This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാശീ രാമദാസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==കാശീ രാമദാസ്‌== ബംഗാളിസാഹിത്യകാരന്‍. 17-ാം നൂറ്റാണ്ടിലായിരിക്...)
(കാശീ രാമദാസ്‌)
 
വരി 1: വരി 1:
==കാശീ രാമദാസ്‌==
==കാശീ രാമദാസ്‌==
-
ബംഗാളിസാഹിത്യകാരന്‍. 17-ാം നൂറ്റാണ്ടിലായിരിക്കണം ഇദ്ദേഹം ജീവിച്ചിരുന്നതെന്ന്‌ അനുമാനിക്കപ്പെടുന്നു. കാശീ രാമദാസ്‌ദേവ്‌ എന്നാണു മുഴുവന്‍ പേര്‌. പിതാവായ കമലാകാന്തദേവും കുടുംബവും ബംഗാളിലെ ഭർദ്വാനിൽ നിന്നു ഒറീസയിലേക്കു താമസം മാറ്റിയതിനാൽ കാശീ രാമദാസ്‌ ഒറീസയിലാണ്‌ അധികകാലം കഴിച്ചുകൂട്ടിയത്‌. ഇദ്ദേഹത്തിന്റെ ജ്യേഷ്‌ഠനായ കൃഷ്‌ണദാസ്‌ ശ്രീകൃഷ്‌ണവിലാസമെന്ന കാവ്യവും അനുജനായ ഗദാധരന്‍ ജഗന്നാഥമംഗളമെന്ന കൃതിയും രചിച്ചിട്ടുണ്ട്‌.
+
ബംഗാളിസാഹിത്യകാരന്‍. 17-ാം നൂറ്റാണ്ടിലായിരിക്കണം ഇദ്ദേഹം ജീവിച്ചിരുന്നതെന്ന്‌ അനുമാനിക്കപ്പെടുന്നു. കാശീ രാമദാസ്‌ദേവ്‌ എന്നാണു മുഴുവന്‍ പേര്‌. പിതാവായ കമലാകാന്തദേവും കുടുംബവും ബംഗാളിലെ ഭര്‍ദ്വാനില്‍  നിന്നു ഒറീസയിലേക്കു താമസം മാറ്റിയതിനാല്‍  കാശീ രാമദാസ്‌ ഒറീസയിലാണ്‌ അധികകാലം കഴിച്ചുകൂട്ടിയത്‌. ഇദ്ദേഹത്തിന്റെ ജ്യേഷ്‌ഠനായ കൃഷ്‌ണദാസ്‌ ശ്രീകൃഷ്‌ണവിലാസമെന്ന കാവ്യവും അനുജനായ ഗദാധരന്‍ ജഗന്നാഥമംഗളമെന്ന കൃതിയും രചിച്ചിട്ടുണ്ട്‌.
-
മഹാഭാരതത്തിന്റെ ബംഗാളി വിവർത്തനമാണ്‌ ഇദ്ദേഹത്തിനു സാഹിത്യരംഗത്തു ചിരപ്രതിഷ്‌ഠ നേടിക്കൊടുത്തത്‌. ബംഗാളിയിൽ മഹാഭാരതത്തിനു മറ്റു പല പരിഭാഷകളും ഉണ്ടെങ്കിലും രാമദാസിന്റെ വിവർത്തനമാണ്‌ പ്രഥമഗണനീയം. മഹാഭാരതത്തിന്റെ 18 പർവങ്ങളും ഇദ്ദേഹം മാത്രമായിട്ടല്ല പരിഭാഷപ്പെടുത്തിയത്‌ എന്നൊരു അഭിപ്രായവും നിലവിലുണ്ട്‌. ആദി, സഭാ, വിരാടപർവങ്ങള്‍ മുഴുവനും വനപർവത്തിന്റെ ഏതാനും ഭാഗങ്ങളും മാത്രമാണ്‌ രാമദാസിന്റെ സംഭാവന എന്ന്‌ ഇക്കൂട്ടർ വാദിക്കുന്നു. ഇദ്ദേഹത്തിന്റെ മരണശേഷം മുഴുമിക്കാതെ കിടന്ന മഹാഭാരതവിവർത്തനം മറ്റു കവികള്‍ പൂർത്തിയാക്കി എന്നാണ്‌ ബംഗാളിൽ പരക്കെയുള്ള വിശ്വാസം.
+
മഹാഭാരതത്തിന്റെ ബംഗാളി വിവര്‍ത്തനമാണ്‌ ഇദ്ദേഹത്തിനു സാഹിത്യരംഗത്തു ചിരപ്രതിഷ്‌ഠ നേടിക്കൊടുത്തത്‌. ബംഗാളിയില്‍  മഹാഭാരതത്തിനു മറ്റു പല പരിഭാഷകളും ഉണ്ടെങ്കിലും രാമദാസിന്റെ വിവര്‍ത്തനമാണ്‌ പ്രഥമഗണനീയം. മഹാഭാരതത്തിന്റെ 18 പര്‍വങ്ങളും ഇദ്ദേഹം മാത്രമായിട്ടല്ല പരിഭാഷപ്പെടുത്തിയത്‌ എന്നൊരു അഭിപ്രായവും നിലവിലുണ്ട്‌. ആദി, സഭാ, വിരാടപര്‍വങ്ങള്‍ മുഴുവനും വനപര്‍വത്തിന്റെ ഏതാനും ഭാഗങ്ങളും മാത്രമാണ്‌ രാമദാസിന്റെ സംഭാവന എന്ന്‌ ഇക്കൂട്ടര്‍ വാദിക്കുന്നു. ഇദ്ദേഹത്തിന്റെ മരണശേഷം മുഴുമിക്കാതെ കിടന്ന മഹാഭാരതവിവര്‍ത്തനം മറ്റു കവികള്‍ പൂര്‍ത്തിയാക്കി എന്നാണ്‌ ബംഗാളില്‍  പരക്കെയുള്ള വിശ്വാസം.
-
കൃത്തിവാസന്റെ രാമായണവിവർത്തനം കഴിഞ്ഞാൽ രാമദാസിന്റെ മഹാഭാരതമാണ്‌ വംഗസാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയവും ജനപ്രിയവുമായ കൃതി. "പയാർ ത്രിപദീ' ഛന്ദസ്സിൽ വിവർത്തിതമായ ഈ കൃതി സരസോക്തികള്‍, ഘടനകളുടെ നാടകീയത, ഭാഷാമാധുര്യം എന്നീ ഗുണങ്ങള്‍ തികഞ്ഞതാണ്‌.
+
കൃത്തിവാസന്റെ രാമായണവിവര്‍ത്തനം കഴിഞ്ഞാല്‍  രാമദാസിന്റെ മഹാഭാരതമാണ്‌ വംഗസാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയവും ജനപ്രിയവുമായ കൃതി. "പയാര്‍ ത്രിപദീ' ഛന്ദസ്സില്‍  വിവര്‍ത്തിതമായ ഈ കൃതി സരസോക്തികള്‍, ഘടനകളുടെ നാടകീയത, ഭാഷാമാധുര്യം എന്നീ ഗുണങ്ങള്‍ തികഞ്ഞതാണ്‌.
(പ്രാഫ. നിലീന എബ്രഹാം)
(പ്രാഫ. നിലീന എബ്രഹാം)

