This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞിത്തൊമ്മന്‍, തര്യത്‌ (1882 - 1955)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുഞ്ഞിത്തൊമ്മന്‍, തര്യത്‌ (1882 - 1955) == ശ്രീമൂലം പ്രജാസഭയിലും തിര...)
(കുഞ്ഞിത്തൊമ്മന്‍, തര്യത്‌ (1882 - 1955))
 
വരി 2: വരി 2:
== കുഞ്ഞിത്തൊമ്മന്‍, തര്യത്‌ (1882 - 1955) ==
== കുഞ്ഞിത്തൊമ്മന്‍, തര്യത്‌ (1882 - 1955) ==
-
ശ്രീമൂലം പ്രജാസഭയിലും തിരുവിതാംകൂർ നിയമസഭയിലും ദീർഘകാലം അംഗമായിരുന്ന സാമാജികന്‍. കോതമംഗലത്തെ ഇലഞ്ഞിക്കൽ തറവാട്ടിൽ 1882 ജൂല. 28-ന്‌ തര്യതിന്റെ ഏകപുത്രനായി ജനിച്ചു. അനേകം വൈദികരെ സംഭാവന ചെയ്‌ത അങ്കമാലി പഞ്ഞിക്കാരന്‍ കുടുംബമാണ്‌ ഇദ്ദേഹത്തിന്റെ മാതൃഗൃഹം.
+
ശ്രീമൂലം പ്രജാസഭയിലും തിരുവിതാംകൂര്‍ നിയമസഭയിലും ദീര്‍ഘകാലം അംഗമായിരുന്ന സാമാജികന്‍. കോതമംഗലത്തെ ഇലഞ്ഞിക്കല്‍  തറവാട്ടില്‍  1882 ജൂല. 28-ന്‌ തര്യതിന്റെ ഏകപുത്രനായി ജനിച്ചു. അനേകം വൈദികരെ സംഭാവന ചെയ്‌ത അങ്കമാലി പഞ്ഞിക്കാരന്‍ കുടുംബമാണ്‌ ഇദ്ദേഹത്തിന്റെ മാതൃഗൃഹം.
-
ഓലിപ്പുറത്ത്‌ ഔസേപ്പച്ചന്‍ കുഞ്ഞിത്തൊമ്മനെ തമിഴും വെങ്ങോലക്കാരന്‍ കുറുപ്പാശാന്‍ സംസ്‌കൃതവും പഠിപ്പിച്ചു. വിദ്യാഭ്യാസകാലത്ത്‌ കുഞ്ഞിത്തൊമ്മന്‍ ചരിത്രത്തിലും ജീവചരിത്രത്തിലും പ്രത്യേകം താത്‌പര്യം പ്രദർശിപ്പിച്ചിരുന്നു. അക്കാലത്തെ പതിവനുസരിച്ച്‌ കച്ചകെട്ടി തിരുമ്മിക്കുകയും ആയുധപ്രയോഗത്തിൽ പരിശീലനം നേടുകയും ചെയ്‌തു. പയറ്റുമുറയും വശമാക്കി.
+
ഓലിപ്പുറത്ത്‌ ഔസേപ്പച്ചന്‍ കുഞ്ഞിത്തൊമ്മനെ തമിഴും വെങ്ങോലക്കാരന്‍ കുറുപ്പാശാന്‍ സംസ്‌കൃതവും പഠിപ്പിച്ചു. വിദ്യാഭ്യാസകാലത്ത്‌ കുഞ്ഞിത്തൊമ്മന്‍ ചരിത്രത്തിലും ജീവചരിത്രത്തിലും പ്രത്യേകം താത്‌പര്യം പ്രദര്‍ശിപ്പിച്ചിരുന്നു. അക്കാലത്തെ പതിവനുസരിച്ച്‌ കച്ചകെട്ടി തിരുമ്മിക്കുകയും ആയുധപ്രയോഗത്തില്‍  പരിശീലനം നേടുകയും ചെയ്‌തു. പയറ്റുമുറയും വശമാക്കി.
