This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുരുടിമീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Blind Fish)
(Blind Fish)
 
വരി 5: വരി 5:
== Blind Fish ==
== Blind Fish ==
[[ചിത്രം:Vol7p741_Amblyopsis in Mystic River 4Nov03 RAO.jpg|thumb|കുരുടിമീന്‍]]

-
ഭൂഗർഭ അരുവികള്‍, ഗുഹകള്‍ക്കുള്ളിലെ ജലാശയങ്ങള്‍ എന്നിവിടങ്ങളിൽ കാണപ്പെടുന്ന കാഴ്‌ചകുറഞ്ഞ വിവിധയിനം ചെറുമത്സ്യങ്ങള്‍ക്കു പൊതുവേ പറയുന്ന പേര്‌. ഇവയുടെ കണ്ണുകള്‍ പലപ്പോഴും നാമമാത്രവും കാഴ്‌ച നഷ്‌ടപ്പെട്ടതും ആയിരിക്കും. ആംബ്‌ളിയോപ്‌സിഡേ കുടുംബത്തിൽപ്പെടുന്ന മത്സ്യങ്ങളിൽ "റ്റൂത്ത്‌ കാർപ്പ്‌' വിഭാഗത്തിലെ ഒരു കൂട്ടം ഈ പേരിലറിയപ്പെടുന്നു. ഇവ വടക്കേ അമേരിക്കയുടെ കിഴക്കുഭാഗങ്ങളിലെ ചുണ്ണാമ്പുകൽ ഗുഹകളിലാണ്‌ കഴിയുന്നത്‌. തെക്കും വടക്കും അമേരിക്കകള്‍, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലാണ്‌ കുരുടിമീന്‍ സാധാരണ കാണപ്പെടുന്നത്‌. ആംബ്‌ളിയോപ്‌സിസ്‌ സ്‌പേലിയസ്‌ (Amblyopsis spelaeus) എന്ന്‌ ശാസ്‌ത്രനാമമുള്ള മത്സ്യം ഈ കൂട്ടത്തിലെ ഏറ്റവും വിശേഷരൂപത്തോടുകൂടിയാണ്‌. നീണ്ടതും നിറമില്ലാത്തതുമായ (അപൂർവമായി വെള്ളനിറവുമാകാം) ശരീരത്തോടുകൂടിയ ഈ മത്സ്യത്തിന്‌ ഉദ്ദേശം 13 സെ.മീ. നീളമുണ്ടായിരിക്കും. വളരെ മന്ദഗതിയിൽ മാത്രം വെള്ളത്തിലൂടെ സഞ്ചരിക്കുന്ന ഇതിന്റെ വായ വളരെ വലുതാണ്‌; എന്നാൽ കണ്ണുകളാകട്ടെ തീരെ ചെറുതും പ്രവൃത്തിരഹിതവും. ശരീരത്തിലുടനീളം കാണപ്പെടുന്ന സ്‌പർശനപാപ്പിലകളുടെ ചാലുകള്‍ കണ്ണിന്റെ വൈകല്യം നികത്തുന്നു. ആംബ്ലിയോപ്‌സിസ്‌ റോസേ, ടിഫ്‌ളിക്‌തിസ്‌ സബ്‌ടെറേനിയസ്‌ എന്നിവയും ഈ കുടുംബത്തിലെതന്നെ അംഗങ്ങളായ കുരുടിമീനുകളാണ്‌.
+
ഭൂഗര്‍ഭ അരുവികള്‍, ഗുഹകള്‍ക്കുള്ളിലെ ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍  കാണപ്പെടുന്ന കാഴ്‌ചകുറഞ്ഞ വിവിധയിനം ചെറുമത്സ്യങ്ങള്‍ക്കു പൊതുവേ പറയുന്ന പേര്‌. ഇവയുടെ കണ്ണുകള്‍ പലപ്പോഴും നാമമാത്രവും കാഴ്‌ച നഷ്‌ടപ്പെട്ടതും ആയിരിക്കും. ആംബ്‌ളിയോപ്‌സിഡേ കുടുംബത്തില്‍ പ്പെടുന്ന മത്സ്യങ്ങളില്‍  "റ്റൂത്ത്‌ കാര്‍പ്പ്‌' വിഭാഗത്തിലെ ഒരു കൂട്ടം ഈ പേരിലറിയപ്പെടുന്നു. ഇവ വടക്കേ അമേരിക്കയുടെ കിഴക്കുഭാഗങ്ങളിലെ ചുണ്ണാമ്പുകല്‍  ഗുഹകളിലാണ്‌ കഴിയുന്നത്‌. തെക്കും