This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞിരായിന്‍, കാഞ്ഞീരാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുഞ്ഞിരായിന്‍, കാഞ്ഞീരാല == 19-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അ...)
(കുഞ്ഞിരായിന്‍, കാഞ്ഞീരാല)
 
വരി 2: വരി 2:
== കുഞ്ഞിരായിന്‍, കാഞ്ഞീരാല ==
== കുഞ്ഞിരായിന്‍, കാഞ്ഞീരാല ==
-
19-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അറബിമലയാള സാഹിത്യകാരനും മാപ്പിളമഹാകവിയും. മലപ്പുറം ജില്ലയിലെ മമ്പാട്‌ സ്വദേശിയായിരുന്ന കാഞ്ഞീരാല മമ്മദിന്റെ പുത്രനായി 1848-ജനിച്ചു. മമ്പാട്‌ ജുമുഅത്ത്‌ പള്ളിയിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം മലയാളം, സംസ്‌കൃതം, തമിഴ്‌ എന്നീ ഭാഷകളിൽ പരിജ്ഞാനം നേടി. പ്രസിദ്ധ മാപ്പിളക്കവികളായിരുന്ന മോയിന്‍ കുട്ടി വൈദ്യർ, വല്ലാഞ്ചിറ മൊയ്‌തീന്‍ ഹാജി (മഞ്ചേരി), ചാക്കീരി മൊയ്‌തീന്‍കുട്ടി സാഹിബ്‌ (ചേറൂർ), പക്കിത്താന്റകത്ത്‌ കുഞ്ഞാവ (വെട്ടത്ത്‌ പുതിയങ്ങാടി) മുതലായവരുടെ സമകാലികനായ ഇദ്ദേഹം വാസനാസമ്പന്നനായ നിമിഷകവിയായിരുന്നു.  
+
19-ാം നൂറ്റാണ്ടില്‍  ജീവിച്ചിരുന്ന അറബിമലയാള സാഹിത്യകാരനും മാപ്പിളമഹാകവിയും. മലപ്പുറം ജില്ലയിലെ മമ്പാട്‌ സ്വദേശിയായിരുന്ന കാഞ്ഞീരാല മമ്മദിന്റെ പുത്രനായി 1848-ല്‍  ജനിച്ചു. മമ്പാട്‌ ജുമുഅത്ത്‌ പള്ളിയില്‍  പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം മലയാളം, സംസ്‌കൃതം, തമിഴ്‌ എന്നീ ഭാഷകളില്‍  പരിജ്ഞാനം നേടി. പ്രസിദ്ധ മാപ്പിളക്കവികളായിരുന്ന മോയിന്‍ കുട്ടി വൈദ്യര്‍, വല്ലാഞ്ചിറ മൊയ്‌തീന്‍ ഹാജി (മഞ്ചേരി), ചാക്കീരി മൊയ്‌തീന്‍കുട്ടി സാഹിബ്‌ (ചേറൂര്‍), പക്കിത്താന്റകത്ത്‌ കുഞ്ഞാവ (വെട്ടത്ത്‌ പുതിയങ്ങാടി) മുതലായവരുടെ സമകാലികനായ ഇദ്ദേഹം വാസനാസമ്പന്നനായ നിമിഷകവിയായിരുന്നു.  
-
മള്‌ഹറുൽ അഅ്‌ലാ എന്ന ബദർമാല, ഫാത്തിമമാല എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ പ്രധാന ഭക്തികാവ്യങ്ങള്‍ (നേർച്ചപ്പാട്ടുകള്‍). അസ്‌ഇലത്തുൽ അജീബ വൽ അജ്‌വിബത്തുൽ ഗരീബ്‌ എന്ന മഹാരത്‌നമാലയാണ്‌ ഇദ്ദേഹത്തിന്റെ പ്രഥമ ഖണ്ഡകാവ്യം. മദ്‌ഹുൽ കരീം ആണ്‌ രണ്ടാമത്തെ ഖണ്ഡകാവ്യം. ആ കൃതിക്ക്‌ പ്രസിദ്ധ അറബിമലയാള സാഹിത്യകാരനായിരുന്ന നാലകത്ത്‌ കുഞ്ഞിമൊയ്‌തീന്‍കുട്ടി സാഹിബ്‌ (പൊന്നാനി) പദ്യത്തിൽത്തന്നെ ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ട്‌.
+
