This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുന്നത്തരയന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുന്നത്തരയന്‍ == വടക്കന്‍ പാട്ടുകളിലെ ഏഷണിവിദഗ്‌ധനായ ഒരു ക...)
(കുന്നത്തരയന്‍)
 
വരി 2: വരി 2:
== കുന്നത്തരയന്‍ ==
== കുന്നത്തരയന്‍ ==
-
വടക്കന്‍ പാട്ടുകളിലെ ഏഷണിവിദഗ്‌ധനായ ഒരു കഥാപാത്രം.  നിസ്സാരമായ കാര്യങ്ങള്‍ പെരുപ്പിച്ച്‌ ആനക്കാര്യമാക്കുന്നതിൽ അതിവിരുതനായിരുന്ന ഇയാളുടെ ജീവിതലക്ഷ്യം പണം സമ്പാദിക്കുകയെന്നതുമാത്രമായിരുന്നു. കൃത്രിമമായ കാരണങ്ങള്‍ ഉണ്ടാക്കി വ്യക്തികളെ തമ്മിലടിപ്പിക്കുന്നതിൽ കൗതുകം കണ്ടെത്തിയിരുന്ന അരയന്‌ നീതിയും ധർമവും ദൈവവും ഒരു പ്രശ്‌നമേ ആയിരുന്നില്ല.
+
വടക്കന്‍ പാട്ടുകളിലെ ഏഷണിവിദഗ്‌ധനായ ഒരു കഥാപാത്രം.  നിസ്സാരമായ കാര്യങ്ങള്‍ പെരുപ്പിച്ച്‌ ആനക്കാര്യമാക്കുന്നതില്‍  അതിവിരുതനായിരുന്ന ഇയാളുടെ ജീവിതലക്ഷ്യം പണം സമ്പാദിക്കുകയെന്നതുമാത്രമായിരുന്നു. കൃത്രിമമായ കാരണങ്ങള്‍ ഉണ്ടാക്കി വ്യക്തികളെ തമ്മിലടിപ്പിക്കുന്നതില്‍  കൗതുകം കണ്ടെത്തിയിരുന്ന അരയന്‌ നീതിയും ധര്‍മവും ദൈവവും ഒരു പ്രശ്‌നമേ ആയിരുന്നില്ല.
-
ആരോമൽച്ചേകവരുടെ അറുകൊലയിൽ അവസാനിക്കാനിടയാക്കിയ കുറുങ്ങാട്ടിടത്തിലെ ഉണിക്കോനാരും ഉണിച്ചന്ത്രാരും തമ്മിലുള്ള മൂപ്പിളമത്തർക്കം അങ്കച്ചുരികകള്‍ക്കിടയിലെത്തിച്ചതിന്റെ പ്രധാന ഉത്തരവാദിത്തം കുന്നത്തരയനാണ്‌. ഉണിച്ചന്ത്രാരുടെ നിർദേശപ്രകാരം വലവീശിപ്പിടിച്ച മത്സ്യത്തിന്റെ "വാലും തലയും എരക്കുടലും ചിറകും പകിരി പെരുങ്കുടലും' ഉണിക്കോനാർക്ക്‌ കാഴ്‌ചവച്ച്‌ അപമാനിച്ച വകയിൽ കുന്നത്തരയന്‌ കിട്ടിയത്‌ പതിനാറ്‌ പണമാണ്‌.
+
ആരോമല്‍ ച്ചേകവരുടെ അറുകൊലയില്‍  അവസാനിക്കാനിടയാക്കിയ കുറുങ്ങാട്ടിടത്തിലെ ഉണിക്കോനാരും ഉണിച്ചന്ത്രാരും തമ്മിലുള്ള മൂപ്പിളമത്തര്‍ക്കം അങ്കച്ചുരികകള്‍ക്കിടയിലെത്തിച്ചതിന്റെ പ്രധാന ഉത്തരവാദിത്തം കുന്നത്തരയനാണ്‌. ഉണിച്ചന്ത്രാരുടെ നിര്‍ദേശപ്രകാരം വലവീശിപ്പിടിച്ച മത്സ്യത്തിന്റെ "വാലും തലയും എരക്കുടലും ചിറകും പകിരി പെരുങ്കുടലും' ഉണിക്കോനാര്‍ക്ക്‌ കാഴ്‌ചവച്ച്‌ അപമാനിച്ച വകയില്‍  കുന്നത്തരയന്‌ കിട്ടിയത്‌ പതിനാറ്‌ പണമാണ്‌.
ഏഷണിവിദ്യയുടെ ശാസ്‌ത്രങ്ങളത്രയും നന്നായറിയാവുന്ന അരയന്‌ താന്‍ പറയുന്ന അസത്യങ്ങളെ സത്യങ്ങളെന്നു ബോധ്യപ്പെടുത്തുന്നതിനുള്ള കഴിവും വേണ്ടതിലധികമുണ്ടായിരുന്നു.
ഏഷണിവിദ്യയുടെ ശാസ്‌ത്രങ്ങളത്രയും നന്നായറിയാവുന്ന അരയന്‌ താന്‍ പറയുന്ന അസത്യങ്ങളെ സത്യങ്ങളെന്നു ബോധ്യപ്പെടുത്തുന്നതിനുള്ള കഴിവും വേണ്ടതിലധികമുണ്ടായിരുന്നു.
  <nowiki>
  <nowiki>
വരി 11: വരി 11:
  </nowiki>
  </nowiki>
അരയന്റെ നീതിസാരം അതുമാത്രമായിരുന്നു.
അരയന്റെ നീതിസാരം അതുമാത്രമായിരുന്നു.
-
ഇത്തരത്തിലുള്ള വൃത്തികെട്ട സ്വഭാവങ്ങള്‍ കാരണം നാട്ടുകാരുടെ സ്വൈരം കെടുത്തിക്കൊണ്ടിരുന്ന അരയനെ ഒടുവിൽ സ്വന്തപ്പെട്ടവർതന്നെ തല്ലിക്കൊന്നു കടലിൽ വലിച്ചെറിഞ്ഞു.
+
ഇത്തരത്തിലുള്ള വൃത്തികെട്ട സ്വഭാവങ്ങള്‍ കാരണം നാട്ടുകാരുടെ സ്വൈരം കെടുത്തിക്കൊണ്ടിരുന്ന അരയനെ ഒടുവില്‍  സ്വന്തപ്പെട്ടവര്‍തന്നെ തല്ലിക്കൊന്നു കടലില്‍  വലിച്ചെറിഞ്ഞു.
-
(പയ്യന്നൂർ ബാലകൃഷ്‌ണന്‍)
+
(പയ്യന്നൂര്‍ ബാലകൃഷ്‌ണന്‍)

