This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിന്നരന്മാർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കിന്നരന്മാർ == ഭാരതീയ പുരാണങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള...)
(കിന്നരന്മാർ)
 
വരി 1: വരി 1:
-
== കിന്നരന്മാർ ==
+
== കിന്നരന്മാര്‍ ==
-
ഭാരതീയ പുരാണങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ദേവന്മാരുടെ ഒരുപവിഭാഗം. വീണാപാണികളായി സഞ്ചരിക്കുന്ന ഇവർ പുരാണേതിഹാസാദികളനുസരിച്ച്‌ പത്തു ദേവയോനികളിൽ ഒരു വിഭാഗമാണ്‌.
+
ഭാരതീയ പുരാണങ്ങളില്‍  പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ദേവന്മാരുടെ ഒരുപവിഭാഗം. വീണാപാണികളായി സഞ്ചരിക്കുന്ന ഇവര്‍ പുരാണേതിഹാസാദികളനുസരിച്ച്‌ പത്തു ദേവയോനികളില്‍  ഒരു വിഭാഗമാണ്‌.
-
  "വിദ്യാധരാപ്‌സരോ യക്ഷരക്ഷോ ഗന്ധർവ കിന്നരാഃ
+
  "വിദ്യാധരാപ്‌സരോ യക്ഷരക്ഷോ ഗന്ധര്‍വ കിന്നരാഃ
പിശാചോ ഗുഹ്യകഃ സിദ്ധോ ഭൂതോങ്കമീദേവയോ നയഃ (അമരകോശം)
പിശാചോ ഗുഹ്യകഃ സിദ്ധോ ഭൂതോങ്കമീദേവയോ നയഃ (അമരകോശം)
എന്ന്‌ ദേവയോനികളെ പരിഗണിച്ചിട്ടുണ്ട്‌.
എന്ന്‌ ദേവയോനികളെ പരിഗണിച്ചിട്ടുണ്ട്‌.
-
ഇവർ പുലസ്‌ത്യ മഹർഷിയുടെ സന്തതികളും കുബേരന്റെ അനുചരരുമാണ്‌. കുത്സിതനായ നരന്‍, ഇവന്‍ നരനോ എന്നൊക്കെയാണ്‌ കിന്നരശബ്‌ദത്തിനർഥം. അശ്വമുഖർ (കുതിരയുടെ മുഖവും മനുഷ്യശരീരവും ഉള്ളവർ), മനുഷ്യമുഖർ (മനുഷ്യരുടെ മുഖവും കുതിരയുടെ ഉടലുമുള്ളവർ) എന്ന്‌ ഇവർക്ക്‌ രണ്ടുവിഭാഗം കല്‌പിച്ചിട്ടുണ്ട്‌. അമരാവതി, സാഞ്ചി എന്നീ സ്ഥലങ്ങളിലെ സ്‌തൂപങ്ങളിൽ ചിറകുകളോടുകൂടിയും ഇവരെ ചിത്രീകരിച്ചുകാണുന്നുണ്ട്‌. കിന്നരന്മാർ, കിംപുരുഷന്മാർ, ഗന്ധർവന്മാർ എന്നിവർ സമാനവർഗത്തിൽപ്പെട്ടവരാണ്‌. ദേവന്മാർക്കും മനുഷ്യർക്കും ഇടയിലാണ്‌ ഇവരുടെ സ്ഥാനം. കിന്നരകന്യകമാരെ പാർവതിയുടെ വനാന്ത സംഗീതസഖികളായി കാളിദാസന്‍ വർണിച്ചിട്ടുണ്ട്‌.
+
ഇവര്‍ പുലസ്‌ത്യ മഹര്‍ഷിയുടെ സന്തതികളും കുബേരന്റെ അനുചരരുമാണ്‌. കുത്സിതനായ നരന്‍, ഇവന്‍ നരനോ എന്നൊക്കെയാണ്‌ കിന്നരശബ്‌ദത്തിനര്‍ഥം. അശ്വമുഖര്‍ (കുതിരയുടെ മുഖവും മനുഷ്യശരീരവും ഉള്ളവര്‍), മനുഷ്യമുഖര്‍ (മനുഷ്യരുടെ മുഖവും കുതിരയുടെ ഉടലുമുള്ളവര്‍) എന്ന്‌ ഇവര്‍ക്ക്‌ രണ്ടുവിഭാഗം കല്‌പിച്ചിട്ടുണ്ട്‌. അമരാവതി, സാഞ്ചി എന്നീ സ്ഥലങ്ങളിലെ സ്‌തൂപങ്ങളില്‍  ചിറകുകളോടുകൂടിയും ഇവരെ ചിത്രീകരിച്ചുകാണുന്നുണ്ട്‌. കിന്നരന്മാര്‍, കിംപുരുഷന്മാര്‍, ഗന്ധര്‍വന്മാര്‍ എന്നിവര്‍ സമാനവര്‍ഗത്തില്‍ പ്പെട്ടവരാണ്‌. ദേവന്മാര്‍ക്കും മനുഷ്യര്‍ക്കും ഇടയിലാണ്‌ ഇവരുടെ സ്ഥാനം. കിന്നരകന്യകമാരെ പാര്‍വതിയുടെ വനാന്ത സംഗീതസഖികളായി കാളിദാസന്‍ വര്‍ണിച്ചിട്ടുണ്ട്‌.
-
(മുതുകുളം ശ്രീധർ)
+
(മുതുകുളം ശ്രീധര്‍)

