This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കല്യാണസുന്ദര മുതലിയാര്‍, വി. (1883-1953)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കല്യാണസുന്ദര മുതലിയാര്‍, വി. (1883-1953))

(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
== കല്യാണസുന്ദര മുതലിയാര്‍, വി. (1883-1953) ==

-
  [[ചിത്രം:Vol6p655_Kalyanasundara Muthaliyuar-.jpg|thumb|]]
+
  [[ചിത്രം:Vol6p655_Kalyanasundara Muthaliyuar-.jpg|thumb|വി. കല്യാണസുന്ദര മുതലിയാര്‍]]
തമിഴ്‌ സാഹിത്യകാരന്‍. 1883 ആഗ. 23നു ജനിച്ചു. തമിഴ്‌ ഗദ്യസാഹിത്യത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്കു വഹിച്ച ഇദ്ദേഹം അധ്യാപകനായാണ്‌ ജീവിതം ആരംഭിച്ചത്‌. പത്രപ്രവര്‍ത്തകന്‍, ദേശീയവാദി, തൊഴിലാളി നേതാവ്‌, പ്രഭാഷകന്‍ എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനാണ്‌. ഗാന്ധിയന്‍ ആദര്‍ശവാദിയായിരുന്ന കല്യാണസുന്ദരം യാഥാസ്ഥിതികനായിരുന്നെങ്കിലും പുതിയ ആശയങ്ങളെ സ്വീകരിക്കുന്നതിന്നതിനും സന്നദ്ധനായിരുന്നു. ശൈവഭക്തനായിരുന്ന ഇദ്ദേഹത്തെ തമിഴര്‍ ഒരു സന്ന്യാസിയെപ്പോലെ ആദരിച്ചിരുന്നു.

പെരിയപുരാണത്തിന്‌ കല്യാണസുന്ദരം തയ്യാറാക്കിയിട്ടുള്ള വ്യാഖ്യാനം അതീവ ഹൃദ്യമാണ്‌. ഇന്ത്യയിലെത്തന്നെ ഒന്നാമത്തെ ട്രഡ്‌യൂണിയന്‍ സംഘടനയായ "ചെന്നൈ തൊഴിലാളര്‍ സംഘ'ത്തിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളാണ്‌ ഇദ്ദേഹം.

പത്രപ്രവര്‍ത്തനത്തിലേക്കു തിരിഞ്ഞ മുതലിയാര്‍ ദേശഭക്തന്‍ എന്ന തമിഴ്‌ ദിനപത്രത്തിന്റെയും നവശക്തി എന്ന വാരികയുടെയും പത്രാധിപരായി. ദേശീയപ്രസ്ഥാനത്തിന്‌ ആക്കം കൂട്ടാന്‍ ഉപകരിച്ച ഈ രണ്ടു പ്രസിദ്ധീകരണങ്ങളും തൊഴിലാളി പ്രസ്ഥാനത്തിനും കാര്യമായ സംഭാവനകള്‍ നല്‌കുകയുണ്ടായി. പ്രഭാഷകന്‍ എന്ന നിലയില്‍ സാഹിത്യവേദികളിലും രാഷ്‌ട്രീയത്തിലും മത പ്രഭാഷണരംഗത്തും ഇദ്ദേഹം ഒരുപോലെ ശോഭിക്കുകയുണ്ടായി.

സാധാരണ ജനങ്ങള്‍ക്കിഷ്ടപ്പെടുന്ന കൊച്ചുവാക്യങ്ങളില്‍ തറഞ്ഞുകൊള്ളുന്ന ഒരു ഗദ്യശൈലിയാണ്‌ ഇദ്ദേഹത്തിന്റേത്‌.

Current revision as of 12:34, 1 ഓഗസ്റ്റ്‌ 2014

കല്യാണസുന്ദര മുതലിയാര്‍, വി. (1883-1953)

വി. കല്യാണസുന്ദര മുതലിയാര്‍

സാഹിത്യം, സൗന്ദര്യശാസ്‌ത്രം, മതം, സ്‌ത്രീസ്വാതന്ത്യ്രം തുടങ്ങിയ വിഷയങ്ങളാണ്‌ ഇദ്ദേഹം അധികവും കൈകാര്യം ചെയ്‌തത്‌. തിരു.വി.ക. വാഴ്‌ക്കൈക്കുറിപ്പുകള്‍ എന്ന ആത്മകഥയാണ്‌ കല്യാണസുന്ദരത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതി. പെണ്ണിന്‍ പെരുമൈ, മാനിട വാഴ്‌ക്കൈയും ഗാന്ധി അടികളും മുതലായ ഗദ്യകൃതികള്‍ക്കുപുറമേ ഇദ്ദേഹത്തിന്റേതായി പതിനഞ്ചിലധികം കാവ്യഗ്രന്ഥങ്ങളുമുണ്ട്‌. 1953 സെപ്‌. 19നു കല്യാണസുന്ദര മുതലിയാര്‍ അന്തരിച്ചു.

(പ്രാഫ. സി. യേശുദാസന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