This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിന്‍ഡർഗാർട്ടന്‍ പദ്ധതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കിന്‍ഡർഗാർട്ടന്‍ പദ്ധതി == == Kindergarten Project == 19-ാം ശതകത്തിന്റെ മധ്യപ...)
(Kindergarten Project)
 
വരി 5: വരി 5:
== Kindergarten Project ==
== Kindergarten Project ==
-
19-ാം ശതകത്തിന്റെ മധ്യപാദത്തിൽ ശിശുക്കള്‍ക്കുവേണ്ടി ആവിഷ്‌കൃതമായ ഒരു പഠനസമ്പ്രദായം. രണ്ടു വയസ്സുമുതൽ ആറു വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ ആരോഗ്യകരമായ ശാരീരിക വളർച്ചയും ബുദ്ധിവികാസവും ലക്ഷ്യമാക്കി ഫ്രഡറിക്‌ ഫ്രാബൽ (1782-1852) സംവിധാനം ചെയ്‌ത്‌ ആവിഷ്‌കരിച്ചതാണ്‌ ഈ പദ്ധതി. ക്രീഡാപഠനതത്ത്വത്തെ ആധാരമാക്കിയുള്ള ദൃഷ്‌ടാന്ത-ബോധന മാർഗമാണ്‌ കിന്‍ഡർഗാർട്ടന്‍ പദ്ധതിയിൽ സ്വീകരിച്ചിട്ടുള്ളത്‌. ലോകത്തിലെ ആദ്യത്തെ കിന്‍ഡർഗാർട്ടന്‍ സ്‌കൂള്‍ 1837-ഫ്രഡറിക്‌ ഫ്രാബൽ ജർമനിയിൽ സ്ഥാപിച്ചു.
+
19-ാം ശതകത്തിന്റെ മധ്യപാദത്തില്‍  ശിശുക്കള്‍ക്കുവേണ്ടി ആവിഷ്‌കൃതമായ ഒരു പഠനസമ്പ്രദായം. രണ്ടു വയസ്സുമുതല്‍  ആറു വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ ആരോഗ്യകരമായ ശാരീരിക വളര്‍ച്ചയും ബുദ്ധിവികാസവും ലക്ഷ്യമാക്കി ഫ്രഡറിക്‌ ഫ്രാബല്‍  (1782-1852) സംവിധാനം ചെയ്‌ത്‌ ആവിഷ്‌കരിച്ചതാണ്‌ ഈ പദ്ധതി. ക്രീഡാപഠനതത്ത്വത്തെ ആധാരമാക്കിയുള്ള ദൃഷ്‌ടാന്ത-ബോധന മാര്‍ഗമാണ്‌ കിന്‍ഡര്‍ഗാര്‍ട്ടന്‍ പദ്ധതിയില്‍  സ്വീകരിച്ചിട്ടുള്ളത്‌. ലോകത്തിലെ ആദ്യത്തെ കിന്‍ഡര്‍ഗാര്‍ട്ടന്‍ സ്‌കൂള്‍ 1837-ല്‍  ഫ്രഡറിക്‌ ഫ്രാബല്‍  ജര്‍മനിയില്‍  സ്ഥാപിച്ചു.
-
ആറു വയസ്സു തികയുന്നുതോടുകൂടി ശിശുക്കളിൽ മസ്‌തിഷ്‌കവികാസം പൂർണമാകുന്നു. മാനസിക വളർച്ചയും സ്വഭാവ രൂപവത്‌കരണവും വളർച്ചയുടെ മറ്റേതുഘട്ടത്തിലേക്കാളും ദ്രുതഗതിയിൽ നടക്കുന്നത്‌ ഈ കാലഘട്ടത്തിൽ തന്നെയാണ്‌. മന:ശാസ്‌ത്രപരമായ ഈ വസ്‌തുതകളുടെ അടിസ്ഥാനത്തിലാണ്‌ കിന്‍ഡർഗാർട്ടന്‍ നഴ്‌സറി വിദ്യാഭ്യാസം കരുപ്പിടിപ്പിച്ചിട്ടുള്ളത്‌.
