This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃപന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കൃപന്‍ == ഭാരതീയ പുരാണങ്ങളിൽ പരാമർശിച്ചിട്ടുള്ള സപ്‌തചിരഞ്...)
(കൃപന്‍)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 2: വരി 2:
== കൃപന്‍ ==
== കൃപന്‍ ==
-
ഭാരതീയ പുരാണങ്ങളിൽ പരാമർശിച്ചിട്ടുള്ള സപ്‌തചിരഞ്‌ജീവികളിൽ ഒരാള്‍, അശ്വത്ഥാമാവ്‌, ബലി, വ്യാസന്‍, ഹനുമാന്‍, വിഭീഷണന്‍, പരശുരാമന്‍ എന്നിവരാണ്‌ മറ്റ്‌ ആറുപേർ. ധനുർവേദിയായ ശരദ്വാന്‍ എന്ന മഹർഷിക്കു തന്റെ തപസ്സു മുടക്കാന്‍ ഇന്ദ്രനിയോഗത്താൽ വന്ന ജ്വാലാവതി എന്ന അപ്‌സരസ്സിൽ ഉണ്ടായ പുത്രനാണ്‌ ഇദ്ദേഹം. വില്ലും അമ്പും ധരിച്ചുനിന്ന ശരദ്വാന്‌ അർധനഗ്നയായ ജ്വാലാവതിയെക്കണ്ട്‌ ഇന്ദ്രിയസ്‌ഖലനം ഉണ്ടായി. അതു ശരസ്‌തംബത്തിൽ വീണ്‌ ഒരു ആണും ഒരു പെണ്ണുമായി; ഇവരാണ്‌ ശരദ്വാന്റെ മക്കളായ ശാരദ്വതർ, പുല്ലിനടിയിൽ നിന്നു ശന്തനുമഹാരാജാവ്‌ ഈ ശിശുക്കളെ എടുത്തു കൃപയോടെ വളർത്തി. തന്മൂലം ഇവർ കൃപനും കൃപിയുമായി. കൃപി ദ്രാണാചാര്യരുടെ പത്‌നിയായിത്തീർന്നു. ശരദ്വാന്‍ കൃപനെ വേണ്ടവിധം ധനുർവേദം അഭ്യസിപ്പിച്ചു. ദ്രാണാചാര്യർക്കു മുമ്പു പാണ്ഡവന്മാരെയും കൗരവന്മാരെയും ധനുർവേദമഭ്യസിപ്പിച്ചത്‌ കൃപാചാര്യരായിരുന്നു. ഭാരതയുദ്ധത്തിൽ ഒട്ടും അപ്രധാനമല്ലാത്ത ഒരു സ്ഥാനമുണ്ട്‌, ഇദ്ദേഹത്തിന്‌. കൗരവപാണ്ഡവന്മാരുടെ ശസ്‌ത്രാസ്‌ത്രശിക്ഷയുടെ അന്ത്യഘട്ടത്തിൽ ഏർപ്പെടുത്തിയ പരീക്ഷണത്തിൽ അർജുനനോട്‌ എതിരിടാന്‍ പുറപ്പെട്ട കർണനോട്‌ ""നീ ഏതു രാജവംശത്തിൽ പിറന്നവനാണ്‌?'' എന്നു ചോദിച്ച്‌ അപമാനിച്ചത്‌ കൃപർ ആയിരുന്നു. പാണ്ഡവ പക്ഷപാതിയായിരുന്നെങ്കിലും ഉണ്ട ചോറിനോടു കൂറു കാണിക്കുവാന്‍ കൗരവപക്ഷത്തിൽ ചേർന്നാണ്‌ യുദ്ധം ചെയ്‌തത്‌. ഇദ്ദേഹം വിരാടനഗരത്തിലെ ഗോഗ്രഹണാവസരത്തിലും കൗരവസേനാധിപത്യം വഹിച്ചപ്പോഴും കർണനെ നിന്ദിച്ചു. അശ്വത്ഥാമാവ്‌ ധൃഷ്‌ടദ്യുമ്‌നനെയും ദ്രൗപദീസുതന്മാരെയും രാത്രിയിൽ ചെന്നുകൊലപ്പെടുത്തിയത്‌ കൃപരുടെ ഉപദേശം വിഗണിച്ചുകൊണ്ടായിരുന്നു. ഭാരതയുദ്ധം കഴിഞ്ഞു കൗരവപക്ഷത്തു ശേഷിച്ച മൂവരിൽ ഒരാളാണ്‌ ഇദ്ദേഹം; അശ്വത്ഥാമാവും കൃതവർമാവുമാണ്‌ മറ്റു രണ്ടുപേർ. ഇദ്ദേഹം പരീക്ഷിത്തിന്റെയും ധനുർവിദ്യോപദേഷ്‌ടാവായിരുന്നു.