മള്‌ഹറുല്‍  അഅ്‌ലാ എന്ന ബദര്‍മാല, ഫാത്തിമമാല എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ പ്രധാന ഭക്തികാവ്യങ്ങള്‍ (നേര്‍ച്ചപ്പാട്ടുകള്‍). അസ്‌ഇലത്തുല്‍  അജീബ വല്‍  അജ്‌വിബത്തുല്‍  ഗരീബ്‌ എന്ന മഹാരത്‌നമാലയാണ്‌ ഇദ്ദേഹത്തിന്റെ പ്രഥമ ഖണ്ഡകാവ്യം. മദ്‌ഹുല്‍  കരീം ആണ്‌ രണ്ടാമത്തെ ഖണ്ഡകാവ്യം. ആ കൃതിക്ക്‌ പ്രസിദ്ധ അറബിമലയാള സാഹിത്യകാരനായിരുന്ന നാലകത്ത്‌ കുഞ്ഞിമൊയ്‌തീന്‍കുട്ടി സാഹിബ്‌ (പൊന്നാനി) പദ്യത്തില്‍ ത്തന്നെ ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ട്‌.
-
കാഞ്ഞീരാലയുടെ ദീർഘകാവ്യങ്ങളിൽ ഒന്നാണ്‌ ആയിശത്ത്‌മാല. പ്രവാചകപത്‌നിയായ ഹസ്രത്ത്‌ ആയിശയുടെ ചരിത്രമാണ്‌ അതിൽ പ്രതിപാദിച്ചിട്ടുളളത്‌. ഇസ്‌ലാമിക സാമ്രാജ്യത്തിലെ നാലാം ഖലീഫയായിരുന്ന ഹസ്രത്ത്‌ അലി പ്രവാചകപുത്രിയായ ഹസ്രത്ത്‌ ഫാത്തിമയെ വിവാഹം ചെയ്‌ത ചരിത്രം ഇദ്ദേഹം ഖണ്ഡകാവ്യമായി എഴുതിയിട്ടുണ്ട്‌. സംസ്‌കൃതപദബഹുലമാണ്‌ ഈ കൃതി.
+
കാഞ്ഞീരാലയുടെ ദീര്‍ഘകാവ്യങ്ങളില്‍  ഒന്നാണ്‌ ആയിശത്ത്‌മാല. പ്രവാചകപത്‌നിയായ ഹസ്രത്ത്‌ ആയിശയുടെ ചരിത്രമാണ്‌ അതില്‍  പ്രതിപാദിച്ചിട്ടുളളത്‌. ഇസ്‌ലാമിക സാമ്രാജ്യത്തിലെ നാലാം ഖലീഫയായിരുന്ന ഹസ്രത്ത്‌ അലി പ്രവാചകപുത്രിയായ ഹസ്രത്ത്‌ ഫാത്തിമയെ വിവാഹം ചെയ്‌ത ചരിത്രം ഇദ്ദേഹം ഖണ്ഡകാവ്യമായി എഴുതിയിട്ടുണ്ട്‌. സംസ്‌കൃതപദബഹുലമാണ്‌ ഈ കൃതി.
-
കല്ലുവെട്ടി അഹ്‌മ്മദുകുട്ടി സാഹിബിന്റെ വിവാഹാഘോഷത്തെ ആസ്‌പദമാക്കി ഇദ്ദേഹം എഴുതിയ ചാക്കീരിമംഗലം, മമ്പാട്‌ നേർച്ചക്കാവ്യം എന്നിവ പ്രസിദ്ധീകരിച്ചിട്ടില്ല.
+
കല്ലുവെട്ടി അഹ്‌മ്മദുകുട്ടി സാഹിബിന്റെ വിവാഹാഘോഷത്തെ ആസ്‌പദമാക്കി ഇദ്ദേഹം എഴുതിയ ചാക്കീരിമംഗലം, മമ്പാട്‌ നേര്‍ച്ചക്കാവ്യം എന്നിവ പ്രസിദ്ധീകരിച്ചിട്ടില്ല.
-
കാഞ്ഞീരാല 1901 മാ. 23-ന്‌ മിസ്വ്‌ബാഹുൽ ഫുഅദ്‌ (ഹൃദയദീപം) എന്ന മഹാകാവ്യം എഴുതി പൂർത്തിയാക്കി. 1852-ൽ ബ്രിട്ടീഷുകാർ നാടുകടത്തിയ മമ്പുറം സയ്യിദ്‌ ഫസ്‌ൽപൂക്കോയത്തങ്ങളുടെ സമ്പൂർണചരിത്രമാണ്‌ കൃതിയിൽ വിശദീകരിച്ചിട്ടുള്ളത്‌. മഹാകവി ഹിജ്‌റ 1319-അന്തരിച്ചു. മമ്പാട്‌ വലിയ ജുമുഅത്ത്‌ പള്ളി ശ്‌മശാനാങ്കണത്തിലാണ്‌ ഇദ്ദേഹത്തിന്റെ ഖബർ.
+
കാഞ്ഞീരാല 1901 മാ. 23-ന്‌ മിസ്വ്‌ബാഹുല്‍  ഫുഅദ്‌ (ഹൃദയദീപം) എന്ന മഹാകാവ്യം എഴുതി പൂര്‍ത്തിയാക്കി. 1852-ല്‍  ബ്രിട്ടീഷുകാര്‍ നാടുകടത്തിയ മമ്പുറം സയ്യിദ്‌ ഫസ്‌ല്‍ പൂക്കോയത്തങ്ങളുടെ സമ്പൂര്‍ണചരിത്രമാണ്‌ കൃതിയില്‍  വിശദീകരിച്ചിട്ടുള്ളത്‌. മഹാകവി ഹിജ്‌റ 1319-ല്‍  അന്തരിച്ചു. മമ്പാട്‌ വലിയ ജുമുഅത്ത്‌ പള്ളി ശ്‌മശാനാങ്കണത്തിലാണ്‌ ഇദ്ദേഹത്തിന്റെ ഖബര്‍.
-
(കെ.കെ. മുഹമ്മദ്‌ അബ്‌ദുൽ കരീം)
+
(കെ.കെ. മുഹമ്മദ്‌ അബ്‌ദുല്‍  കരീം)