+
ആറു വയസ്സു തികയുന്നുതോടുകൂടി ശിശുക്കളില്‍  മസ്‌തിഷ്‌കവികാസം പൂര്‍ണമാകുന്നു. മാനസിക വളര്‍ച്ചയും സ്വഭാവ രൂപവത്‌കരണവും വളര്‍ച്ചയുടെ മറ്റേതുഘട്ടത്തിലേക്കാളും ദ്രുതഗതിയില്‍  നടക്കുന്നത്‌ ഈ കാലഘട്ടത്തില്‍  തന്നെയാണ്‌. മന:ശാസ്‌ത്രപരമായ ഈ വസ്‌തുതകളുടെ അടിസ്ഥാനത്തിലാണ്‌ കിന്‍ഡര്‍ഗാര്‍ട്ടന്‍ നഴ്‌സറി വിദ്യാഭ്യാസം കരുപ്പിടിപ്പിച്ചിട്ടുള്ളത്‌.
-
"അനുഭവങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ വെറും പ്രതീകങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള ഭാഷ കുട്ടികളെ സംബന്ധിച്ചിടത്തോളം അർഥശൂന്യമാണ്‌' എന്ന തത്ത്വത്തിൽ അധിഷ്‌ഠിതമാണ്‌ കിന്‍ഡർഗാർട്ടന്‍ വിദ്യാഭ്യാസരീതി. വൈവിധ്യമാർന്നതും സന്തോഷപ്രദവുമായ ഇന്ദ്രിയാനുഭവങ്ങളിൽക്കൂടിയാണ്‌ കിന്‍ഡർഗാർട്ടന്‍ സ്‌കൂളുകളിൽ ശിശുക്കള്‍ക്ക്‌ വിജ്ഞാനം പകർന്നുകൊടുക്കുന്നത്‌.
+
"അനുഭവങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ വെറും പ്രതീകങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള ഭാഷ കുട്ടികളെ സംബന്ധിച്ചിടത്തോളം അര്‍ഥശൂന്യമാണ്‌' എന്ന തത്ത്വത്തില്‍  അധിഷ്‌ഠിതമാണ്‌ കിന്‍ഡര്‍ഗാര്‍ട്ടന്‍ വിദ്യാഭ്യാസരീതി. വൈവിധ്യമാര്‍ന്നതും സന്തോഷപ്രദവുമായ ഇന്ദ്രിയാനുഭവങ്ങളില്‍ ക്കൂടിയാണ്‌ കിന്‍ഡര്‍ഗാര്‍ട്ടന്‍ സ്‌കൂളുകളില്‍  ശിശുക്കള്‍ക്ക്‌ വിജ്ഞാനം പകര്‍ന്നുകൊടുക്കുന്നത്‌.
-
സ്വാശ്രയബോധം, അനുകൂലശീലം, ഭാഷാപരമായ കഴിവ്‌, ബുദ്ധിപരമായ ജിജ്ഞാസ, ആത്മധൈര്യം, സ്വയം പര്യാപ്‌തത, പ്രാഗല്‌ഭ്യം, നിരീക്ഷണചാതുര്യം തുടങ്ങിയ ഗുണങ്ങള്‍ ശിശുക്കളിൽ വളർത്തിയെടുക്കുകയാണ്‌ കിന്‍ഡർഗാർട്ടന്‍ നഴ്‌സറി വിദ്യാഭ്യാസത്തിന്റെ പ്രധാനോദ്ദേശ്യം. ശിശുക്കളുടെ സൗന്ദര്യബോധവും സാംസ്‌കാരിക നിലവാരവും ഉയർത്തി ഭാവിലോകത്തെക്കുറിച്ചുള്ള സുന്ദര സങ്കല്‌പങ്ങള്‍ അവരിൽ വളർത്തിയെടുക്കുകയെന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്‌.
