This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാസി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാസി == ഖലീഫയുടെ പ്രതിനിധിയായി ന്യായാധിപന്റെ ചുമതല നിർവഹിക...)
(കാസി)
 
വരി 2: വരി 2:
== കാസി ==
== കാസി ==
-
ഖലീഫയുടെ പ്രതിനിധിയായി ന്യായാധിപന്റെ ചുമതല നിർവഹിക്കുന്ന വ്യക്തി. മുസ്‌ലിം രാഷ്‌ട്രത്തിൽ ഖലീഫയാണ്‌ സർവന്യായാധിപന്‍. തലസ്ഥാനത്തും എല്ലാ പ്രധാന നഗരങ്ങളിലും കാസിമാരുണ്ടായിരുന്നു. "ഷറഇ' (മതനിയമം) അനുസരിച്ചാണ്‌ കാസിമാർ വിധി പ്രസ്‌താവിച്ചിരുന്നത്‌. സിവിലും ക്രിമിനലുമായ നിയമങ്ങള്‍ ഒരേ കാസി തന്നെയാണ്‌ കൈകാര്യം ചെയ്‌തിരുന്നത്‌. ഖലീഫ ഹാറൂണ്‍ അൽ റഷീദിന്റെ കാലംവരെ തലസ്ഥാനത്തും നാടിന്റെ ഇതരഭാഗങ്ങളിലുമുള്ള കാസിമാർ തുല്യപദവിയുള്ളവരായിരുന്നു. എ. ഡി. 786-ന്‌ ശേഷം തലസ്ഥാനത്തെ കാസിക്ക്‌ "കാസി അൽകുസാത്ത്‌' (മുഖ്യന്യായാധിപന്‍) എന്ന പ്രത്യേക പദവി നൽകിപ്പോന്നു. "ഫാത്തിമൈറ്റ്‌സ്‌' കാലം മുതൽ (എ. ഡി. 984) ബാഗ്‌ദാദിലേതെന്നപോലെ കയ്‌റോവിലെയും കാസിയുടെ പദവി "കാസി അൽ കുസാത്ത്‌' എന്നാക്കി. എ. ഡി. 12-ാം ശതകത്തിനുശേഷം "അബ്ബാസിയ്യാ' വംശത്തിൽപ്പെട്ടരാജാക്കന്മാർ സ്വന്തം "കാസി അൽ കുസാത്തിനെ' നിയമിച്ചുപോന്നു. "മംലൂക്ക്‌' രാജാക്കന്‍മാരുടെ കാലം മുതൽ (എ.ഡി. 1264) എല്ലാ മുഖ്യ ന്യായാധിപന്മാരും തലസ്ഥാനത്തെ മുഖ്യ ന്യായാധിപനു കീഴിലായി. മാത്രമല്ല ഷാഫി, ഹനഫി, ഹന്‍ബലി, മാലികി എന്നീ നാലു മതവിഭാഗങ്ങളിലും പ്രത്യേകം പ്രത്യേകം മുഖ്യന്യായാധിപന്മാരെ നിയമിച്ചുപോന്നു. കാസിമാരെ നിയമിക്കൽ, അവരെ പിരിച്ചുവിടൽ, നീതിന്യായവകുപ്പിന്റെ പരിപാലനം എന്നിവ മുഖ്യ ന്യായാധിപന്റെ ചുമതലയിലായിരുന്നു. എ. ഡി. 10-ാം നൂറ്റാണ്ടുവരെ മുഖ്യന്യായാധിപന്‍ ഖലീഫയുടെ പേരിലാണ്‌ ന്യായാധിപന്മാരെ നിയമിച്ചിരുന്നത്‌. "ഫാത്തിമൈറ്റ്‌സ്‌' ഭരണത്തിന്റെ ആദ്യകാലം വരെ തുടർന്ന ഈ പതിവ്‌ പിന്നീട്‌ മുഖ്യന്യായാധിപന്‍ സ്വയം ഏറ്റെടുത്തു. കാസി വ്യവസ്ഥ ഇന്നും മുസ്‌ലിം രാഷ്‌ട്രങ്ങളിൽ നിലവിലുണ്ടെങ്കിലും അവരുടെ അധികാരപരിധി മതകാര്യങ്ങളിൽ മാത്രമായി ഒതുങ്ങിനിൽക്കുന്നു.  
+
