This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കര്‍മലീത്താസഭ (കര്‍മല സഭ)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കര്‍മലീത്താസഭ (കര്‍മല സഭ))
(കര്‍മലീത്താസഭ (കര്‍മല സഭ))
 
വരി 10: വരി 10:
[[ചിത്രം:Vol6p545_john of the cross.jpg|thumb|കുരിശിന്റെ യോഹന്നാന്‍]]

1568 ന. 28-ാം തീയതി നവീകൃതകര്‍മലീത്താ സഭയുടെ പുരുഷന്മാര്‍ക്കു വേണ്ടിയുള്ള ആദ്യത്തെ ആശ്രമം "കുരിശിന്റെ യോഹന്നാന്റെ' നേതൃത്വത്തില്‍ "ദുരുവേല' എന്ന ഗ്രാമത്തില്‍ സ്ഥാപിതമായി. വളരെ വേഗത്തില്‍ വികാസം പ്രാപിച്ച നവീകൃത കര്‍മലീത്താ സമൂഹത്തിന്‌ ആവിലായിലെ ത്രസ്യയുടെ മരണസമയമായപ്പോഴേക്ക്‌ (1582) പതിനാലു സന്ന്യാസാശ്രമങ്ങളും പതിനാറു കന്യാസ്‌ത്രീമഠങ്ങളും ഉണ്ടായി. പോര്‍ച്ചുഗല്‍, മെക്‌സിക്കോ, ഇറ്റലി തുടങ്ങിയ സ്ഥലങ്ങളിലേക്ക്‌ സഭ വ്യാപിച്ചു. കര്‍ശനമായ ജീവിതവ്യവസ്ഥിതികളില്‍ കര്‍മലീത്താ വൈദികരും കന്യാസ്‌ത്രീകളും ഉറച്ചുനിന്നു.  

-
ധ്യാനപരവും പ്രവൃത്തിപരവും ആയ ജീവിതം നയിച്ചിരുന്ന കര്‍മലീത്താ മിഷണറിമാര്‍ വേദപ്രചരണ-ാര്‍ഥം വിദേശങ്ങളിലേക്ക്‌ പോയി. 1599ല്‍ മാര്‍പ്പാപ്പ ഇറ്റലിയിലെ വൈദികരെ ചേര്‍ത്ത്‌ കര്‍മലീത്താ സഭ പുനഃസംഘടിപ്പിച്ചു. പേര്‍ഷ്യ, ഇന്ത്യ മുതലായ രാഷ്‌ട്രങ്ങളില്‍ അവര്‍ മിഷണറിപ്രവര്‍ത്തനമാരംഭിച്ചു. 1613നും 1619നും ഇടയ്‌ക്കാണ്‌ കര്‍മലീത്താമിഷണറിമാര്‍ ഇന്ത്യയില്‍ എത്തിയത്‌. സിന്ധിലും
 
-
1620ല്‍ ഗോവയിലും അവര്‍ ആശ്രമങ്ങള്‍ സ്ഥാപിച്ചു.
 