Current revision as of 05:43, 3 ഓഗസ്റ്റ്‌ 2014

കുന്നത്തരയന്‍

വടക്കന്‍ പാട്ടുകളിലെ ഏഷണിവിദഗ്‌ധനായ ഒരു കഥാപാത്രം. നിസ്സാരമായ കാര്യങ്ങള്‍ പെരുപ്പിച്ച്‌ ആനക്കാര്യമാക്കുന്നതില്‍ അതിവിരുതനായിരുന്ന ഇയാളുടെ ജീവിതലക്ഷ്യം പണം സമ്പാദിക്കുകയെന്നതുമാത്രമായിരുന്നു. കൃത്രിമമായ കാരണങ്ങള്‍ ഉണ്ടാക്കി വ്യക്തികളെ തമ്മിലടിപ്പിക്കുന്നതില്‍ കൗതുകം കണ്ടെത്തിയിരുന്ന അരയന്‌ നീതിയും ധര്‍മവും ദൈവവും ഒരു പ്രശ്‌നമേ ആയിരുന്നില്ല.

ആരോമല്‍ ച്ചേകവരുടെ അറുകൊലയില്‍ അവസാനിക്കാനിടയാക്കിയ കുറുങ്ങാട്ടിടത്തിലെ ഉണിക്കോനാരും ഉണിച്ചന്ത്രാരും തമ്മിലുള്ള മൂപ്പിളമത്തര്‍ക്കം അങ്കച്ചുരികകള്‍ക്കിടയിലെത്തിച്ചതിന്റെ പ്രധാന ഉത്തരവാദിത്തം കുന്നത്തരയനാണ്‌. ഉണിച്ചന്ത്രാരുടെ നിര്‍ദേശപ്രകാരം വലവീശിപ്പിടിച്ച മത്സ്യത്തിന്റെ "വാലും തലയും എരക്കുടലും ചിറകും പകിരി പെരുങ്കുടലും' ഉണിക്കോനാര്‍ക്ക്‌ കാഴ്‌ചവച്ച്‌ അപമാനിച്ച വകയില്‍ കുന്നത്തരയന്‌ കിട്ടിയത്‌ പതിനാറ്‌ പണമാണ്‌. ഏഷണിവിദ്യയുടെ ശാസ്‌ത്രങ്ങളത്രയും നന്നായറിയാവുന്ന അരയന്‌ താന്‍ പറയുന്ന അസത്യങ്ങളെ സത്യങ്ങളെന്നു ബോധ്യപ്പെടുത്തുന്നതിനുള്ള കഴിവും വേണ്ടതിലധികമുണ്ടായിരുന്നു.

"അവിടന്നും കിട്ടൂലോ നാഴിയരി
	ഇവിടന്നും കിട്ടൂലോ നാഴിയരി'
 

അരയന്റെ നീതിസാരം അതുമാത്രമായിരുന്നു. ഇത്തരത്തിലുള്ള വൃത്തികെട്ട സ്വഭാവങ്ങള്‍ കാരണം നാട്ടുകാരുടെ സ്വൈരം കെടുത്തിക്കൊണ്ടിരുന്ന അരയനെ ഒടുവില്‍ സ്വന്തപ്പെട്ടവര്‍തന്നെ തല്ലിക്കൊന്നു കടലില്‍ വലിച്ചെറിഞ്ഞു.

(പയ്യന്നൂര്‍ ബാലകൃഷ്‌ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