+
സ്വാശ്രയബോധം, അനുകൂലശീലം, ഭാഷാപരമായ കഴിവ്‌, ബുദ്ധിപരമായ ജിജ്ഞാസ, ആത്മധൈര്യം, സ്വയം പര്യാപ്‌തത, പ്രാഗല്‌ഭ്യം, നിരീക്ഷണചാതുര്യം തുടങ്ങിയ ഗുണങ്ങള്‍ ശിശുക്കളില്‍  വളര്‍ത്തിയെടുക്കുകയാണ്‌ കിന്‍ഡര്‍ഗാര്‍ട്ടന്‍ നഴ്‌സറി വിദ്യാഭ്യാസത്തിന്റെ പ്രധാനോദ്ദേശ്യം. ശിശുക്കളുടെ സൗന്ദര്യബോധവും സാംസ്‌കാരിക നിലവാരവും ഉയര്‍ത്തി ഭാവിലോകത്തെക്കുറിച്ചുള്ള സുന്ദര സങ്കല്‌പങ്ങള്‍ അവരില്‍  വളര്‍ത്തിയെടുക്കുകയെന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്‌.
-
പുഷ്‌പങ്ങള്‍, വൃക്ഷങ്ങള്‍, വളർത്തുമൃഗങ്ങള്‍, ചിത്രശലഭങ്ങള്‍, പക്ഷികള്‍, വിവിധ വർണത്തിലും ഭാവത്തിലുമുള്ള കളിക്കോപ്പുകള്‍ എന്നിവയും സംഗീതം, നൃത്തം, പാട്ട്‌ തുടങ്ങിയ മാധ്യമങ്ങളുമാണ്‌ ദൃഷ്‌ടാന്തബോധത്തിനുവേണ്ടി കിന്‍ഡർഗാർട്ടന്‍ പദ്ധതിയിൽ ഉപാധികളായി സ്വീകരിച്ചുവരുന്നത്‌. ശിശുക്കളുടെ ആരോഗ്യകരമായ വളർച്ചയ്‌ക്ക്‌ അനുയോജ്യമായ വിധത്തിലുളള കളിസ്ഥലങ്ങളും മറ്റു സജ്ജീകരണങ്ങളും ഈ പദ്ധതിയുടെ മുഖ്യഘടകങ്ങളിൽ ഉള്‍പ്പെടുന്നു.
+
പുഷ്‌പങ്ങള്‍, വൃക്ഷങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍, ചിത്രശലഭങ്ങള്‍, പക്ഷികള്‍, വിവിധ വര്‍ണത്തിലും ഭാവത്തിലുമുള്ള കളിക്കോപ്പുകള്‍ എന്നിവയും സംഗീതം, നൃത്തം, പാട്ട്‌ തുടങ്ങിയ മാധ്യമങ്ങളുമാണ്‌ ദൃഷ്‌ടാന്തബോധത്തിനുവേണ്ടി കിന്‍ഡര്‍ഗാര്‍ട്ടന്‍ പദ്ധതിയില്‍  ഉപാധികളായി സ്വീകരിച്ചുവരുന്നത്‌. ശിശുക്കളുടെ ആരോഗ്യകരമായ വളര്‍ച്ചയ്‌ക്ക്‌ അനുയോജ്യമായ വിധത്തിലുളള കളിസ്ഥലങ്ങളും മറ്റു സജ്ജീകരണങ്ങളും ഈ പദ്ധതിയുടെ മുഖ്യഘടകങ്ങളില്‍  ഉള്‍പ്പെടുന്നു.
