This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുച്ഛിഘോറി നൃത്തം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→കുച്ഛിഘോറി നൃത്തം) |
Mksol (സംവാദം | സംഭാവനകള്‍) (→കുച്ഛിഘോറി നൃത്തം) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
== കുച്ഛിഘോറി നൃത്തം == | == കുച്ഛിഘോറി നൃത്തം == | ||
- | [[ചിത്രം:Vol7p568_ghodi-l.jpg|thumb|]] | + | [[ചിത്രം:Vol7p568_ghodi-l.jpg|thumb|കുച്ഛിഘോറി നൃത്തം]] |
- | കിഴക്കന്‍ | + | കിഴക്കന്‍ രാജസ്ഥാനില്‍ പ്രചാരത്തിലിരിക്കുന്ന ഒരു നാടോടിനൃത്തം. ബവറിയ, കുംഹാര്‍, സീഗാറാ എന്നീ സമുദായങ്ങളില്‍ പ്പെട്ടവരുടെ പ്രധാന വിനോദമായ ഈ നൃത്തത്തിന് തമിഴ്നാട്ടിലെ പൊയ്ക്കാല്‍ കുതിരൈ (പുരവി ആട്ടം)യോടു സാദൃശ്യമുണ്ട്. "കുച്ഛിഘോറി' എന്ന പദത്തിന്റെ അര്‍ഥം തന്നെ കുതിരസവാരിയെന്നാണ്. ചില പ്രദേശങ്ങളില്‍ ഇതിനെ "കുച്ഛിഗോറി' എന്നും പറയാറുണ്ട്. രണ്ടു കുട്ടകളുടെ വശങ്ങളില് രണ്ടു മുളങ്കമ്പ് ഘടിപ്പിച്ച്, ഒരു കുട്ടയില്‍ കലാപരമായി നിര്‍മിച്ച ഒരു കുതിരത്തലയും മറ്റേ കുട്ടയില്‍ ഒരുകെട്ടു ചണച്ചരടും ഉറപ്പിച്ചാണ് ഈ നൃത്തത്തിനുവേണ്ട കുതിരയെ സജ്ജമാക്കുന്നത്. മണവാളന്റെ വേഷം ധരിച്ച് കൈയില്‍ വാളും ഏന്തിയ ഒരു യുവാവ് ഈ പൊയ്ക്കുതിരയെ അരയില്‍ ഘടിപ്പിക്കുന്നതോടെ അയാള്‍ കുതിരസവാരി ചെയ്യുന്ന പ്രതീതിയുളവാകുന്നു. |
- | മിക്കവാറും വിവാഹാഘോഷങ്ങളോടനുബന്ധിച്ചു നടത്തപ്പെടുന്ന ഈ | + | മിക്കവാറും വിവാഹാഘോഷങ്ങളോടനുബന്ധിച്ചു നടത്തപ്പെടുന്ന ഈ നൃത്തത്തില്‍ നാലോ അഞ്ചോ നര്‍ത്തകര്‍ ഉണ്ടായിരിക്കും. ധോല്‍ , തുരഹി എന്നീ വാദ്യോപകരണങ്ങളുടെ താളത്തിനനുസരിച്ച് ഇവര്‍ നൃത്തം ചെയ്യുന്നു. ഇതിനോട് സാദൃശ്യമുള്ള നൃത്തരൂപങ്ങള്‍ ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലും കാണാം. |
Current revision as of 07:08, 3 ഓഗസ്റ്റ് 2014
കുച്ഛിഘോറി നൃത്തം
കിഴക്കന്‍ രാജസ്ഥാനില്‍ പ്രചാരത്തിലിരിക്കുന്ന ഒരു നാടോടിനൃത്തം. ബവറിയ, കുംഹാര്‍, സീഗാറാ എന്നീ സമുദായങ്ങളില്‍ പ്പെട്ടവരുടെ പ്രധാന വിനോദമായ ഈ നൃത്തത്തിന് തമിഴ്നാട്ടിലെ പൊയ്ക്കാല്‍ കുതിരൈ (പുരവി ആട്ടം)യോടു സാദൃശ്യമുണ്ട്. "കുച്ഛിഘോറി' എന്ന പദത്തിന്റെ അര്‍ഥം തന്നെ കുതിരസവാരിയെന്നാണ്. ചില പ്രദേശങ്ങളില്‍ ഇതിനെ "കുച്ഛിഗോറി' എന്നും പറയാറുണ്ട്. രണ്ടു കുട്ടകളുടെ വശങ്ങളില് രണ്ടു മുളങ്കമ്പ് ഘടിപ്പിച്ച്, ഒരു കുട്ടയില്‍ കലാപരമായി നിര്‍മിച്ച ഒരു കുതിരത്തലയും മറ്റേ കുട്ടയില്‍ ഒരുകെട്ടു ചണച്ചരടും ഉറപ്പിച്ചാണ് ഈ നൃത്തത്തിനുവേണ്ട കുതിരയെ സജ്ജമാക്കുന്നത്. മണവാളന്റെ വേഷം ധരിച്ച് കൈയില്‍ വാളും ഏന്തിയ ഒരു യുവാവ് ഈ പൊയ്ക്കുതിരയെ അരയില്‍ ഘടിപ്പിക്കുന്നതോടെ അയാള്‍ കുതിരസവാരി ചെയ്യുന്ന പ്രതീതിയുളവാകുന്നു.
മിക്കവാറും വിവാഹാഘോഷങ്ങളോടനുബന്ധിച്ചു നടത്തപ്പെടുന്ന ഈ നൃത്തത്തില്‍ നാലോ അഞ്ചോ നര്‍ത്തകര്‍ ഉണ്ടായിരിക്കും. ധോല്‍ , തുരഹി എന്നീ വാദ്യോപകരണങ്ങളുടെ താളത്തിനനുസരിച്ച് ഇവര്‍ നൃത്തം ചെയ്യുന്നു. ഇതിനോട് സാദൃശ്യമുള്ള നൃത്തരൂപങ്ങള്‍ ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലും കാണാം.