-
പതിനേഴാമത്തെ വയസ്സിൽ തൃപ്പൂണിത്തുറ വിളങ്ങാട്ടിൽ കുര്യാക്കോസിന്റെ പുത്രി മറിയാമ്മയെ വിവാഹം കഴിച്ചു.
+
പതിനേഴാമത്തെ വയസ്സില്‍  തൃപ്പൂണിത്തുറ വിളങ്ങാട്ടില്‍  കുര്യാക്കോസിന്റെ പുത്രി മറിയാമ്മയെ വിവാഹം കഴിച്ചു.
-
കൃഷിയിലും കച്ചവടത്തിലുമാണ്‌ ആദ്യം ശ്രദ്ധപതിപ്പിച്ചത്‌. അതിൽ ഇദ്ദേഹത്തിന്‌ വിജയം കൈവരികയും ചെയ്‌തു.
+
കൃഷിയിലും കച്ചവടത്തിലുമാണ്‌ ആദ്യം ശ്രദ്ധപതിപ്പിച്ചത്‌. അതില്‍  ഇദ്ദേഹത്തിന്‌ വിജയം കൈവരികയും ചെയ്‌തു.
-
1911-ൽ മൂവാറ്റുപുഴത്താലൂക്കിൽനിന്ന്‌ ശ്രീമൂലം പ്രജാസഭാംഗമായി കുഞ്ഞിത്തൊമ്മന്‍ തെരഞ്ഞെടുക്കപ്പെട്ടു. അതേത്തുടർന്ന്‌ ഇദ്ദേഹം വളരെക്കാലം ഈ സ്ഥാനം നിലനിർത്തി. 1922-പരിഷ്‌കരിച്ച നിയമസഭയിലെ അംഗമായും ഇദ്ദേഹത്തെ തെരഞ്ഞെടുത്തു. നാലു  ദശാബ്‌ദക്കാലം സംസ്ഥാനത്തുണ്ടായിരുന്ന എല്ലാ പുരോഗമനപ്രസ്ഥാനങ്ങളിലും ഇദ്ദേഹം ഭാഗഭാക്കായിരുന്നു. കൊല്ലവർഷം 1095-ലെ നിയമസഭാ പരിഷ്‌കാരത്തെ തുടർന്നുണ്ടായ പൗരസമത്വവാദ പ്രക്ഷോഭത്തിൽ പങ്കുകൊണ്ടു. റവന്യൂദേവസ്വം വിഭജന പ്രക്ഷോഭത്തിൽ നേതൃത്വം വഹിച്ചു വിജയിയായി. പബ്ലിക്‌ സർവീസിലും പ്രതിനിധി സ്ഥാപനങ്ങളിലും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം കത്തോലിക്കർക്കും വേണമെന്ന്‌ ഇദ്ദേഹം വാദിച്ചിരുന്നു. സി.പി. രാമസ്വാമി അയ്യരുടെ വിദ്യാഭ്യാസനയത്തിനെതിരായി പ്രക്ഷോഭം നടത്തിയതിനെത്തുടർന്ന്‌ ഇദ്ദേഹത്തെ അറസ്റ്റ്‌ ചെയ്‌തു. 1945-ഇദ്ദേഹത്തെ കത്തോലിക്കാ കോണ്‍ഗ്രസ്‌ അധ്യക്ഷനായി തെരഞ്ഞെടുത്തു. 