-
കിന്‍ഡർഗാർട്ടന്‍ പദ്ധതിയിൽ അധ്യാപകർക്കും ആയമാർക്കും വളരെ ശ്രമകരമായ ജോലിയാണ്‌ നിർവഹിക്കാനുള്ളത്‌. ഇവരുടെ കർമകുശലതയിലും ഉത്തരവാദിത്വബോധത്തിലുമാണ്‌ ഈ പദ്ധതിയുടെ വിജയം പ്രധാനമായും നിലകൊള്ളുന്നത്‌. അധ്യാപകർക്കു ലഭിച്ചിട്ടുള്ള പരിശീലനം, അവരുടെ വ്യക്തിത്വം, വൈകാരികാവസ്ഥ, സാമൂഹികബന്ധം എന്നിവ കിന്‍ഡർഗാർട്ടന്‍ ശിശുക്കളെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമർഹിക്കുന്ന വസ്‌തുതകളാണ്‌. കുട്ടികളുമായി ഒറ്റയ്‌ക്കും കൂട്ടായും ഇടപെടുന്നതിനും രക്ഷാകർത്താക്കളുമായി ബന്ധപ്പെടുന്നതിനും കുട്ടികളുടെ ആവശ്യം രക്ഷകർത്താക്കളെ വേണ്ടവണ്ണം ബോധ്യപ്പെടുത്തുന്നതിനും വിദ്യാഭ്യാസ വിദഗ്‌ധരുമായി കുട്ടികളുടെ പ്രശ്‌നങ്ങള്‍ ചർച്ച ചെയ്‌തു ശരിയായ വിധത്തിലുള്ള പരിഹാരമാർഗങ്ങള്‍ കണ്ടുപിടിക്കുന്നതിനും സഹപ്രവർത്തകരുമായി യോജിച്ചു പ്രവർത്തിക്കുന്നതിനും സാമർഥ്യമുള്ളവരായിരിക്കണം കിന്‍ഡർഗാർട്ടന്‍ അധ്യാപകർ.
+
കിന്‍ഡര്‍ഗാര്‍ട്ടന്‍ പദ്ധതിയില്‍  അധ്യാപകര്‍ക്കും ആയമാര്‍ക്കും വളരെ ശ്രമകരമായ ജോലിയാണ്‌ നിര്‍വഹിക്കാനുള്ളത്‌. ഇവരുടെ കര്‍മകുശലതയിലും ഉത്തരവാദിത്വബോധത്തിലുമാണ്‌ ഈ പദ്ധതിയുടെ വിജയം പ്രധാനമായും നിലകൊള്ളുന്നത്‌. അധ്യാപകര്‍ക്കു ലഭിച്ചിട്ടുള്ള പരിശീലനം, അവരുടെ വ്യക്തിത്വം, വൈകാരികാവസ്ഥ, സാമൂഹികബന്ധം എന്നിവ കിന്‍ഡര്‍ഗാര്‍ട്ടന്‍ ശിശുക്കളെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന വസ്‌തുതകളാണ്‌. കുട്ടികളുമായി ഒറ്റയ്‌ക്കും കൂട്ടായും ഇടപെടുന്നതിനും രക്ഷാകര്‍ത്താക്കളുമായി ബന്ധപ്പെടുന്നതിനും കുട്ടികളുടെ ആവശ്യം രക്ഷകര്‍ത്താക്കളെ വേണ്ടവണ്ണം ബോധ്യപ്പെടുത്തുന്നതിനും വിദ്യാഭ്യാസ വിദഗ്‌ധരുമായി കുട്ടികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തു ശരിയായ വിധത്തിലുള്ള പരിഹാരമാര്‍ഗങ്ങള്‍ കണ്ടുപിടിക്കുന്നതിനും സഹപ്രവര്‍ത്തകരുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നതിനും സാമര്‍ഥ്യമുള്ളവരായിരിക്കണം കിന്‍ഡര്‍ഗാര്‍ട്ടന്‍ അധ്യാപകര്‍.