ഖലീഫയുടെ പ്രതിനിധിയായി ന്യായാധിപന്റെ ചുമതല നിര്‍വഹിക്കുന്ന വ്യക്തി. മുസ്‌ലിം രാഷ്‌ട്രത്തില്‍  ഖലീഫയാണ്‌ സര്‍വന്യായാധിപന്‍. തലസ്ഥാനത്തും എല്ലാ പ്രധാന നഗരങ്ങളിലും കാസിമാരുണ്ടായിരുന്നു. "ഷറഇ' (മതനിയമം) അനുസരിച്ചാണ്‌ കാസിമാര്‍ വിധി പ്രസ്‌താവിച്ചിരുന്നത്‌. സിവിലും ക്രിമിനലുമായ നിയമങ്ങള്‍ ഒരേ കാസി തന്നെയാണ്‌ കൈകാര്യം ചെയ്‌തിരുന്നത്‌. ഖലീഫ ഹാറൂണ്‍ അല്‍  റഷീദിന്റെ കാലംവരെ തലസ്ഥാനത്തും നാടിന്റെ ഇതരഭാഗങ്ങളിലുമുള്ള കാസിമാര്‍ തുല്യപദവിയുള്ളവരായിരുന്നു. എ. ഡി. 786-ന്‌ ശേഷം തലസ്ഥാനത്തെ കാസിക്ക്‌ "കാസി അല്‍ കുസാത്ത്‌' (മുഖ്യന്യായാധിപന്‍) എന്ന പ്രത്യേക പദവി നല്‍ കിപ്പോന്നു. "ഫാത്തിമൈറ്റ്‌സ്‌' കാലം മുതല്‍  (എ. ഡി. 984) ബാഗ്‌ദാദിലേതെന്നപോലെ കയ്‌റോവിലെയും കാസിയുടെ പദവി "കാസി അല്‍  കുസാത്ത്‌' എന്നാക്കി. എ. ഡി. 12-ാം ശതകത്തിനുശേഷം "അബ്ബാസിയ്യാ' വംശത്തില്‍ പ്പെട്ടരാജാക്കന്മാര്‍ സ്വന്തം "കാസി അല്‍  കുസാത്തിനെ' നിയമിച്ചുപോന്നു. "മംലൂക്ക്‌' രാജാക്കന്‍മാരുടെ കാലം മുതല്‍  (എ.ഡി. 1264) എല്ലാ മുഖ്യ ന്യായാധിപന്മാരും തലസ്ഥാനത്തെ മുഖ്യ ന്യായാധിപനു കീഴിലായി. മാത്രമല്ല ഷാഫി, ഹനഫി, ഹന്‍ബലി, മാലികി എന്നീ നാലു മതവിഭാഗങ്ങളിലും പ്രത്യേകം പ്രത്യേകം മുഖ്യന്യായാധിപന്മാരെ നിയമിച്ചുപോന്നു. കാസിമാരെ നിയമിക്കല്‍ , അവരെ പിരിച്ചുവിടല്‍ , നീതിന്യായവകുപ്പിന്റെ പരിപാലനം എന്നിവ മുഖ്യ ന്യായാധിപന്റെ ചുമതലയിലായിരുന്നു. എ. ഡി. 10-ാം നൂറ്റാണ്ടുവരെ മുഖ്യന്യായാധിപന്‍ ഖലീഫയുടെ പേരിലാണ്‌ ന്യായാധിപന്മാരെ നിയമിച്ചിരുന്നത്‌. "ഫാത്തിമൈറ്റ്‌സ്‌' ഭരണത്തിന്റെ ആദ്യകാലം വരെ തുടര്‍ന്ന ഈ പതിവ്‌ പിന്നീട്‌ മുഖ്യന്യായാധിപന്‍ സ്വയം ഏറ്റെടുത്തു. കാസി വ്യവസ്ഥ ഇന്നും മുസ്‌ലിം രാഷ്‌ട്രങ്ങളില്‍  നിലവിലുണ്ടെങ്കിലും അവരുടെ അധികാരപരിധി മതകാര്യങ്ങളില്‍  മാത്രമായി ഒതുങ്ങിനില്‍ ക്കുന്നു.  
(ഡോ. കെ. എം. മുഹമ്മദ്‌)
(ഡോ. കെ. എം. മുഹമ്മദ്‌)

Current revision as of 12:44, 1 ഓഗസ്റ്റ്‌ 2014

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%B8%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