This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കിംപുരുഷന്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == കിംപുരുഷന് == ഒരു പുരാണകഥാപാത്രം. പ്രിയവ്രതപുത്രനായ ആഗ്നീ...) |
Mksol (സംവാദം | സംഭാവനകള്‍) (→കിംപുരുഷന്) |
||
വരി 2: | വരി 2: | ||
== കിംപുരുഷന് == | == കിംപുരുഷന് == | ||
- | ഒരു പുരാണകഥാപാത്രം. പ്രിയവ്രതപുത്രനായ ആഗ്നീധ്രന്റെ ഒന്‍പതു | + | ഒരു പുരാണകഥാപാത്രം. പ്രിയവ്രതപുത്രനായ ആഗ്നീധ്രന്റെ ഒന്‍പതു പുത്രന്മാരില് ഒരുവനാണ് കിംപുരുഷന്. ആഗ്നീധ്രന് തപസ്സിലേര്പ്പെട്ടിരിക്കവേ ആദിദേവന്‍ നിയോഗിച്ച പൂര്‍വചിത്തി എന്ന അപ്സരസിനെ സ്വീകരിച്ചുവെന്നും അദ്ദേഹം അവളില്‍ ഇളാവൃതന്‍, ഭദ്രാശ്വന്‍, ഹരി തുടങ്ങിയ ഒന്‍പതു പുത്രന്മാരെ ജനിപ്പിച്ചുവെന്നും ഒടുവില്‍ പൂര്‍വചിത്തി ദേവലോകത്തിലേക്കു മടങ്ങവേ ശോകാര്‍ത്തനായി പുത്രന്മാര്ക്കു രാജ്യം പങ്കിട്ടുകൊടുത്ത് വനത്തിലേക്കു പോയിയെന്നും ഭാഗവതം അഞ്ചാം സ്കന്ധത്തില്‍ പ്രസ്താവിച്ചുകാണുന്നു. കിംപുരുഷനു പിതാവില്‍ നിന്നു ലഭിച്ച ദേശം പില്ക്കാലത്തു കിംപുരുഷവര്ഷമെന്ന പേരില്‍ പ്രസിദ്ധമായിത്തീര്‍ന്നു. ഹേമകൂടത്തിനു തെക്കായി സ്ഥിതിചെയ്യുന്ന ഈ ദേശം പരമഭാഗവതനായ ഹനുമാന്റെ വാസസ്ഥാനമാണെന്നും ലക്ഷ്മണാഗ്രജനായ രാമനെ ഗന്ധര്‍വന്മാരോടൊപ്പം ആരാധിച്ചുകൊണ്ട് ആ ഭക്തന് അവിടെ വസിച്ചുവരുന്നുവെന്നും പൗരാണികന്മാര് വിശ്വസിക്കുന്നു. ""കിംപുരുഷേ ങ്കപിവര്ഷേ ഭഗവന്തമാദിപുരുഷം ലക്ഷ്മണാഗ്രജം സീതാഭിരാമം രാമം തച്ചരണ സങ്കര്ഷാഭിരതഃ പരമഭാഗവതോ ഹനുമാന് സഹ കിം പുരുഷൈരവിരത ഭക്തിരുപാസ്തേ.'' |
(ഭാഗവതം പഞ്ചമസ്കന്ധം) | (ഭാഗവതം പഞ്ചമസ്കന്ധം) | ||
- | + | അര്ജുനന് ഒരിക്കല്‍ "കിംപുരുഷവര്ഷ'ത്തെ ജയിച്ചതായി മഹാഭാരതത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. | |
കിന്നരന് എന്നതിന്റെ പര്യായം ആണ് കിംപുരുഷന്. ""സ്യാത് കിന്നരഃ കിംപുരുഷസ്തുരംഗവദനോ മയുഃ'' എന്ന് അമരകോശം. നോ. കിന്നരന് | കിന്നരന് എന്നതിന്റെ പര്യായം ആണ് കിംപുരുഷന്. ""സ്യാത് കിന്നരഃ കിംപുരുഷസ്തുരംഗവദനോ മയുഃ'' എന്ന് അമരകോശം. നോ. കിന്നരന് | ||
- | (മുതുകുളം | + | (മുതുകുളം ശ്രീധര്‍; സ.പ.) |
Current revision as of 13:03, 1 ഓഗസ്റ്റ് 2014
കിംപുരുഷന്
ഒരു പുരാണകഥാപാത്രം. പ്രിയവ്രതപുത്രനായ ആഗ്നീധ്രന്റെ ഒന്‍പതു പുത്രന്മാരില് ഒരുവനാണ് കിംപുരുഷന്. ആഗ്നീധ്രന് തപസ്സിലേര്പ്പെട്ടിരിക്കവേ ആദിദേവന്‍ നിയോഗിച്ച പൂര്‍വചിത്തി എന്ന അപ്സരസിനെ സ്വീകരിച്ചുവെന്നും അദ്ദേഹം അവളില്‍ ഇളാവൃതന്‍, ഭദ്രാശ്വന്‍, ഹരി തുടങ്ങിയ ഒന്‍പതു പുത്രന്മാരെ ജനിപ്പിച്ചുവെന്നും ഒടുവില്‍ പൂര്‍വചിത്തി ദേവലോകത്തിലേക്കു മടങ്ങവേ ശോകാര്‍ത്തനായി പുത്രന്മാര്ക്കു രാജ്യം പങ്കിട്ടുകൊടുത്ത് വനത്തിലേക്കു പോയിയെന്നും ഭാഗവതം അഞ്ചാം സ്കന്ധത്തില്‍ പ്രസ്താവിച്ചുകാണുന്നു. കിംപുരുഷനു പിതാവില്‍ നിന്നു ലഭിച്ച ദേശം പില്ക്കാലത്തു കിംപുരുഷവര്ഷമെന്ന പേരില്‍ പ്രസിദ്ധമായിത്തീര്‍ന്നു. ഹേമകൂടത്തിനു തെക്കായി സ്ഥിതിചെയ്യുന്ന ഈ ദേശം പരമഭാഗവതനായ ഹനുമാന്റെ വാസസ്ഥാനമാണെന്നും ലക്ഷ്മണാഗ്രജനായ രാമനെ ഗന്ധര്‍വന്മാരോടൊപ്പം ആരാധിച്ചുകൊണ്ട് ആ ഭക്തന് അവിടെ വസിച്ചുവരുന്നുവെന്നും പൗരാണികന്മാര് വിശ്വസിക്കുന്നു. ""കിംപുരുഷേ ങ്കപിവര്ഷേ ഭഗവന്തമാദിപുരുഷം ലക്ഷ്മണാഗ്രജം സീതാഭിരാമം രാമം തച്ചരണ സങ്കര്ഷാഭിരതഃ പരമഭാഗവതോ ഹനുമാന് സഹ കിം പുരുഷൈരവിരത ഭക്തിരുപാസ്തേ. (ഭാഗവതം പഞ്ചമസ്കന്ധം) അര്ജുനന് ഒരിക്കല്‍ "കിംപുരുഷവര്ഷ'ത്തെ ജയിച്ചതായി മഹാഭാരതത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. കിന്നരന് എന്നതിന്റെ പര്യായം ആണ് കിംപുരുഷന്. ""സ്യാത് കിന്നരഃ കിംപുരുഷസ്തുരംഗവദനോ മയുഃ എന്ന് അമരകോശം. നോ. കിന്നരന്
(മുതുകുളം ശ്രീധര്‍; സ.പ.)