This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കല്യാണകൃഷ്ണ ഭാഗവതര്‍, എം.കെ. (1908 - ?)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→കല്യാണകൃഷ്ണ ഭാഗവതര്‍, എം.കെ. (1908 - ?)) |
Mksol (സംവാദം | സംഭാവനകള്‍) (→കല്യാണകൃഷ്ണ ഭാഗവതര്‍, എം.കെ. (1908 - ?)) |
||
വരി 1: | വരി 1: | ||
== കല്യാണകൃഷ്ണ ഭാഗവതര്‍, എം.കെ. (1908 - ?) == | == കല്യാണകൃഷ്ണ ഭാഗവതര്‍, എം.കെ. (1908 - ?) == | ||
- | [[ചിത്രം:Vol6p655_M.K.Kalyanakrishna bhagavatar.jpg|thumb|എം. കെ. കല്യാണകൃഷ്ണ | + | [[ചിത്രം:Vol6p655_M.K.Kalyanakrishna bhagavatar.jpg|thumb|എം. കെ. കല്യാണകൃഷ്ണ ഭാഗവതര്‍]] |
കേരളത്തിലെ ഒരു വീണവിദ്വാന്‍. ഇദ്ദേഹം എം.കെ. കൃഷ്ണഭാഗവതരുടെയും ലക്ഷ്മി അമ്മാളിന്റെയും പുത്രനായി 1908 മേയില്‍ പാലക്കാട്ടു ജനിച്ചു. ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് ആസ്ഥാനവിദ്വാനും പ്രശസ്ത വൈണികനും ആയിരുന്ന കല്യാണകൃഷ്ണഭാഗവതര്‍ ഇദ്ദേഹത്തിന്റെ പിതാമഹനാണ്. | കേരളത്തിലെ ഒരു വീണവിദ്വാന്‍. ഇദ്ദേഹം എം.കെ. കൃഷ്ണഭാഗവതരുടെയും ലക്ഷ്മി അമ്മാളിന്റെയും പുത്രനായി 1908 മേയില്‍ പാലക്കാട്ടു ജനിച്ചു. ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് ആസ്ഥാനവിദ്വാനും പ്രശസ്ത വൈണികനും ആയിരുന്ന കല്യാണകൃഷ്ണഭാഗവതര്‍ ഇദ്ദേഹത്തിന്റെ പിതാമഹനാണ്. | ||
Current revision as of 12:30, 1 ഓഗസ്റ്റ് 2014
കല്യാണകൃഷ്ണ ഭാഗവതര്‍, എം.കെ. (1908 - ?)
കേരളത്തിലെ ഒരു വീണവിദ്വാന്‍. ഇദ്ദേഹം എം.കെ. കൃഷ്ണഭാഗവതരുടെയും ലക്ഷ്മി അമ്മാളിന്റെയും പുത്രനായി 1908 മേയില്‍ പാലക്കാട്ടു ജനിച്ചു. ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് ആസ്ഥാനവിദ്വാനും പ്രശസ്ത വൈണികനും ആയിരുന്ന കല്യാണകൃഷ്ണഭാഗവതര്‍ ഇദ്ദേഹത്തിന്റെ പിതാമഹനാണ്.
വീണവായന അഭ്യസിച്ചശേഷം ഇദ്ദേഹം റേഡിയോയിലൂടെ പരിപാടികള്‍ അവതരിപ്പിച്ചുവന്നു. 1942ല്‍ തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ ആസ്ഥാനവിദ്വാനായി നിയമിക്കപ്പെട്ടു. 1977 വരെ ഇദ്ദേഹം തുടര്‍ച്ചയായി തിരുവനന്തപുരം നവരാത്രിമണ്ഡപത്തില്‍ നടത്തപ്പെടുന്ന സംഗീതക്കച്ചേരികളില്‍ വീണക്കച്ചേരി അവതരിപ്പിച്ചുവന്നു. സംഗീതസഭകളിലും സംഗീത അക്കാദമികളിലും ഇദ്ദേഹം വീണക്കച്ചേരികള് നടത്തിയിട്ടുണ്ട്.
രാഗാലാപനയും താനം, പല്ലവി എന്നിവയുടെ വിസ്താരമായ പ്രസ്താരവും ഇദ്ദേഹത്തിന്റെ വായനയുടെ പ്രത്യേകതകളാണ്. രാഗഭാവം പൂര്‍ണമായ രീതിയില്‍ ഇദ്ദേഹം തന്റെ വായനയിലൂടെ പ്രകടിപ്പിക്കുന്നു. കീര്‍ത്തനങ്ങളുടെ മനോഹരമായ അവതരണരീതിയും താളനിശ്ചയവും കാലപ്രമാണവും കല്യാണകൃഷ്ണഭാഗവതരുടെ വീണവായനയുടെ പ്രത്യേക ഗുണവിശേഷങ്ങളാണ്.