Current revision as of 06:42, 3 ഓഗസ്റ്റ്‌ 2014

കുഞ്ഞിരായിന്‍, കാഞ്ഞീരാല

19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അറബിമലയാള സാഹിത്യകാരനും മാപ്പിളമഹാകവിയും. മലപ്പുറം ജില്ലയിലെ മമ്പാട്‌ സ്വദേശിയായിരുന്ന കാഞ്ഞീരാല മമ്മദിന്റെ പുത്രനായി 1848-ല്‍ ജനിച്ചു. മമ്പാട്‌ ജുമുഅത്ത്‌ പള്ളിയില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം മലയാളം, സംസ്‌കൃതം, തമിഴ്‌ എന്നീ ഭാഷകളില്‍ പരിജ്ഞാനം നേടി. പ്രസിദ്ധ മാപ്പിളക്കവികളായിരുന്ന മോയിന്‍ കുട്ടി വൈദ്യര്‍, വല്ലാഞ്ചിറ മൊയ്‌തീന്‍ ഹാജി (മഞ്ചേരി), ചാക്കീരി മൊയ്‌തീന്‍കുട്ടി സാഹിബ്‌ (ചേറൂര്‍), പക്കിത്താന്റകത്ത്‌ കുഞ്ഞാവ (വെട്ടത്ത്‌ പുതിയങ്ങാടി) മുതലായവരുടെ സമകാലികനായ ഇദ്ദേഹം വാസനാസമ്പന്നനായ നിമിഷകവിയായിരുന്നു.