+
ഭാരതീയ പുരാണങ്ങളില്‍  പരാമര്‍ശിച്ചിട്ടുള്ള സപ്‌തചിരഞ്‌ജീവികളില്‍  ഒരാള്‍, അശ്വത്ഥാമാവ്‌, ബലി, വ്യാസന്‍, ഹനുമാന്‍, വിഭീഷണന്‍, പരശുരാമന്‍ എന്നിവരാണ്‌ മറ്റ്‌ ആറുപേര്‍. ധനുര്‍വേദിയായ ശരദ്വാന്‍ എന്ന മഹര്‍ഷിക്കു തന്റെ തപസ്സു മുടക്കാന്‍ ഇന്ദ്രനിയോഗത്താല്‍  വന്ന ജ്വാലാവതി എന്ന അപ്‌സരസ്സില്‍  ഉണ്ടായ പുത്രനാണ്‌ ഇദ്ദേഹം. വില്ലും അമ്പും ധരിച്ചുനിന്ന ശരദ്വാന്‌ അര്‍ധനഗ്നയായ ജ്വാലാവതിയെക്കണ്ട്‌ ഇന്ദ്രിയസ്‌ഖലനം ഉണ്ടായി. അതു ശരസ്‌തംബത്തില്‍  വീണ്‌ ഒരു ആണും ഒരു പെണ്ണുമായി; ഇവരാണ്‌ ശരദ്വാന്റെ മക്കളായ ശാരദ്വതര്‍, പുല്ലിനടിയില്‍  നിന്നു ശന്തനുമഹാരാജാവ്‌ ഈ ശിശുക്കളെ എടുത്തു കൃപയോടെ വളര്‍ത്തി. തന്മൂലം ഇവര്‍ കൃപനും കൃപിയുമായി. കൃപി ദ്രാണാചാര്യരുടെ പത്‌നിയായിത്തീര്‍ന്നു. ശരദ്വാന്‍ കൃപനെ വേണ്ടവിധം ധനുര്‍വേദം അഭ്യസിപ്പിച്ചു. ദ്രാണാചാര്യര്‍ക്കു മുമ്പു പാണ്ഡവന്മാരെയും കൗരവന്മാരെയും ധനുര്‍വേദമഭ്യസിപ്പിച്ചത്‌ കൃപാചാര്യരായിരുന്നു. ഭാരതയുദ്ധത്തില്‍  ഒട്ടും അപ്രധാനമല്ലാത്ത ഒരു സ്ഥാനമുണ്ട്‌, ഇദ്ദേഹത്തിന്‌. കൗരവപാണ്ഡവന്മാരുടെ ശസ്‌ത്രാസ്‌ത്രശിക്ഷയുടെ അന്ത്യഘട്ടത്തില്‍  ഏര്‍പ്പെടുത്തിയ പരീക്ഷണത്തില്‍  അര്‍ജുനനോട്‌ എതിരിടാന്‍ പുറപ്പെട്ട കര്‍ണനോട്‌ ""നീ ഏതു രാജവംശത്തില്‍  പിറന്നവനാണ്‌?'' എന്നു ചോദിച്ച്‌ അപമാനിച്ചത്‌ കൃപര്‍ ആയിരുന്നു. പാണ്ഡവ പക്ഷപാതിയായിരുന്നെങ്കിലും ഉണ്ട ചോറിനോടു കൂറു കാണിക്കുവാന്‍ കൗരവപക്ഷത്തില്‍  ചേര്‍ന്നാണ്‌ യുദ്ധം ചെയ്‌തത്‌. ഇദ്ദേഹം വിരാടനഗരത്തിലെ ഗോഗ്രഹണാവസരത്തിലും കൗരവസേനാധിപത്യം വഹിച്ചപ്പോഴും കര്‍ണനെ നിന്ദിച്ചു. അശ്വത്ഥാമാവ്‌ ധൃഷ്‌ടദ്യുമ്‌നനെയും ദ്രൗപദീസുതന്മാരെയും രാത്രിയില്‍  ചെന്നുകൊലപ്പെടുത്തിയത്‌ കൃപരുടെ ഉപദേശം വിഗണിച്ചുകൊണ്ടായിരുന്നു. ഭാരതയുദ്ധം കഴിഞ്ഞു കൗരവപക്ഷത്തു ശേഷിച്ച മൂവരില്‍  ഒരാളാണ്‌ ഇദ്ദേഹം; അശ്വത്ഥാമാവും കൃതവര്‍മാവുമാണ്‌ മറ്റു രണ്ടുപേര്‍. ഇദ്ദേഹം പരീക്ഷിത്തിന്റെയും ധനുര്‍വിദ്യോപദേഷ്‌ടാവായിരുന്നു.
