നിവർ രചിച്ച കീർത്തനങ്ങള്‍ പ്രശസ്‌തങ്ങളാണ്‌.
+
പുരന്ദരദാസര്‍, ഭദ്രാചലം രാമദാസ്‌, താലപ്പാക്കം അന്നമാചാര്യ, ചിന്നയ്യ, ഗിരിരാജകവി, ത്യാഗരാജസ്വാമികള്‍, ദീക്ഷിതര്‍, ശ്യാമാശാസ്‌ത്രികള്‍, സദാശിവബ്രഹ്മേന്ദ്രര്‍, രാമചന്ദ്ര യതീന്ദ്രര്‍, സ്വാതിതിരുനാള്‍, ഗോപാലകൃഷ്‌ണഭാരതി, അരുണാചല കവിരായര്‍, കവികുഞ്‌ജരഭാരതി, നീലകണ്‌ഠശിവന്‍, ഇരയിമ്മന്‍ തമ്പി എന്നിവര്‍ രചിച്ച കീര്‍ത്തനങ്ങള്‍ പ്രശസ്‌തങ്ങളാണ്‌.
-
സമുദായകീർത്തനങ്ങള്‍ എന്ന പേരിൽ പല കീർത്തനസമാഹാരങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്‌. ഉത്സവപ്രബന്ധം, നവരാത്രികീർത്തനം(സ്വാതിതിരുനാള്‍), ദിവ്യനാമാവലി, ഉത്സവ സമ്പ്രദായ കീർത്തനങ്ങള്‍ (ത്യാഗരാജസ്വാമികള്‍), നവരത്‌നമാലിക (ശ്യാമാശാസ്‌ത്രി), നവഗ്രഹകീർത്തനങ്ങള്‍ (മുത്തുസ്വാമി ദീക്ഷിതർ) എന്നിവ സമുദായകീർത്തനങ്ങളാണ്‌.
+
സമുദായകീര്‍ത്തനങ്ങള്‍ എന്ന പേരില്‍  പല കീര്‍ത്തനസമാഹാരങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്‌. ഉത്സവപ്രബന്ധം, നവരാത്രികീര്‍ത്തനം(സ്വാതിതിരുനാള്‍), ദിവ്യനാമാവലി, ഉത്സവ സമ്പ്രദായ കീര്‍ത്തനങ്ങള്‍ (ത്യാഗരാജസ്വാമികള്‍), നവരത്‌നമാലിക (ശ്യാമാശാസ്‌ത്രി), നവഗ്രഹകീര്‍ത്തനങ്ങള്‍ (മുത്തുസ്വാമി ദീക്ഷിതര്‍) എന്നിവ സമുദായകീര്‍ത്തനങ്ങളാണ്‌.

Current revision as of 07:22, 3 ഓഗസ്റ്റ്‌ 2014

കീര്‍ത്തനം

ഭക്തിരസപ്രധാനമായ ഒരു സംഗീതരൂപം. ദേവസ്‌തുതിപരമായ "കീര്‍ത്തനങ്ങള്‍' സംഗീതക്കച്ചേരികളില്‍ വളരെയധികം കേള്‍ക്കാവുന്ന ഇനമാണ്‌. 14-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തിലാണ്‌ "കീര്‍ത്തനം' എന്ന കലാരൂപം പ്രചാരത്തില്‍ വന്നതെന്ന്‌ കരുതപ്പെടുന്നു. 12-ാം ശതകത്തില്‍ പ്രചാരത്തിലിരുന്ന അഷ്‌ടപദി, തരംഗം, തേവാരം പ്രബന്ധം തുടങ്ങിയ സംഗീതരൂപങ്ങളുടെ വികസിതരൂപമാണ്‌ കീര്‍ത്തനം. 15-ാം ശതകത്തോടുകൂടി കീര്‍ത്തനങ്ങള്‍ക്ക്‌ കൂടുതല്‍ പ്രചാരം ലഭിച്ചുതുടങ്ങി. ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന താലപ്പാക്കം രചയിതാക്കളാണ്‌ (അന്നമാചാര്യ, ചിന്നയ്യ) കീര്‍ത്തനരൂപത്തെ കൂടുതല്‍ വികസിപ്പിച്ചതും പ്രചരിപ്പിച്ചതും.

പല്ലവി, അനുപല്ലവി, ചരണം എന്നിവയാണ്‌ കീര്‍ത്തനത്തിന്റെ അംഗങ്ങള്‍. ചിലപ്പോള്‍ അനുപല്ലവിക്കു പകരം ഒന്നിലധികം ചരണങ്ങള്‍ ഉണ്ടായിരിക്കും. അനുപല്ലവിയുടെയും ചരണത്തിന്റെയും സ്ഥാനത്ത്‌ സമഷ്‌ടി ചരണം മാത്രമുള്ള കീര്‍ത്തനങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്‌. പല്ലവിക്കുശേഷം ഒരു ചരണം മാത്രമാണ്‌ ഗാനത്തിലുള്ളതെങ്കില്‍ ആ ചരണത്തെയാണ്‌ സമഷ്‌ടിചരണം എന്നു പറയുന്നത്‌. ചില കീര്‍ത്തനങ്ങള്‍ക്ക്‌ ചൊല്‍ ക്കെട്ടു സ്വരങ്ങളോ, ചൊല്‍ ക്കെട്ടു സാഹിത്യങ്ങളോ കാണാറുണ്ട്‌.