1952-ൽ മാർപ്പാപ്പാ, ഷെവലിയർ പദം നല്‌കി ആദരിച്ചു. തിരുവിതാംകൂർ ജന്മി-കുടിയാന്‍ കമ്മറ്റി, പബ്ലിക്‌ സർവീസ്‌ റിക്രൂട്ട്‌മെന്റ്‌ കമ്മറ്റി, ഇക്കണോമിക്‌ ഡെവലപ്‌മെന്റ്‌ ബോർഡ്‌, ഇന്ത്യന്‍ സെന്‍ട്രൽ കോക്കനട്ട്‌ ബോർഡ്‌ എന്നിവയിലും ഇദ്ദേഹം അംഗമായിട്ടുണ്ട്‌.
+
1911-ല്‍  മൂവാറ്റുപുഴത്താലൂക്കില്‍ നിന്ന്‌ ശ്രീമൂലം പ്രജാസഭാംഗമായി കുഞ്ഞിത്തൊമ്മന്‍ തെരഞ്ഞെടുക്കപ്പെട്ടു. അതേത്തുടര്‍ന്ന്‌ ഇദ്ദേഹം വളരെക്കാലം ഈ സ്ഥാനം നിലനിര്‍ത്തി. 1922-ല്‍  പരിഷ്‌കരിച്ച നിയമസഭയിലെ അംഗമായും ഇദ്ദേഹത്തെ തെരഞ്ഞെടുത്തു. നാലു  ദശാബ്‌ദക്കാലം സംസ്ഥാനത്തുണ്ടായിരുന്ന എല്ലാ പുരോഗമനപ്രസ്ഥാനങ്ങളിലും ഇദ്ദേഹം ഭാഗഭാക്കായിരുന്നു. കൊല്ലവര്‍ഷം 1095-ലെ നിയമസഭാ പരിഷ്‌കാരത്തെ തുടര്‍ന്നുണ്ടായ പൗരസമത്വവാദ പ്രക്ഷോഭത്തില്‍  പങ്കുകൊണ്ടു. റവന്യൂദേവസ്വം വിഭജന പ്രക്ഷോഭത്തില്‍  നേതൃത്വം വഹിച്ചു വിജയിയായി. പബ്ലിക്‌ സര്‍വീസിലും പ്രതിനിധി സ്ഥാപനങ്ങളിലും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം കത്തോലിക്കര്‍ക്കും വേണമെന്ന്‌ ഇദ്ദേഹം വാദിച്ചിരുന്നു. സി.പി. രാമസ്വാമി അയ്യരുടെ വിദ്യാഭ്യാസനയത്തിനെതിരായി പ്രക്ഷോഭം നടത്തിയതിനെത്തുടര്‍ന്ന്‌ ഇദ്ദേഹത്തെ അറസ്റ്റ്‌ ചെയ്‌തു. 1945-ല്‍  ഇദ്ദേഹത്തെ കത്തോലിക്കാ കോണ്‍ഗ്രസ്‌ അധ്യക്ഷനായി തെരഞ്ഞെടുത്തു. 1952-ല്‍  മാര്‍പ്പാപ്പാ, ഷെവലിയര്‍ പദം നല്‌കി ആദരിച്ചു. തിരുവിതാംകൂര്‍ ജന്മി-കുടിയാന്‍ കമ്മറ്റി, പബ്ലിക്‌ സര്‍വീസ്‌ റിക്രൂട്ട്‌മെന്റ്‌ കമ്മറ്റി, ഇക്കണോമിക്‌ ഡെവലപ്‌മെന്റ്‌ ബോര്‍ഡ്‌, ഇന്ത്യന്‍ സെന്‍ട്രല്‍  കോക്കനട്ട്‌ ബോര്‍ഡ്‌ എന്നിവയിലും ഇദ്ദേഹം അംഗമായിട്ടുണ്ട്‌.
-
(വി.ആർ. പരമേശ്വരന്‍പിള്ള)
+
(വി.ആര്‍. പരമേശ്വരന്‍പിള്ള)

