This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുട്ടിനീമതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുട്ടിനീമതം == കാമകലാപരമായ ഒരു സംസ്‌കൃതകാവ്യം. ഇതിനു ശംഭലീമ...)
(കുട്ടിനീമതം)
 
വരി 2: വരി 2:
== കുട്ടിനീമതം ==
== കുട്ടിനീമതം ==
-
കാമകലാപരമായ ഒരു സംസ്‌കൃതകാവ്യം. ഇതിനു ശംഭലീമതം എന്നും പേരുണ്ട്‌. കാശ്‌മീർ രാജാവായിരുന്ന ജയാപീഡ(779-819)ന്റെ ആസ്ഥാനകവിയും അടുത്ത സുഹൃത്തുമായിരുന്ന പ്രസിദ്ധകവി ദാമോദരഗുപ്‌തനാണ്‌ ഈ ശൃംഗാരകൃതിയുടെ കർത്താവ്‌.
+
കാമകലാപരമായ ഒരു സംസ്‌കൃതകാവ്യം. ഇതിനു ശംഭലീമതം എന്നും പേരുണ്ട്‌. കാശ്‌മീര്‍ രാജാവായിരുന്ന ജയാപീഡ(779-819)ന്റെ ആസ്ഥാനകവിയും അടുത്ത സുഹൃത്തുമായിരുന്ന പ്രസിദ്ധകവി ദാമോദരഗുപ്‌തനാണ്‌ ഈ ശൃംഗാരകൃതിയുടെ കര്‍ത്താവ്‌.
-
കുട്ടിനീമതത്തിൽ ആകെ 1059 പദ്യങ്ങളുണ്ട്‌. കഥ കാശിയിൽ നടന്നതായിട്ടാണ്‌ പ്രതിപാദിച്ചിരിക്കുന്നത്‌. മാലതി എന്ന ഒരു വേശകുമാരി ഒരിക്കൽ തന്റെ വീടിന്റെ മട്ടുപ്പാവിൽ ഇരിക്കുമ്പോള്‍ കാമുകന്മാരെ വശീകരിക്കുന്നതിനെ സംബന്ധിക്കുന്നതും ആര്യാവൃത്തത്തിലുള്ളതുമായ ഒരു ശ്ലോകഗാനം കേള്‍ക്കാനിടയായി. മാലതി വികരാള എന്ന വാരാംഗനയെ സമീപിച്ച്‌ അവളിൽനിന്ന്‌ പുരുഷഹൃദയത്തെ വശീകരിക്കാനുള്ള വിഭിന്ന മാർഗങ്ങള്‍ അഭ്യസിച്ചു.
+
കുട്ടിനീമതത്തില്‍  ആകെ 1059 പദ്യങ്ങളുണ്ട്‌. കഥ കാശിയില്‍  നടന്നതായിട്ടാണ്‌ പ്രതിപാദിച്ചിരിക്കുന്നത്‌. മാലതി എന്ന ഒരു വേശകുമാരി ഒരിക്കല്‍  തന്റെ വീടിന്റെ മട്ടുപ്പാവില്‍  ഇരിക്കുമ്പോള്‍ കാമുകന്മാരെ വശീകരിക്കുന്നതിനെ സംബന്ധിക്കുന്നതും ആര്യാവൃത്തത്തിലുള്ളതുമായ ഒരു ശ്ലോകഗാനം കേള്‍ക്കാനിടയായി. മാലതി വികരാള എന്ന വാരാംഗനയെ സമീപിച്ച്‌ അവളില്‍ നിന്ന്‌ പുരുഷഹൃദയത്തെ വശീകരിക്കാനുള്ള വിഭിന്ന മാര്‍ഗങ്ങള്‍ അഭ്യസിച്ചു.
-
കാവ്യത്തിൽ പല കഥകളും ഉദാഹരിച്ച്‌ കാമകലയെ ശാസ്‌ത്രീയമായ രീതിയിൽ പ്രതിപാദിച്ചിട്ടുണ്ട്‌. ശ്രീഹർഷ (7-ാം ശ.)ന്റെ രത്‌നാവലിയിലെ കഥ മുഴുവന്‍ ഇതിൽ ആനുഷംഗികമായി ചുരുക്കിപ്പറഞ്ഞിരിക്കുന്നു. കവി അക്കാലത്തെ രാജാക്കന്മാരുടെ ലമ്പടതയും വിലാസിതയും ഈ കൃതിയിൽ നല്ലവണ്ണം ചിത്രീകരിച്ചിട്ടുണ്ട്‌. സമുദായപരിഷ്‌കരണമായിരുന്നു കവിയുടെ ലക്ഷ്യം. സംസ്‌കൃതത്തിലെ പല സുഭാഷിതകൃതികളിലും ഇതിലെ ശ്ലോകങ്ങള്‍ ഉദ്ധരിച്ചിട്ടുണ്ട്‌. ഇതിനു സമാനമായ കൃതിയാകുന്നു ക്ഷേമേന്ദ്രന്റെ സമയമാതൃക. മലയാളത്തിലുള്ള വൈശികതന്ത്രം ഇതിനു സജാതീയമാണ്‌. നോ. വൈശികതന്ത്രം.
+
കാവ്യത്തില്‍  പല കഥകളും ഉദാഹരിച്ച്‌ കാമകലയെ ശാസ്‌ത്രീയമായ രീതിയില്‍  പ്രതിപാദിച്ചിട്ടുണ്ട്‌. ശ്രീഹര്‍ഷ (7-ാം ശ.)ന്റെ രത്‌നാവലിയിലെ കഥ മുഴുവന്‍ ഇതില്‍  ആനുഷംഗികമായി ചുരുക്കിപ്പറഞ്ഞിരിക്കുന്നു. കവി അക്കാലത്തെ രാജാക്കന്മാരുടെ ലമ്പടതയും വിലാസിതയും ഈ കൃതിയില്‍  നല്ലവണ്ണം ചിത്രീകരിച്ചിട്ടുണ്ട്‌. സമുദായപരിഷ്‌കരണമായിരുന്നു കവിയുടെ ലക്ഷ്യം. സംസ്‌കൃതത്തിലെ പല സുഭാഷിതകൃതികളിലും ഇതിലെ ശ്ലോകങ്ങള്‍ ഉദ്ധരിച്ചിട്ടുണ്ട്‌. ഇതിനു സമാനമായ കൃതിയാകുന്നു ക്ഷേമേന്ദ്രന്റെ സമയമാതൃക. മലയാളത്തിലുള്ള വൈശികതന്ത്രം ഇതിനു സജാതീയമാണ്‌. നോ. വൈശികതന്ത്രം.
-
(മുതുകുളം ശ്രീധർ)
+
(മുതുകുളം ശ്രീധര്‍)