-
1656ല്‍ കേരളത്തില്‍ എത്തിയ കര്‍മലീത്താ മിഷണറിമാര്‍ കൊല്ലം, വരാപ്പുഴ, കൊച്ചീപ്രദേശങ്ങളില്‍ സന്ന്യാസാശ്രമങ്ങളും കന്യാസ്‌ത്രീമഠങ്ങളും സ്ഥാപിച്ചു. കേരളത്തിലെ സുറിയാനി ക്രസ്‌തവരുടെയിടയില്‍ "അമലോല്‍ഭവമറിയത്തിന്റെ കര്‍മലീത്തര്‍' (Carmelitus of Mary Imaculata or C.M.I) എന്ന കര്‍മലീത്താ മൂന്നാം സഭ രൂപം കൊണ്ടു. കര്‍മലീത്താ സഭയില്‍പ്പെട്ട അനേകം കന്യകാമഠങ്ങള്‍ ഇവിടെ നിലവില്‍ വന്നു. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ "അപ്പോസ്‌തലിക്‌ കാര്‍മെല്‍' ആണ്‌. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലും കര്‍മലീത്താശ്രമങ്ങളും കന്യകാമഠങ്ങളും പ്രത്യക്ഷപ്പെട്ടു. സു. 1900-ാമാണ്ടു
+
ധ്യാനപരവും പ്രവൃത്തിപരവും ആയ ജീവിതം നയിച്ചിരുന്ന കര്‍മലീത്താ മിഷണറിമാര്‍ വേദപ്രചരണ-ാര്‍ഥം വിദേശങ്ങളിലേക്ക്‌ പോയി. 1599ല്‍ മാര്‍പ്പാപ്പ ഇറ്റലിയിലെ വൈദികരെ ചേര്‍ത്ത്‌ കര്‍മലീത്താ സഭ പുനഃസംഘടിപ്പിച്ചു. പേര്‍ഷ്യ, ഇന്ത്യ മുതലായ രാഷ്‌ട്രങ്ങളില്‍ അവര്‍ മിഷണറിപ്രവര്‍ത്തനമാരംഭിച്ചു. 1613നും 1619നും ഇടയ്‌ക്കാണ്‌ കര്‍മലീത്താമിഷണറിമാര്‍ ഇന്ത്യയില്‍ എത്തിയത്‌. സിന്ധിലും 1620ല്‍ ഗോവയിലും അവര്‍ ആശ്രമങ്ങള്‍ സ്ഥാപിച്ചു.
-
വരെ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന കര്‍മലീത്താക്കാര്‍ അധികവും യൂറോപ്യന്മാരായിരുന്നു. അവരില്‍ അധികം പേരും ബെല്‍ജിയംകാരും. 1906ല്‍ ഇന്ത്യാക്കാരെയും കര്‍മ്മലീത്താസഭയില്‍ പ്രവേശിപ്പിച്ചുതുടങ്ങി. ഇന്ന്‌ തിരുവനന്തപുരം, തക്കല, എറണാകുളം, വരാപ്പുഴ, മാന്ദാനം, കുറവിലങ്ങാട്‌, ഏറ്റുമാനൂര്‍, ബാംഗ്ലൂര്‍ ഉള്‍പ്പെടെ അനേകം പ്രദേശങ്ങളില്‍ കര്‍മലീത്താ വൈദികരും കന്യാസ്‌ത്രീകളും കര്‍മോന്മുഖരായി പ്രവര്‍ത്തിക്കുന്നു. കര്‍മലീത്താവിഭാഗത്തില്‍പ്പെട്ട ചാവറ കുരിയാക്കോസ്‌ ഏലിയാസ്‌ എന്ന പ്രമുഖ വൈദികശ്രഷ്‌ഠനെ 1986ല്‍ കോട്ടയത്തുവച്ച്‌ മാര്‍പ്പാപ്പ, ജോണ്‍ പോള്‍ രണ്ടാമന്‍ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
+
 