Current revision as of 13:37, 1 ഓഗസ്റ്റ്‌ 2014

കിന്നരന്മാര്‍

ഭാരതീയ പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ദേവന്മാരുടെ ഒരുപവിഭാഗം. വീണാപാണികളായി സഞ്ചരിക്കുന്ന ഇവര്‍ പുരാണേതിഹാസാദികളനുസരിച്ച്‌ പത്തു ദേവയോനികളില്‍ ഒരു വിഭാഗമാണ്‌.

"വിദ്യാധരാപ്‌സരോ യക്ഷരക്ഷോ ഗന്ധര്‍വ കിന്നരാഃ

പിശാചോ ഗുഹ്യകഃ സിദ്ധോ ഭൂതോങ്കമീദേവയോ നയഃ (അമരകോശം)

എന്ന്‌ ദേവയോനികളെ പരിഗണിച്ചിട്ടുണ്ട്‌. ഇവര്‍ പുലസ്‌ത്യ മഹര്‍ഷിയുടെ സന്തതികളും കുബേരന്റെ അനുചരരുമാണ്‌. കുത്സിതനായ നരന്‍, ഇവന്‍ നരനോ എന്നൊക്കെയാണ്‌ കിന്നരശബ്‌ദത്തിനര്‍ഥം. അശ്വമുഖര്‍ (കുതിരയുടെ മുഖവും മനുഷ്യശരീരവും ഉള്ളവര്‍), മനുഷ്യമുഖര്‍ (മനുഷ്യരുടെ മുഖവും കുതിരയുടെ ഉടലുമുള്ളവര്‍) എന്ന്‌ ഇവര്‍ക്ക്‌ രണ്ടുവിഭാഗം കല്‌പിച്ചിട്ടുണ്ട്‌. അമരാവതി, സാഞ്ചി എന്നീ സ്ഥലങ്ങളിലെ സ്‌തൂപങ്ങളില്‍ ചിറകുകളോടുകൂടിയും ഇവരെ ചിത്രീകരിച്ചുകാണുന്നുണ്ട്‌. കിന്നരന്മാര്‍, കിംപുരുഷന്മാര്‍, ഗന്ധര്‍വന്മാര്‍ എന്നിവര്‍ സമാനവര്‍ഗത്തില്‍ പ്പെട്ടവരാണ്‌. ദേവന്മാര്‍ക്കും മനുഷ്യര്‍ക്കും ഇടയിലാണ്‌ ഇവരുടെ സ്ഥാനം. കിന്നരകന്യകമാരെ പാര്‍വതിയുടെ വനാന്ത സംഗീതസഖികളായി കാളിദാസന്‍ വര്‍ണിച്ചിട്ടുണ്ട്‌.

(മുതുകുളം ശ്രീധര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