-
(മുതുകുളം ശ്രീധർ)
+
(മുതുകുളം ശ്രീധര്‍)

Current revision as of 09:41, 1 ഓഗസ്റ്റ്‌ 2014

കൃപന്‍

ഭാരതീയ പുരാണങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള സപ്‌തചിരഞ്‌ജീവികളില്‍ ഒരാള്‍, അശ്വത്ഥാമാവ്‌, ബലി, വ്യാസന്‍, ഹനുമാന്‍, വിഭീഷണന്‍, പരശുരാമന്‍ എന്നിവരാണ്‌ മറ്റ്‌ ആറുപേര്‍. ധനുര്‍വേദിയായ ശരദ്വാന്‍ എന്ന മഹര്‍ഷിക്കു തന്റെ തപസ്സു മുടക്കാന്‍ ഇന്ദ്രനിയോഗത്താല്‍ വന്ന ജ്വാലാവതി എന്ന അപ്‌സരസ്സില്‍ ഉണ്ടായ പുത്രനാണ്‌ ഇദ്ദേഹം. വില്ലും അമ്പും ധരിച്ചുനിന്ന ശരദ്വാന്‌ അര്‍ധനഗ്നയായ ജ്വാലാവതിയെക്കണ്ട്‌ ഇന്ദ്രിയസ്‌ഖലനം ഉണ്ടായി. അതു ശരസ്‌തംബത്തില്‍ വീണ്‌ ഒരു ആണും ഒരു പെണ്ണുമായി; ഇവരാണ്‌ ശരദ്വാന്റെ മക്കളായ ശാരദ്വതര്‍, പുല്ലിനടിയില്‍ നിന്നു ശന്തനുമഹാരാജാവ്‌ ഈ ശിശുക്കളെ എടുത്തു കൃപയോടെ വളര്‍ത്തി. തന്മൂലം ഇവര്‍ കൃപനും കൃപിയുമായി. കൃപി ദ്രാണാചാര്യരുടെ പത്‌നിയായിത്തീര്‍ന്നു. ശരദ്വാന്‍ കൃപനെ വേണ്ടവിധം ധനുര്‍വേദം അഭ്യസിപ്പിച്ചു. ദ്രാണാചാര്യര്‍ക്കു മുമ്പു പാണ്ഡവന്മാരെയും കൗരവന്മാരെയും ധനുര്‍വേദമഭ്യസിപ്പിച്ചത്‌ കൃപാചാര്യരായിരുന്നു. ഭാരതയുദ്ധത്തില്‍ ഒട്ടും അപ്രധാനമല്ലാത്ത ഒരു സ്ഥാനമുണ്ട്‌, ഇദ്ദേഹത്തിന്‌. കൗരവപാണ്ഡവന്മാരുടെ ശസ്‌ത്രാസ്‌ത്രശിക്ഷയുടെ അന്ത്യഘട്ടത്തില്‍ ഏര്‍പ്പെടുത്തിയ പരീക്ഷണത്തില്‍ അര്‍ജുനനോട്‌ എതിരിടാന്‍ പുറപ്പെട്ട കര്‍ണനോട്‌ ""നീ ഏതു രാജവംശത്തില്‍ പിറന്നവനാണ്‌? എന്നു ചോദിച്ച്‌ അപമാനിച്ചത്‌ കൃപര്‍ ആയിരുന്നു. പാണ്ഡവ പക്ഷപാതിയായിരുന്നെങ്കിലും ഉണ്ട ചോറിനോടു കൂറു കാണിക്കുവാന്‍ കൗരവപക്ഷത്തില്‍ ചേര്‍ന്നാണ്‌ യുദ്ധം ചെയ്‌തത്‌. ഇദ്ദേഹം വിരാടനഗരത്തിലെ ഗോഗ്രഹണാവസരത്തിലും കൗരവസേനാധിപത്യം വഹിച്ചപ്പോഴും കര്‍ണനെ നിന്ദിച്ചു. അശ്വത്ഥാമാവ്‌ ധൃഷ്‌ടദ്യുമ്‌നനെയും ദ്രൗപദീസുതന്മാരെയും രാത്രിയില്‍ ചെന്നുകൊലപ്പെടുത്തിയത്‌ കൃപരുടെ ഉപദേശം വിഗണിച്ചുകൊണ്ടായിരുന്നു. ഭാരതയുദ്ധം കഴിഞ്ഞു കൗരവപക്ഷത്തു ശേഷിച്ച മൂവരില്‍ ഒരാളാണ്‌ ഇദ്ദേഹം; അശ്വത്ഥാമാവും കൃതവര്‍മാവുമാണ്‌ മറ്റു രണ്ടുപേര്‍. ഇദ്ദേഹം പരീക്ഷിത്തിന്റെയും ധനുര്‍വിദ്യോപദേഷ്‌ടാവായിരുന്നു.

(മുതുകുളം ശ്രീധര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%83%E0%B4%AA%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