Current revision as of 12:10, 1 ഓഗസ്റ്റ്‌ 2014

കാശീ രാമദാസ്‌

ബംഗാളിസാഹിത്യകാരന്‍. 17-ാം നൂറ്റാണ്ടിലായിരിക്കണം ഇദ്ദേഹം ജീവിച്ചിരുന്നതെന്ന്‌ അനുമാനിക്കപ്പെടുന്നു. കാശീ രാമദാസ്‌ദേവ്‌ എന്നാണു മുഴുവന്‍ പേര്‌. പിതാവായ കമലാകാന്തദേവും കുടുംബവും ബംഗാളിലെ ഭര്‍ദ്വാനില്‍ നിന്നു ഒറീസയിലേക്കു താമസം മാറ്റിയതിനാല്‍ കാശീ രാമദാസ്‌ ഒറീസയിലാണ്‌ അധികകാലം കഴിച്ചുകൂട്ടിയത്‌. ഇദ്ദേഹത്തിന്റെ ജ്യേഷ്‌ഠനായ കൃഷ്‌ണദാസ്‌ ശ്രീകൃഷ്‌ണവിലാസമെന്ന കാവ്യവും അനുജനായ ഗദാധരന്‍ ജഗന്നാഥമംഗളമെന്ന കൃതിയും രചിച്ചിട്ടുണ്ട്‌.

മഹാഭാരതത്തിന്റെ ബംഗാളി വിവര്‍ത്തനമാണ്‌ ഇദ്ദേഹത്തിനു സാഹിത്യരംഗത്തു ചിരപ്രതിഷ്‌ഠ നേടിക്കൊടുത്തത്‌. ബംഗാളിയില്‍ മഹാഭാരതത്തിനു മറ്റു പല പരിഭാഷകളും ഉണ്ടെങ്കിലും രാമദാസിന്റെ വിവര്‍ത്തനമാണ്‌ പ്രഥമഗണനീയം. മഹാഭാരതത്തിന്റെ 18 പര്‍വങ്ങളും ഇദ്ദേഹം മാത്രമായിട്ടല്ല പരിഭാഷപ്പെടുത്തിയത്‌ എന്നൊരു അഭിപ്രായവും നിലവിലുണ്ട്‌. ആദി, സഭാ, വിരാടപര്‍വങ്ങള്‍ മുഴുവനും വനപര്‍വത്തിന്റെ ഏതാനും ഭാഗങ്ങളും മാത്രമാണ്‌ രാമദാസിന്റെ സംഭാവന എന്ന്‌ ഇക്കൂട്ടര്‍ വാദിക്കുന്നു. ഇദ്ദേഹത്തിന്റെ മരണശേഷം മുഴുമിക്കാതെ കിടന്ന മഹാഭാരതവിവര്‍ത്തനം മറ്റു കവികള്‍ പൂര്‍ത്തിയാക്കി എന്നാണ്‌ ബംഗാളില്‍ പരക്കെയുള്ള വിശ്വാസം. കൃത്തിവാസന്റെ രാമായണവിവര്‍ത്തനം കഴിഞ്ഞാല്‍ രാമദാസിന്റെ മഹാഭാരതമാണ്‌ വംഗസാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയവും ജനപ്രിയവുമായ കൃതി. "പയാര്‍ ത്രിപദീ' ഛന്ദസ്സില്‍ വിവര്‍ത്തിതമായ ഈ കൃതി സരസോക്തികള്‍, ഘടനകളുടെ നാടകീയത, ഭാഷാമാധുര്യം എന്നീ ഗുണങ്ങള്‍ തികഞ്ഞതാണ്‌.

(പ്രാഫ. നിലീന എബ്രഹാം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