Current revision as of 06:17, 3 ഓഗസ്റ്റ്‌ 2014

കുട്ടിനീമതം

കാമകലാപരമായ ഒരു സംസ്‌കൃതകാവ്യം. ഇതിനു ശംഭലീമതം എന്നും പേരുണ്ട്‌. കാശ്‌മീര്‍ രാജാവായിരുന്ന ജയാപീഡ(779-819)ന്റെ ആസ്ഥാനകവിയും അടുത്ത സുഹൃത്തുമായിരുന്ന പ്രസിദ്ധകവി ദാമോദരഗുപ്‌തനാണ്‌ ഈ ശൃംഗാരകൃതിയുടെ കര്‍ത്താവ്‌.

കുട്ടിനീമതത്തില്‍ ആകെ 1059 പദ്യങ്ങളുണ്ട്‌. കഥ കാശിയില്‍ നടന്നതായിട്ടാണ്‌ പ്രതിപാദിച്ചിരിക്കുന്നത്‌. മാലതി എന്ന ഒരു വേശകുമാരി ഒരിക്കല്‍ തന്റെ വീടിന്റെ മട്ടുപ്പാവില്‍ ഇരിക്കുമ്പോള്‍ കാമുകന്മാരെ വശീകരിക്കുന്നതിനെ സംബന്ധിക്കുന്നതും ആര്യാവൃത്തത്തിലുള്ളതുമായ ഒരു ശ്ലോകഗാനം കേള്‍ക്കാനിടയായി. മാലതി വികരാള എന്ന വാരാംഗനയെ സമീപിച്ച്‌ അവളില്‍ നിന്ന്‌ പുരുഷഹൃദയത്തെ വശീകരിക്കാനുള്ള വിഭിന്ന മാര്‍ഗങ്ങള്‍ അഭ്യസിച്ചു.

ഈ കാവ്യത്തില്‍ പല കഥകളും ഉദാഹരിച്ച്‌ കാമകലയെ ശാസ്‌ത്രീയമായ രീതിയില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. ശ്രീഹര്‍ഷ (7-ാം ശ.)ന്റെ രത്‌നാവലിയിലെ കഥ മുഴുവന്‍ ഇതില്‍ ആനുഷംഗികമായി ചുരുക്കിപ്പറഞ്ഞിരിക്കുന്നു. കവി അക്കാലത്തെ രാജാക്കന്മാരുടെ ലമ്പടതയും വിലാസിതയും ഈ കൃതിയില്‍ നല്ലവണ്ണം ചിത്രീകരിച്ചിട്ടുണ്ട്‌. സമുദായപരിഷ്‌കരണമായിരുന്നു കവിയുടെ ലക്ഷ്യം. സംസ്‌കൃതത്തിലെ പല സുഭാഷിതകൃതികളിലും ഇതിലെ ശ്ലോകങ്ങള്‍ ഉദ്ധരിച്ചിട്ടുണ്ട്‌. ഇതിനു സമാനമായ കൃതിയാകുന്നു ക്ഷേമേന്ദ്രന്റെ സമയമാതൃക. മലയാളത്തിലുള്ള വൈശികതന്ത്രം ഇതിനു സജാതീയമാണ്‌. നോ. വൈശികതന്ത്രം.

(മുതുകുളം ശ്രീധര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