മള്‌ഹറുല്‍ അഅ്‌ലാ എന്ന ബദര്‍മാല, ഫാത്തിമമാല എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ പ്രധാന ഭക്തികാവ്യങ്ങള്‍ (നേര്‍ച്ചപ്പാട്ടുകള്‍). അസ്‌ഇലത്തുല്‍ അജീബ വല്‍ അജ്‌വിബത്തുല്‍ ഗരീബ്‌ എന്ന മഹാരത്‌നമാലയാണ്‌ ഇദ്ദേഹത്തിന്റെ പ്രഥമ ഖണ്ഡകാവ്യം. മദ്‌ഹുല്‍ കരീം ആണ്‌ രണ്ടാമത്തെ ഖണ്ഡകാവ്യം. ആ കൃതിക്ക്‌ പ്രസിദ്ധ അറബിമലയാള സാഹിത്യകാരനായിരുന്ന നാലകത്ത്‌ കുഞ്ഞിമൊയ്‌തീന്‍കുട്ടി സാഹിബ്‌ (പൊന്നാനി) പദ്യത്തില്‍ ത്തന്നെ ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ട്‌.

കാഞ്ഞീരാലയുടെ ദീര്‍ഘകാവ്യങ്ങളില്‍ ഒന്നാണ്‌ ആയിശത്ത്‌മാല. പ്രവാചകപത്‌നിയായ ഹസ്രത്ത്‌ ആയിശയുടെ ചരിത്രമാണ്‌ അതില്‍ പ്രതിപാദിച്ചിട്ടുളളത്‌. ഇസ്‌ലാമിക സാമ്രാജ്യത്തിലെ നാലാം ഖലീഫയായിരുന്ന ഹസ്രത്ത്‌ അലി പ്രവാചകപുത്രിയായ ഹസ്രത്ത്‌ ഫാത്തിമയെ വിവാഹം ചെയ്‌ത ചരിത്രം ഇദ്ദേഹം ഖണ്ഡകാവ്യമായി എഴുതിയിട്ടുണ്ട്‌. സംസ്‌കൃതപദബഹുലമാണ്‌ ഈ കൃതി.

കല്ലുവെട്ടി അഹ്‌മ്മദുകുട്ടി സാഹിബിന്റെ വിവാഹാഘോഷത്തെ ആസ്‌പദമാക്കി ഇദ്ദേഹം എഴുതിയ ചാക്കീരിമംഗലം, മമ്പാട്‌ നേര്‍ച്ചക്കാവ്യം എന്നിവ പ്രസിദ്ധീകരിച്ചിട്ടില്ല.

കാഞ്ഞീരാല 1901 മാ. 23-ന്‌ മിസ്വ്‌ബാഹുല്‍ ഫുഅദ്‌ (ഹൃദയദീപം) എന്ന മഹാകാവ്യം എഴുതി പൂര്‍ത്തിയാക്കി. 1852-ല്‍ ബ്രിട്ടീഷുകാര്‍ നാടുകടത്തിയ മമ്പുറം സയ്യിദ്‌ ഫസ്‌ല്‍ പൂക്കോയത്തങ്ങളുടെ സമ്പൂര്‍ണചരിത്രമാണ്‌ ആ കൃതിയില്‍ വിശദീകരിച്ചിട്ടുള്ളത്‌. മഹാകവി ഹിജ്‌റ 1319-ല്‍ അന്തരിച്ചു. മമ്പാട്‌ വലിയ ജുമുഅത്ത്‌ പള്ളി ശ്‌മശാനാങ്കണത്തിലാണ്‌ ഇദ്ദേഹത്തിന്റെ ഖബര്‍.

(കെ.കെ. മുഹമ്മദ്‌ അബ്‌ദുല്‍ കരീം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