വടക്കും അമേരിക്കകള്‍, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലാണ്‌ കുരുടിമീന്‍ സാധാരണ കാണപ്പെടുന്നത്‌. ആംബ്‌ളിയോപ്‌സിസ്‌ സ്‌പേലിയസ്‌ (Amblyopsis spelaeus) എന്ന്‌ ശാസ്‌ത്രനാമമുള്ള മത്സ്യം ഈ കൂട്ടത്തിലെ ഏറ്റവും വിശേഷരൂപത്തോടുകൂടിയാണ്‌. നീണ്ടതും നിറമില്ലാത്തതുമായ (അപൂര്‍വമായി വെള്ളനിറവുമാകാം) ശരീരത്തോടുകൂടിയ ഈ മത്സ്യത്തിന്‌ ഉദ്ദേശം 13 സെ.മീ. നീളമുണ്ടായിരിക്കും. വളരെ മന്ദഗതിയില്‍  മാത്രം വെള്ളത്തിലൂടെ സഞ്ചരിക്കുന്ന ഇതിന്റെ വായ വളരെ വലുതാണ്‌; എന്നാല്‍  കണ്ണുകളാകട്ടെ തീരെ ചെറുതും പ്രവൃത്തിരഹിതവും. ശരീരത്തിലുടനീളം കാണപ്പെടുന്ന സ്‌പര്‍ശനപാപ്പിലകളുടെ ചാലുകള്‍ കണ്ണിന്റെ വൈകല്യം നികത്തുന്നു. ആംബ്ലിയോപ്‌സിസ്‌ റോസേ, ടിഫ്‌ളിക്‌തിസ്‌ സബ്‌ടെറേനിയസ്‌ എന്നിവയും ഈ കുടുംബത്തിലെതന്നെ അംഗങ്ങളായ കുരുടിമീനുകളാണ്‌.
-
ലൂസിഫ്യൂഗ, സ്റ്റൈഗികോള എന്നീ ജീനസുകളിൽപ്പെടുന്ന മത്സ്യങ്ങള്‍ ക്യൂബ, മെക്‌സിക്കോയിലെ യൂക്കാറ്റന്‍ എന്നിവിടങ്ങളിലെ ഭൂഗർഭ-അരുവികളിൽ കഴിയുന്ന കുരുടിമീനുകളാണ്‌. ഓഫിഡീയിഡേ മത്സ്യകുടുംബത്തിലെ അംഗങ്ങളാണ്‌ ഇവ.  മറ്റു കുരുടിമീനുകളിൽ നിന്ന്‌ വ്യത്യസ്‌തമായി ഇവയുടെ ശരീരത്തിന്‌ ഇളംചുവപ്പു മുതൽ കടുംനീലനിറംവരെ ഉണ്ടായിരിക്കും. ചെറുപ്രായത്തിൽ കണ്ണുകള്‍ സാമാന്യം വികസിതങ്ങളാണെങ്കിലും പ്രായമാകുന്നതോടെ തൊലികൊണ്ട്‌ ഇത്‌ ആവൃതമാകുന്നു. ഈ വിഭാഗത്തിലെ എല്ലായിനം മത്സ്യങ്ങളിലെയും സ്‌പർശനപാപ്പിലകളും ബാർബലുകളും സാധാരണ സാഹചര്യങ്ങളിൽ കാണപ്പെടുന്നവയെക്കാള്‍ ഏറെ സംവേദനക്ഷമമാണ്‌.
+
ലൂസിഫ്യൂഗ, സ്റ്റൈഗികോള എന്നീ ജീനസുകളില്‍ പ്പെടുന്ന മത്സ്യങ്ങള്‍ ക്യൂബ, മെക്‌സിക്കോയിലെ യൂക്കാറ്റന്‍ എന്നിവിടങ്ങളിലെ ഭൂഗര്‍ഭ-അരുവികളില്‍  കഴിയുന്ന കുരുടിമീനുകളാണ്‌. ഓഫിഡീയിഡേ മത്സ്യകുടുംബത്തിലെ അംഗങ്ങളാണ്‌ ഇവ.  മറ്റു കുരുടിമീനുകളില്‍  നിന്ന്‌ വ്യത്യസ്‌തമായി ഇവയുടെ ശരീരത്തിന്‌ ഇളംചുവപ്പു മുതല്‍  കടുംനീലനിറംവരെ ഉണ്ടായിരിക്കും. ചെറുപ്രായത്തില്‍  കണ്ണുകള്‍ സാമാന്യം വികസിതങ്ങളാണെങ്കിലും പ്രായമാകുന്നതോടെ തൊലികൊണ്ട്‌ ഇത്‌ ആവൃതമാകുന്നു. ഈ വിഭാഗത്തിലെ എല്ലായിനം മത്സ്യങ്ങളിലെയും സ്‌പര്‍ശനപാപ്പിലകളും ബാര്‍ബലുകളും സാധാരണ സാഹചര്യങ്ങളില്‍  കാണപ്പെടുന്നവയെക്കാള്‍ ഏറെ സംവേദനക്ഷമമാണ്‌.