ഏക ധാതുവര്‍ഗ കീര്‍ത്തനങ്ങള്‍, ദ്വി ധാതുവര്‍ഗ കീര്‍ത്തനങ്ങള്‍ എന്നിങ്ങനെ രണ്ടു തരത്തിലുള്ള കീര്‍ത്തനങ്ങള്‍ പ്രചാരത്തിലുണ്ട്‌. ഏകധാതുവര്‍ഗ കീര്‍ത്തനങ്ങളുടെ പല്ലവി, അനുപല്ലവി, ചരണം ഇവ മൂന്നും ഒരേ രാഗസഞ്ചാരത്തോടു കൂടിയവയായിരിക്കും. ത്യാഗരാജന്റെ നാമാവലികള്‍ ഇതിനുദാഹരണങ്ങളാണ്‌. ശ്രീരാമ ജയരാമ-യദുകുല കാംബോജി; രാമരാമ-നീലാംബരി, പരിപാലയ-രീതി ഗൗള; യേ ദീനുകനനു-മായാ മാളവ ഗൗള; പലുകേ ബംഗാര ബായമാ-ആനന്ദഭൈരവി തുടങ്ങിയ കീര്‍ത്തനങ്ങള്‍ ഈ വര്‍ഗത്തില്‍ പ്പെട്ടതാണ്‌. ദ്വി ധാതുവര്‍ഗത്തില്‍ ഉള്ള കീര്‍ത്തനങ്ങള്‍ക്ക്‌ പല്ലവിക്കും ചരണത്തിനും വെണ്ണേറെ ധാതുവിലായിരിക്കും രാഗസഞ്ചാരം. അനുപല്ലവിയും ചരണത്തിന്റെ ഉത്തരപാദവും ഒരുപോലെയായിരിക്കും. സംഗീതത്തോടൊപ്പം സാഹിത്യത്തിനും കീര്‍ത്തനങ്ങളില്‍ പ്രാധാന്യമുണ്ട്‌. ഛന്ദോബദ്ധമായ സാഹിത്യശൈലിയും അനുപ്രാസം തുടങ്ങിയ സാഹിത്യവിശേഷാംശങ്ങളും ചില കീര്‍ത്തനങ്ങളുടെ പ്രത്യേകതകളാണ്‌. കീര്‍ത്തനങ്ങളുടെ ഭാഷാശൈലി ലളിതമായിരിക്കും. അഭ്യാസഗാനത്തിനും സഭാഗാനത്തിനും തുല്യപ്രാധാന്യമുള്ള കീര്‍ത്തനങ്ങള്‍ ഭജനയിലും സംഗീതക്കച്ചേരികളിലും ധാരാളം പാടാറുണ്ട്‌.

പുരന്ദരദാസര്‍, ഭദ്രാചലം രാമദാസ്‌, താലപ്പാക്കം അന്നമാചാര്യ, ചിന്നയ്യ, ഗിരിരാജകവി, ത്യാഗരാജസ്വാമികള്‍, ദീക്ഷിതര്‍, ശ്യാമാശാസ്‌ത്രികള്‍, സദാശിവബ്രഹ്മേന്ദ്രര്‍, രാമചന്ദ്ര യതീന്ദ്രര്‍, സ്വാതിതിരുനാള്‍, ഗോപാലകൃഷ്‌ണഭാരതി, അരുണാചല കവിരായര്‍, കവികുഞ്‌ജരഭാരതി, നീലകണ്‌ഠശിവന്‍, ഇരയിമ്മന്‍ തമ്പി എന്നിവര്‍ രചിച്ച കീര്‍ത്തനങ്ങള്‍ പ്രശസ്‌തങ്ങളാണ്‌.

സമുദായകീര്‍ത്തനങ്ങള്‍ എന്ന പേരില്‍ പല കീര്‍ത്തനസമാഹാരങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്‌. ഉത്സവപ്രബന്ധം, നവരാത്രികീര്‍ത്തനം(സ്വാതിതിരുനാള്‍), ദിവ്യനാമാവലി, ഉത്സവ സമ്പ്രദായ കീര്‍ത്തനങ്ങള്‍ (ത്യാഗരാജസ്വാമികള്‍), നവരത്‌നമാലിക (ശ്യാമാശാസ്‌ത്രി), നവഗ്രഹകീര്‍ത്തനങ്ങള്‍ (മുത്തുസ്വാമി ദീക്ഷിതര്‍) എന്നിവ സമുദായകീര്‍ത്തനങ്ങളാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