Current revision as of 13:37, 1 ഓഗസ്റ്റ്‌ 2014

കിന്‍ഡർഗാർട്ടന്‍ പദ്ധതി

Kindergarten Project

19-ാം ശതകത്തിന്റെ മധ്യപാദത്തില്‍ ശിശുക്കള്‍ക്കുവേണ്ടി ആവിഷ്‌കൃതമായ ഒരു പഠനസമ്പ്രദായം. രണ്ടു വയസ്സുമുതല്‍ ആറു വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ ആരോഗ്യകരമായ ശാരീരിക വളര്‍ച്ചയും ബുദ്ധിവികാസവും ലക്ഷ്യമാക്കി ഫ്രഡറിക്‌ ഫ്രാബല്‍ (1782-1852) സംവിധാനം ചെയ്‌ത്‌ ആവിഷ്‌കരിച്ചതാണ്‌ ഈ പദ്ധതി. ക്രീഡാപഠനതത്ത്വത്തെ ആധാരമാക്കിയുള്ള ദൃഷ്‌ടാന്ത-ബോധന മാര്‍ഗമാണ്‌ കിന്‍ഡര്‍ഗാര്‍ട്ടന്‍ പദ്ധതിയില്‍ സ്വീകരിച്ചിട്ടുള്ളത്‌. ലോകത്തിലെ ആദ്യത്തെ കിന്‍ഡര്‍ഗാര്‍ട്ടന്‍ സ്‌കൂള്‍ 1837-ല്‍ ഫ്രഡറിക്‌ ഫ്രാബല്‍ ജര്‍മനിയില്‍ സ്ഥാപിച്ചു.

ആറു വയസ്സു തികയുന്നുതോടുകൂടി ശിശുക്കളില്‍ മസ്‌തിഷ്‌കവികാസം പൂര്‍ണമാകുന്നു. മാനസിക വളര്‍ച്ചയും സ്വഭാവ രൂപവത്‌കരണവും വളര്‍ച്ചയുടെ മറ്റേതുഘട്ടത്തിലേക്കാളും ദ്രുതഗതിയില്‍ നടക്കുന്നത്‌ ഈ കാലഘട്ടത്തില്‍ തന്നെയാണ്‌. മന:ശാസ്‌ത്രപരമായ ഈ വസ്‌തുതകളുടെ അടിസ്ഥാനത്തിലാണ്‌ കിന്‍ഡര്‍ഗാര്‍ട്ടന്‍ നഴ്‌സറി വിദ്യാഭ്യാസം കരുപ്പിടിപ്പിച്ചിട്ടുള്ളത്‌.

"അനുഭവങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ വെറും പ്രതീകങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള ഭാഷ കുട്ടികളെ സംബന്ധിച്ചിടത്തോളം അര്‍ഥശൂന്യമാണ്‌' എന്ന തത്ത്വത്തില്‍ അധിഷ്‌ഠിതമാണ്‌ കിന്‍ഡര്‍ഗാര്‍ട്ടന്‍ വിദ്യാഭ്യാസരീതി. വൈവിധ്യമാര്‍ന്നതും സന്തോഷപ്രദവുമായ ഇന്ദ്രിയാനുഭവങ്ങളില്‍ ക്കൂടിയാണ്‌ കിന്‍ഡര്‍ഗാര്‍ട്ടന്‍ സ്‌കൂളുകളില്‍ ശിശുക്കള്‍ക്ക്‌ വിജ്ഞാനം പകര്‍ന്നുകൊടുക്കുന്നത്‌. സ്വാശ്രയബോധം, അനുകൂലശീലം, ഭാഷാപരമായ കഴിവ്‌, ബുദ്ധിപരമായ ജിജ്ഞാസ, ആത്മധൈര്യം, സ്വയം പര്യാപ്‌തത, പ്രാഗല്‌ഭ്യം, നിരീക്ഷണചാതുര്യം തുടങ്ങിയ ഗുണങ്ങള്‍ ശിശുക്കളില്‍ വളര്‍ത്തിയെടുക്കുകയാണ്‌ കിന്‍ഡര്‍ഗാര്‍ട്ടന്‍ നഴ്‌സറി വിദ്യാഭ്യാസത്തിന്റെ പ്രധാനോദ്ദേശ്യം. ശിശുക്കളുടെ സൗന്ദര്യബോധവും സാംസ്‌കാരിക നിലവാരവും ഉയര്‍ത്തി ഭാവിലോകത്തെക്കുറിച്ചുള്ള സുന്ദര സങ്കല്‌പങ്ങള്‍ അവരില്‍ വളര്‍ത്തിയെടുക്കുകയെന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്‌.