Current revision as of 12:31, 2 ഓഗസ്റ്റ്‌ 2014

കുരുടിമീന്‍

Blind Fish

കുരുടിമീന്‍

ഭൂഗര്‍ഭ അരുവികള്‍, ഗുഹകള്‍ക്കുള്ളിലെ ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന കാഴ്‌ചകുറഞ്ഞ വിവിധയിനം ചെറുമത്സ്യങ്ങള്‍ക്കു പൊതുവേ പറയുന്ന പേര്‌. ഇവയുടെ കണ്ണുകള്‍ പലപ്പോഴും നാമമാത്രവും കാഴ്‌ച നഷ്‌ടപ്പെട്ടതും ആയിരിക്കും. ആംബ്‌ളിയോപ്‌സിഡേ കുടുംബത്തില്‍ പ്പെടുന്ന മത്സ്യങ്ങളില്‍ "റ്റൂത്ത്‌ കാര്‍പ്പ്‌' വിഭാഗത്തിലെ ഒരു കൂട്ടം ഈ പേരിലറിയപ്പെടുന്നു. ഇവ വടക്കേ അമേരിക്കയുടെ കിഴക്കുഭാഗങ്ങളിലെ ചുണ്ണാമ്പുകല്‍ ഗുഹകളിലാണ്‌ കഴിയുന്നത്‌. തെക്കും വടക്കും അമേരിക്കകള്‍, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലാണ്‌ കുരുടിമീന്‍ സാധാരണ കാണപ്പെടുന്നത്‌. ആംബ്‌ളിയോപ്‌സിസ്‌ സ്‌പേലിയസ്‌ (Amblyopsis spelaeus) എന്ന്‌ ശാസ്‌ത്രനാമമുള്ള മത്സ്യം ഈ കൂട്ടത്തിലെ ഏറ്റവും വിശേഷരൂപത്തോടുകൂടിയാണ്‌. നീണ്ടതും നിറമില്ലാത്തതുമായ (അപൂര്‍വമായി വെള്ളനിറവുമാകാം) ശരീരത്തോടുകൂടിയ ഈ മത്സ്യത്തിന്‌ ഉദ്ദേശം 13 സെ.മീ. നീളമുണ്ടായിരിക്കും. വളരെ മന്ദഗതിയില്‍ മാത്രം വെള്ളത്തിലൂടെ സഞ്ചരിക്കുന്ന ഇതിന്റെ വായ വളരെ വലുതാണ്‌; എന്നാല്‍ കണ്ണുകളാകട്ടെ തീരെ ചെറുതും പ്രവൃത്തിരഹിതവും. ശരീരത്തിലുടനീളം കാണപ്പെടുന്ന സ്‌പര്‍ശനപാപ്പിലകളുടെ ചാലുകള്‍ കണ്ണിന്റെ വൈകല്യം നികത്തുന്നു. ആംബ്ലിയോപ്‌സിസ്‌ റോസേ, ടിഫ്‌ളിക്‌തിസ്‌ സബ്‌ടെറേനിയസ്‌ എന്നിവയും ഈ കുടുംബത്തിലെതന്നെ അംഗങ്ങളായ കുരുടിമീനുകളാണ്‌.

ലൂസിഫ്യൂഗ, സ്റ്റൈഗികോള എന്നീ ജീനസുകളില്‍ പ്പെടുന്ന മത്സ്യങ്ങള്‍ ക്യൂബ, മെക്‌സിക്കോയിലെ യൂക്കാറ്റന്‍ എന്നിവിടങ്ങളിലെ ഭൂഗര്‍ഭ-അരുവികളില്‍ കഴിയുന്ന കുരുടിമീനുകളാണ്‌. ഓഫിഡീയിഡേ മത്സ്യകുടുംബത്തിലെ അംഗങ്ങളാണ്‌ ഇവ. മറ്റു കുരുടിമീനുകളില്‍ നിന്ന്‌ വ്യത്യസ്‌തമായി ഇവയുടെ ശരീരത്തിന്‌ ഇളംചുവപ്പു മുതല്‍ കടുംനീലനിറംവരെ ഉണ്ടായിരിക്കും. ചെറുപ്രായത്തില്‍ കണ്ണുകള്‍ സാമാന്യം വികസിതങ്ങളാണെങ്കിലും പ്രായമാകുന്നതോടെ തൊലികൊണ്ട്‌ ഇത്‌ ആവൃതമാകുന്നു. ഈ വിഭാഗത്തിലെ എല്ലായിനം മത്സ്യങ്ങളിലെയും സ്‌പര്‍ശനപാപ്പിലകളും ബാര്‍ബലുകളും സാധാരണ സാഹചര്യങ്ങളില്‍ കാണപ്പെടുന്നവയെക്കാള്‍ ഏറെ സംവേദനക്ഷമമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