Current revision as of 06:44, 3 ഓഗസ്റ്റ്‌ 2014

കുഞ്ഞിത്തൊമ്മന്‍, തര്യത്‌ (1882 - 1955)

ശ്രീമൂലം പ്രജാസഭയിലും തിരുവിതാംകൂര്‍ നിയമസഭയിലും ദീര്‍ഘകാലം അംഗമായിരുന്ന സാമാജികന്‍. കോതമംഗലത്തെ ഇലഞ്ഞിക്കല്‍ തറവാട്ടില്‍ 1882 ജൂല. 28-ന്‌ തര്യതിന്റെ ഏകപുത്രനായി ജനിച്ചു. അനേകം വൈദികരെ സംഭാവന ചെയ്‌ത അങ്കമാലി പഞ്ഞിക്കാരന്‍ കുടുംബമാണ്‌ ഇദ്ദേഹത്തിന്റെ മാതൃഗൃഹം.

ഓലിപ്പുറത്ത്‌ ഔസേപ്പച്ചന്‍ കുഞ്ഞിത്തൊമ്മനെ തമിഴും വെങ്ങോലക്കാരന്‍ കുറുപ്പാശാന്‍ സംസ്‌കൃതവും പഠിപ്പിച്ചു. വിദ്യാഭ്യാസകാലത്ത്‌ കുഞ്ഞിത്തൊമ്മന്‍ ചരിത്രത്തിലും ജീവചരിത്രത്തിലും പ്രത്യേകം താത്‌പര്യം പ്രദര്‍ശിപ്പിച്ചിരുന്നു. അക്കാലത്തെ പതിവനുസരിച്ച്‌ കച്ചകെട്ടി തിരുമ്മിക്കുകയും ആയുധപ്രയോഗത്തില്‍ പരിശീലനം നേടുകയും ചെയ്‌തു. പയറ്റുമുറയും വശമാക്കി.

പതിനേഴാമത്തെ വയസ്സില്‍ തൃപ്പൂണിത്തുറ വിളങ്ങാട്ടില്‍ കുര്യാക്കോസിന്റെ പുത്രി മറിയാമ്മയെ വിവാഹം കഴിച്ചു. കൃഷിയിലും കച്ചവടത്തിലുമാണ്‌ ആദ്യം ശ്രദ്ധപതിപ്പിച്ചത്‌. അതില്‍ ഇദ്ദേഹത്തിന്‌ വിജയം കൈവരികയും ചെയ്‌തു. 1911-ല്‍ മൂവാറ്റുപുഴത്താലൂക്കില്‍ നിന്ന്‌ ശ്രീമൂലം പ്രജാസഭാംഗമായി കുഞ്ഞിത്തൊമ്മന്‍ തെരഞ്ഞെടുക്കപ്പെട്ടു. അതേത്തുടര്‍ന്ന്‌ ഇദ്ദേഹം വളരെക്കാലം ഈ സ്ഥാനം നിലനിര്‍ത്തി. 1922-ല്‍ പരിഷ്‌കരിച്ച നിയമസഭയിലെ അംഗമായും ഇദ്ദേഹത്തെ തെരഞ്ഞെടുത്തു. നാലു ദശാബ്‌ദക്കാലം സംസ്ഥാനത്തുണ്ടായിരുന്ന എല്ലാ പുരോഗമനപ്രസ്ഥാനങ്ങളിലും ഇദ്ദേഹം ഭാഗഭാക്കായിരുന്നു. കൊല്ലവര്‍ഷം 1095-ലെ നിയമസഭാ പരിഷ്‌കാരത്തെ തുടര്‍ന്നുണ്ടായ പൗരസമത്വവാദ പ്രക്ഷോഭത്തില്‍ പങ്കുകൊണ്ടു. റവന്യൂദേവസ്വം വിഭജന പ്രക്ഷോഭത്തില്‍ നേതൃത്വം വഹിച്ചു വിജയിയായി. പബ്ലിക്‌ സര്‍വീസിലും പ്രതിനിധി സ്ഥാപനങ്ങളിലും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം കത്തോലിക്കര്‍ക്കും വേണമെന്ന്‌ ഇദ്ദേഹം വാദിച്ചിരുന്നു. സി.പി. രാമസ്വാമി അയ്യരുടെ വിദ്യാഭ്യാസനയത്തിനെതിരായി പ്രക്ഷോഭം നടത്തിയതിനെത്തുടര്‍ന്ന്‌ ഇദ്ദേഹത്തെ അറസ്റ്റ്‌ ചെയ്‌തു. 1945-ല്‍ ഇദ്ദേഹത്തെ കത്തോലിക്കാ കോണ്‍ഗ്രസ്‌ അധ്യക്ഷനായി തെരഞ്ഞെടുത്തു. 1952-ല്‍ മാര്‍പ്പാപ്പാ, ഷെവലിയര്‍ പദം നല്‌കി ആദരിച്ചു. തിരുവിതാംകൂര്‍ ജന്മി-കുടിയാന്‍ കമ്മറ്റി, പബ്ലിക്‌ സര്‍വീസ്‌ റിക്രൂട്ട്‌മെന്റ്‌ കമ്മറ്റി, ഇക്കണോമിക്‌ ഡെവലപ്‌മെന്റ്‌ ബോര്‍ഡ്‌, ഇന്ത്യന്‍ സെന്‍ട്രല്‍ കോക്കനട്ട്‌ ബോര്‍ഡ്‌ എന്നിവയിലും ഇദ്ദേഹം അംഗമായിട്ടുണ്ട്‌.

(വി.ആര്‍. പരമേശ്വരന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