പുഷ്‌പങ്ങള്‍, വൃക്ഷങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍, ചിത്രശലഭങ്ങള്‍, പക്ഷികള്‍, വിവിധ വര്‍ണത്തിലും ഭാവത്തിലുമുള്ള കളിക്കോപ്പുകള്‍ എന്നിവയും സംഗീതം, നൃത്തം, പാട്ട്‌ തുടങ്ങിയ മാധ്യമങ്ങളുമാണ്‌ ദൃഷ്‌ടാന്തബോധത്തിനുവേണ്ടി കിന്‍ഡര്‍ഗാര്‍ട്ടന്‍ പദ്ധതിയില്‍ ഉപാധികളായി സ്വീകരിച്ചുവരുന്നത്‌. ശിശുക്കളുടെ ആരോഗ്യകരമായ വളര്‍ച്ചയ്‌ക്ക്‌ അനുയോജ്യമായ വിധത്തിലുളള കളിസ്ഥലങ്ങളും മറ്റു സജ്ജീകരണങ്ങളും ഈ പദ്ധതിയുടെ മുഖ്യഘടകങ്ങളില്‍ ഉള്‍പ്പെടുന്നു.

കിന്‍ഡര്‍ഗാര്‍ട്ടന്‍ പദ്ധതിയില്‍ അധ്യാപകര്‍ക്കും ആയമാര്‍ക്കും വളരെ ശ്രമകരമായ ജോലിയാണ്‌ നിര്‍വഹിക്കാനുള്ളത്‌. ഇവരുടെ കര്‍മകുശലതയിലും ഉത്തരവാദിത്വബോധത്തിലുമാണ്‌ ഈ പദ്ധതിയുടെ വിജയം പ്രധാനമായും നിലകൊള്ളുന്നത്‌. അധ്യാപകര്‍ക്കു ലഭിച്ചിട്ടുള്ള പരിശീലനം, അവരുടെ വ്യക്തിത്വം, വൈകാരികാവസ്ഥ, സാമൂഹികബന്ധം എന്നിവ കിന്‍ഡര്‍ഗാര്‍ട്ടന്‍ ശിശുക്കളെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന വസ്‌തുതകളാണ്‌. കുട്ടികളുമായി ഒറ്റയ്‌ക്കും കൂട്ടായും ഇടപെടുന്നതിനും രക്ഷാകര്‍ത്താക്കളുമായി ബന്ധപ്പെടുന്നതിനും കുട്ടികളുടെ ആവശ്യം രക്ഷകര്‍ത്താക്കളെ വേണ്ടവണ്ണം ബോധ്യപ്പെടുത്തുന്നതിനും വിദ്യാഭ്യാസ വിദഗ്‌ധരുമായി കുട്ടികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തു ശരിയായ വിധത്തിലുള്ള പരിഹാരമാര്‍ഗങ്ങള്‍ കണ്ടുപിടിക്കുന്നതിനും സഹപ്രവര്‍ത്തകരുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നതിനും സാമര്‍ഥ്യമുള്ളവരായിരിക്കണം കിന്‍ഡര്‍ഗാര്‍ട്ടന്‍ അധ്യാപകര്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