 +
1656ല്‍ കേരളത്തില്‍ എത്തിയ കര്‍മലീത്താ മിഷണറിമാര്‍ കൊല്ലം, വരാപ്പുഴ, കൊച്ചീപ്രദേശങ്ങളില്‍ സന്ന്യാസാശ്രമങ്ങളും കന്യാസ്‌ത്രീമഠങ്ങളും സ്ഥാപിച്ചു. കേരളത്തിലെ സുറിയാനി ക്രസ്‌തവരുടെയിടയില്‍ "അമലോല്‍ഭവമറിയത്തിന്റെ കര്‍മലീത്തര്‍' (Carmelitus of Mary Imaculata or C.M.I) എന്ന കര്‍മലീത്താ മൂന്നാം സഭ രൂപം കൊണ്ടു. കര്‍മലീത്താ സഭയില്‍പ്പെട്ട അനേകം കന്യകാമഠങ്ങള്‍ ഇവിടെ നിലവില്‍ വന്നു. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ "അപ്പോസ്‌തലിക്‌ കാര്‍മെല്‍' ആണ്‌. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലും കര്‍മലീത്താശ്രമങ്ങളും കന്യകാമഠങ്ങളും പ്രത്യക്ഷപ്പെട്ടു. സു. 1900-ാമാണ്ടു വരെ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന കര്‍മലീത്താക്കാര്‍ അധികവും യൂറോപ്യന്മാരായിരുന്നു. അവരില്‍ അധികം പേരും ബെല്‍ജിയംകാരും. 1906ല്‍ ഇന്ത്യാക്കാരെയും കര്‍മ്മലീത്താസഭയില്‍ പ്രവേശിപ്പിച്ചുതുടങ്ങി. ഇന്ന്‌ തിരുവനന്തപുരം, തക്കല, എറണാകുളം, വരാപ്പുഴ, മാന്ദാനം, കുറവിലങ്ങാട്‌, ഏറ്റുമാനൂര്‍, ബാംഗ്ലൂര്‍ ഉള്‍പ്പെടെ അനേകം പ്രദേശങ്ങളില്‍ കര്‍മലീത്താ വൈദികരും കന്യാസ്‌ത്രീകളും കര്‍മോന്മുഖരായി പ്രവര്‍ത്തിക്കുന്നു. കര്‍മലീത്താവിഭാഗത്തില്‍പ്പെട്ട ചാവറ കുരിയാക്കോസ്‌ ഏലിയാസ്‌ എന്ന പ്രമുഖ വൈദികശ്രഷ്‌ഠനെ 1986ല്‍ കോട്ടയത്തുവച്ച്‌ മാര്‍പ്പാപ്പ, ജോണ്‍ പോള്‍ രണ്ടാമന്‍ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

Current revision as of 09:59, 1 ഓഗസ്റ്റ്‌ 2014

കര്‍മലീത്താസഭ (കര്‍മല സഭ)

കത്തോലിക്കാസഭയുടെ ഒരു ഉപവിഭാഗം. ക്രിസ്‌തുവിന്‌ തൊള്ളായിരം വര്‍ഷം മുന്‍പ്‌ പലസ്‌തീനിലെ കര്‍മലമലയില്‍ വച്ച്‌ എലിയാസാണ്‌ ഈ സഭ സ്ഥാപിച്ചത്‌ എന്ന്‌ വിശ്വസിക്കപ്പെടുന്നു. "പ്രവാചകസുതര്‍' എന്ന പേരില്‍ രൂപംകൊണ്ട ഈ സഭയിലെ അംഗങ്ങള്‍ കര്‍മലമലയിലും ഈജിപ്‌തിലും ഭക്താനുഷ്‌ഠാന ജീവിതം നയിച്ചുപോന്നു. പില്‌ക്കാലത്ത്‌ ജ്ഞാനസ്‌നാനം സ്വീകരിച്ച്‌ ക്രസ്‌തവ സമൂഹമായി മാറിയതോടെയാണ്‌ "കര്‍മലീത്താസഭ' എന്ന പേര്‍ കൈവന്നത്‌.

കര്‍മലസഭയുടെ ആദ്യകാലചരിത്രം പൂര്‍ണരൂപത്തില്‍ ലഭ്യമല്ല. "എലിസേവൂസ്‌' ആയിരുന്നു എലിയാസ്‌ പ്രവാചകന്റെ പിന്‍ഗാമി. 1238ല്‍ സാരസന്‍ വര്‍ഗക്കാരായ മുസ്‌ലിങ്ങള്‍ പലസ്‌തീന്‍ ആക്രമിച്ചപ്പോള്‍ കര്‍മലീത്ത സഭക്കാര്‍ യൂറോപ്പിലേക്കു പലായനം ചെയ്‌തു. ഇംഗ്ലണ്ടിലും ഫ്രാന്‍സിലും കര്‍മലീത്താശ്രമങ്ങള്‍ നിലവില്‍ വന്നു. ഇംഗ്ലണ്ടിലെ കര്‍മലീത്താ സന്ന്യാസിമാര്‍ ""സൈമണ്‍ സ്റ്റോക്ക്‌ എന്നയാളിനെ പ്രയോര്‍ ജനറല്‍ ആയി തിരഞ്ഞെടുത്തു. 1248ല്‍ സഭാനിയമങ്ങള്‍ പരിഷ്‌കരിക്കുവാന്‍ മാര്‍പ്പാപ്പ അനുവദിച്ചു. 1431ല്‍ സഭയുടെ നിയമാവലി ലഘൂകരിച്ചു കൊണ്ടുള്ള പുതിയ നിയമങ്ങള്‍ നിര്‍മിക്കുവാന്‍ അന്നു മാര്‍പ്പാപ്പയായിരുന്ന "എവുജിന്‍ നാലാമന്‍' അനുവാദം നല്‌കി. ഇക്കാലത്ത്‌ കര്‍മലീത്ത സഭ യൂറോപ്പില്‍ ആകമാനം വ്യാപിച്ചിരുന്നു. കര്‍മലീത്താ സന്യാസാശ്രമങ്ങളോടൊപ്പം ധാരാളം കര്‍മലീത്താ കന്യാസ്‌ത്രീമഠങ്ങളും നിലവില്‍ വന്നു. പതിനാറാം ശ. ആയപ്പോഴേക്കും സഭയിലെ ജീവിതരീതി ആഡംബരപൂര്‍വമായിത്തീര്‍ന്നു. അതിരുകടന്ന ആര്‍ഭാടത്തിനു തടയിടാന്‍ വേണ്ടി ആവിലായിലെ വിശുദ്ധത്രസ്യാ എന്ന കന്യാസ്‌ത്രീ, "കുരിശിന്റെ യോഹന്നാന്‍' (John of the Cross)എന്ന പുരോഹിതന്റെ സഹായത്തോടുകൂടി 1562 ആഗ. 24-ാം തീയതി ഒരു നവീകൃത കര്‍മലീത്താ സന്ന്യാസിസന്ന്യാസിനീ സമൂഹം സ്ഥാപിച്ചു. കഠിനമായ നിഷ്‌കര്‍ഷകളാണ്‌ നവീകൃത കര്‍മലീത്താ സന്ന്യാസാശ്രമങ്ങള്‍ക്കും കന്യാസ്‌ത്രീകള്‍ക്കും ഏര്‍പ്പെടുത്തിയിരുന്നത്‌. 1567 ആഗസ്റ്റ്‌ മാസത്തില്‍ ആദ്യത്തെ നവീകൃത കന്യാസ്‌ത്രീമഠം "മെദീനാ ദെന്‍ കാമ്പോ' എന്ന സ്ഥലത്ത്‌ ആരംഭിച്ചു.

കുരിശിന്റെ യോഹന്നാന്‍

1568 ന. 28-ാം തീയതി നവീകൃതകര്‍മലീത്താ സഭയുടെ പുരുഷന്മാര്‍ക്കു വേണ്ടിയുള്ള ആദ്യത്തെ ആശ്രമം "കുരിശിന്റെ യോഹന്നാന്റെ' നേതൃത്വത്തില്‍ "ദുരുവേല' എന്ന ഗ്രാമത്തില്‍ സ്ഥാപിതമായി. വളരെ വേഗത്തില്‍ വികാസം പ്രാപിച്ച നവീകൃത കര്‍മലീത്താ സമൂഹത്തിന്‌ ആവിലായിലെ ത്രസ്യയുടെ മരണസമയമായപ്പോഴേക്ക്‌ (1582) പതിനാലു സന്ന്യാസാശ്രമങ്ങളും പതിനാറു കന്യാസ്‌ത്രീമഠങ്ങളും ഉണ്ടായി. പോര്‍ച്ചുഗല്‍, മെക്‌സിക്കോ, ഇറ്റലി തുടങ്ങിയ സ്ഥലങ്ങളിലേക്ക്‌ സഭ വ്യാപിച്ചു. കര്‍ശനമായ ജീവിതവ്യവസ്ഥിതികളില്‍ കര്‍മലീത്താ വൈദികരും കന്യാസ്‌ത്രീകളും ഉറച്ചുനിന്നു.

ധ്യാനപരവും പ്രവൃത്തിപരവും ആയ ജീവിതം നയിച്ചിരുന്ന കര്‍മലീത്താ മിഷണറിമാര്‍ വേദപ്രചരണ-ാര്‍ഥം വിദേശങ്ങളിലേക്ക്‌ പോയി. 1599ല്‍ മാര്‍പ്പാപ്പ ഇറ്റലിയിലെ വൈദികരെ ചേര്‍ത്ത്‌ കര്‍മലീത്താ സഭ പുനഃസംഘടിപ്പിച്ചു. പേര്‍ഷ്യ, ഇന്ത്യ മുതലായ രാഷ്‌ട്രങ്ങളില്‍ അവര്‍ മിഷണറിപ്രവര്‍ത്തനമാരംഭിച്ചു. 1613നും 1619നും ഇടയ്‌ക്കാണ്‌ കര്‍മലീത്താമിഷണറിമാര്‍ ഇന്ത്യയില്‍ എത്തിയത്‌. സിന്ധിലും 1620ല്‍ ഗോവയിലും അവര്‍ ആശ്രമങ്ങള്‍ സ്ഥാപിച്ചു.

1656ല്‍ കേരളത്തില്‍ എത്തിയ കര്‍മലീത്താ മിഷണറിമാര്‍ കൊല്ലം, വരാപ്പുഴ, കൊച്ചീപ്രദേശങ്ങളില്‍ സന്ന്യാസാശ്രമങ്ങളും കന്യാസ്‌ത്രീമഠങ്ങളും സ്ഥാപിച്ചു. കേരളത്തിലെ സുറിയാനി ക്രസ്‌തവരുടെയിടയില്‍ "അമലോല്‍ഭവമറിയത്തിന്റെ കര്‍മലീത്തര്‍' (Carmelitus of Mary Imaculata or C.M.I) എന്ന കര്‍മലീത്താ മൂന്നാം സഭ രൂപം കൊണ്ടു. കര്‍മലീത്താ സഭയില്‍പ്പെട്ട അനേകം കന്യകാമഠങ്ങള്‍ ഇവിടെ നിലവില്‍ വന്നു. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ "അപ്പോസ്‌തലിക്‌ കാര്‍മെല്‍' ആണ്‌. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലും കര്‍മലീത്താശ്രമങ്ങളും കന്യകാമഠങ്ങളും പ്രത്യക്ഷപ്പെട്ടു. സു. 1900-ാമാണ്ടു വരെ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന കര്‍മലീത്താക്കാര്‍ അധികവും യൂറോപ്യന്മാരായിരുന്നു. അവരില്‍ അധികം പേരും ബെല്‍ജിയംകാരും. 1906ല്‍ ഇന്ത്യാക്കാരെയും കര്‍മ്മലീത്താസഭയില്‍ പ്രവേശിപ്പിച്ചുതുടങ്ങി. ഇന്ന്‌ തിരുവനന്തപുരം, തക്കല, എറണാകുളം, വരാപ്പുഴ, മാന്ദാനം, കുറവിലങ്ങാട്‌, ഏറ്റുമാനൂര്‍, ബാംഗ്ലൂര്‍ ഉള്‍പ്പെടെ അനേകം പ്രദേശങ്ങളില്‍ കര്‍മലീത്താ വൈദികരും കന്യാസ്‌ത്രീകളും കര്‍മോന്മുഖരായി പ്രവര്‍ത്തിക്കുന്നു. കര്‍മലീത്താവിഭാഗത്തില്‍പ്പെട്ട ചാവറ കുരിയാക്കോസ്‌ ഏലിയാസ്‌ എന്ന പ്രമുഖ വൈദികശ്രഷ്‌ഠനെ 1986ല്‍ കോട്ടയത്തുവച്ച്‌ മാര്‍പ്പാപ്പ, ജോണ്‍ പോള്‍ രണ്ടാമന്‍ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